
10 Sep 2024
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, സമകാലിക മനുഷ്യാവതാരമായ ദൈവം നടത്തിയ മൂന്ന് പരീക്ഷണങ്ങളുടെ (ഏഷണാത്രയം) വെളിച്ചത്തിൽ പ്രവൃത്തിയിലും നിവൃത്തിയിലും ഉള്ള വിവിധ ബന്ധനങ്ങളെക്കുറിച്ച് എന്നെ ബോധവൽക്കരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:-
പ്രവൃത്തി ബന്ധനങ്ങൾ
ടൈപ്പ്-1:
ഏതെങ്കിലും രണ്ട് ആത്മാക്കൾക്കിടയിൽ നിലനിൽക്കുന്ന ലൗകിക ബന്ധനങ്ങൾ:- പിതാവ്, അമ്മ, മകൻ, മകൾ, സഹോദരൻ, സഹോദരി, ഭർത്താവ്, ഭാര്യ, പ്രിയതമ, ഗുരു, സേവകൻ, പ്രബോധകൻ (ഗുരു), വിദ്യാർത്ഥി മുതലായവ. ഈ ബന്ധനങ്ങളെല്ലാം താത്കാലികമാണ്, മുൻ ജന്മങ്ങളിൽ നിലനിൽക്കുന്നില്ല ഭാവി ജന്മങ്ങളിലും നിലനിൽക്കുന്നില്ല. അവ ഈ ജന്മത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ, അതിനാൽ അവ താൽക്കാലികമാണ്. താൽകാലികമായ എന്തും യാഥാർത്ഥ്യമല്ല, ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും യാഥാർത്ഥ്യം എല്ലായ്പ്പോഴും ശാശ്വതമാണ്.
ടൈപ്പ്-2:
ദൈവവും (സ്വയം പൂർണ്ണമായും മറയ്ക്കുന്നു) ഭക്തിയില്ലാത്ത (ദൈവത്തിൻ്റെ മനുഷ്യരൂപത്തിലേക്ക്) ആത്മാക്കളും തമ്മിലുള്ള ലൗകിക ബന്ധനങ്ങൾ:- മുകളിൽ സൂചിപ്പിച്ച എല്ലാ ബന്ധനങ്ങളും ആത്മാവിലും മനുഷ്യരൂപത്തിലുള്ള ദൈവത്തിനുമിടയിൽ നിലനിൽക്കും (എന്നാൽ ദൈവം ആത്മാവിൽ നിന്ന് തന്നെത്തന്നെ മറയ്ക്കുകയാണ്, കാരണം ഒരു പ്രത്യേക ലൗകിക ബന്ധനത്തിൽ മാത്രം വിശ്വസിക്കുന്ന ആത്മാവ് മനുഷ്യരൂപത്തിലുള്ള ദൈവത്തിൽ സമർപ്പിക്കപ്പെട്ടിട്ടില്ല). ഇതിനർത്ഥം സമകാലിക മനുഷ്യാവതാരം ഒരു പ്രത്യേക കുടുംബത്തിൽ (മറ്റേതൊരു ആത്മാവിനെയും പോലെ) ജനിക്കുന്നുവെന്നും മറഞ്ഞിരിക്കുന്ന ദൈവം (മറുവശത്ത് നിന്നുള്ള അംഗീകാരത്തിൻ്റെയും ഭക്തിയുടെയും അഭാവം കാരണം സ്വയം മറഞ്ഞിരിക്കുന്നു) മറ്റേതൊരു ലൗകിക ആത്മാവിനെയും പോലെ പെരുമാറുന്നു എന്നുമാണ്.
