home
Shri Datta Swami

Posted on: 12 Jun 2023

               

Malayalam »   English »  

യേശു, തന്നെ ക്രൂശിച്ച ആളുകളോട് ക്ഷമിച്ചെങ്കിലും ലൗകിക ബന്ധനങ്ങളെ വെറുക്കാൻ ഭക്തരോട് പറഞ്ഞു. അങ്ങ് ഇവയെ എങ്ങനെ പരസ്പരം ബന്ധപ്പെടുത്തുന്നു?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: തന്നെ ക്രൂശിച്ചവരോട് പോലും ക്ഷമിക്കണമെന്ന് ശ്രീ യേശു ദൈവത്തോട് പ്രാർത്ഥിച്ചു, അത്തരം പാപികളെപ്പോലും വെറുക്കുന്നില്ല. എന്നാൽ, അതേ ദൈവം തന്റെ ആത്മീയ ജ്ഞാനത്തിൽ ഭക്തരോട് പറയുന്നത്, ഭക്തർ ലൗകിക ബന്ധനങ്ങളെ (worldly bonds) വെറുക്കുന്നില്ലെങ്കിൽ, അവർക്ക് അവിടുത്തെ ശിഷ്യന്മാരാകാൻ കഴിയില്ല എന്നാണ്. ഇത് എങ്ങനെ പരസ്പരം ബന്ധപ്പെടുത്താം?]

സ്വാമി മറുപടി പറഞ്ഞു:- വിദ്വേഷം (hatred) രണ്ട് തരത്തിലാണ്:-

i) നേരിട്ടുള്ള വിദ്വേഷം (Direct hatred):- മൂന്നാമതൊരു പരാമീറ്ററില്ലാതെ (ഘടകം,parameter) നിങ്ങൾ ലൗകിക ബന്ധനങ്ങളെ നേരിട്ട് വെറുക്കുന്നുവെങ്കിൽ, അത് നിങ്ങളുടെ ഹൃദയത്തിൽ ജനിക്കുന്ന വിദ്വേഷമാണ്. നിങ്ങൾക്ക് കാപ്പി ഇഷ്ടമല്ലെങ്കിൽ, അത് കാപ്പിയോട് നിങ്ങളുടെ മനസ്സിൽ ഉടലെടുക്കുന്ന നേരിട്ടുള്ള വെറുപ്പാണ്. ഇത് തികഞ്ഞ (absolute) വെറുപ്പാണ്. ഇത് യഥാർത്ഥ വിദ്വേഷമാണ് കൂടാതെ യഥാർത്ഥ വിദ്വേഷം പോലെ കാണപ്പെടുന്നു.

ii) പരോക്ഷമായ വിദ്വേഷം (Indirect hatred):- ഇത് നിങ്ങളുടെ ഹൃദയത്തിൽ നേരിട്ട് ഉളവാകുന്ന വിദ്വേഷമല്ല, മറിച്ച് ഇത് ബാഹ്യ വീക്ഷണത്തോടുള്ള വെറുപ്പ് പോലെയാണ് (looks like hatred for the external view) തോന്നുന്നത്. നിങ്ങൾ ദിവ്യമായ അമൃതിന്റെ (divine nectar) രുചി അനുഭവിച്ചിട്ടുണ്ടെങ്കിൽ, രുചിയുടെ ആപേക്ഷിക താരതമ്യം (relative comparison of taste) കാരണം, നിങ്ങൾ മുമ്പ് വളരെയധികം ഇഷ്ടപ്പെട്ടിരുന്ന കാപ്പി നിങ്ങൾ വെറുക്കാൻ തുടങ്ങിയാൽ, ഇത് പരോക്ഷമായ വിദ്വേഷമാണ്. ഇത് ആപേക്ഷിക വിദ്വേഷമാണ്. ആപേക്ഷിക വിദ്വേഷം യഥാർത്ഥത്തിൽ വെറുപ്പല്ല (വിദ്വേഷമല്ല), മറിച്ച് യഥാർത്ഥ വിദ്വേഷം പോലെയാണ്.

