home
Shri Datta Swami

Posted on: 15 Mar 2023

               

Malayalam »   English »  

ഒരു കുറച്ചു സമയം മാത്രം ഇടപഴകുന്നതിൽ നിന്നും ഒരു നല്ല വ്യക്തിയെ ഒരു മോശം വ്യക്തിയിൽ നിന്ന് എങ്ങനെ വേർതിരിക്കാം?

[Translated by devotees]

[മിസ്റ്റർ. താലിൻ റോവ് ചോദിച്ചു: ഹലോ ശ്രീ ദത്ത സ്വാമി, അങ്ങയുടെ ദിവ്യകാരുണ്യത്തിനു് അനുഗ്രഹങ്ങൾ. ചോദ്യങ്ങൾക്കു് എപ്പോഴും ഉത്തരം നൽകുന്നതിനു് നന്ദി.

ഒരു നല്ല വ്യക്തിയെ മോശക്കാരനിൽ നിന്ന് എങ്ങനെ തിരിച്ചറിയും എന്നായിരുന്നു എന്റെ ചോദ്യം. ഒരു വ്യക്തിയുമായി ഇടപഴകുന്ന കുറച്ച് സമയത്തിനുള്ളിൽ മാത്രമേ ഒരു വ്യക്തി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയൂ. നമ്മിൽ നിന്ന് അകന്ന സമയത്തും, അവരുടെ ചിന്തകൾ, അവരുടെ ഉദ്ദേശ്യങ്ങൾ അല്ലെങ്കിൽ പ്രത്യേകിച്ച് ഒരു വ്യക്തി നല്ലവനോ ചീത്തയോ എന്ന് നമുക്ക് ഉൾക്കാഴ്‌ച നൽകാൻ അവരുടെ ഭൂതകാല ജീവിതം എന്നിവയെക്കുറിച്ചു് പരാമർശിക്കേണ്ടതല്ലേ? അങ്ങയുടെ ഒരു പ്രഭാഷണത്തിൽ, മോശം ആളുകളെ ഉപദ്രവിക്കുന്നത് നല്ലതാണെന്നും അവരെ സഹായിക്കുന്നത് പാപമാണെന്നും നല്ല ആളുകളുടെ കാര്യത്തിൽ അത് തിരിച്ചും ആണെന്ന് അങ്ങ് പരാമർശിച്ചു. ഇക്കാര്യത്തിൽ നമ്മൾ എങ്ങനെ മുന്നോട്ട് പോകണം? അങ്ങേക്ക് നന്ദി, ഒരു നല്ല ദിവസം ആശംസിക്കുന്നു]

സ്വാമി മറുപടി പറഞ്ഞു: ഇത് പ്രകൃതിയിൽ(nature) നിലനിൽക്കുന്ന ഒരു പ്രശ്നമാണ്, ഈ പ്രശ്നത്തിന് അത്ഭുതകരമായ പരിഹാരമില്ല. നിങ്ങൾ ദൈവമാണെങ്കിൽ മാത്രമേ(If you are God), നിങ്ങൾക്ക് ഇത് സമയബന്ധിതമായി പരിഹരിക്കാൻ കഴിയൂ, കാരണം അത്തരമൊരു വ്യക്തിയെ നോക്കാതെ തന്നെ സമീപിക്കുന്ന വ്യക്തി നല്ലവനോ ചീത്തയോ എന്ന് നിങ്ങൾക്ക് വിലയിരുത്താൻ കഴിയും. നമ്മൾ മനുഷ്യരാണ്, അത്തരം അത്ഭുത ശക്തികളില്ല.

അതിനാൽ, സാധാരണ മനുഷ്യരുടെ കാര്യത്തിൽ ഒരേയൊരു പ്രതിവിധി, അവൻ/അവൾ നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കാൻ നിങ്ങൾ ദീർഘനേരം ആ വ്യക്തിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നതാണ്. എന്നിരുന്നാലും, ഒരു ചെറിയ വഴി നിലവിലുണ്ട്. ആ വ്യക്തി ശക്തനായ ഒരു ദൈവവിശ്വാസിയാണെങ്കിൽ, അവൻ/അവൾ ഒരു നല്ല വ്യക്തിയാണെന്ന് നമുക്ക് വിശ്വസിക്കാം, കാരണം പാപികളെ കഠിനമായി ശിക്ഷിക്കുന്ന ദൈവത്തെ ഒരു ഭക്തൻ ഭയപ്പെടുന്നു. ഇത് ഒരു വലിയ പരിധി വരെ പ്രവർത്തിക്കുന്നു(it works to a large extent), എന്നാൽ, പൊതുജനങ്ങളെ വഞ്ചിക്കാൻ നിരീശ്വരവാദികൾ(atheists) ഈശ്വരവാദികളായി(theists) പ്രവർത്തിക്കുന്നത് നാം സൂക്ഷിക്കണം.

 
 whatsnewContactSearch