home
Shri Datta Swami

 06 Jun 2024

 

Malayalam »   English »  

ഗാഢനിദ്രയിലെ അജ്ഞത സാധാരണ അല്ലെങ്കിൽ ശക്തമായ ഉണർവിൻ്റെ സമയത്ത് എങ്ങനെ തകർക്കപ്പെടുന്നു?

[Translated by devotees of Swami]

[ശ്രീ ജി. ലക്ഷ്മൺ ചോദിച്ചു: പാദനമസ്കാരങ്ങൾ സ്വാമി. ഈ ചോദ്യം ഗാഢനിദ്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാഢനിദ്ര അജ്ഞത നിറഞ്ഞതാണ്, അവബോധം നിലനിൽക്കുന്നില്ല. (i) സാധാരണ ഉണർവ് (നോർമൽ അവേക്കനിങ്) സംഭവിക്കുമ്പോൾ, (ii) ഗാഢനിദ്രയിൽ നിന്ന് ബാഹ്യമായ ശക്തമായ ഉണർവിലൂടെ ഈ അജ്ഞത എങ്ങനെ തകർക്കപ്പെടുന്നു എന്നതിൻ്റെ പ്രക്രിയ ദയവായി എനിക്ക് വിശദീകരിക്കുക. അങ്ങയുടെ താമര പാദങ്ങളിൽ ഞാൻ എപ്പോഴും വസിക്കുന്നു. ജി ലക്ഷ്മൺ]

സ്വാമി മറുപടി പറഞ്ഞു:- കുറച്ച് സമയത്തേക്ക് വിശ്രമിച്ചതിന് ശേഷം മസ്തിഷ്ക-നാഡീവ്യൂഹം (ബ്രെയിൻ നെർവസ്സ് സിസ്റ്റം) പ്രവർത്തിക്കാൻ തുടങ്ങുന്നു എന്നത് ദൈവം സ്ഥാപിച്ച പ്രകൃത്യാ ഉള്ള (സ്വാഭാവികമായ) നിയമമാണ്. വിശ്രമം പൂർത്തിയാകുമ്പോൾ, പശ്ചാത്തലത്തിൽ (ബാക്ഗ്രൗൻഡ്)  നിഷ്ക്രിയ (ഇനർറ്റ്) മെക്കാനിക്കൽ പ്രക്രിയയിലൂടെ സിസ്റ്റത്തിൻ്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നു. ഉദാഹരണത്തിന്, നിഷ്ക്രിയ സൂര്യഗോളത്തിന് കൃത്യമായ ഇടവേളകളിൽ സൂര്യോദയവും സൂര്യാസ്തമയവും സംഭവിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഭൂമിയുടെ അച്ചുതണ്ടിന് ചുറ്റുമുള്ള സ്വയം ഭ്രമണവും സൂര്യനുചുറ്റും ഭൂമിയുടെ ഭ്രമണവും പോലെയുള്ള ഒരു നിഷ്ക്രിയ മെക്കാനിക്കൽ പ്രക്രിയയാണ്. ഈ നിമിഷങ്ങളിൽ, ഒരു അവബോധവുമില്ല (അവെർ നെസ്സ്). എന്നിട്ടും, കഴിഞ്ഞ ദശലക്ഷക്കണക്കിന് വർഷങ്ങളായി സൂര്യോദയത്തിൻ്റെയും സൂര്യാസ്തമയത്തിൻ്റെയും പതിവ് സംവിധാനം പ്രവർത്തിക്കുന്നു. അതിനാൽ, ദൈവത്താൽ സജ്ജീകരിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന നിഷ്ക്രിയവും യാന്ത്രികവുമായ പ്രകൃതി നിയമത്തെ അടിസ്ഥാനമാക്കി, സൂര്യോദയവും സൂര്യാസ്തമയവും ഒരു തെറ്റ് പോലും കൂടാതെ പതിവായി നടക്കുന്നു. സങ്കൽപ്പിക്കാനാവാത്ത അവബോധം (സങ്കൽപ്പിക്കാനാവാത്ത സർവശക്തിയാൽ സൃഷ്ടിക്കപ്പെട്ട അവബോധം) ഉള്ള ദൈവത്താൽ ഈ പ്രകൃതി നിയമം (നാച്ചുറൽ റൂൾ) നിയന്ത്രിക്കപ്പെടുന്നുവെന്ന് ഞങ്ങൾ സമ്മതിക്കുന്നു. പക്ഷേ, ഈ പ്രകൃതിനിയമത്തെ ഭരിക്കുന്ന സിസ്റ്റത്തിന്റെ ബാക്ഗ്രൗൻഡിൽ (പശ്ചാത്തലത്തിൽ) ചില അവബോധമുണ്ടെന്ന് നിങ്ങൾ പറഞ്ഞാൽ, അത് സ്വീകാര്യമല്ല, കാരണം മുഴുവൻ സിസ്റ്റത്തിനും അതിൻ്റെ മെക്കാനിക്കൽ പശ്ചാത്തലത്തിനും അവബോധത്തിൻ്റെ ഒരു ലാഞ്ഛന പോലുമില്ല. അതുപോലെ, ഗാഢനിദ്രയുടെ അജ്ഞതയെ തകർത്ത് ഉണർവുണ്ടാക്കാൻ കഴിയത്തക്കവിധം ഗാഢനിദ്രയിൽ അവബോധത്തിൻ്റെ ഒരു തുമ്പുപോലുമില്ല. ഈ വാദത്തിൻ്റെ അടിസ്ഥാന കാരണം, അനുഭവസ്ഥൻ്റെ (അവബോധം) അഭാവം മൂലം ഗാഢനിദ്രയിൽ ഏതെങ്കിലും തരത്തിലുള്ള അനുഭവത്തിൻ്റെ (അജ്ഞതയുടെ അനുഭവം പോലും) യാതൊരു അടയാളവുമില്ല എന്നതാണ്.

