home
Shri Datta Swami

Posted on: 17 Jun 2023

               

Malayalam »   English »  

എന്റെ സദ്‌ഗുരു ശ്രീ ദത്ത സ്വാമിയുമായുള്ള എന്റെ അനുഭവങ്ങൾ

[Translated by devotees of Swami]

[ശ്രീമതി ഛന്ദ ചന്ദ്ര എഴുതിയത്]

പാദനമസ്കാരം സ്വാമി. എന്റെ കർത്താവേ, എപ്പോഴും എന്റെ ചുറ്റുമായി അങ്ങ് ഉണ്ടെന്ന് അനുഭവിക്കാനും എന്റെ ജീവിതത്തിൽ ഓരോ ദിവസവും നിരവധി അത്ഭുതങ്ങൾ അനുഭവിക്കാനും കഴിയുന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. എല്ലാറ്റിനുമുപരിയായി, നേരിട്ട് കേൾക്കുന്നത് അങ്ങാണ്, അതേ മാധ്യമത്തിലൂടെ എന്റെ നന്ദി പ്രകടിപ്പിക്കാൻ എനിക്ക് ഈ അവസരം ലഭിക്കുന്നു. മുമ്പ് കൂടുതൽ മുഴങ്ങുന്ന ഒരു ശൂന്യമായ ഡ്രം പോലെയായിരുന്നു ഞാൻ. എന്നാൽ അങ്ങയുടെ ജ്ഞാനത്തിലൂടെ ആവശ്യമായ നല്ല സാമഗ്രികൾ അങ്ങ് നൽകിയിട്ടുണ്ട്, അതിലൂടെ അതേ ഡ്രം ഇപ്പോൾ കുറച്ച് ശബ്ദമുണ്ടാക്കുകയും ജീവിതത്തെയും ജീവിതത്തിനപ്പുറമുള്ള കാര്യങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങയുടെ ജ്ഞാനം പഠിച്ചതിനുശേഷം, ആവേശമോ വിഷാദമോ ഇല്ലാതെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ലളിതമായി അനുഭവിക്കാൻ എനിക്ക് തോന്നുന്നു.

അങ്ങയുടെ ജ്ഞാനത്തിനെ കൂടുതൽ കൂടുതൽ വിശ്വാസത്തോടെ അനുദിനം ന്യായീകരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. കൂടാതെ, നാളിതുവരെ അങ്ങയുടെ അനുകമ്പയോടും ദയയോടും കൂടെ ചെയ്തിരുന്നതുപോലെ ഞാൻ വഴുതി വീഴുന്ന അവസ്ഥയിലായിരിക്കുമ്പോഴെല്ലാം ദയവായി എന്നെ മുറുകെ പിടിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ, എന്റെ ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ എല്ലാ ജന്മങ്ങളും ഞാൻ അങ്ങേയ്ക്കായി സമർപ്പിക്കുന്നു. അങ്ങയുടെ അനുകമ്പയും ദയയുമുള്ള പ്രകൃതം കൊണ്ട്, എന്നെപ്പോലുള്ള ഒരു അധമയായ ആത്മാവും ലോകത്തിന്റെ ഉന്നതിയിലാണെന്ന് തോന്നുന്നു. അങ്ങ് ഞങ്ങളിൽ എല്ലാവരിലും ചൊരിയുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുക സാധ്യമല്ല, ഞങ്ങൾക്ക് അനുഭവിക്കാൻ മാത്രമേ കഴിയൂ. എന്നിരുന്നാലും, അവയിൽ ചിലത് ഇന്ന് അങ്ങയുടെ മുമ്പിൽ പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വാമിയുടെ ദിവ്യമായ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ഞാൻ അവ വിവരിക്കാൻ തുടങ്ങും.

പരേതനായ അമ്മാവന്റെ പിന്തുണയില്ലാതെ അച്ഛൻ നടത്തിയ വീട് നവീകരണ ജോലികൾ

കഴിഞ്ഞ വർഷം ജൂണിൽ, ഞങ്ങളുടെ വീടിന്റെ നവീകരണ ജോലികൾ എന്റെ മാതാപിതാക്കൾ ഏറ്റെടുത്തു. ഇത് അവർക്ക് വലിയൊരു ദൗത്യമായിരുന്നു. ഞങ്ങൾക്ക് എന്റെ അമ്മാവനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിനാൽ, എനിക്ക് രണ്ടാമത്തെ പിതാവ് പോലെയാണദ്ദേഹം, ഞങ്ങളുടെ കുടുംബത്തിന് അങ്ങ് നൽകിയ ഏറ്റവും വലിയ സമ്മാനം അദ്ദേഹത്തിന്റെ കുടുംബമാണ്, വീട്ടിൽ നിന്ന് അകലെയുള്ള ഞങ്ങൾക്കും സഹോദരങ്ങൾക്കും ഏത് സഹായത്തിനും പോകാൻ കഴിയാത്തപ്പോൾ അവർ മുൻകൈ എടുത്ത് കാര്യങ്ങൾ നിർവഹിച്ചു നടത്തി. എന്റെ അച്ഛന്റെ അടിസ്ഥാന സ്വഭാവം ഇത്തരം പ്രവൃത്തികൾക്ക് ചേരാത്തതിനാൽ ഞങ്ങളെല്ലാവരും ടെൻഷനിലായിരുന്നു. പക്ഷേ, അങ്ങയുടെ കൃപയാൽ, എന്റെ അമ്മാവന്റെ മകൻ, എന്റെ മറ്റൊരു സഹോദരൻ, പരേതനായ പിതാവിന്റെ ചെരിപ്പിൽ അനുയോജ്യമായി ഇരിക്കാൻ (could fit in the shoes) കഴിഞ്ഞു, ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും ഞങ്ങളുടെ ജോലിയെ അവരുടെ സ്വന്തം ജോലിയായി കണക്കാക്കി. വാസ്തവത്തിൽ, എന്റെ മാതാപിതാക്കളോടൊപ്പം വളരെ ഗൃഹാതുരമായ അന്തരീക്ഷം അനുഭവിച്ചതിനാൽ ജോലി പൂർത്തിയായപ്പോൾ അവർ ശരിക്കും സങ്കടപ്പെട്ടു. ഇത് നമുക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല. ഇതിനെല്ലാം പിന്നിൽ അങ്ങാണ് എന്ന് എനിക്കറിയാം. എന്റെ മാത്രമല്ല, എന്റെ മാതാപിതാക്കളുടെയും കൂടെ ഉണ്ടായിരുന്നതിന് നന്ദി സ്വാമി.

