
31 Aug 2024
[Translated by devotees of Swami]
[ശ്രീ രമാകാന്ത് ചോദിച്ചു:- ധനികർക്ക് ദൈവത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ (സൂചിയുടെ കണ്ണിലൂടെ ഒട്ടകം കടന്നാലും) ധനവാനായ സുദാമയും ദൈവത്തിൽ എത്തില്ല എന്നല്ലേ അർത്ഥം? പാശ്ചാത്യർ ദരിദ്രരായ ഇന്ത്യൻ ജനങ്ങളേക്കാൾ സമ്പന്നരായതിനാൽ, പാശ്ചാത്യർ ദൈവത്തിൽ എത്തില്ല എന്നാണോ അർത്ഥമാക്കുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിലെത്താൻ കഴിയാത്ത ധനികർ, തങ്ങളുടെ കഴിവുകളിൽ അഹംഭാവം കലർത്തി സമ്പത്ത് സമ്പാദിച്ചവരും, ദൈവത്തെ ശ്രദ്ധിക്കാതെ, സ്വന്തം പ്രയത്നത്താൽ മാത്രം സമ്പന്നരായവരുമാണ്. അത്തരം ആളുകളിൽ, സമ്പത്ത് വളരെയധികം അഹംഭാവം വളർത്തിയെടുക്കുന്നു, ഇത് ചിലപ്പോൾ അവരെ നിരീശ്വരവാദികളാക്കിത്തീർക്കുന്നു. ദൈവത്തിൽ എത്താൻ അർഹതയില്ലാത്ത അത്തരം ധനികരെക്കുറിച്ച് മാത്രമാണ് യേശു പരാമർശിച്ചത്. അതിനാൽ, എല്ലാ ധനികരും മോശക്കാരാണെന്നും എല്ലാ ദരിദ്രരും നല്ലവരുമാണെന്നും നിങ്ങൾ സാമാന്യവൽക്കരിക്കരുത്. അഹംഭാവത്താൽ സ്വാധീനിക്കപ്പെടാത്ത നിരവധി സമ്പന്നരായ ആളുകളുണ്ട്, അവർ വളരെ വിനയമുളള രും ദൈവത്തിന് കീഴടങ്ങുകയും ചെയ്യുന്നു. വളരെ അഹംഭാവമുള്ള നിരവധി പാവപ്പെട്ടവരുണ്ട്. അതിനാൽ, ഇവിടെ പരാമർശിച്ചിരിക്കുന്ന ദൈവത്തിലെത്താൻ കഴിയാത്ത സമ്പന്നരായ ആളുകൾ അത്തരം ധനികർ മാത്രമാണ്, അവർ തങ്ങളുടെ സമ്പത്തുകൊണ്ട് അന്ധരും അത്യാഗ്രഹികളുമാണ്. പൊതുവേ, സമ്പത്ത് ആളുകളെ അന്ധരാക്കുന്നു, ദാരിദ്ര്യം കണ്ണുകൾ തുറക്കുന്നു. പക്ഷേ, ഈ രണ്ട് വിഭാഗങ്ങളിലും നിരവധി ഒഴിവുകഴിവുകൾ ഉണ്ട്. നിങ്ങൾ പരാമർശിച്ച സുദാമ സമ്പന്നനാകുന്നതിന് മുമ്പുതന്നെ ദൈവത്തിൽ എത്തിചേർന്നു കഴിഞ്ഞു, അതിനാൽ അന്ധൻ, അത്യാഗ്രഹി, സ്വാർത്ഥ, അഹന്തയുള്ള ധനികർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ല. ദൈവത്തിൽ എത്തിചേരുന്നത് ഭക്തൻ്റെ ഭക്തിയുടെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു, ഭക്തൻ്റെ കൈവശമുള്ള സമ്പത്തിനെ ആശ്രയിക്കുന്നില്ല.
★ ★ ★ ★ ★
Also Read
Why Does God Focus More On Rich People To Control Sins?
Posted on: 20/09/2022Does Being Rich Take A Person To Hell?
Posted on: 20/10/2020If Sacrifice Of Money Is All Important Then Would It Not Mean That Only The Rich Can 'purchase' God?
Posted on: 07/02/2005Can A Rich Man Be Saved By God?
Posted on: 22/10/2020How To Come Out Of Self-centeredness And Reach Towards God?
Posted on: 07/08/2021
Related Articles
Will A Soul Get Whatever It Thinks At The Time Of Death?
Posted on: 13/05/2021Are You Interested In Purifying Hinduism Or In World Peace?
Posted on: 11/02/2005If I Am Born In A Middle-class Family, Should I Not Aspire To Be Rich?
Posted on: 06/01/2021Why Is God Giving Value For The Donors of money only?
Posted on: 04/07/2024Is It Not Shameful On My Part If I Am Unable To Reciprocate To You With Practical Sacrifice?
Posted on: 22/09/2020