home
Shri Datta Swami

 Posted on 25 Jun 2024. Share

Malayalam »   English »  

കുട്ടിക്കാലത്ത് അവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ മാതാപിതാക്കൾ കുട്ടികൾക്കായി ചെലവഴിക്കുന്നത് നല്ലതാണോ?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമീ, ഇത് തികച്ചും പ്രവൃത്തിയിലുള്ള ചോദ്യമാണ്. കുട്ടിക്കാലത്ത് അവരുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ മാതാപിതാക്കൾ കുട്ടികൾക്കായി ചെലവഴിക്കുന്നത് നല്ലതാണോ?]

സ്വാമി മറുപടി പറഞ്ഞു:- i) കുട്ടികൾ ചോദിക്കുന്നതെന്തും അമ്മയും അച്ഛനും കുട്ടികൾക്ക് നൽകരുത്. രക്ഷിതാക്കൾ അങ്ങനെ നൽകിയാൽ മക്കൾ ദുർവ്യയം ചെയ്യുന്നവരായി (ജുലായി) മാറും, വലുതാകുമ്പോൾ അവർ ഇഷ്ടമുള്ള കാര്യങ്ങൾക്ക് ചെലവഴിക്കും, പണം ലാഭിക്കില്ല. അതിനാൽ, ലിബറൽ മാതാപിതാക്കൾ കരുതുന്നത് തങ്ങൾ കുട്ടികളെ കൂടുതൽ സ്നേഹിക്കുന്നുവെന്നാണ്, എന്നാൽ വാസ്തവത്തിൽ അവർ തങ്ങളുടെ കുട്ടികളെ നശിപ്പിക്കുകയാണ്.

ii) മാത്രമല്ല, നിങ്ങൾ കുട്ടികൾക്ക് എന്ത് നൽകിയാലും, അവർ വളരുമ്പോൾ അത് ഓർക്കുകയില്ല. മാതാപിതാക്കൾ പണം സമ്പാദിക്കുകയും മക്കൾ വളർന്നുവരുമ്പോൾ, സ്വത്തുക്കൾ (അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്സ്) പോലുള്ള സ്ഥിരമായ രൂപത്തിൽ നല്കുകയാണെങ്കിൽ അവർ മാതാപിതാക്കളെ എന്നെന്നേക്കുമായി ഓർക്കും, കാരണം അത്തരം സ്ഥിരമായ സ്വത്തുക്കൾ അവരുടെ മക്കൾക്കും പോകും (ലഭിക്കും), ​​അങ്ങനെ, മുഴുവൻ രാജവംശവും (വംശം) മാതാപിതാക്കളെ ഓർക്കും. ഇതാണ് കുട്ടികളോടുള്ള യഥാർത്ഥ സ്നേഹം. മേൽപ്പറഞ്ഞ അന്ധമായ സ്നേഹത്തിൻ്റെ ദിശയിലേക്ക് മാതാപിതാക്കൾ പോകരുത്. രക്ഷിതാക്കൾ പണം സ്വരൂപിച്ച് കുട്ടികൾക്ക് സ്ഥിരമായ സ്വത്തുക്കളായി (പെര്മനെന്റ് അസ്സെറ്സ്) നൽകിയാൽ, കുട്ടികൾ പൂർണ്ണ അച്ചടക്കത്തോടെ വളരും, അവർ പണം പാഴാക്കാതെ സമ്പാദിക്കുകയും അവരുടെ മക്കൾക്കായി സംരക്ഷിക്കുകയും ചെയ്യും.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via