ഫ്ലൈറ്റ് ടിക്കറ്റ് പെട്ടെന്ന് മുന്നോട്ടു മാറ്റി അച്ഛനെ രക്ഷിച്ചു

എല്ലാ വർഷവും പോലെ, കഴിഞ്ഞ വർഷവും ദുർഗാപൂജയിൽ ഞങ്ങൾ നാട്ടിലേക്ക് പോയി. ഞാനും എന്റെ മകനും എന്റെ മാതാപിതാക്കളുടെ വീട്ടിൽ കുറച്ച് ദിവസം താമസിച്ചു, എന്റെ ഭർത്താവ് അവന്റെ നാട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം അവർക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉടലെടുക്കുകയും അവരുടെ വീട്ടിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. ദിവസങ്ങൾ കഴിയുന്തോറും ടെൻഷൻ കൂടിക്കൂടി വന്നു. അതിശയകരമെന്നു പറയട്ടെ,

ഞാൻ അവിടെ എത്തിയപ്പോൾ ടെൻഷൻ വളരെ കുറഞ്ഞു. കുടുംബത്തിലെ എല്ലാവർക്കും അൽപ്പം ആശ്വാസം തോന്നി. എന്നാൽ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ പെട്ടെന്ന് എന്റെ ഭർത്താവ് പോകുന്നതിന് മുമ്പ് അമ്മാവന്‍റെ ഭാര്യയുടെ വീട് സന്ദർശിക്കുമെന്ന് പറഞ്ഞു, വരുന്ന ശനിയാഴ്ച ഒക്ടോബർ 15 ന് അവരെ കാണാൻ തീരുമാനിച്ചു. ഞങ്ങളുടെ മടക്ക ടിക്കറ്റ് 16-നായിരുന്നു. ഈ സന്ദർശനം കേട്ട് ഞങ്ങളെല്ലാവരും പരിഭ്രാന്തരായി, കാരണം ഈ ബന്ധുവീട്ടിൽ പോകുന്നത് പണനഷ്ടം മാത്രമല്ല, മാനസിക പിരിമുറുക്കം മാത്രമല്ല, ഞങ്ങളുടെ കുടുംബത്തെ അനാവശ്യമായി ശല്യപ്പെടുത്തുകയും മുംബൈയിലെ ഞങ്ങളുടെ താമസസ്ഥലത്തേക്ക് അതിന്റെ എഫ്ഫക്റ്റ് ഉണ്ടാവുകയും ചെയ്യും. ആ ബുധനാഴ്ച രാവിലെ, വലിയ പണനഷ്ടം വരുത്തുന്ന ഈ പിരിമുറുക്കം ഒഴിവാക്കാൻ അൽപ്പം നേരത്തെ തിരിച്ചെത്തുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. നേരത്തെ വരാനുള്ള ഈ ആശയം ഞാൻ ഉപേക്ഷിച്ചു, ഞങ്ങളുടെ ഷെഡ്യൂളിൽ മാത്രം ഉറച്ചുനിൽക്കാൻ തീരുമാനിച്ചു, എന്നാൽ ഈ അവസ്ഥയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നത് എന്നെ വളരെയധികം അസ്വസ്ഥയാക്കി. ഒരിക്കൽ ഞാൻ അങ്ങയോടു പ്രാർത്ഥിക്കാൻ പോലും ചിന്തിച്ചു, പക്ഷേ ഞങ്ങളുടെ ഓരോ നിമിഷവും അങ്ങ് എപ്പോഴും പരിപാലിക്കുന്നതിനാൽ എന്റെ കർത്താവിനെ (Lord) ശല്യപ്പെടുത്തരുതെന്ന് ഞാൻ തീരുമാനിച്ചു.

ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ മനസ്സിൽ തീരുമാനിച്ചു, എനിക്കായി എന്തെങ്കിലും കഷ്ടപ്പാടുകൾ ഉണ്ടെങ്കിൽ, ഇതെല്ലാം എന്റെ കർമ്മഫലം മാത്രമായതിനാൽ ഞാൻ അഭിമുഖീകരിക്കണം. ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി കുളിക്കാൻ പോയി. ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ ഉടനെ ഞാൻ മൊബൈലിലെ മെസേജുകൾ കാഷ്വൽ ആയി പരിശോധിച്ചു. തന്റെ ഭക്തരുടെ എല്ലാ വിശദാംശങ്ങളും അറിയുന്ന അങ്ങയുടെ ദയ കാണാനുള്ള അതിയായ സന്തോഷത്തിൽ എന്റെ കണ്ണുകൾ യാന്ത്രികമായി ഈറാൻ തുടങ്ങി. ഞാൻ കണ്ടത് ഫ്ലൈറ്റ് ഒരു ദിവസത്തേക്ക് മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു എന്നറിയിക്കുന്ന ഒരു എസ്എംഎസ്  (SMS)  ആണ്. ഈ ഒരു എസ്എംഎസ് എനിക്കും എന്റെ ബന്ധുക്കൾക്കും ആശ്വാസം നൽകി, എന്റെ സംതൃപ്തിക്ക് അതിരുകളില്ല. ആർക്ക്, എപ്പോൾ എന്താണ് വേണ്ടതെന്ന് എന്റെ സർവജ്ഞനായ സ്വാമിക്ക് കൃത്യമായി അറിയാമെന്ന് ഞാൻ മനസ്സിലാക്കി. എന്റെ കർത്താവിനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഈ ഒരു അത്ഭുതം, പിരിമുറുക്കത്തിന്റെ എണ്ണമറ്റ നിമിഷങ്ങളിൽ നിന്ന് രക്ഷിച്ചു.

എന്റെ നാട്ടിൽ ഇതേ അവധിക്കാലത്ത്, ഒരു ദിവസം അച്ഛൻ രാവിലെ വീട്ടിൽ നിന്ന് പോയി. പെട്ടെന്ന് അതിവേഗത്തിൽ ഒരു ബൈക്ക് അച്ഛന്റെ അടുത്തേക്ക് വന്നു, എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ ബൈക്കുകാരനും കഴിഞ്ഞില്ല. എന്റെ പിതാവും പൂർണ്ണമായും തയ്യാറല്ലായിരുന്നു. പെട്ടെന്ന് അങ്ങയുടെ കൃപയാൽ, എന്റെ അച്ഛന് ചെയ്യാൻ കഴിയുന്നത് ശരീരം വളയ്ക്കുക മാത്രമായിരുന്നു, പക്ഷേ ആ സ്ഥാനത്ത് നിന്ന് മാറാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ബൈക്ക് യാത്രികനും അപകടനില തരണം ചെയ്തു. അന്ന് അങ്ങ് എന്റെ അച്ഛനെ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചു, കാരണം അദ്ദേഹത്തെ രക്ഷിക്കാൻ വന്നത് ദൈവമാണെന്ന് അദ്ദേഹം നിഗമനം ചെയ്തു. എന്റെ പിതാവിന് ഒരു പുതിയ ജീവിതം നൽകിയതിന് നന്ദി സ്വാമി.

