home
Shri Datta Swami

Posted on: 27 Oct 2021

               

Malayalam »   English »  

നിലവിലെ ലൈഫ് ഫിയർ ഫോബയയ്‌ക്ക്‌ മുൻജന്മ്മ ബന്ധമുണ്ടോ?

[Translated by devotees of Swami]

[ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, നിലവിലെ ജീവിത ഭയ ഫോബിയയ്‌ക്ക്‌ മുൻജന്മ്മ ബന്ധമുണ്ടോ?

ഈ ചോദ്യം ലൗകിക കാര്യങ്ങളിലെ ഭയത്തിന്റെ ഫോബിയയെ സംബന്ധിച്ചുള്ളതാണ്. കുട്ടിക്കാലം മുതലേ ആളുകളുടെ ഭയത്തിന്റെ ഫോബിയയെക്കുറിച്ച് നമ്മൾ സാധാരണയായി കേൾക്കാറുണ്ട്. പ്രായപൂർത്തിയായിട്ടും അത് പോകില്ല. ഉയരങ്ങളോടുള്ള ഭയം, സൂചിയെ ഭയം, ഇരുട്ടിനെ ഭയം, അടച്ചിട്ട മുറികളോടുള്ള ഭയം തുടങ്ങി പലതും നമ്മൾ കേൾക്കുന്നു. ചിലപ്പോൾ, ഈ ജീവിതത്തിൽ തന്നെ സംഭവിച്ച ഒരു കാര്യവുമായി ഇത് ബന്ധപ്പെട്ടിരിക്കില്ല. ഇത്തരം ഭയാശങ്കകൾ മുൻകാല ജീവിതാനുഭവങ്ങളുമായോ ഈ ജീവിതവുമായോ ബന്ധപ്പെട്ടിട്ടുണ്ടോ? ഭയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം ഭയത്തെ നേരിട്ട് അഭിമുഖീകരിക്കുകയാണെന്ന് നാം സാധാരണയായി കേൾക്കുന്നു. സ്വാമി, എനിക്ക് തന്നെ കുറച്ച് ഭയങ്ങളുണ്ട്, ചില സാഹചര്യങ്ങൾ കാരണം അതിൽ അതിൽ എനിക്ക് നേരിട്ട് അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ, ആ ഭയം ആദ്യം മറികടക്കാൻ ഞാൻ ഒരിക്കലും ശ്രമിക്കുമായിരുന്നില്ല. അത് ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയായി തോന്നിയെങ്കിലും, ഇന്ന് ഞാൻ അതിനെ ഭയപ്പെടുന്നില്ല. വിലയേറിയ ജീവിത നൈപുണ്യങ്ങൾ എന്നെ പഠിപ്പിക്കുന്നതിനും ആ ഭയത്തെ മറികടക്കാൻ എന്നെ സഹായിക്കുന്നതിനും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിന് ഞാൻ സ്വാമിയോട് നന്ദി പറയുന്നു. പക്ഷേ, മറ്റ് ഭയങ്ങളെ ഞാൻ വീണ്ടും വീണ്ടും അഭിമുഖീകരിക്കുമ്പോൾ, എനിക്ക് ഇപ്പോഴും അവയെ മറികടക്കാൻ കഴിയില്ല. എന്താണ് സ്വാമി അങ്ങനെ? ഞാൻ ഇപ്പോഴും വളരെ അസ്വസ്ഥ യാണ്, ചില കാര്യങ്ങളിൽ എനിക്ക് ഭയമുണ്ട്. കുട്ടിക്കാലം മുതൽ അത് മാറിയിട്ടില്ല. ഓരോ വ്യക്തിയും ഈ ഭയങ്ങളെ മറികടക്കാൻ ശ്രമിക്കണോ അതോ അവഗണിക്കണോ?]

സ്വാമി മറുപടി പറഞ്ഞു:- വിനോദത്തിന് (എന്റർടൈൻമെന്റ്) ഉപയോഗപ്രദമായ ഒമ്പത് രസങ്ങളിൽ ഒന്നാണ് ഭയമെന്ന് പറയപ്പെടുന്നു. നിങ്ങൾ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരു ഗൌരവവുമില്ലാതെ വിനോദമായി എടുക്കുകയാണെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും ആനന്ദത്തിന്റെ അവസ്ഥയിൽ തുടരും, ഇതാണ് യോഗ. ഇതുവഴി നിങ്ങളെ ഒരു ഭയവും ബാധിക്കുകയില്ല. ഇത്തരം ഫോബിയകൾ ഈ ജന്മത്തിൽ നിന്നോ മുൻ ജന്മങ്ങളിൽ നിന്നോ വരാം.

 
 whatsnewContactSearch