home
Shri Datta Swami

Posted on: 23 Dec 2022

               

Malayalam »   English »  

ദൈവം നമ്മുടെ പ്രാർത്ഥന കേട്ടോ എന്ന് നമുക്ക് എങ്ങനെ അറിയാം?

[Translated by devotees]

[ഡയാന വെമുലപ്പള്ളി ചോദിച്ചു: അങ്ങയോടുള്ളഎന്റെ ചോദ്യം ഇതാണ്. ചില ആഗ്രഹങ്ങൾ സഫലമാക്കാനോ അതോ ചില മോശം സമയങ്ങൾ അങ്ങനെ കടന്നുപോകാനോ ഞങ്ങൾ എല്ലാവരും പൂജ നടത്തുകയോ പ്രാർത്ഥിക്കുകയോ ചെയ്യുന്നു. ദൈവം ശരിക്കും നമ്മുടെ പ്രാർത്ഥനകളും ജപങ്ങളും കേൾക്കുന്നുണ്ടോ എന്ന് എനിക്ക് എപ്പോഴും സംശയമുണ്ട്.  അവിടുന്ന് നമ്മുടെ പ്രാർത്ഥന കേട്ടോ എന്ന് നമുക്ക് എങ്ങനെ അറിയാം? എഴുതിയത്, ഡയാന വെമുലാപ്പള്ളി]

സ്വാമിയുടെ മറുപടി:- പ്രാർത്ഥനയുടെ ഫലം നിരീക്ഷിച്ചാൽ ഉത്തരം എളുപ്പത്തിൽ അറിയാൻ കഴിയും. ചിലപ്പോൾ ദൈവം മൌനം പാലിക്കുന്നു, കാരണം നിങ്ങൾ ഇതിനകം തന്നെ ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിൻറെ ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നു - പ്രതിഫലമായി ഒരു അഭിലാഷവും ഇല്ലാതെ. പ്രാർഥനയ്ക്കു് ഉത്തരം നൽകുന്നതാണു് പ്രാരംഭ ഘട്ടം, എന്നാൽ പ്രാർത്ഥനയ്ക്കു് മൌനം പാലിക്കുന്നതു് പുരോഗമന ഘട്ടമാണു്. എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ പഠിക്കുമ്പോൾ ചോക്ലേറ്റ് നൽകാറുണ്ട്. പി.ജി. ക്ലാസിൽ പഠിക്കുമ്പോൾ പോലും ചോക്ലേറ്റ് ചോദിച്ചാൽ അത് ഭയങ്കരം തന്നെ!

 
 whatsnewContactSearch