നിവൃത്തി ബന്ധനങ്ങൾ
ടൈപ്പ് -3:
മറഞ്ഞിരിക്കാത്ത ദൈവവും ഭക്തരായ ആത്മാക്കളും തമ്മിൽ നിലനിൽക്കുന്ന ലൗകിക ബന്ധ ബന്ധനങ്ങൾ:- ഭക്തരായ ആത്മാക്കൾക്ക് മുകളിൽ പറഞ്ഞ (ടൈപ്പ്-2) ജീവിച്ചിരിക്കുന്ന മനുഷ്യരൂപത്തിൽ ഉള്ള ദൈവവുമായി മുകളിൽ സൂചിപ്പിച്ച ടൈപ്പ്-2 പോലെയുള്ള ലൗകിക കുടുംബ ബന്ധം ഉണ്ട്. ഇവിടെ, കുടുംബ ബന്ധം ഒട്ടും പ്രധാനമല്ല, അത് തികച്ചും നിസ്സാരമാണ്. ഭക്തി മാത്രമാണ് ബന്ധനത്തിൻ്റെ സത്ത, അത് മറഞ്ഞിരിക്കാത്ത ദൈവത്തിൻ്റെ ജീവനുള്ള മനുഷ്യരൂപം - ലൗകികമായി ബന്ധമുള്ള മനുഷ്യ ഭക്തൻ. ഈ ബന്ധനത്തിൽ, നിലവിലുള്ള ലൗകിക ബന്ധനങ്ങൾക്ക് യാതൊരു പ്രാധാന്യവുമില്ല. ഈ ബന്ധനം നിവൃത്തിയിലായതിനാൽ ലൗകിക കുടുംബബന്ധം പൂജ്യമായി കണക്കാക്കപ്പെടുന്നു.
ടൈപ്പ് -4:
ബാഹ്യ ഭക്തരുടെ ഏതെങ്കിലും പ്രത്യേക ലൗകിക ബന്ധനത്താൽ സൂപ്പർ ഇമ്പൊസ്സു ചെയ്യപ്പെടാത്ത ദൈവ-ഭക്തബന്ധനം:- ഈ ഭക്തർ ജീവിച്ചിരിക്കുന്ന മനുഷ്യരൂപത്തിലുള്ള ദൈവവുമായി ലൗകിക കുടുംബ ബന്ധങ്ങളില്ലാത്ത (ടൈപ്പ്-2 അല്ല) പുറത്തുള്ളവരാണ്. ഇവിടെ, ഈ ഭക്തർ തങ്ങളുടെ ദൈവ-ഭക്ത ബന്ധനങ്ങളിൽ ലൗകിക ബന്ധങ്ങളൊന്നും അടിച്ചേൽപ്പിക്കുന്നില്ല. ഈ ബന്ധനം പൂർണ്ണമായും ദൈവ-ഭക്തബന്ധനം മാത്രമാണ്.
ടൈപ്പ് -5:
പുറത്തു നിന്നുള്ള ഭക്തർ ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക ലൗകിക ബന്ധനത്താൽ സൂപ്പർ ഇമ്പൊസ്സു ചെയ്യപ്പെട്ട ദൈവ- ഭക്തബന്ധനം:- ഈ ഭക്തരും പുറമേയുള്ളവരാണ്, ജീവിച്ചിരിക്കുന്ന മനുഷ്യരൂപത്തിലുള്ള ദൈവവുമായി ലൗകിക കുടുംബ ബന്ധങ്ങളൊന്നുമില്ല (ടൈപ്പ്-2 അല്ല). ഇവിടെ, ഈ ഭക്തർ തങ്ങളുടെ ദൈവ-ഭക്ത ബന്ധനങ്ങളിൽ അവർക്ക് ഇഷ്ടപ്പെട്ട ചില ലൗകിക ബന്ധങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഈ ബന്ധനം ഈശ്വര-ഭക്ത ബന്ധനമാണ്, അതിൽ ഭക്തൻ ഇഷ്ടപ്പെടുന്ന ലൗകിക ബന്ധം സൂപ്പർ ഇമ്പൊസ്സു ചെയ്തതിരിക്കുന്നു.
തുളസിദാസും മീരയും യഥാക്രമം ഉദാഹരണങ്ങളായ ടൈപ്പ്-4, ടൈപ്പ്-5 ബോണ്ടുകൾ നമുക്ക് പരിശോധിക്കാം. തുളസീദാസ് ടൈപ്പ്-4 ആണ്, കാരണം തുളസീദാസ് രാമൻ്റെ ഭക്തനായിത്തീർന്നു, ഈ ബന്ധനം പൂർണ്ണമായും ദൈവം-ഭക്തൻ ബന്ധനമാണ്. മീര ടൈപ്പ്-5 ആണ്, കാരണം മീര കൃഷ്ണ ഭഗവാൻ്റെ ഭക്തയായിത്തീർന്നു, ഈ ബന്ധനം അടിസ്ഥാനപരമായി ദൈവം-ഭക്ത ബന്ധനമാണ്, ഇത് ഒരു അനുമാനിക്കപ്പെടുന്ന ലൗകിക ഭർത്താവ്-ഭാര്യ (അല്ലെങ്കിൽ പ്രിയതമനായ ആൺ - പ്രിയതമയായ പെൺ) ബന്ധനത്തിൻ മേൽ സൂപ്പർ ഇമ്പൊസ്സു ചെയ്തതിരിക്കുന്നു.