തിരക്കേറിയ ഗതാഗതക്കുരുക്കിലൂടെ വാഹനം കടന്നുപോകുന്നത്

കഴിഞ്ഞ ഒക്ടോബറിൽ ഞങ്ങൾ മുംബൈയിലെ വാഷിയിലെ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ സന്ദർശിക്കാനിരിക്കുകയായിരുന്നു. ഞങ്ങളുടെ സ്ഥലത്ത് നിന്ന് 15 മുതൽ 20 മിനിറ്റ് വരെ യാത്രയുണ്ട്. എന്നാൽ മെട്രോ പണികൾ കാരണം ആ റോഡിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ പാതകളും നിറഞ്ഞിരുന്നു, ഞങ്ങൾക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയില്ലെന്ന് ഞങ്ങൾ ശരിക്കും ആശങ്കാകുലരായിരുന്നു. കയ്യിൽ ആവശ്യത്തിന് സമയമുണ്ടെങ്കിലും കുറച്ചുകൂടി നേരത്തെ തുടങ്ങണമായിരുന്നു എന്ന് ഞാൻ സ്വയം ശകാരിച്ചു. തിരക്ക് നേരത്തെ തന്നെ ഞങ്ങളുടെ സമയത്തെ ബാധിച്ചിരുന്നു, അപ്പോയിന്റ്മെന്റ് ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കാൻ ക്ലിനിക്കിലേക്ക് വിളിക്കാമെന്ന് ഞാൻ കരുതി, പക്ഷേ ചെയ്തില്ല. അപ്പോൾ അങ്ങേയ്ക്കു "ഈസോ പ്രാണ ഭരണ ദോഇന ഹരനാ ഹേ" എന്ന ബംഗാളി ഗാനം ആലപിച്ചുകൊണ്ട് ഞാൻ അങ്ങയുടെ ചിന്തകളിൽ മുഴുകി.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്, ഞങ്ങളുടെ വാഹനത്തിന് തൊട്ടുമുമ്പ് ഒരാൾ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്ന് ഞങ്ങളുടെ കാറിൽ പതുക്കെ തട്ടി മുന്നോട്ട് പോകാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാഹനം റോഡിൽ കാത്തുനിൽക്കുമ്പോൾ അദ്ദേഹം ഞങ്ങളുടെ വഴി ക്ലിയർ ചെയ്യാൻ മുൻകൈയെടുത്തു, ഞങ്ങളുടെ വാഹനത്തെ മറികടക്കാൻ മറ്റ് വാഹനങ്ങളൊന്നും അനുവദിച്ചില്ല. ഞങ്ങളുടെ വാഹനം ആ തിരക്കിൽ നിന്ന് ഒരു സ്വപ്നം പോലെ പുറത്തിറങ്ങി, കൃത്യസമയത്ത് ഞങ്ങൾ ക്ലിനിക്കിൽ എത്തി. അങ്ങയുടെ ചിന്തകൾ മാത്രം മനസ്സിൽ വെച്ചുകൊണ്ട് എന്നെപ്പോലുള്ള അർഹതയില്ലാത്ത ഒരു ഭക്തയ്ക്കു പോലും അസാധ്യമായ കാര്യങ്ങളിലൂടെ കടന്നുപോകാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു. അങ്ങാണ് അത് സാധ്യമാക്കിയെന്ന് എനിക്കറിയാം. തിരിച്ച് ഒരിക്കൽ കൂടി എനിക്ക് ഒരു വലിയ നന്ദി പറയാമോ സ്വാമി.

കുളിമുറിയിൽ വീണു ഒരു വേദനയുമില്ലാതെ

ഈ വർഷം ജനുവരി 1 ന്, ഞാൻ ഒരു വലിയ ശക്തിയോടെ കുളിമുറിയിൽ തെന്നിവീണു. എന്റെ ഇടത് കാൽമുട്ടിൽ ഇതിനകം വേദന ഉണ്ടായിരുന്നു, എനിക്ക് സ്വതന്ത്രമായി നീങ്ങാൻ കഴിഞ്ഞില്ല. അന്ന്, ഞാൻ എന്റെ പുറകിൽ വീണു, അത് വഴുതിവീണത് എന്റെ അരക്കെട്ടോ തലയോ ഒടിഞ്ഞേക്കുമെന്ന് ഉറപ്പായിരുന്നു, കാരണം മതിലിന്റെ വളരെ മൂർച്ചയുള്ള ഒരു മൂല എന്റെ തലയിൽ നിന്ന് ഒരു ഇഞ്ച് അകലെയായിരുന്നു. ഒരു വലിയ മുറിവിൽ നിന്ന് അങ്ങ് എന്നെ രക്ഷിച്ചുവെന്നു മാത്രമല്ല, എന്റെ ശരീരഭാഗങ്ങളിലൊന്നും വേദന അനുഭവപ്പെട്ടില്ല. ഈ അത്ഭുതകരമായ രക്ഷപെടുത്തൽ അങ്ങേയ്ക്കല്ലാതെ മറ്റാർക്കും സംഭവിക്കില്ല. അങ്ങയുടെ അനുകമ്പയും ദയയും എന്നെ വീണ്ടും കീഴടക്കി. തിരിച്ച് വീണ്ടും ഞാൻ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വളരെ വലിയ നന്ദി പറയും.

അമ്മയുടെ ആരോഗ്യത്തിന് അത്ഭുതകരമായ സുഖപ്പെടുത്തൽ

ഈ മകരസംക്രാന്തി ദിനത്തിൽ, വൈസാഗിലെ (Vizag) എന്റെ ഔദ്യോഗിക യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഹൈദരാബാദിൽ വെച്ച് അങ്ങ് എനിക്ക് ദർശനം നൽകി. ഞാനും ത്രൈലോക്യയും അവളുടെ കുടുംബവും യഥാർത്ഥ മകരസംക്രാന്തി ആഘോഷിച്ചു. ഞാൻ അവരുടെ വീട്ടിൽ താമസിച്ചു, ഒരുപാട് സ്നേഹത്തോടെ ഒരു രാജ്ഞിയോടെന്നപോലെ അവർ എന്നോട് പെരുമാറി. ഇത് തന്നെ ഒരു അത്ഭുതമാണ്. ഇത് മാത്രമല്ല, പിറ്റേന്ന് ഞാൻ എന്റെ മടക്കയാത്രയിലായിരുന്നു, ഇവിടെ മുംബൈയിൽ അമ്മയ്ക്ക് സുഖമില്ലായിരുന്നു. എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാൻ വീട്ടിൽ നിന്ന് മാറി നിന്നതിനാൽ അമ്മ ടെൻഷനിലായി ആയി. കഠിനമായ തലവേദനയും ശരീരവേദനയും കാരണം അമ്മയ്ക്ക് കഴിഞ്ഞ രാത്രിയിൽ ഒരു നിമിഷം പോലും ഉറങ്ങാൻ കഴിഞ്ഞില്ല. ഇത് എന്റെ അച്ഛനോടോ ഭർത്താവിനോടോ പറയാൻ അമ്മ മടിച്ചു. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങൾ അസഹനീയമായതിനാൽ അവൾ അങ്ങയെക്കുറിച്ചു ചിന്തിക്കുകയും അങ്ങയോടു പ്രാർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥന കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ മരുന്നില്ലാതെ എല്ലാം സാധാരണ നിലയിലായി, അമ്മയ്ക്ക് വളരെ സുഖമായി. ഉച്ചകഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ, രാത്രിയിൽ അമ്മയെ രക്ഷിച്ചത് നമ്മുടെ ദത്ത സ്വാമിയാണെന്ന് അമ്മ എന്നെ അറിയിച്ചു. വൈസാഗിലെ തിരക്കേറിയ ഷെഡ്യൂൾ കാരണം എന്റെ ആരോഗ്യം അങ്ങ് ശ്രദ്ധിച്ചപ്പോൾ, അങ്ങ് എന്റെ കുടുംബാംഗങ്ങളെയും പരിപാലിച്ചു. അങ്ങ് സ്വയം നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞാൽ ഈ ജീവിതത്തിൽ ഞാൻ ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? എന്റെ സദ്ഗുരു ഇവിടെ ഉള്ളതിനാൽ ഞാൻ ഒട്ടും വിഷമിക്കേണ്ടതില്ല. ഞാൻ എന്റെ ജീവിതം അങ്ങേയ്ക്ക് സമർപ്പിക്കുന്നു, എപ്പോഴും അങ്ങയുടെ പാദങ്ങളിൽ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു സ്വാമി.

