home
Shri Datta Swami

Posted on: 02 Jun 2023

               

Malayalam »   English »  

ഞാൻ അങ്ങയുടെ സഹായത്തിനായി ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക് അങ്ങയോടു അഭിലാഷമില്ലാത്ത ഭക്തി ഉണ്ടെന്ന് അങ്ങ് എങ്ങനെ പറയുന്നു?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു: ഞാൻ അവതരിപ്പിച്ച ഏറ്റവും പുതിയ അത്ഭുതത്തിൽ, ഞാൻ അങ്ങയോടു പ്രാർത്ഥിച്ചപ്പോൾ എന്റെ വയറുവേദന അതിരുകടന്നതിനാൽ അങ്ങ് എന്റെ വയറുവേദന എടുത്തുവെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ, അങ്ങ് എന്നോട് ഉത്തരം പറഞ്ഞു, ചോദിക്കുക എന്നതിനർത്ഥം എനിക്ക് അങ്ങിൽ നിന്നുള്ള സഹായം ലഭിക്കാൻ ആഗ്രഹമുണ്ടെന്ന് അർത്ഥമാക്കുന്നില്ല എന്ന്. ഭക്തൻ ദൈവത്തിൽ നിന്ന് ഒരു ഫലവും ചോദിക്കരുതെന്ന് അങ്ങ് നേരത്തെ പറഞ്ഞിട്ടുള്ളതിനാൽ ഇത് എങ്ങനെ സാധ്യമാണ്. ഈ വിവാദം ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു: ഇത് മനസ്സിലാക്കാൻ, നിങ്ങൾ ഗീതയിലെ അർജുനന്റെ ഏറ്റവും മികച്ച ഉദാഹരണം എടുക്കണം. അർജ്ജുനൻ യുദ്ധം ചെയ്യാൻ വിസമ്മതിക്കുകയും യുദ്ധമില്ലാതെ സന്യാസിയാകാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, കൃഷ്ണൻ പറഞ്ഞത് ഇപ്രകാരമായിരുന്നു “നിങ്ങളുടെ ബന്ധുക്കളുമായി യുദ്ധം  ചെയ്യില്ലെന്ന് നിങ്ങൾ ചിന്തിക്കുകയാണ്. പക്ഷേ, നിങ്ങളുടെ സ്റ്റാൻഡേർഡ് പോരാട്ട സ്വഭാവം (your standard nature of fighting) എനിക്ക് നന്നായി അറിയാം. അതിനാൽ, നിങ്ങളുടെ സ്റ്റാൻഡേർഡ് (standard) സ്വഭാവം പിന്തുടർന്ന് നിങ്ങൾ തീർച്ചയായും പോരാടും. നിങ്ങളുടെ യഥാർത്ഥ സ്വഭാവം നിങ്ങൾ പിന്തുടരും, നിങ്ങൾക്ക് അതിനെ ചെറുക്കാൻ കഴിയില്ല. കാരണം, ഓരോ ആത്മാവും അതിന്റെ യഥാർത്ഥ സ്വഭാവത്താൽ (original nature) നിയന്ത്രിക്കപ്പെടുന്നു, മറ്റേതു നിയന്ത്രണവും പരാജയപ്പെടും” (യദങ്കാര മൃത്യു…, കരിഷ്യ സ്യവാസോ’തി തത്, പ്രാക്തിം യാന്തി ഭൂതാനി... ഗീത, Yadaṅkāra mśritya…, kariṣya syavaśo'ti tat, praktiṃ yānti bhūtāni… Gita).