തലച്ചോറിൻ്റെ പല ഭാഗങ്ങളും ശരീരത്തിലെ ശ്വസനം, രക്തചംക്രമണം മുതലായ മെക്കാനിക്കൽ പ്രക്രിയകളെ നിയന്ത്രിക്കുന്നു, തലച്ചോറിൻ്റെ അത്തരം നിയന്ത്രിക്കുന്ന ഭാഗങ്ങൾക്ക് അവയുടെ പ്രവർത്തനത്തിനായി അവബോധമില്ല. മെക്കാനിക്കൽ പ്രക്രിയയിലൂടെ അവബോധത്തിൻ്റെ ഉൽപാദനത്തെയും ലയനത്തെയും (ഡിസോലുഷൻ) നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉറക്കത്തിൻ്റെ തുടക്കവും അവസാനവും നിയന്ത്രിക്കൂ. അവബോധം ഉൽപാദിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ, അത് ബാഹ്യമായ ലൗകിക പ്രവർത്തനങ്ങളിലും ആന്തരിക ചിന്താ പ്രക്രിയയിലും മാത്രം പങ്കെടുക്കുന്നു, എന്നാൽ ഉറക്കം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പോലുള്ള ഒരു ആന്തരിക മെക്കാനിക്കൽ പ്രക്രിയയിൽ പങ്കെടുക്കുന്നില്ല. അവബോധത്തിൻ്റെ ഉത്പാദനം അവബോധത്തിൻ്റെ കൈകളിലല്ല, കാരണം അവബോധത്തിൻ്റെ ഉത്പാദനത്തിനു മുമ്പ് അവബോധം നിലവിലില്ല. ഗാഢനിദ്രയിൽ, അവബോധത്തിൻ്റെ അനുഭവമോ അതിൻ്റെ അഭാവമോ ഒന്നിൻ്റെയോ സാന്നിദ്ധ്യമോ ഒന്നിൻ്റെയോ അഭാവമോ പലതിൻ്റെയും സാന്നിദ്ധ്യമോ പലതിൻ്റെയും അഭാവമോ എല്ലാറ്റിൻ്റെയും അഭാവം മൂലം സമ്പൂർണ്ണ അജ്ഞതയോ അനുഭവപ്പെടില്ല ഇതിനുള്ള ഒരേ ഒരു കാരണം അനുഭവസ്ഥന്റെ അല്ലെങ്കിൽ അവബോധത്തിന്റെ അഭാവമാണ്.

ഉറക്കം നിർബന്ധിതമാകുമ്പോൾ, അവബോധം കുറച്ചുനേരം കൂടി ഉണരാൻ ആഗ്രഹിക്കുന്നുവെങ്കിലും, അത് വളരെ പ്രയാസകരമാവുകയും, അവബോധം ഉറക്കത്തിലേക്ക് പോകാൻ മെക്കാനിക്കൽ പശ്ചാത്തലം നിർബന്ധിതമാക്കുകയും ചെയ്യുന്നു. മെക്കാനിക്കൽ പശ്ചാത്തലം ഉറക്കത്തെ തടസ്സപ്പെടുത്തുമ്പോൾ, അവബോധം കൂടുതൽ ഉറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും, ഉറക്കം തുടരുന്നില്ല, പരമാവധി, അവബോധം പൂർണ്ണമായി പ്രവർത്തിക്കുമ്പോൾ ഒരാൾ കണ്ണുകൾ അടച്ചേക്കാം. ആരെങ്കിലും നിങ്ങളെ ഉണർത്തുമ്പോൾ, നിങ്ങൾ ബലമായി ഉറക്കം കെടുത്തുകയാണ്, കാരണം ഒരു ബാഹ്യ വ്യക്തി നിങ്ങളെ ഉണർത്തുന്ന ബാഹ്യ മെക്കാനിക്കൽ പ്രക്രിയ നടക്കുന്നു. ഇവിടെയും മെക്കാനിക്കൽ പ്രക്രിയയാണ് അവബോധത്തിൻ മേൽ ആധിപത്യം സ്ഥാപിക്കുന്നത്. സൂര്യോദയവും സൂര്യാസ്തമയവും പോലെ ദൈവത്തിൻ്റെ പ്രാരംഭ ആഗ്രഹത്താൽ (ഇനിഷ്യൽ  വിഷ്) ഈ യാന്ത്രിക പ്രക്രിയ (മെക്കാനിക്കൽ പ്രോസസ്സ്) പ്രവർത്തിക്കുന്നു.

