home
Shri Datta Swami

 Posted on 22 Jul 2024. Share

Malayalam »   English »  

ഒരു സാധാരണ ആത്മാവിന് എങ്ങനെ നീതിയും അനീതിയും വേർതിരിച്ചറിയാൻ കഴിയും?

[Translated by devotees of Swami]

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, ഒരു ആത്മാവ് എന്ന നിലയിൽ നീതിയും അനീതിയും എന്താണെന്ന് നിർണ്ണയിക്കാൻ എനിക്ക് ശരിയായ ഉപകരണം ഇല്ല. എൻ്റെ കണ്ണുകൾ മുഴുവൻ സിനിമയുടെ ഭാഗികമായ ഒരു രംഗം മാത്രമേ കാണുന്നുള്ളൂ, എൻ്റെ ബുദ്ധിക്ക് വർത്തമാനകാലത്തെ ഭാഗികമായ അറിവ് വിശകലനം ചെയ്യാൻ കഴിയും (ഭൂതകാല കർമ്മത്തെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതിനാൽ). ഭക്തനായ ഒരു ആത്മാവ് അനീതിയുടെ ഏതെങ്കിലും മോശം ഫലങ്ങളെ തന്റെ സ്വന്തം മോശം കർമ്മമായി സ്വീകരിച്ച് കാര്യം ദൈവത്തിന് വിട്ടുകൊടുക്കണം. ഇങ്ങനെയാന്നെങ്കിൽ, നീതിയും അനീതിയും എന്താണെന്ന് പഠിച്ചിട്ട് എന്ത് കാര്യം? യഥാർത്ഥ സത്യം ദൈവത്തിന് മാത്രമേ അറിയൂ എന്നതിനാൽ, നീതിയെക്കുറിച്ച് വളരെയധികം പഠിക്കുകയും ഏത് വശമാണ് ന്യായീകരിക്കപ്പെട്ടതെന്ന് തിരിച്ചറിയാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് ഒരു കാർ (നീതിയെക്കുറിച്ചുള്ള അറിവ്) ഉള്ളത് പോലെയാണ്, എന്നാൽ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് അറിയില്ല (ഏത് വശമാണ് യഥാർത്ഥത്തിൽ ന്യായീകരിക്കപ്പെട്ടതെന്ന് അറിയില്ല. ഞങ്ങൾക്ക് കഴിഞ്ഞ കർമ്മം അറിയില്ല) അതാണ് എനിക്ക് തോന്നുന്നത്. നീതിയെയും അനീതിയെയും കുറിച്ചുള്ള അറിവിൻ്റെ പ്രയോജനം എന്താണ്, അത് ലോകത്ത് എങ്ങനെ ശരിയായി ഉപയോഗിക്കാം?]

സ്വാമി മറുപടി പറഞ്ഞു:- നമ്മെ ആക്രമിക്കുന്ന ഇപ്പോഴത്തെ ശിക്ഷകൾ മുൻകാലങ്ങളിൽ ചെയ്ത പാപങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുന്നു. സമഗ്രമായ തയ്യാറെടുപ്പിനുശേഷവും നിങ്ങൾ ഒരു പരീക്ഷയിൽ പരാജയപ്പെട്ടുവെന്ന് കരുതുക. ഒരു വിദ്യാർത്ഥിയെ പരീക്ഷയിൽ വിജയിക്കുന്നതിൽ നിന്ന് നിങ്ങൾ നശിപ്പിച്ചതായിരിക്കാം നിങ്ങളുടെ മുൻകാല പാപം എന്നാണ് ഈ ശിക്ഷ സൂചിപ്പിക്കുന്നത്. ഇവിടെ ഭൂതകാലം എന്ന വാക്കിന് നിങ്ങളുടെ മുൻ ജന്മങ്ങളെ അർത്ഥമാക്കുന്നില്ല. ഈ വാക്ക് ഇപ്പോഴത്തെ ജന്മത്തിൻ്റെ കഴിഞ്ഞ സമയം മാത്രം സൂചിപ്പിക്കുന്നു. ഈ പുതിയ ജീവിതത്തിന് ജന്മം നൽകുന്നതിന് മുമ്പ് എല്ലാ ശിക്ഷകളും ഉയർന്ന ലോകത്തിൽ (നരകത്തിൽ) അവസാനിച്ചു. ശിക്ഷകളാൽ ശല്യപ്പെടാതെ ശുദ്ധമായ മനസ്സോടെ നല്ല കാര്യങ്ങൾ ചെയ്യാനുള്ള ലോകമായ കർമ്മലോകമെന്ന ഈ ലോകത്തിൽ കൈക്കൊള്ളാനുള്ള നിങ്ങളുടെ ആത്മീയ പരിശ്രമത്തിൽ നിങ്ങൾ അസ്വസ്ഥരാകാതിരിക്കാനാണ് ഈ സൗകര്യം ദൈവം ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ, നമ്മുടെ ജീവിതയാത്രയിൽ അപ്രതീക്ഷിതമായ ചീത്തഫലങ്ങൾ നമ്മെ ആക്രമിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം? ഇപ്പോൾ ആക്രമിക്കുന്ന ഈ അശുഭഫലങ്ങൾ മുൻ ജന്മങ്ങളിൽ ചെയ്ത പാപങ്ങളുടെ അശുഭഫലങ്ങളല്ല, മറിച്ച് ഈ ജന്മത്തിൽ തന്നെ ചെയ്ത ഗുരുതരമായ പാപങ്ങളുടെ ദോഷഫലങ്ങളാണ്. ഗുരുതരമായ തിന്മയുടെയോ നല്ല പ്രവൃത്തികളുടെയോ ഫലം ഇവിടെത്തന്നെ അനുഭവിക്കണമെന്ന് പറയുന്ന ഒഴിച്ചുകൂടാനാകാത്ത ഒരു നിയമമുണ്ട് (അത്യുത്കടൈഃ പാപപുണ്യൈഃ, ഇഹൈവ ഫലമശ്നുതേ). അതിനാൽ, ഒരാൾ വളരെ ശ്രദ്ധാലുവായിരിക്കുകയും ഈ ജീവിതത്തിൽ ഒരു പാപവും ചെയ്യാതിരിക്കുകയും വേണം, അങ്ങനെ അയാൾക്ക് / അവൾക്ക് ഒരു അസ്വസ്ഥതയുമില്ലാതെ സമാധാനപരമായ ജീവിതം ലഭിക്കും. നീതിയെയും അനീതിയെയും കുറിച്ചുള്ള ജ്ഞാനം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും, കാരണം നിങ്ങൾ നിർദ്ദേശിച്ച പ്രവൃത്തി ന്യായമാണോ അല്ലയോ എന്ന് ദൈവം നിങ്ങളുടെ ബോധത്തിലൂടെ സംസാരിക്കുന്നു. ഓരോ മനുഷ്യൻ്റെയും ബോധത്തിലൂടെ ദൈവം ഒരിക്കൽ മാത്രം സംസാരിക്കുന്നതിനാൽ ഒരിക്കൽ മാത്രം സംസാരിക്കുന്ന നിങ്ങളുടെ ബോധം നിങ്ങൾ ശ്രദ്ധിക്കണം. കഴിഞ്ഞ ജന്മങ്ങളിൽ അനുഭവിച്ച പ്രായോഗിക സങ്കൽപ്പങ്ങളാൽ വികസിപ്പിച്ച നിങ്ങളുടെ ആത്മാവിൻ്റെ സ്വഭാവം, നിങ്ങളുടെ സംസാരിക്കുന്ന ബോധം രണ്ടാമത് കേൾക്കാൻ നിങ്ങളെ അനുവദിക്കുന്നില്ല. ഇതാണ് പ്രശ്നം. നിങ്ങളുടെ സ്വഭാവം (പ്രകൃതി അല്ലെങ്കിൽ ഗുണങ്ങൾ) അനീതിയെ പ്രകോപിപ്പിച്ചുകൊണ്ട് ആവർത്തിച്ച് സംസാരിക്കുന്നു, കാരണം നിങ്ങളുടെ സ്വഭാവം പൊതുവെ മോശം ഗുണങ്ങളാൽ നിർമ്മിതമാണ്. അതിനാൽ, എല്ലാറ്റിൻ്റെയും പൂർണ ഉത്തരവാദിത്തം നിങ്ങൾക്കാണ്. വ്യക്തമായ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ തങ്ങൾ ആശയക്കുഴപ്പത്തിലാണെന്നു  നടിക്കുന്നു.

ചോദ്യം. ഞാൻ പ്രവൃത്തിയിൽ നിർവികാരവും നിവൃത്തിയിൽ മാത്രം സെൻസിറ്റീവുമായിരിക്കണമോ?

[പാദനമസ്‌കാരം സ്വാമി, ഞാൻ ലോകത്തിലെ ഒരു പാറ പോലെയായിരിക്കണമെന്ന് എനിക്ക് തോന്നുന്നു, അതായത് പൂർണ്ണമായും നിർവികാരമാണെങ്കിലും കടമകളോട് ഉത്തരവാദിത്തമുള്ളവളായി. ഞാൻ ദൈവത്തോട് ഏറ്റവും സെൻസിറ്റീവും ഉത്തരവാദിത്തമുള്ളവളുമായിരിക്കണം. ഈ നിലപാട് ശരിയാണോ? – അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- ലൗകിക കാര്യങ്ങൾ പോലും നിശിതമായി വിശകലനം ചെയ്യുകയും നിഗമനങ്ങൾ നടപ്പിലാക്കുന്നതിൽ പാറപോലെ ഉറച്ചുനിൽക്കുകയും വേണം. രണ്ടാമത്തെ അഭിപ്രായത്തിനായി, നിങ്ങൾക്ക് ആത്മീയ ജ്ഞാനമുള്ള നല്ല പണ്ഡിതന്മാരുമായി ബന്ധപ്പെടാം. നിവൃത്തിയിലെ ഏറ്റവും ഉയർന്ന സംവേദനക്ഷമത (സെന്സിറ്റിവിറ്റി) പ്രശംസനീയമാണ്, കാരണം നിവൃത്തിയിലെ എല്ലാം ദൈവം പരിപാലിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via