ഫണിജിയോടൊപ്പമുള്ള സത്സംഗത്തിനിടെ അമ്മയ്ക്ക് അത്ഭുതകരമായ കേൾവിശക്തി

അമ്മയ്ക്ക് ഇംഗ്ലീഷ് അന്യഭാഷയായതിനാൽ സ്വാമിയോട് ഈ അത്ഭുതകരമായ അനുഭവം പങ്കുവെക്കാൻ എന്റെ അമ്മ എന്നെ ഉപദേശിച്ചു. അടിസ്ഥാനപരമായി, മൂർച്ചയുള്ള ഒരു വടികൊണ്ട് ആകസ്മികമായി കുത്തിയതിനാൽ അവളുടെ ഇടത് ചെവിയിൽ അവളുടെ കേൾവിശക്തി നഷ്ടപ്പെട്ടു. ഞങ്ങൾ പല ഡോക്ടർമാരുമായി ആലോചിച്ചെങ്കിലും ശ്രവണസഹായി പോലും പ്രയോജനപ്പെട്ടില്ല. ആ സമയം അവൾ സപ്പോർട്ട് (support) ഉപയോഗിക്കുന്നത് നിർത്തി. അതിനുശേഷം, പതുക്കെ, അവളുടെ വലതു ചെവിയും കുറഞ്ഞതും കുറഞ്ഞതുമായ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ തുടങ്ങി. വലതു ചെവിയിൽ മർദ്ദം കൂടുതലായതിനാൽ ശ്രവണസഹായി ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ ഇപ്പോൾ എങ്ങനെയോ അവൾക്കു വലതു ചെവിയിലെ ശ്രവണസഹായി ഉപയോഗിച്ച് കേൾക്കാൻ കഴിയുന്നു.

ഇപ്പോഴിതാ അതിന്റെ അത്ഭുത ഭാഗം വരുന്നു. ഫണിജിയുമായി സത്സംഗങ്ങൾ നടത്തുമ്പോൾ ചർച്ച കേൾക്കാൻ മാത്രമല്ല, ഇംഗ്ലീഷും അവൾക്കറിയാമെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇവ രണ്ടും അവിശ്വസനീയമാണ്, കാരണം അവൾക്കു കേൾക്കാൻ ഒരു വാക്ക് നാല് തവണയെങ്കിലും പറയേണ്ടതുണ്ട്. പലപ്പോഴും നമ്മൾ അവളെ തൊട്ട് അത് തന്നെ പറയണം. എന്നാൽ സത്സംഗ വേളയിൽ ഫണിജി വളരെ മിതവും വിനയവും ഉള്ള സ്വരത്തിൽ സംസാരിക്കുന്നുണ്ടെങ്കിലും അവൾ അവനോട് അടുത്ത് പോലും ഇരിക്കുന്നില്ലെങ്കിലും അവൾക്ക് ഒരു പ്രശ്നവുമില്ല. അങ്ങ് കാരണം മാത്രമേ അത് സാധ്യമാകൂ എന്ന് ഞങ്ങൾക്കെല്ലാം അറിയാം. അങ്ങയെ സംബന്ധിച്ചിടത്തോളം അസാധ്യം എന്ന വാക്ക് പോലും നിലവിലില്ല. ദൈവവചനങ്ങൾ മാത്രം നേരിട്ട് കേൾക്കാൻ കഴിയുന്ന മനോഹരമായ ഒരു അത്ഭുതം കൊണ്ട് അങ്ങ് അവളെ അനുഗ്രഹിച്ചതിൽ അവൾ ആഹ്ലാദിക്കുന്നു. അങ്ങയുടെ അളവറ്റ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിഞ്ഞതിന് ഞങ്ങൾ അങ്ങയോടു നന്ദിയുള്ളവരാണ്.

വിശക്കുന്ന ഭക്തർക്ക് ഭക്ഷണം ക്രമീകരിക്കുന്നു

ഈ മാർച്ചിൽ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും അങ്ങയുടെ ദർശനം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. അങ്ങയോടൊപ്പം ഞങ്ങൾ ചെലവഴിച്ച ആ മൂന്ന് ദിവസങ്ങളിൽ അങ്ങ് ഞങ്ങളെ ബ്രഹ്മലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്റെ മാതാപിതാക്കൾ ഒരക്ഷരം പോലും പറയാൻ കഴിയാതെ സന്തോഷത്തിലും സംതൃപ്തിയിലും കരയുകയായിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് ഭഗവാനെ ദർശിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതിനാൽ ഇത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി അവർക്ക് തോന്നി. പ്രസാദ് സാർ, അന്നപൂർണ മാം, ശർമ്മ സാർ എന്നിവരുടെ അസോസിയേഷൻ ഞങ്ങളുടെ താമസം വളരെ ഉയർന്ന തലത്തിലേക്ക് എത്തിച്ചു. യാത്രയിലുടനീളം അവർ ഞങ്ങളെ പരിചരിച്ചു. അങ്ങയുടെ കുടുംബത്തിൽ ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിച്ചത് അങ്ങ് മാത്രമായതിനാൽ ഞാൻ അവർക്കെല്ലാം അങ്ങയുടെ സാന്നിധ്യത്തിൽ നന്ദി പറയുന്നു. ഞങ്ങൾ തിരികെ വരുമ്പോൾ, ഞങ്ങളുടെ ട്രെയിൻ സെക്കന്തരാബാദിൽ നിന്ന് തന്നെ ഏകദേശം രണ്ടര മണിക്കൂർ വൈകി. അവിടെയും അങ്ങയുടെ കൃപയാൽ ഞങ്ങൾക്ക് ട്രെയിനിൽ കയറി ഉറങ്ങാൻ കഴിഞ്ഞു, ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ല. അന്ന് മുംബൈയിൽ ഫണിജി ഉണ്ടായിരുന്നു. ട്രെയിനിൽ ആയിരിക്കുമ്പോൾ സൂര്യ സാറും ഫണിജിയും ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു ചെറിയ ധാരണ പോലും ഉണ്ടായിരുന്നില്ല.