സൂര്യോദയവും അസ്തമയവും സംഭവിക്കുന്നത് ദൈവത്തിൻ്റെ ഭയാനകമായ ശക്തി മൂലമാണെന്ന് വേദം പറയുന്നു ( ഭീഷോദേതി സൂര്യഃ ). അതുപോലെ, ജന്തുശാസ്ത്രപരമായ (സൂലോജിക്കൽ) ജീവികളെ സൃഷ്ടിക്കുന്നതിൽ ദൈവം സ്ഥാപിച്ച ഇച്ഛാശക്തി കാരണം, ഉണർന്ന അവസ്ഥയും സ്വപ്നാവസ്ഥയും ഗാഢനിദ്രയും സംഭവിക്കുന്നു. ഹൃദയത്തിൻ്റെ പ്രവർത്തനം, വൃക്കകളുടെ പ്രവർത്തനം, ശ്വാസകോശത്തിൻ്റെ പ്രവർത്തനം തുടങ്ങി ശരീരത്തിൻ്റെ മറ്റെല്ലാ മെക്കാനിക്കൽ പ്രക്രിയകളും ശരീരത്തിൻ്റെ പ്രവർത്തനത്തിൻ്റെ മെക്കാനിക്കൽ നിയമങ്ങൾ സ്ഥാപിച്ച ദൈവത്തിൻ്റെ ആഗ്രഹത്തിൻ്റെ ശക്തിയാൽ മാത്രമാണ് നടക്കുന്നത്. ഈശ്വരൻ്റെ നിയന്ത്രണത്താൽ മാത്രം ലോകത്തിലോ ശരീരത്തിലോ യാന്ത്രികമായ ഏതൊരു പ്രക്രിയയും നടക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ ആത്മീയ പണ്ഡിതന്മാർ ഉറങ്ങുന്നതിന് മുമ്പും ഉണരുന്നതിനു ശേഷവും ദൈവത്തിന് നന്ദി പറയുന്നതിൻ്റെ കാരണം ഇതാണ്. മസ്തിഷ്ക-നാഡീവ്യൂഹത്തിൻ്റെ (ബ്രെയിൻ നെർവസ്സ് സിസ്റ്റം) വിശ്രമ കാലയളവ് അവസാനിച്ചതിന് ശേഷം ശരീരത്തെ ഉണർത്തി എന്ന് കരുതി അവർ വ്യക്തിഗത ആത്മാവിന് (സ്വയം, സെല്ഫ്) നന്ദി പറയുന്നില്ല. ഗാഢനിദ്രയിൽ വ്യക്തിഗത ആത്മാവ് (ഇൻഡിവിച്യുൽ സോൾ) തന്നെ ഇല്ലായിരുന്നു. കമ്പ്യൂട്ടറിലെ റാം പോലെ മസ്തിഷ്ക ചിപ്പിൽ വ്യക്തിഗത ആത്മാവിലെ ചിന്തകൾ ഉണ്ട്. തലച്ചോറിലെ ചിപ്പിൻ്റെ സിറോക്‌സ് കോപ്പി (ഫോട്ടോകോപ്പി) എടുത്ത് കമ്പ്യൂട്ടറിലെ സ്‌ക്രീൻ പോലെ വ്യക്തിഗത ആത്മാവായി മാറുന്ന കറൻ്റ് പോലെയാണ് അവബോധം.

ഗാഢനിദ്ര തുടങ്ങുമ്പോൾ പവർ ഓഫാകും, ഗാഢനിദ്രയുടെ അവസാനം അതേ പവർ ഓണാകും. എല്ലാ ജന്തുശാസ്ത്ര ജീവജാലങ്ങളും ഉൾപ്പെടുന്ന ഈ ലോകത്തിൻ്റെ ഭരണത്തിൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെ അസാമാന്യമായ ശക്തിയാൽ സ്വിച്ചിംഗ് ഓൺ, സ്വിച്ച് ഓഫ് പ്രക്രിയകൾ യാന്ത്രികവും സ്വയം പ്രവർത്തിക്കുന്നതുമായി സജ്ജീകരിച്ചിരിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch