home
Shri Datta Swami

Posted on: 17 May 2023

               

Malayalam »   English »  

സദ്ഗുരുവുമായുള്ള സഹഭക്തരുടെ ഒരു സംവാദത്തിന്റെ നിഗമനങ്ങൾ ഞാൻ പരിശോധിക്കണോ?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: എന്റെ സഹഭക്തന്മാരുമായുള്ള ഒരു സംവാദത്തിന്റെ (debate) നിഗമനങ്ങളിൽ (conclusions) നിന്ന് എനിക്ക് ബോധ്യമുണ്ടെങ്കിൽ, അത് മതിയോ അതോ സദ്ഗുരുവിനോട് പരിശോധിക്കണമോ? അത് സദ്ഗുരുവിന്റെ സമയത്തെ  ശല്യപ്പെടുത്തുകയില്ലേ?]

സ്വാമി മറുപടി പറഞ്ഞു: വിശകലനത്തിന്റെ ദുർബലമായ സാധ്യതകൾ കാരണം, തെറ്റായ നിഗമനം നിങ്ങൾക്ക് ബോധ്യപ്പെട്ടേക്കാം (convinced). ഈ ന്യൂനത കൊണ്ടാണ് ഈ കലിയുഗത്തിലും വ്യാജമതങ്ങൾ പ്രചരിക്കുന്നത്. നിങ്ങൾക്ക് സദ്ഗുരുവിനോട് ചോദിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ, നിങ്ങളുടെ സദ്ഗുരുവിന്റെ സഹായത്തോടെ നിഗമനങ്ങൾ പരിശോധിക്കുന്നത് വളരെ നല്ലതാണ്. അപ്പോൾ, നിങ്ങളുടെ കണ്ണുകൾ അടച്ചു നിഗമനങ്ങൾ നിങ്ങൾക്ക് വിശ്വസിക്കാം. വെരിഫിക്കേഷൻ (verification) സൗകര്യം നിലവിലുണ്ടെങ്കിൽ, എന്തിന് ഏതെങ്കിലും തരത്തിലുള്ള റിസ്ക് (risk) എടുക്കണം? സദ്ഗുരുവിന്റെ ഈ ഭൂമിയിലേക്കുള്ള ആഗമനത്തിന്റെ ഉദ്ദേശം തന്നെ പ്രവൃത്തിയിലും നിവൃത്തിയിലും (Pravrutti and Nivrutti) ഉള്ള മാനവികതയുടെ സംശയങ്ങൾ വ്യക്തമാക്കുക എന്നതാണ്. മാത്രമല്ല, നിങ്ങളുടെ സംശയങ്ങൾ രേഖാമൂലം വ്യക്തമാകുമ്പോൾ (doubts are clarified in writing), സദ്ഗുരു നൽകുന്ന അത്തരം വിശദീകരണങ്ങൾ സമാന (similar) ഭക്തർക്ക് സഹായകമാകും. സദ്ഗുരുവിൽ നിന്നുള്ള എല്ലാ വ്യക്തതകളും (വിശദീകരണം, clarifications) രേഖപ്പെടുത്തുകയും (recorded) പ്രചരിപ്പിക്കുകയും വേണം, അതിനെ ജ്ഞാന യജ്ഞം (Jnaana Yajna) എന്ന് വിളിക്കുന്നു, അതിൽ ക്ലൈമാക്സ് തലത്തിൽ താൻ പ്രസാദിക്കും എന്ന് ദൈവം ഗീതയിൽ പറഞ്ഞിരിക്കുന്നു (ജ്ഞാന യജ്ഞേന തേനാഹം..., Jñāna yajñena tenāham…).

 
 whatsnewContactSearch