ഇവിടെയുള്ള ഒരേയൊരു വ്യത്യാസം, ഈ രണ്ട് ഉദാഹരണങ്ങളും ടൈപ്പ്-2 അല്ലെങ്കിലും (യഥാർത്ഥ ലൗകിക ബന്ധമൊന്നുമില്ലാത്ത), രണ്ടും ദൈവത്തിൻ്റെ മുൻകാല മനുഷ്യാവതാരങ്ങളുമായി ബന്ധനമുള്ളവയാണ്, അല്ലാതെ ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരങ്ങളുമായി അല്ല. തുളസിദാസൻ്റെ കാര്യത്തിൽ ദൈവ-ഭക്ത ബന്ധനം ശുദ്ധമാണെങ്കിലും മീരയുടെ കാര്യത്തിൽ ദൈവ-ഭക്ത ബന്ധനം അനുമാനിക്കപ്പെടുന്ന ലൗകികബന്ധനത്താൽ സൂപ്പർ ഇമ്പൊസ്സു ചെയ്യതതാണെങ്കിലും തുളസീദാസിലും മീരയിലും ദൈവ-ഭക്ത ബന്ധനം പൊതുവാണ്. രണ്ട് സാഹചര്യങ്ങളിലും, യഥാർത്ഥ ലൗകിക ബന്ധനങ്ങൾ ദൈവ-ഭക്തൻ്റെ ബന്ധനവുമായി മാത്രം മത്സരിച്ചു. തുളസിദാസും മീരയും തങ്ങളുടെ യഥാർത്ഥ ലൗകിക ജീവിത പങ്കാളി ബന്ധനങ്ങൾ ദൈവത്തിനുവേണ്ടി ഉപേക്ഷിച്ചു.
തുളസീദാസ് തന്റെ ഭാര്യയെ ദൈവത്തിനു വേണ്ടി ഉപേക്ഷിച്ചു, മീര ദൈവത്തിനു വേണ്ടി തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു. തുളസിദാസും മീരയും യഥാക്രമം പ്രഭോഷകനും വിദ്യാർത്ഥിയുമായിരുന്നു! അവരുടെ കേസുകളുടെ മുൻകാല മനുഷ്യാവതാരങ്ങളെ അവരുടെ കാലത്തെ സമകാലിക മനുഷ്യാവതാരങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചാലും മൊത്തം ആശയം അതേപടി നിലനിൽക്കും. മീരയുടെ കാര്യത്തിൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവളുടെ ഉള്ളിലെ ഈശ്വര-ഭക്ത ബന്ധനം മാത്രമേ യഥാർത്ഥ ലൗകികമായ ഭർത്താവ്-ഭാര്യ ബന്ധനവുമായി മത്സരിച്ചു എന്നതാണ്. അവളുടെ അനുമാനിക്കപ്പെട്ട സൂപ്പർ ഇമ്പൊസ്സു ചെയ്യപ്പെട്ട ലൗകിക ബന്ധനം (അനുമാനിക്കപ്പെട്ട ദൈവം ഭർത്താവ്-ഭാര്യ) യഥാർത്ഥ ലൗകിക ഭർത്താവ്-ഭാര്യ ബന്ധനവുമായി മത്സരിച്ചില്ല. ഇതിനർത്ഥം ദൈവവും അവളുടെ ലൗകിക ഭർത്താവും പരസ്‌പരം മത്സരിച്ചു, ഭർത്താവ്-1 ഉം (അനുമാനിക്കപ്പെട്ടതും സൂപ്പർ ഇമ്പൊസ്സു ചെയ്യപ്പെട്ട ബന്ധനത്തിൽ സന്നിഹിതനായ ദൈവം ഭർത്താവ്), ഭർത്താവ് -2 ഉം (യഥാർത്ഥ ലൗകിക