ഞങ്ങൾ ശരിയായി വീട്ടിൽ കയറിയില്ല, ഞങ്ങൾക്കു ശരിക്കും വിശന്നപ്പോൾ ഫനിജിയും സൂര്യയും ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങൾക്കെല്ലാവർക്കും മുഴുവൻ ഉച്ചഭക്ഷണം നൽകി. അവർ അങ്ങയുടെ പരമോന്നത ഭക്തരാണ്, അങ്ങ് കാരണം മാത്രമേ അവരെ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ കഴിയൂ. ഈ രീതിയിൽ, അങ്ങ് അങ്ങയുടെ ദയ കാണിക്കുക മാത്രമല്ല, എന്നെപ്പോലുള്ള ഒരു അർഹതയില്ലാത്ത ഒരു ആത്മാവിനോടു പോലും ദൈവത്തിന് എത്രത്തോളം പോകാൻ കഴിയുമെന്ന് കാണിച്ചുതന്നു (how far God can go for even an undeserving soul like me). ഇത് എന്നെ എപ്പോഴും പ്രചോദിപ്പിക്കും, സ്വാമി അങ്ങയുടെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു. ഈ ജീവിതത്തിൽ എനിക്ക് ഒരിക്കലും ഇത്രയും പ്രതീക്ഷിക്കാൻ കഴിയില്ല. നന്ദി, നന്ദി, നന്ദി.

മോസ്റ്റ് വാണ്ടഡ് വിഷയത്തിന് (most wanted topic) വീഡിയോ തയ്യാറാക്കിയ അത്ഭുത നേട്ടം

മനുഷ്യാവതാര വീഡിയോ (human incarnation video) തയ്യാറാക്കുമ്പോൾ, എന്റെ ലാപ്‌ടോപ്പിലെ കഡൻലൈവ് (Kdenlive) സോഫ്‌റ്റ്‌വെയർ പതിവായി പ്രവർത്തിക്കുന്നത് നിൽക്കാറുണ്ടായിരുന്നു. അത് പരിഹരിക്കാൻ ത്രൈലോക്യയും സ്വാതികയും പരമാവധി ശ്രമിച്ചു. സത്യത്തിൽ, ഈ പ്രശ്നം പരിഹരിക്കാൻ സ്വാതിക എന്റെ കൂടെ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും പാഴായി. കഡൻലൈവ് പ്രവർത്തനം നിന്നു. ഈ അവസ്ഥയിൽ ഞാൻ ലാപ്‌ടോപ്പുമായി വൈസാഗിലേക്കുള്ള ഒരു ഔദ്യോഗിക ടൂർ നടത്തി. ഔദ്യോഗിക ജോലികൾ പൂർത്തിയാക്കിയ ശേഷം, അത് പ്രവർത്തിക്കുമെന്ന പ്രതീക്ഷയോടെ ഞാൻ എന്റെ ലാപ്‌ടോപ്പുമായി ഇരുന്നു. പക്ഷേ അത് പ്രവർത്തിച്ചില്ല. സേവിക്കാൻ കഴിയാത്തതിൽ ഞാൻ ശരിക്കും വിഷാദത്തിലായിരുന്നു. അടുത്ത ദിവസം എന്റെ മനസ്സ് ഈ ചിന്തയിൽ മുഴുകി, എന്റെ മുന്നിൽ കടൽ കാണുന്നത് എന്നെ എപ്പോഴും അങ്ങയെക്കുറിച്ച് ഓർമ്മിപ്പിച്ചു. എന്നിൽ ഏൽപ്പിച്ച ഓഫീസ് ജോലികൾ വിജയകരമായി പൂർത്തിയാക്കാനായെങ്കിലും എന്റെ മനസ്സ് വീഡിയോ മേക്കിംഗിലാണ്. അതിനാൽ ഞാൻ അങ്ങയോടു പ്രാർത്ഥിക്കാൻ തുടങ്ങി. ഞാൻ രാത്രി ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തി ലാപ്ടോപ്പ് സ്വിച്ച് ഓൺ ചെയ്തു. കഡൻലൈവ് ക്ലിക്ക് ചെയ്യുന്നതിനുമുമ്പ്, ഞാൻ എന്റെ കണ്ണുകൾ അടച്ച് ഒരിക്കൽ കൂടി അങ്ങയോടു പ്രാർത്ഥിച്ചു.

പിന്നെ ഞാൻ കഡൻലൈവ് ക്ലിക്ക് ചെയ്തു, ഒരു പ്രശ്‌നവുമില്ലാത്ത വിധത്തിൽ ഇത് പ്രവർത്തിക്കാൻ തുടങ്ങിയത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു, എനിക്ക് ബാക്കി വീഡിയോ പൂർത്തിയാക്കാം. ഇത് കണ്ടിട്ട് ഞാൻ നിശബ്ദനായി പോയി. ഒരിക്കൽ ഞാൻ അങ്ങേയ്ക്കു കീഴടങ്ങിക്കഴിഞ്ഞാൽ അത് പ്രവർത്തിക്കാൻ തുടങ്ങി എന്നത് എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. എന്റെ ഈഗോയാണ് എന്നെ തടസ്സപ്പെടുത്തിയത്. അഹംഭാവത്തോടെ എനിക്ക് ഒരിക്കലും ദൈവത്തിന്റെ ദൗത്യത്തിൽ ഏർപ്പെടാൻ കഴിയില്ലെന്ന് അങ്ങ് എന്നെ പഠിപ്പിച്ചു. നന്ദി സ്വാമി, ഈ അത്ഭുതകരമായ പാഠത്തിന്. ഇവിടെയും ഇത് മാത്രമല്ല അത്ഭുതം. വാസ്‌തവത്തിൽ, 2006-ൽ ആദ്യമായി മനുഷ്യാവതാരത്തെക്കുറിച്ചുള്ള പ്രഭാഷണം വായിച്ചപ്പോൾ, അത് എന്റെ ഏറ്റവും പ്രിയപ്പെട്ട ആശയമായി മാറി. ഈ പ്രഭാഷണത്തിൽ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു, എന്നാൽ ആ സമയത്ത് എന്തുചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. അങ്ങ് ഇത് പോലും കേട്ടിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു, ഒടുവിൽ അങ്ങ് ഈ വീഡിയോ എന്നിലൂടെ മാത്രമേ കൊണ്ടുവരൂ. സത്യത്തിൽ ഈ വീഡിയോ ചെയ്യാൻ ഈ അവസരം കിട്ടിയത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അത്ഭുതമായിരുന്നു സ്വാമി. ഇനി നീ പറയൂ, ഞാൻ അങ്ങയോടു എന്താണ് പറയേണ്ടത്. സത്യം പറഞ്ഞാൽ എനിക്ക് പറയാൻ വാക്കുകളില്ല. എന്റെ ശരീരത്തിലൂടെയും വാക്കുകളിലൂടെയും മനസ്സിലൂടെയും മാത്രമേ എനിക്ക് അങ്ങയെ വണങ്ങാൻ കഴിയൂ.

