home
Shri Datta Swami

Posted on: 04 Sep 2023

               

Malayalam »   English »  

ദൈവത്തോടുള്ള നിസ്വാർത്ഥ സേവനമല്ലേ നമ്മുടെ ലക്ഷ്യം?

[Translated by devotees of Swami]

[02-09-2023 ന് ശ്രീ ഹ്രുഷികേഷിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിലെ സത്സംഗം. സ്വാമി ഉത്തരം നൽകിയ പ്രധാന ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.]

മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: നാം നമ്മുടെ കർമ്മഫലങ്ങൾ അനുഭവിക്കണമെന്നും അതെ സമയം ദൈവത്തിൽ നിന്ന് പ്രതിഫലം വാങ്ങാതെ ദൈവത്തെ ആരാധിക്കണമെന്നും ചിന്തിക്കുന്നത് നല്ലതല്ലേ?

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിൽ നിന്നുള്ള ഒരു ഫലവും കാംക്ഷിക്കാതെയുള്ള ആരാധക ഭക്തി (fan devotion) പോലെ മാത്രമേ നിങ്ങൾ ആ ഘട്ടത്തിലുണ്ടാകൂ എന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്. നിങ്ങൾ ആ പ്രാരംഭ അവസ്ഥയിൽ മാത്രം തുടരുകയാണ്. അങ്ങനെയെങ്കിൽ, ആത്മീയ ജീവിതത്തിലും ഭൗതിക ജീവിതത്തിലും നിങ്ങളുടെ പുരോഗതി ദൈവം പരിപാലിക്കും (യോഗക്ഷേമം വഹാമ്യഹം... ഗീത, Yogakṣemaṃ vahāmyaham…  ). യോഗ എന്നാൽ ആത്മീയ പുരോഗതിയും ക്ഷേമം എന്നാൽ ഭൗതിക പുരോഗതിയുമാണ്.

 
 whatsnewContactSearch