ഭർത്താവ്) അല്ല. ഇത് രണ്ട് ഭർത്താക്കന്മാർ തമ്മിലുള്ള വഴക്കല്ല, മറിച്ച് ദൈവവും ഭർത്താവും തമ്മിലുള്ള വഴക്കാണ്. അതുപോലെ, ഒരു ഗോപിക തൻ്റെ സമകാലിക മനുഷ്യാവതാരമായ ഭഗവാൻ കൃഷ്ണനെ തൻ്റെ ഭർത്താവ്-1 ആയി സങ്കൽപ്പിക്കുകയും സൂപ്പർഇമ്പോസ് ചെയ്യുകയും ചെയ്തു, അവളുടെ യഥാർത്ഥ ലൗകിക ഭർത്താവ്-2 ആയി ഒരു മത്സരവും ഉണ്ടായിരുന്നില്ല. ഇത് അനുമാനിക്കപ്പെട്ട ഭർത്താവ്–1 (പ്രിയപ്പെട്ടവൻ) യഥാർത്ഥ ഭർത്താവ്–2 എന്നിവർ തമ്മിലുള്ള മത്സരമായിരുന്നില്ല. ഭഗവാൻ കൃഷ്ണനും (അനുമാനിക്കപ്പെട്ട ഭർത്താവ്-1 പ്രിയപ്പെട്ടവനായി അഭിനയിക്കുന്നത് പോലെ) അവളുടെ യഥാർത്ഥ ഭർത്താവും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അവളുടെ ഭർത്താവ്-1 ദൈവവും, അവളുടെ ഭർത്താവ്-2 ലൗകിക ആത്മാവും ആയിരുന്നു. രണ്ടു ഭർത്ത ആത്മാക്കൾ തമ്മിലല്ല, ദൈവവും ആത്മാവും തമ്മിലായിരുന്നു മത്സരം! കൃഷ്ണനെ ഗോപിക ഭഗവാൻ കൃഷ്ണനായി സ്വീകരിച്ചു, കൃഷ്ണനെ അവൾ ഒരു സാധാരണ ആത്മാവായി സ്വീകരിച്ചില്ല.
കൃഷ്ണനെ ഗോപിക ഒരു സാധാരണ ആത്മാവായി എടുത്തിരുന്നുവെങ്കിൽ, മത്സരം രണ്ട് ആത്മാക്കൾ തമ്മിലാകുമായിരുന്നു, ഒരു ആത്മാവ് അനുമാനിക്കപ്പെട്ട ഭർത്താവായി, മറ്റേ ആത്മാവ് യഥാർത്ഥ ഭർത്താവായും, ഈ സാഹചര്യത്തിൽ ഇത് രണ്ട് ഭർത്ത ആത്മാക്കൾ തമ്മിലുള്ള മത്സരമാണ്. അങ്ങനെയായിരുന്നെങ്കിൽ കൃഷ്ണനും ഗോപികയും നരകത്തിൽ പോകണമായിരുന്നു! നാരദ മഹർഷി ഇവിടെ രണ്ട് കാര്യങ്ങൾ വിശദീകരിച്ചു:- i) ഗോപിക കൃഷ്ണനെ ഭഗവാൻ കൃഷ്ണനായി (സമകാലിക മനുഷ്യാവതാരം) സ്വീകരിച്ചു, ഈ മത്സരം ദൈവവും ഒരു സാധാരണ ആത്മാവും തമ്മിലുള്ളതായിരുന്നു (തത്രാപി ന മാഹാത്മ്യ ജ്ഞാന വിസ്മൃത്യപവാദഃ ) ഒപ്പം ii) ഗോപിക കൃഷ്ണനെ ഒരു സാധാരണ ആത്മാവായി സ്വീകരിച്ചാൽ, ഒരു അനുമാനിക്കപ്പെട്ട ഭർത്താവും യഥാർത്ഥ ഭർത്താവും തമ്മിലുള്ള മത്സരം ആയിരിക്കും, അങ്ങനെയെങ്കിൽ കൃഷ്ണനും ഗോപികയും നരകത്തിൽ പോകുമായിരുന്നു (തദ്വിഹീനം ജാരാണാമിവ).