പ്രെസെൻറ്റേഷൻസ് റദ്ദാക്കലും പൂർത്തിയാക്കലും

രണ്ട് മാസം മുമ്പ്, ഓഫീസിൽ, ഒരു ദിവസത്തെ അറിയിപ്പിൽ ഒരു വലിയ വർക്ക് അവതരിപ്പിക്കാൻ പെട്ടെന്ന് എന്നോട് പറഞ്ഞു. കുറഞ്ഞത് 100 സ്ലൈഡുകൾ തയ്യാറാക്കേണ്ടതുണ്ട്. സമാനമായ പ്രോജക്റ്റിനായുള്ള പഴയ പ്രെസെൻറ്റേഷൻസും കണ്ടെത്തിയില്ല. സാധാരണയായി ഒരാഴ്ചയെങ്കിലും സമയം നൽകാറുണ്ട്, പക്ഷേ, എന്റെ കാര്യത്തിൽ, ഇത് എല്ലായ്പ്പോഴും ഇതുപോലെയാണ്. ഞാൻ കൂളായി ഇരുന്നു അങ്ങയോടു പ്രാർത്ഥിച്ചു, അങ്ങനെ എനിക്ക് എന്നെത്തന്നെ തയ്യാറാക്കാനും എനിക്ക് തയ്യാറെടുക്കാൻ വളരെ കുറച്ച് സമയമുള്ളതിനാൽ തന്നിരിക്കുന്ന ജോലിയോട് നീതി പുലർത്താനും കഴിയും. അപ്പോൾ ഞാൻ സാഹചര്യത്തെ നേരിടാൻ സ്വയം സജ്ജമാക്കി. വൈകുന്നേരം ഓർഗനൈസർ പെട്ടെന്ന് എന്നെ വിളിച്ചു മീറ്റിംഗ് മാറ്റിവയ്ക്കുന്ന വിവരം മാത്രമല്ല, എന്റെ പഴയ പ്രെസെൻറ്റേഷൻ വീണ്ടെടുക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞു, അതിനാൽ വരാനിരിക്കുന്ന മീറ്റിംഗിനായി എനിക്ക് നന്നായി തയ്യാറെടുക്കാൻ കഴിയും. എന്നെ രക്ഷിക്കാൻ വന്നത് അങ്ങാണെന്നു എനിക്കറിയാം. അങ്ങയുടെ ദയ ശരിക്കും ഒരു സമുദ്രം പോലെയാണ്.

മറ്റൊരവസരത്തിൽ, കഴിഞ്ഞ മാസം, വെറും 2 മണിക്കൂർ നോട്ടീസ് ടൈമിൽ ഒരു വർക്ക് അവതരിപ്പിക്കാൻ എന്നോട് പറഞ്ഞു. ഇത്തരത്തിലുള്ള അവതരണത്തിന്, സാധാരണയായി ഒരു റിപ്പോർട്ട് സമർപ്പിക്കുന്നതുൾപ്പെടെ ഒരു നീണ്ട നടപടിക്രമം പിന്തുടരേണ്ടതുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ അവതരണം (presentation) നടത്തും, അങ്ങനെ കമ്മിറ്റിക്ക് തയ്യാറാകാൻ കഴിയും. ഇവിടെ ഇത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല, അതിനാൽ അവതരണത്തിന്റെ ഒരു ചോദ്യവും ഉയരുന്നില്ല. എന്നാൽ വിഷയം പറയാതെ തന്നെ അവതരിപ്പിക്കാൻ ബോസ് എന്നെ അറിയിച്ചു, ഒന്നും ചർച്ച ചെയ്തില്ല. എങ്ങനെയെങ്കിലും, ഞാൻ എന്തെങ്കിലും തയ്യാറാക്കി, എന്റെ ലെവൽ പരമാവധി ശ്രമിച്ചതിനാൽ ശ്രദ്ധിക്കാൻ ഞാൻ അങ്ങയോടു പ്രാർത്ഥിച്ചു. എന്റെ മറ്റൊരു സഹപ്രവർത്തകനും എന്റെ ബോസും ഇതേ മീറ്റിംഗിനായി മറ്റേതെങ്കിലും വിഷയത്തിൽ ഒരാഴ്ചയെങ്കിലും തയ്യാറെടുക്കുകയായിരുന്നു. എല്ലാ നടപടിക്രമങ്ങളും അവർ പൂർത്തിയാക്കി. എന്റെ മനസ്സിൽ അങ്ങ് മാത്രമായിരുന്നു ഞാൻ മുന്നോട്ട് പോയി. ഞാൻ എന്റെ ജോലി അവതരിപ്പിച്ചു, ഫലം അതിശയിപ്പിക്കുന്നതായിരുന്നു. അവതരിപ്പിച്ച ഫലത്തിലും സമർപ്പിച്ച റിപ്പോർട്ടിലും പൊരുത്തക്കേട് കാരണം എന്റെ സഹപ്രവർത്തകന്റെ അവതരണം നിരസിക്കപ്പെട്ടു. എന്നാൽ എന്റെ കാര്യത്തിൽ, കമ്മറ്റി ചെയർമാൻ തന്നെ ഈ പ്രവർത്തനത്തെ അഭിനന്ദിക്കുകയും നല്ല ജോലി ചെയ്തതിന് എന്നെ അഭിനന്ദിക്കുകയും ചെയ്തു. അത് തീർച്ചയായും ഞാനല്ലെന്ന് എനിക്ക് ആന്തരികമായി അറിയാമായിരുന്നു. എല്ലാ ക്രെഡിറ്റുകളും ലഭിക്കുന്നത് അങ്ങേയ്ക്കു മാത്രമാണ്. അതിനാൽ, ഞാൻ ഇത് അങ്ങേയ്ക്കു സമർപ്പിച്ചു.

