home
Shri Datta Swami

Posted on: 01 Oct 2023

               

Malayalam »   English »  

എങ്ങനെയാണ് ദൈവത്താൽ സ്പേസ് വ്യാപിക്കപ്പെടുക?

[Translated by devotees of Swami]

[ശ്രീ ഗണേഷ് വി ചോദിച്ചു: പാദനമസ്കാരം സ്വാമിജി, ശ്രീമദ് ഭഗവദ്ഗീതയിലെ താഴെയുള്ള ശ്ലോകത്തിന്റെ പശ്ചാത്തലത്തിൽ ‘വ്യാപ്തം’ എന്ന വാക്കിന്റെ അർത്ഥമെന്താണ്?

ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയികേന ദിശഃ ച സർവഃ
ദൃഷ്ട്വാദ്ഭൂതം രൂപം ഉഗ്രം തവേദം
ലോക-ത്രയം പ്രവ്യതിതം മഹാത്മൻ 11.20

ഇംഗ്ലീഷ് വിവർത്തനം: സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള സ്പേസിൽ (space) എല്ലാ ദിശകളിലും നീ മാത്രം വ്യാപിച്ചിരിക്കുന്നു. നിന്റെ അത്ഭുതകരവും ഭയങ്കരവുമായ രൂപം കണ്ട്, ഹേ, എല്ലാ ജീവികളേക്കാളും വലിയവനേ, മൂന്ന് ലോകങ്ങളും ഭയന്ന് വിറയ്ക്കുന്നത് ഞാൻ കാണുന്നു. ഇവിടെ ‘വ്യാപ്തം’ എന്ന പദം 'വ്യാപിക്കുക' എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ദൈവം എങ്ങനെയാണ് സ്പേസിൽ വ്യാപിക്കുന്നത്? അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു:- അർജ്ജുനൻ ഭഗവാൻ കൃഷ്ണന്റെ വിശ്വദർശനം കാണുന്നു എന്നതാണ് ഇവിടുത്തെ സന്ദർഭം. ഇതിൽ, ഭഗവാൻ കൃഷ്ണന്റെ ഊർജ്ജസ്വലമായ ശരീരം ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ നിലനിൽക്കുന്ന സ്പേസിലുടനീളം വ്യാപിച്ചിരിക്കുന്നു. അർജ്ജുനന് സമ്പൂർണ്ണ ദർശനം ലഭിക്കത്തക്കവണ്ണം അവിടുന്ന് അതിനപ്പുറം വ്യാപിച്ചില്ല. ദൈവം നൽകിയ ദർശനം ഈ അതിര്‍ത്തികളിൽ മാത്രം ഒതുങ്ങുന്നതാണ്. സ്വർഗ്ഗത്തിനും താഴെ ഭൂമിക്കും അപ്പുറത്തും സ്പേസ് ഉണ്ട്. സൃഷ്ടിയുടെ മുഴുവൻ സ്പേസും ഇവിടെ പരാമർശിക്കുന്നില്ല. സൃഷ്ടിയുടെ എല്ലായിടത്തും ദൈവം വ്യാപിച്ചിട്ടുണ്ടെന്ന് ആളുകൾ കരുതുന്നു. ഇത് ശരിയായ ആശയമല്ല, കാരണം ദൈവം അക്ഷരാർത്ഥത്തിൽ സ്പേസിലോ പ്രപഞ്ചത്തിലോ വ്യാപിച്ചിട്ടില്ല, കാരണം അത്തരം സന്ദർഭങ്ങളിൽ അവൻ ദുഷ്ടാത്മാക്കളിലും ഉണ്ടായിരിക്കുകയും അവരുടെ മോശം പ്രവൃത്തികൾക്ക് ഉത്തരവാദിയാകുകയും ചെയ്യും. അതിനാൽ, അവൻ അക്ഷരാർത്ഥത്തിൽ സർവ്വവ്യാപിയല്ല, മറിച്ച്, അവൻ ഫലത്തിൽ സർവ്വവ്യാപിയാണ്, അതിനർത്ഥം അവൻ സർവ്വവ്യാപിയായിരിക്കുന്നതിനു തുല്യമാണ്.

ഈ ഫലപ്രദമായ സർവ്വവ്യാപിത്വം അവന്റെ സർവ്വശക്തിയാൽ പ്രാപിക്കുന്നു. അവൻ സർവ്വശക്തനായതിനാൽ സർവ്വജ്ഞനുമാണ്. അതിനാൽ, ദൈവം സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞനുമാണെന്ന് നിങ്ങൾ പറയേണ്ടതില്ല. ദൈവം സർവ്വശക്തനാണെന്ന് പറഞ്ഞാൽ മാത്രം മതിയാകും. അവൻ സ്പേസിലുടനീളം വ്യാപിച്ചു എന്നതിനർത്ഥം ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള എല്ലാ വസ്തുക്കളെയും അവൻ വ്യാപിച്ചു എന്നാണ്.

 
 whatsnewContactSearch