മുകളിലെ ഉദാഹരണത്തിൽ നിന്ന്, നിങ്ങൾക്ക് എന്താണ് മനസ്സിലായത്? അർജ്ജുനൻ യുദ്ധം ചെയ്യില്ലെന്ന് പറയുമ്പോൾ കൃഷ്ണൻ അർജ്ജുനൻ യുദ്ധം ചെയ്യുമെന്ന് പറയുന്നു. ഇവിടെ എന്താണ് ആ യുക്തി (logic)? കഴിഞ്ഞ കുറേ ജന്മങ്ങളായി അനീതിക്കെതിരെ (ക്ഷത്രിയ പ്രകൃതി, Kshatriya Prakruti) പോരാടുക എന്നതാണ് അർജുനന്റെ യഥാർത്ഥ അല്ലെങ്കിൽ സ്റ്റാൻഡേർഡ് സ്വഭാവം എന്നതാണ് ഇവിടെ യുക്തി. പെട്ടെന്ന്, ഈ സാഹചര്യത്തിൽ, ബന്ധുക്കളോടുള്ള ആകർഷണം കാരണം ശാന്ത സ്വഭാവ ത്തിന്റെ (ബ്രാഹ്മണ പ്രകൃതി, Brahmana Prakruti) മുഖം മൂടി ധരിച്ചു. എല്ലാ ആത്മാക്കളുടെയും സ്റ്റാൻഡേർഡ് സ്വഭാവങ്ങൾ ഈശ്വരന് അറിയാം, ഈ ജന്മത്തിന്റെ സ്റ്റാൻഡേർഡ് സ്വഭാവം പോലും ആത്മാവിന് അറിയില്ല. സന്ധ്യാ സമയത്തെ (twilight) സന്ധ്യാവെളിച്ചത്തിൽ വെളുത്ത ചന്ദ്രൻ വളരെ കുറച്ച് സമയത്തേക്ക് ചുവന്നതായി കാണപ്പെടുമെന്ന് കവി കാളിദാസൻ പറയുന്നു, എന്നാൽ വളരെ വേഗം ചന്ദ്രൻ വെളുത്തതായി മാറുകയും രാത്രി മുഴുവൻ വെളുത്തതായി കാണപ്പെടുകയും ചെയ്യുന്നു. സന്ധ്യയിലെ ചുവപ്പ് നിറം താൽക്കാലിക മുഖംമൂടി സ്വഭാവമാണ് (temporary masking nature), അതേസമയം വെളുത്ത നിറം സാധാരണ സ്വഭാവമാണ് (രക്തഭാവ മാപഹായ ചന്ദ്രമ... കുമാര സംഭവം, Raktabhāva mapahāya candramā… Kumaara Sambhavam).

അതിനാൽ, ദൈവം നിങ്ങളുടെ സ്റ്റാൻഡേർഡ് സ്വഭാവം അറിയുന്നു, അത് പ്രതിഫലമായി ഫലം കാംക്ഷിക്കാത്ത ദൈവത്തോടുള്ള സ്നേഹമാണ്. നിങ്ങളുടെ ക്ഷമയുടെ അതിരുകൾ കടന്നതിനാൽ, നിങ്ങൾ സഹായത്തിനായി കരഞ്ഞു, അത്തരം സ്വഭാവം ഹ്രസ്വമായ മുഖംമൂടി സ്വഭാവമാണ് (the short masking nature), അത് നിങ്ങളുടെ സ്റ്റാൻഡേർഡ് യഥാർത്ഥ സ്വഭാവമല്ല (standard original nature). നിങ്ങളുടെ എല്ലാ മുൻ ജന്മങ്ങളും ആ എല്ലാ ജന്മങ്ങളിലെയും നിങ്ങളുടെ സ്റ്റാൻഡേർഡ് സ്വഭാവവും ദൈവത്തിന് അറിയാം (ബഹൂനി മേ വ്യതിതാനി... ഗീത, Bahūni me vyatītāni… Gita). ഈ ജന്മത്തിന്റെ സ്റ്റാൻഡേർഡ് സ്വഭാവം പോലും നിങ്ങൾക്കറിയില്ല. അതിനാൽ, നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ നിഗമനം തെറ്റാണ്, ഭഗവാൻ ദത്തയുടെ നിഗമനം യഥാർത്ഥവും ശാശ്വതവുമാണ് (conclusion of God Datta is real and permanent).

അതിനാൽ, നിങ്ങളുടെ സ്റ്റാൻഡേർഡ് സ്വഭാവം പകരം ഫലം കാംക്ഷിക്കാത്തതിലായിരിക്കണം. നിങ്ങളുടെ താൽക്കാലിക മുഖംമൂടി സ്വഭാവത്താൽ സ്വാധീനിക്കപ്പെട്ടു മാത്രമേ നിങ്ങൾ ദൈവത്തിൽ നിന്ന് സഹായം ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനാൽ, ദൈവത്തിന്റെ മനസ്സിൽ നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശരിയാണ്, നിങ്ങളെ പറ്റിയുള്ള നിങ്ങളുടെ മനസ്സിലുള്ള അതേ അഭിപ്രായം ശരിയല്ല. ഒരു സത്സംഗത്തിൽ, ഞാൻ നിങ്ങളോട് പറഞ്ഞു, നിങ്ങൾക്ക് നിങ്ങളെ അറിയുന്നതിനേക്കാൾ നന്നായി എനിക്ക് നിങ്ങളെ അറിയാം എന്ന്! ഇന്ന് നിങ്ങളുടെ ജന്മദിനമാണെന്ന് നിങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ നിങ്ങൾക്ക് സമ്മാനിച്ച ജന്മദിന സമ്മാനമാണ് ഈ ഉത്തരം.

 
 whatsnewContactSearch