തീർച്ചയായും, ഭഗവാൻ കൃഷ്ണൻ തനിക്കും ഗോപികയ്ക്കും ഉള്ള ഇരട്ട ശിക്ഷ വാങ്ങി നരകത്തിൽ പോയി, ഒരു പാപവും ഇല്ലെങ്കിലും അത് നീതിക്കെതിരെ പോലും ദൈവത്തിന് വോട്ട് ചെയ്യലായിരുന്നു (അനീതി പോലെ തോന്നുന്നു). സാധാരണ മനുഷ്യർ ദുർവ്യാഖ്യാനങ്ങളിലൂടെ ദൈവത്തെ അനുകരിക്കാതിരിക്കാനാണ് ഭഗവാൻ കൃഷ്ണൻ ഇത് ചെയ്തത്. വാസ്‌തവത്തിൽ, ഭഗവാൻ കൃഷ്ണൻ സ്വയം ദൈവമാണെന്ന് തെളിയിച്ചത് i) ബ്രഹ്മാദേവനായി ഗീതയിൽ കാണിക്കുന്ന സങ്കൽപ്പിക്കാൻ കഴിയാത്ത ജ്ഞാനത്തിലൂടെയും, ii) തൻ്റെ തലയ്ക്ക് മുകളിൽ ഗോലോകം സൃഷ്ടിച്ച് അതുവഴിയായി ഗോപികമാരുടെ പാദധൂളികൾ തൻ്റെ തലയിൽ തുടർച്ചയായി വീഴാൻ വേണ്ടി ഗോപികമാരെപ്പോലുള്ള യഥാർത്ഥ ഭക്തരോട് മഹാവിഷ്ണുവായി കാണിക്കുന്ന അസാമാന്യമായ സ്നേഹത്തിലൂടെയും, iii) ജീവിതത്തിലുടനീളം അത്ഭുതങ്ങൾ എന്ന് വിളിക്കപ്പെടുന്ന സങ്കൽപ്പിക്കാനാവാത്ത സംഭവങ്ങൾ ചെയ്യുന്ന ഭഗവാൻ ശിവനായുമാണ് (ദത്ത ഭഗവാൻ്റെ ഏറ്റവും ഉയർന്ന അവതാരമാണെന്ന് സ്വയം തെളിയിക്കുന്ന). അതിനാൽ, ഈശ്വരനിൽ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്നു മാത്രമാണ് മധുരമായ ഭക്തി, മറ്റ് മികച്ച മാർഗങ്ങളെ നിഷേധിക്കുന്ന ഒരേഒരു മാർഗ്ഗമല്ല അത്. മധുരമായ ഭക്തി ഭക്തൻ്റെ വ്യക്തിപരമായ ഇഷ്ടത്തിന് ഐച്ഛികമാണ് (ഓപ്ഷണൽ), ഓരോ ഭക്തനും നിർബന്ധമല്ല. ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങളിൽ ഒന്നിൻ്റെ പരീക്ഷണത്തിൽ പോലും, ദൈവത്തിൻ്റെ സമകാലിക മനുഷ്യരൂപവുമായും ജീവിത പങ്കാളി-ആത്മാവുമായുള്ള യഥാർത്ഥ സ്നേഹത്തിൻ്റെ താരതമ്യ ഭാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പരീക്ഷ. ഇത് ദൈവിക ഭക്തിയും ലൗകിക സ്നേഹവും തമ്മിലുള്ള ഒരു വോട്ടിംഗ് മത്സരം മാത്രമാണ്.
ഇതാണ് ‘മധുരമായ ഭക്തി-പ്രമേഹം’ എന്ന വിഷയത്തിനുള്ള എൻ്റെ അവസാന ‘ഉത്തരം–ഇൻസുലിൻ കുത്തിവയ്പ്പ്’ മുകളിൽ പറഞ്ഞിരിക്കുന്ന പ്രമേഹം ടൈപ്പ്-1, ടൈപ്പ്-2 പ്രവൃത്തി ഭക്ത–രോഗികൾക്കും, ടൈപ്പ്-3, ടൈപ്പ്-4, ടൈപ്പ്-5 നിവൃത്തി ഭക്ത–രോഗികൾക്കും!! !
★ ★ ★ ★ ★
Also Read
Lord Of Pravrutti And Nivrutti
Posted on: 18/12/2005Difference Between Pravrutti And Nivrutti.
Posted on: 31/01/2015How To Balance Between Pravrutti And Nivrutti?
Posted on: 22/10/2021Pravrutti Nivrutti Sutram - Chapter 1
Posted on: 03/07/2021Pravrutti Nivrutti Sutram - Chapter 2
Posted on: 03/07/2021
Related Articles
Understanding Different Types Of Bonds With God
Posted on: 04/08/2023Satsanga About Sweet Devotion (qa-37 To 39)
Posted on: 29/06/2025Satsanga About Sweet Devotion (qa-2)
Posted on: 03/06/2025Swami Answers Questions Of Ms. Swathika And Smt. Priyanka On Devotion Of Gopikas
Posted on: 10/09/2024Everybody Falls At The Level Of The Mind. How To Clean It And Rise?
Posted on: 16/05/2023