home
Shri Datta Swami

Posted on: 13 Mar 2023

               

Malayalam »   English »  

ചില സമയങ്ങളിൽ നാം അവിടുത്തെ വചനങ്ങൾ അനുസരിക്കാതിരുന്നാൽ ദൈവം കൂടുതൽ സന്തോഷിക്കുമോ?

[Translated by devotees]

ഭാനു സമൈക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി! അർദ്ധരാത്രിയിൽ, തന്നെ സമീപിച്ച ഗോപികമാരോട് വീടുകളിലേക്ക് മടങ്ങാൻ ഭഗവാൻ ശ്രീ കൃഷ്ണൻ വാമൊഴിയായി പറഞ്ഞു. എന്നാൽ, തിരിച്ചുപോകാതിരിക്കാനുള്ള അവരുടെ ഭക്തിയുടെ കരുത്ത് ശ്രീ കൃഷ്ണനെ ആന്തരികമായി പ്രചോദിപ്പിക്കുകയും അവരുടെ എതിർപ്പിൽ സന്തുഷ്ടനാകുകയും ചെയ്തു. ദൈവത്തെ പ്രീതിപ്പെടുത്താൻ ദൈവ വചനങ്ങൾ അനുസരിക്കണമെന്നാൺ നാം പൊതുവെ ചിന്തിക്കുന്നത്. പക്ഷേ, ഈ സംഭവം എന്നെ എപ്പോഴും ദൈവ വചനങ്ങളെ പറ്റി സംശയത്തിലാക്കുന്നു. നാം അവിടുത്തെ വചനങ്ങൾ അനുസരിച്ചില്ലെങ്കിൽ ദൈവം കൂടുതൽ സന്തോഷിക്കുമോ? ദൈവം സമ്പ്രീതനാണോ അല്ലയോ എന്നറിയാനുള്ള ശരിയായ അളവുകോൽ എന്താൺ? ഓരോ സന്ദർഭത്തിലും ദൈവത്തിൻറെ വാക്കുകളെ ആശ്രയിക്കാൻ നമുക്ക് കഴിയില്ലേ? അല്ലെങ്കിൽ ഒരു ഭക്തൻ ദൈവം പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്ത് സഹജാവബോധത്തിൻറെ(instincts) അടിസ്ഥാനത്തിൽ നിഗമനത്തിലെത്തേണ്ടതുണ്ടോ? - അങ്ങയുടെ ദിവ്യ താമര പാദത്തിൽ, ഭാനു സമ്യക്യ.

സ്വാമി മറുപടി പറഞ്ഞു: ഒരു നയവും(policy) എല്ലാ സന്ദർഭങ്ങളിലേക്കും സാമാന്യവൽക്കരിക്കപ്പെടരുത്. വീട്ടിലേക്ക് മടങ്ങാനുള്ള ശ്രീ കൃഷ്ണന്റെ ഉപദേശത്തെ ഗോപികമാർ എതിർത്തതിനാൽ, അത് എല്ലാ സന്ദർഭങ്ങളിലും സാമാന്യവൽക്കരിക്കപ്പെടില്ല, ദാഹിച്ച ശ്രീ കൃഷ്ണൻ ഗോപികമാരോട് കുറച്ച് കുടിവെള്ളം ആവശ്യപ്പെടുകയാണെങ്കിൽ, എല്ലാ സന്ദർഭങ്ങളിലും മുൻ നയം പ്രയോഗിച്ച് ശ്രീ കൃഷ്ണൻ നടത്തിയ അഭ്യർത്ഥന ഗോപികമാർ നിരസിക്കില്ല! മുൻ സന്ദർഭങ്ങളിൽ, ശ്രീ കൃഷ്ണൻ ഗോപികമാരെ പരീക്ഷിക്കുന്നത് ശ്രീ കൃഷ്ണനോടുള്ള അവരുടെ സ്നേഹം അവർ വിവാഹസമയത്ത് ദൈവത്തോടു (കൃഷ്ണനോട്) നൽകിയ വാഗ്ദാനത്തിൽ വ്യതിചലിക്കാതെ എല്ലാ കാര്യങ്ങളിലും ഭർത്താക്കന്മാരെ പിന്തുടരുമെന്നുള്ള (നാട്ടികരാമി/ Nāticarāmi) സ്നേഹത്തേക്കാൾ വലുതാണോ എന്ന് അറിയാനാണ്. ദൈവത്തിനു നൽകിയ വാഗ്ദാനത്തേക്കാൾ വലിയവനാണ് ദൈവം എന്ന് തെളിയിക്കാൻ, ഗോപികമാർ ഈ സന്ദർഭത്തിൽ ശ്രീ കൃഷ്ണനെ എതിർക്കുകയും അവരുടെ എതിർപ്പ് ശ്രീ കൃഷ്ണന്റെ ഹൃദയം വളരെയധികം വിലമതിക്കുകയും ചെയ്തു. ഒരു ആശയം പരിശീലിക്കുന്നതിൽ സന്ദർഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾ എല്ലായ്പ്പോഴും വളരെ മൂർച്ചയുള്ള വിശകലനം(very sharp analysis) നടത്തണം.

 
 whatsnewContactSearch