പുസ്തകം എഴുതാനും സത്സംഗം നടത്താനുമുള്ള ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം

1) "ശ്രീ ദത്ത സ്വാമി" എന്ന തലക്കെട്ടോടെ വരാനിരിക്കുന്ന പുസ്തകം ബംഗാളിയിലേക്ക് വിവർത്തനം ചെയ്യാൻ അങ്ങ് അടുത്തിടെ എന്നെ അനുവദിച്ചു. ഈ പുസ്തകം ഇംഗ്ലീഷിൽ ലഭിക്കാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ പുസ്തകം വിവർത്തനം ചെയ്യാൻ അവസരം ലഭിച്ചത് തന്നെ ഒരു അത്ഭുതമാണ്. എനിക്ക് ഒരു പുസ്തകത്തിന്റെ ഒരു വാക്ക് പോലും എഴുതാൻ കഴിയില്ലെന്ന് എനിക്കറിയാം, ദൈവത്തിൽ നിന്ന് നേരിട്ട് വരുന്ന ഒരു മുഴുവൻ പുസ്തകം ഇതാ. അങ്ങ് അത് മാത്രമേ സാധ്യമാക്കുകയുള്ളു. എന്നാൽ അതിലും ആഴത്തിലുള്ള അത്ഭുതം ഈ കൃതിയിലുണ്ട്. എന്റെ മുത്തച്ഛൻ ഒരു പ്രശസ്ത എഴുത്തുകാരനായിരുന്നു, അദ്ദേഹത്തിന്റെ നഷ്ടത്തിനുശേഷം ആരും അദ്ദേഹത്തിന്റെ ജോലി തുടരാൻ പോലും ശ്രമിച്ചില്ല. അത്തരമൊരു നഷ്ടം അനുഭവിച്ചതിൽ ഞാൻ വളരെയധികം വേദനിച്ചു. "ഈ എഴുത്ത് പാരമ്പര്യം തുടരാൻ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ?" എന്ന് ഞാൻ ചിന്തിച്ചിരുന്നു. അത്തരത്തിലുള്ള ഒരു ഗുണവും എനിക്കില്ലെങ്കിലും, എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.

ഈ പുസ്തകം വിവർത്തനം ചെയ്യാൻ അങ്ങ് എന്നോട് നിർദ്ദേശിച്ചപ്പോൾ,  അങ്ങിൽ നിന്ന് ഒന്നും കേൾക്കാത്തതായി ഞാൻ വീണ്ടും മനസ്സിലാക്കി. ഈ ലോകത്ത് ഞാൻ ആരോടും പറഞ്ഞിട്ടില്ലാത്ത ഏറ്റവും രഹസ്യമായ കാര്യം, അങ്ങ് അത് കേൾക്കുക മാത്രമല്ല അതിനോട് പ്രതികരിക്കുകയും ചെയ്തു. ‘പലരും പുസ്‌തകങ്ങൾ എഴുതാറുണ്ട്, എന്നാൽ ഏറ്റവും പവിത്രമായത് ദൈവത്തെക്കുറിച്ച് സംസാരിക്കുന്ന ഒന്നായിരിക്കും’ എന്ന അങ്ങയുടെ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇപ്പോൾ എന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടത്തിലേക്ക് അങ്ങ് എന്നെ കൊണ്ടുവന്നിരിക്കുന്നു. സ്വാമിക്ക് അങ്ങനെയൊരു പരിണതഫലത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാൻ കഴിഞ്ഞില്ല. എനിക്ക് ഏത് വിധത്തിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. എന്നാൽ എനിക്ക് ഉറപ്പായും അറിയാവുന്നത് അങ്ങയുടെ സേവനത്തിൽ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നതാണ്. ഈ ജന്മത്തിന് മാത്രമല്ല, ഇനിയുള്ള എന്റെ എല്ലാ ജനങ്ങളിലും അങ്ങ് എന്നെ അനുഗ്രഹിക്കണമേ.

2) വളരെക്കാലം മുമ്പ് ഞാൻ അങ്ങയുടെ ജ്ഞാനവുമായി ബന്ധപ്പെടുമ്പോൾ, എന്റെ മനസ്സിൽ ഒരു ചിന്ത കടന്നുവന്നു, "എന്റെ വീട്ടിൽ നിന്ന് സത്സംഗം സാധ്യമാകുമോ? അങ്ങനെ സംഭവിച്ചാൽ ആ ദിവസങ്ങൾ എത്ര പവിത്രമായിരിക്കും!” അതിനായി എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നു, ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വീണ്ടും അങ്ങാണ് വന്നത്. ഇക്കാലത്ത് ഞങ്ങളുടെ വീട്ടിൽ പതിവായി സത്സംഗം നടക്കുന്നുണ്ട്- ഫണിജി ഒന്നിലധികം സന്ദർശനങ്ങൾക്ക് നന്ദി. ഈ അത്ഭുതത്തിന് ഞാൻ അങ്ങയോടു വളരെ നന്ദിയുള്ളവനാണ്. പലസമയത്തും സമയത്തും അങ്ങ് എന്നെ വേവലാതിയിൽ നിന്നും അകറ്റി. അങ്ങയോടൊപ്പമുള്ളത് എന്റെ വിഷ്ണുലോകം മാത്രമല്ല, അങ്ങയുടെ ചിന്തകൾ കൂടിയാണ് ഞാൻ വിഷ്ണുലോകത്തിൽ തന്നെ ആയിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നത്. അങ്ങ് എപ്പോഴും അങ്ങയുടെ ഭക്തന്മാരോടൊപ്പമാണെന്ന് എനിക്കറിയാം, പക്ഷേ ഞാൻ ഇപ്പോഴും കൂടുതൽ ആഗ്രഹിക്കുന്നു. അങ്ങയെ വ്യക്തിപരമായി സേവിക്കാൻ ദയവായി ഒരു അവസരം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഭൂതകാലത്തെക്കുറിച്ച് ഒന്നും അറിയാതെ ഞാൻ ഇതിനായി അതിയായി കൊതിക്കുന്നു.

കശ്മീരിൽ അത്ഭുതകരമായ രക്ഷപെടുത്തൽ

കഴിഞ്ഞ മാസം ഞങ്ങൾ LTC യിൽ കശ്മീരിലേക്ക് പോയി. ഞാൻ എന്റെ മാതാപിതാക്കളെയും ഞങ്ങൾക്കൊപ്പം കൊണ്ടുപോയി, വേറൊരു കുടുംബം കൂടി ഞങ്ങളോടൊപ്പം ചേർന്നു. ഞാൻ ഇത് അങ്ങയെ അറിയിച്ചപ്പോൾ, പ്രകൃതിയെ കാണുന്നതിന്റെ യഥാർത്ഥ അർത്ഥം അങ്ങ് എനിക്ക് പറഞ്ഞുതന്നു. മനോഹരമായ സൃഷ്ടി (creation) കാണുമ്പോൾ നാം സ്രഷ്ടാവിനെ അനുമാനിക്കേണ്ടതുണ്ട്. എനിക്ക് ഇത് തോന്നുന്നില്ലെങ്കിൽ, ഒരു യാത്ര പോകുന്നതിൽ അർത്ഥമില്ല. ഞാൻ അർത്ഥം മനസ്സിലാക്കി അങ്ങയുടെ അനുവാദം വാങ്ങി. ഞാൻ സന്തോഷം കൊണ്ട് നിറഞ്ഞു. കാശ്മീരിൽ കറങ്ങിനടക്കുമ്പോൾ, ഓരോ നിമിഷത്തിലും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ഞങ്ങൾ അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ചുരുക്കം ചിലത് താഴെ സൂചിപ്പിച്ചിരിക്കുന്നു:

A) പഹൽഗാമിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അവിടെ പോണി റൈഡ് വാടകയ്ക്ക് എടുക്കേണ്ടത് ആവശ്യമാണ്. റോഡില്ല, വലിയ കല്ലും മണ്ണും നിറഞ്ഞതിനാൽ അവിടെയും നല്ല തിരക്കായിരുന്നു. അതല്ലാതെ അമ്മയുടെ ആരോഗ്യവും അത്ര നല്ലതല്ല. പോണിയിൽ തന്നെ ബാലൻസ് നിലനിർത്തുന്നത് ഞങ്ങൾക്കെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. അമ്മ ബാലൻസ് ചെയ്യാനാകാതെ പോണിയുടെ പുറകിൽ നിന്ന് രണ്ടുതവണ താഴെ വീണു. രണ്ടുതവണയും അങ്ങയുടെ കൃപയാൽ അവൾ പുല്ലിൽ വീണു, കല്ലുകളിലോ കുന്നിന്റെ അറ്റത്തോ അല്ല. അങ്ങ് മാത്രമാണ് അവരെ രക്ഷിച്ചത്.

B) ഞങ്ങൾ ചുറ്റിക്കറങ്ങുമ്പോഴെല്ലാം, മേഘാവൃതവും മഴയും ഉണ്ടായിരുന്നെങ്കിലും ഞങ്ങൾക്ക് വളരെ നല്ല കാലാവസ്ഥയാണ് ലഭിച്ചത്. വാഹനത്തിൽ കയറിയപ്പോൾ തന്നെ മഴ പെയ്തു തുടങ്ങി. ബീതാബ് (Betaab) താഴ്‌വരയിൽ പ്രവേശിക്കുമ്പോൾ, വളരെ മേഘാവൃതമായിരുന്നു. അങ്ങയെ മനസ്സിൽ വെച്ചുകൊണ്ട്, ഞങ്ങൾ പ്രവേശിച്ചു, എത്രയും വേഗം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മകൻ എന്നെ ഓർമ്മിപ്പിച്ചു, “അമ്മേ, വേഗം വരൂ. ഈ മഴ വരാൻ പോകുന്നു, സ്വാമി എത്രനാൾ മഴ നിർത്തും?”. ഞങ്ങൾ തിരികെ വരാൻ തുടങ്ങി, ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. ഞങ്ങളുടെ വാഹനത്തിൽ കയറിയപ്പോൾ തന്നെ മഴ പെയ്യാൻ തുടങ്ങി. വാഹനത്തിൽ യാത്രാസമയത്തിലുടനീളം മഴ പെയ്തിരുന്നുവെങ്കിലും വീണ്ടും, ഞങ്ങൾ പഹൽഗാമിൽ ഇറങ്ങിയപ്പോൾ, അത് മനോഹരമായ ഒരു വെയിൽ പോലെയായിരുന്നു.

C) ഒരു ദിവസം എന്റെ മകൻ ഗുൽമാർഗിൽ വച്ച് രാത്രിയിൽ 5-6 തവണയെങ്കിലും ഛർദ്ദിച്ചു. സാധാരണയായി, അവന്റെ ഛർദ്ദി വളരെ കഠിനമായതിനാൽ കുത്തിവയ്പ്പിനോട് മാത്രമേ പ്രതികരിക്കൂ എന്നതിനാൽ കുത്തിവയ്പ്പിനായി ഞങ്ങൾ ആശുപത്രിയിലേക്ക് പോകേണ്ടതുണ്ട്. എന്നാൽ അങ്ങയുടെ കൃപയാൽ ഞങ്ങൾക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നില്ല.

ഇതുമാത്രമല്ല, കൂടെയുള്ള കുടുംബത്തിന് സുഖമില്ലാത്തതിനാൽ ഗുൽമാർഗിലെ ഗൊണ്ടോള സവാരിയുമായി മുന്നോട്ട് പോകാൻ ഞങ്ങൾക്ക് കഴിയാത്തതിനാൽ ആ യാത്രയിലും അങ്ങ് ഞങ്ങളെ എല്ലാവരെയും പണനഷ്ടത്തിൽ നിന്ന് രക്ഷിച്ചു. വാസ്തവത്തിൽ, ഈ യാത്രയ്ക്കായി ഞങ്ങൾ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്, G20 കാരണം ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ആരോഗ്യം മാത്രമല്ല, എല്ലാ കോണുകളിൽ നിന്നും അങ്ങ് ഞങ്ങളെ രക്ഷിച്ചു.

ഞാൻ അങ്ങേയ്ക്കു പ്രയോജനമൊന്നുമില്ലെന്ന് എനിക്കറിയാം, പക്ഷേ എന്റെ അസ്തിത്വം അങ്ങ് കാരണമാണ്. എനിക്ക് ധൈര്യമുണ്ടെങ്കിൽ, ഇത് അങ്ങയോടു പറയണോ വേണ്ടയോ എന്ന് പറയാനുള്ള എന്റെ യോഗ്യതയെക്കുറിച്ച് എനിക്ക് ശരിക്കും ധാരണയില്ലാത്തതിനാൽ അങ്ങയുടെ അടിമയായതിൽ എനിക്ക് അഭിമാനം തോന്നുന്നു. എന്നേക്കും അങ്ങയോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ എല്ലാ ശ്രമങ്ങളും അങ്ങയുടെ ദിശയിൽ മാത്രമായിരിക്കും. എന്റെ കർത്താവേ, എന്റെ സ്വാമി, നന്ദി. എപ്പോഴും നിങ്ങളുടെ അങ്ങയുടെ താമര പാദങ്ങളിൽ.

“হে পরমপুরুষ, আমি তোমার কাছ থেকে কোন কিছুই চাই না। যেহেতু তুমিই সব কিছুর উৎস, তাই আমি তোমাকেই চাই। তোমার সেবা করবার জন্যে। সেবার মাধ্যমে নিজে আনন্দ পাবার জন্যে নয়, তোমাকে আনন্দ দেবার জন্যে।“

എന്നേക്കും അങ്ങയുടെ അടിമ, ഛന്ദയും കുടുംബവും.

സ്വാമിയുടെ അഭിപ്രായം (Swami’s comments): തീർച്ചയായും നിങ്ങൾക്ക് എന്റെ വ്യക്തിപരമായ സേവനം  (My personal service) ലഭിക്കും, കൂടാതെ എല്ലാ ജന്മത്തിലും നിങ്ങൾക്ക് (എന്റെ) സേവനം നൽകപ്പെടും. എന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ അർഹനല്ലെന്ന് പറയുമ്പോൾ, നിങ്ങൾ അർഹനാണ്. നിങ്ങൾ അർഹനാണെന്ന് പറഞ്ഞാൽ നിങ്ങൾ അർഹിക്കുന്നില്ല. ഞാൻ എപ്പോഴും വിപരീതമാണ് ( I am always reverse).

 
 whatsnewContactSearch