
17 Mar 2024
[Translated by devotees of Swami]
[ശ്രീ കിഷോർ റാമിൻ്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- നര മുനിയുടെ അവതാരമാണ് അർജ്ജുനൻ, അദ്ദേഹം സദാ നാരായണനുമായി അടുത്ത ബന്ധം പുലർത്തുന്നു. അത്രി മഹർഷിയുടെ പുത്രനായ ദത്താത്രേയ എപ്പോഴും ഋഷിയായതിനാൽ ദത്താത്രേയ നാരായണനാണ്. ഗീത കേൾക്കുമ്പോൾ അജ്ഞനായ ആത്മാവിൻ്റെ വേഷത്തിലാണ് അർജുനൻ അഭിനയിക്കുന്നത്. ആ വേഷത്തിൽ നടൻ (ആക്ടർ) എന്ന നിലയിൽ, അർജുനൻ ഒരു മുക്തി നേടിയ ആത്മാവാണ്, അവൻ വേഷമനുസരിച്ച് (റോൾ) ഒരു അജ്ഞനായ ആത്മാവ് മാത്രമാണ്. അജ്ഞനായ ആത്മാവിൻ്റെ വേഷത്തിൽ അഭിനയിക്കുമ്പോൾ അർജുനൻ, നടൻ എന്ന നിലയിൽ സ്വയം മറന്ന്, നടനല്ല, വേഷമായി മാത്രം ചിന്തിച്ച് റോൾ ചെയ്യുന്നു. നാരായണ മഹർഷി അർജ്ജുനൻ്റെ മേൽ അടിച്ചേൽപ്പിച്ച ദൈവിക മായ (ഡിവൈൻ ഇല്ല്യൂഷൻ) മൂലമാണ് ഇത് സംഭവിക്കുന്നത്. അങ്ങനെയുള്ള സന്ദർഭത്തിൽ മാത്രമേ അജ്ഞനായ ആത്മാവിൻ്റെ എല്ലാ സംശയങ്ങളും അർജ്ജുനന് ചോദിക്കാൻ കഴിയൂ. അർജ്ജുനൻ താൻ ഒരു നടനാണെന്ന് (നര മുനി) അറിയാമെങ്കിൽ, അവന് ഉത്തരം അറിയാവുന്ന ചില ചോദ്യങ്ങൾ അവൻ ചോദിക്കില്ല. അർജ്ജുനൻ ഒരു അജ്ഞനായ ആത്മാവായി വർത്തിക്കുന്നുണ്ടെങ്കിലും, അവൻ സദാ നാരായണൻ്റെ നിയന്ത്രണത്തിലാണ്, ഒരു സാധാരണ അജ്ഞാനാത്മാവിൻ്റെ തെറ്റുകൾ ചെയ്യില്ല. അനുവദനീയമായ തെറ്റുകൾ മാത്രമേ അവൻ ചെയ്യുകയുള്ളൂ, അത് നിർദ്ദിഷ്ട റോൾ അനുസരിച്ച് തീരുമാനിക്കപ്പെടുന്നു.
★ ★ ★ ★ ★
Also Read
Is It That Once Soul Is Liberated, It Is Always Liberated And Goes Back To God In The Upper World?
Posted on: 11/06/2021Does A Liberated Soul Bother About The World?
Posted on: 15/03/2024How Can People Be Liberated Through Your Divine Knowledge?
Posted on: 07/02/2005Is Every Action Of The Liberated Soul Planned As Per The Divine Program?
Posted on: 28/08/2021Why Was The Gita Preached To Arjuna Only And Not To Dharmaraja And Bhiima?
Posted on: 17/01/2023
Related Articles
Question On Enlightenment On Karma And Karma Yoga
Posted on: 14/07/2018When You Are God Datta Himself, Why Did You Say That God Datta Appeared And Merged With You?
Posted on: 06/11/2023Swami Answers Questions By Smt. Lakshmi Lavanya On The Epic Mahabharat
Posted on: 03/03/2023Swami, You Are The Incarnation Of God. How Are You Doing The Worship Of God Ganapati?
Posted on: 18/09/2025No Role In The Bhagavatam Has Constant Merit. How To Keep Them As Examples?
Posted on: 22/07/2024