home
Shri Datta Swami

 Posted on 28 Mar 2023. Share

Malayalam »   English »  

അങ്ങ് ഞങ്ങളുടെ പ്രവർത്തനത്തിൽ സന്തുഷ്ടനാണോ അല്ലയോ എന്ന് ഞങ്ങൾ എങ്ങനെ അറിയും?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: അങ്ങ് എൻറെ ജീവിതത്തിലേക്ക് വന്നതിൻ ശേഷം എൻറെ ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങൾ ഞാൻ അനുഭവിക്കുന്നു, എൻറെ ദിനചര്യയിലെ ഓരോ സാഹചര്യവും അങ്ങ് മാത്രമാൺ കൈകാര്യം ചെയ്യുന്നത്, പക്ഷേ ഇപ്പോഴും ഞാൻ അങ്ങയോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു. എൻറെ ആഗ്രഹം തെറ്റാണോ? ദൈവത്തെ   പ്രസാദിപ്പിക്കുന്നതാണു് നല്ലതു് എന്നു് അങ്ങ് പറയുന്നു, അങ്ങയെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതിൽ ഞങ്ങൾ തെറ്റുകൾ ചെയ്യുന്നു, ഞങ്ങളുടെ പ്രവർത്തനത്തിൽ അങ്ങ് സന്തുഷ്ടനാണോ അല്ലയോ എന്നു് ഞങ്ങൾ എങ്ങനെ അറിയും?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ നിങ്ങളുടെ പ്രവൃത്തിയുടെ ദൈവപ്രീതിയെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ, നിങ്ങളുടെ സ്വാർത്ഥ പ്രീതിക്കായി ദൈവത്തിൽ നിന്ന് എന്തെങ്കിലും ഫലം കാംക്ഷിക്കുക എന്നതായിരിക്കും നിങ്ങളുടെ അടുത്ത ആഗ്രഹം. ഭക്തൻ ഇങ്ങനെ പറഞ്ഞാലും:- “എനിക്ക് സ്വാർത്ഥമായ ഒരു സുഖവും ആഗ്രഹമില്ല. പക്ഷേ, എന്റെ ജോലി ദൈവത്തെ പ്രസാദിപ്പിക്കുന്നതാണോ അല്ലയോ എന്ന് എനിക്ക് അറിയേണ്ടതുണ്ട്, കാരണം എന്റെ ജോലി ദൈവത്തെ പ്രസാദിപ്പിക്കുന്നു എന്ന ആത്മവിശ്വാസം ഉള്ളതിനാൽ മാത്രമേ എനിക്ക് എന്റെ ജോലിയിൽ തുടർച്ചയായി മുന്നോട്ട് പോകാൻ കഴിയൂ”. ഇത്തരത്തിലുള്ള പ്രസ്താവനകൾക്കുള്ള ഉത്തരം “റോഡിലൂടെ നടന്ന ശേഷം, നിങ്ങൾ Y ജംഗ്ഷനിൽ എത്തിയെന്ന് കരുതുക. ഒരു വഴി തീർച്ചയായും ദ്രാവക തീയുള്ള നരകത്തിലേക്ക്(to hell with liquid fire) നയിക്കും, മറ്റൊരു വഴി ദൈവത്തിന്റെ ആനന്ദകരമായ വാസസ്ഥലത്തേക്ക് നയിക്കും. പക്ഷേ, ഏത് വഴിയാണ് നരകത്തിലേക്ക് നയിക്കുന്നതെന്നും ഏത് വഴിയാണ് ദൈവത്തിലേക്ക് നയിക്കുന്നതെന്നും നിങ്ങൾക്കറിയില്ല.

ഇത്തരമൊരു സാഹചര്യത്തിൽ രണ്ടും അജ്ഞാതമായ വഴികൾ ആയതിനാൽ ഒരു തരത്തിലും യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. രണ്ട് വഴികളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതുവരെ നിങ്ങൾ ജംഗ്ഷനിൽ യാത്ര നിർത്തണം. ജംഗ്ഷനിൽ നിർത്തുക എന്നതിനർത്ഥം ഓരോ തവണയും ദൈവത്തോട് ചോദിച്ചുകൊണ്ട് ദൈവപ്രീതിയുടെ അളവ് അന്വേഷിക്കുന്നത് എന്നതാണ്:- "എന്റെ ജോലി നിമിത്തം അങ്ങേയ്ക്കു ഇപ്പോൾ എത്ര കിലോ സന്തോഷം ഉണ്ട്?"

ഒരു വ്യക്തിയുടെ ആനന്ദം എളുപ്പത്തിൽ അറിയാൻ കഴിയും, മാത്രമല്ല അത് വാമൊഴിയായി മാത്രം അറിയേണ്ടതില്ല. ചിലപ്പോൾ ഒരു വ്യക്തി മറ്റേ ആത്മാവിനെ വേദനിപ്പിക്കാതിരിക്കാൻ ജോലിയിൽ സംതൃപ്തനാണെന്ന് മറുപടി നൽകിയേക്കാം. അതിബോധം(superconsciousness) (ദൈവവുമായുള്ള സമ്പർക്കാവസ്ഥയിലുള്ള ബോധം) തീർച്ചയായും സത്യം വെളിപ്പെടുത്തും. നിങ്ങളുടെ ആന്തരിക ബോധം നിങ്ങൾക്ക് വ്യക്തമാണെങ്കിൽ, അത് ദൈവത്തിൽ നിന്നുള്ള വ്യക്തമായ നിർദ്ദേശമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via