ശ്രീ യേശുവിനെ ക്രൂശിച്ച പാപികളുടെ കാര്യത്തിൽ, ശ്രീ യേശുവിന് നേരിട്ടുള്ള യഥാർത്ഥ വിദ്വേഷം ഉണ്ടായിരുന്നില്ല. ലൗകിക ബന്ധനങ്ങളെ വെറുക്കാൻ ശുപാർശ ചെയ്യുന്ന ഭക്തരുടെ കാര്യത്തിൽ, വിദ്വേഷം കേവല വിദ്വേഷം (absolute hatred) പോലെ  തോന്നിക്കുന്ന യഥാർത്ഥ ആപേക്ഷിക വിദ്വേഷമാണ് (unreal relative hatred). അതിനാൽ, ദൈവത്തെ പരാമർശിക്കാതെ ലൗകിക ബന്ധനങ്ങളെ നേരിട്ട് വെറുക്കാൻ ശ്രീ യേശു ഭക്തരെ ഉപദേശിക്കുന്നില്ല. ലൗകിക ജീവിതത്തിൽ അല്ലെങ്കിൽ പ്രവൃതിയിൽ (Pravrutti), ഓരോ ആത്മാവും മറ്റ് പൊതുജനങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോൾ ലൗകിക ബന്ധനങ്ങളെ സ്നേഹിക്കണം, കാരണം മാതാപിതാക്കൾ, ജീവിത പങ്കാളി, കുട്ടികൾ തുടങ്ങിയ ലൗകിക ബന്ധനങ്ങൾ പുറത്തുള്ളവരെ അപേക്ഷിച്ച് ആത്മാവിനോട് കൂടുതൽ വിശ്വസ്തരാണ്. നിവൃത്തിയിലോ (Nivrutti)  അല്ലെങ്കിൽ ആത്മീയ ജീവിതത്തിലോ, ദൈവത്തിന്റെ രുചി (the taste of God) വളരെയധികമാണ്, ദൈവം ദിവ്യമായ അമൃതിനെപ്പോലെയും ലൗകിക ബന്ധനങ്ങൾ കാപ്പിയെപ്പോലെയും ആണ് ആസ്വദിക്കപ്പെടുന്നത്. പ്രവൃത്തിയിൽ, ദൈവത്തിന്റെയും ദിവ്യമായ അമൃതിന്റെയും രുചിയുടെ അഭാവത്തിൽ, ലൗകിക ബന്ധനങ്ങളും കാപ്പിയും പാരമ്യത്തിൽ (climax) നിങ്ങൾ ഇഷ്ടപ്പെട്ടു. ദൈവത്തെയോ ദിവ്യമായ അമൃതിനെയോ ആസ്വദിച്ചതിനു ശേഷവും നിങ്ങൾക്ക് ലൗകിക ബന്ധനങ്ങളോ കാപ്പിയോടോ നേരിട്ട് വെറുപ്പില്ല.

ആപേക്ഷിക വിദ്വേഷമോ പരോക്ഷമായ വിദ്വേഷമോ അയഥാർത്ഥ വിദ്വേഷമോ (relative hatred or indirect hatred or unreal hatred) മാത്രമാണ് നിങ്ങളൊഴികെ മറ്റെല്ലാവർക്കും യഥാർത്ഥ വിദ്വേഷമായി (real hatred) തോന്നുന്നത്. നിവൃത്തിയിൽ പോലും, നിങ്ങൾ ലൗകിക ബന്ധനങ്ങളെയോ കാപ്പിയെയോ വെറുക്കുന്നില്ലെന്ന് നിങ്ങളുടെ ബോധത്തിന് (consciousness) അറിയാം. നിങ്ങൾ ദൈവത്തെയോ ദൈവിക അമൃതിനെയോ ഇഷ്ടപ്പെടുന്നു, ദൈവവും ദിവ്യ അമൃതും അല്ലാതെ മറ്റൊന്നിനെയും മറ്റാരെയും നിങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതിനാൽ, നിവൃത്തിയിൽ, ലൗകിക ബന്ധനങ്ങളോടുള്ള വെറുപ്പ് ഒരു പാപമല്ല, കാരണം അത് ആപേക്ഷിക വിദ്വേഷം (relative hatred) മാത്രമാണ്, അത് എല്ലാവർക്കും പരമമായ വിദ്വേഷമായി  കാണപ്പെടുന്നു. ദൈവത്തെയോ ദിവ്യമായ അമൃതിനെയോ കുറ്റപ്പെടുത്തേണ്ടതില്ല, കാരണം ദൈവമോ ദിവ്യ അമൃതോ വാളുമായി വന്ന് ലൗകിക ബന്ധനങ്ങളോ കാപ്പിയുടെ ബന്ധനമോ മുറിക്കുന്നില്ല. അത് അവർ ഉത്തരവാദികളല്ലാത്ത ദൈവത്തിന്റെയോ ദിവ്യമായ അമൃതിന്റെയോ  രുചിയാണ്.

 
 whatsnewContactSearch