home
Shri Datta Swami

 Posted on 22 Jul 2024. Share

Malayalam »   English »  

ഭക്തരുടെ സ്നേഹത്തിൽ നിന്ന് ദൈവത്തിന് പരമാവധി വിനോദം ലഭിക്കുന്നത് കാരണം കലിയുഗമാണോ ഏറ്റവും മനോഹരമായ യുഗം?

[Translated by devotees of Swami]

[ശ്രീ ഗണേഷ് ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി, കലിയുഗമാണ് ഏറ്റവും മനോഹരമായ യുഗമെന്ന് പറയുന്നത് ശരിയാണോ, കാരണം ദൈവത്തിൻ്റെ മനുഷ്യാവതാരം ഭക്തർ കാണിക്കുന്ന സ്നേഹത്തിൽ നിന്ന് പരമാവധി വിനോദം അനുഭവിക്കുന്നു, ദൈവം അവർക്ക് നൽകിയ സ്വാതന്ത്ര്യം മൂലം അതേസമയം അവർ അത് പരമാവധി ചെയ്യുന്നു.? അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു:- കലിയുഗത്തിൽ ദൈവം വളരെയധികം വിനോദിക്കുന്നു (എന്റർടൈൻമെന്റ്) എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങൾ ചില അർത്ഥശൂന്യമായ പ്രസ്താവനകൾ സൃഷ്ടിക്കുകയും ആ തെറ്റായ പ്രസ്താവനകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു! സത്യയുഗത്തിനുശേഷം, ആത്മാക്കൾക്ക് ദൈവത്തിൽ നിന്ന് പരിമിതമായ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും, അവരുടെ ധാർമ്മിക നിലവാരങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അതിവേഗം ഇടിഞ്ഞു. നീതി (ജസ്റ്റിസ്) അടിസ്ഥാനമാകുമ്പോൾ, പരമമായ ആനന്ദത്തോടെ ദൈവത്തിനു വിനോദിക്കാം. പക്ഷേ, അനീതിയാണ് അടിസ്ഥാനമെങ്കിൽ, ദൈവത്തിൻ്റെ വിനോദം എപ്പോഴും ഉത്കണ്ഠയോടും പിരിമുറുക്കത്തോടും ബന്ധപ്പെട്ടിരിക്കുന്നു, കാരണം ദൈവം തൻ്റെ മക്കളെ അവരുടെ ക്ഷേമം കണക്കിലെടുത്ത് മാത്രം ശിക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ കുട്ടികൾ അച്ചടക്കമില്ലാത്തതാണെങ്കിൽ, നിങ്ങളുടെ കുടുംബ ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കുമോ?

★ ★ ★ ★ ★

 
 whatsnewContactSearch
Share Via