
06 Oct 2022
[Translated by devotees]
[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്റെ ജന്മനാട്ടിൽ ആളുകൾ ജ്യോതിഷത്തിൽ (ജ്യോതിസ്യം, Jyothisyam) വിശ്വസിക്കുന്നില്ല. വിവാഹത്തിന് വേണ്ടി മാതാപിതാക്കൾ മക്കൾക്ക് പൊരുത്തം നോക്കുമ്പോൾ ജാതകം നോക്കാറില്ല. ജനന സമയം ഒരു മിനിറ്റ് മാറിയാൽ, ജാതകം മാറുമെന്നും ജനന സമയത്ത് സമയം കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിൽ, പ്രവചനങ്ങൾ തെറ്റിപ്പോകുമെന്നും അവർ പറയുന്നു. അവർ ജാതകം പരിശോധിക്കാത്തതിന്റെ മറ്റൊരു കാരണം, എന്തെങ്കിലും ദോഷങ്ങൾ (ദോഷങ്ങൾ, doshas) കണ്ടാൽ, സംസാരം പരക്കും, അങ്ങനെയുള്ള ആളെ ആരും വിവാഹം കഴിക്കില്ല.
ഈയടുത്താണ് ഈ കാര്യങ്ങൾ ഞാൻ അറിഞ്ഞത്. അതിനാൽ വിവാഹത്തിന് മുമ്പ് ജാതക പൊരുത്തം പരിശോധിക്കുന്നത് എത്ര പ്രധാനമാണെന്നും അത് നിർബന്ധമാണോ എന്നും അങ്ങയിൽ നിന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ മുൻ പ്രഭാഷണങ്ങൾ അനുസരിച്ച് ഒരു ഭക്തനെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. എന്നാൽ എന്റെ പ്രായോഗിക അനുഭവത്തിൽ നിന്ന് എനിക്ക് മനസ്സിലായി, ഒരു വ്യക്തിയോട് സംസാരിക്കുന്നതിലൂടെ ഒരാൾ യഥാർത്ഥ ഭക്തനാണോ അല്ലയോ എന്ന് കണ്ടെത്തുന്നത് എളുപ്പമല്ല. ജാതകം കണ്ടില്ലെങ്കിൽ എങ്ങനെ ഒരു ഭക്തനെ കണ്ടെത്തും? സ്വാമി എന്റെ മുകളിലെ ചോദ്യത്തിന് ദയവായി ഉത്തരം നൽകുക. അങ്ങയുടെ ദാസൻ, ഭരത് കൃഷ്ണ.]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഭക്തനെ തിരഞ്ഞെടുക്കുന്നത് ജാതകത്തിലൂടെയല്ല (horoscopes), ആത്മീയമായ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും (debates and discussions on spiritual lines) അടുത്ത ബന്ധത്തിലൂടെയും (close association) ആണ്. നിങ്ങൾക്ക് സ്വഭാവം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ജാതകത്തിന്റെ പ്രവചനങ്ങളെ (predictions) ഒരു മിനിറ്റ് സമയമാറ്റം ബാധിക്കില്ല. അത് തികച്ചും തെറ്റാണ്. ലഗ്നം രണ്ടു മണിക്കൂർ നിൽക്കുന്നു. ഒന്നോ രണ്ടോ മണിക്കൂർ സമയമാറ്റം ഉണ്ടായാലും മുൻകാല സംഭവങ്ങൾ പരിശോധിച്ച് നമുക്ക് ലഗ്നം ശരിയാക്കാം. ജാതകദോഷങ്ങൾ ഉണ്ടെങ്കിലും ജ്യോതിഷ ഗ്രന്ഥങ്ങളിൽ പ്രതിവിധികൾ (remedies) പറയുന്നുണ്ട്.
★ ★ ★ ★ ★
Also Read
Does A Country Have A Horoscope?
Posted on: 25/10/2020Shall I Go For A Full Health Check-up Of My Body?
Posted on: 09/05/2022What Should Be Matched For Marriage?
Posted on: 22/07/2022Do Astrology And Horoscope Benefit Humans In Worldly And Spiritual Life?
Posted on: 29/08/2024
Related Articles
Swami Answers Questions Of Shri Soumyadip Mondal
Posted on: 12/04/2024How Important Is It To Match The Horoscopes Of The Bride And The Groom Before Getting Married?
Posted on: 16/12/2019Can Anyone, Without Any Kind Of Restriction, Learn Astrology?
Posted on: 20/11/2020Vastu And Astrology In Modern Times
Posted on: 26/03/2020Swami Answers Devotee's Questions
Posted on: 14/04/2020