home
Shri Datta Swami

 Posted on 18 Nov 2022. Share

Malayalam »   English »  

പ്രത്യേകിച്ച് ദൈവത്തിന്റെ മനുഷ്യാവതാരത്തെ കണ്ടുമുട്ടിയതിന് ശേഷം ആത്മാവിന്റെ കൈകളിൽ ആണോ സന്തോഷം?

[Translated by devotees]

[മിസ്. ഭാനു സാമിക്യ ചോദിച്ചു: ദൈവത്തിന്റെ മനുഷ്യാവതാരത്തെ കണ്ടുമുട്ടിയതിന് ശേഷം സന്തോഷം പൂർണ്ണമായും ആത്മാവിന്റെ കൈകളിലാണോ? എന്റെ അറിവില്ലായ്മയിൽ നിന്ന് എന്നെ നയിക്കണമേ സ്വാമി. – അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യാവതാരത്തെക്കുറിച്ചുള്ള എല്ലാ ആത്മീയ ജ്ഞാനങ്ങളും പഠിക്കുക എന്ന അർത്ഥത്തിലാണ് നിങ്ങൾ ‘കണ്ടുമുട്ടൽ’ (‘meeting’) എന്ന വാക്കിന്റെ അർത്ഥമെടുക്കുന്നതെങ്കിൽ, തീർച്ചയായും സന്തോഷം നിങ്ങളുടെ കൈകളിലാണ്. ജ്ഞാനത്തിന്റെ ഒന്നാം ഘട്ടം കഴിയുമ്പോൾ, സൈദ്ധാന്തിക പ്രചോദനത്തിന്റെ (theoretical inspiration) രണ്ടാം ഘട്ടവും നിറയുമ്പോൾ, പരിശീലനത്തിന്റെ മൂന്നാം ഘട്ടത്തിൽ (third stage of practice)  പ്രവേശിച്ച് ഭക്തന് ആനന്ദം (bliss) ലഭിക്കും, അത് സന്തോഷത്തിന്റെ പാരമ്യതയാണ് (climax of happiness).

★ ★ ★ ★ ★

 
 whatsnewContactSearch
Share Via