home
Shri Datta Swami

Posted on: 20 Mar 2023

               

Malayalam »   English »  

ഭഗവാൻ എല്ലാ ആത്മാക്കളുടെയും ഭർത്താവായതിനാൽ, ഭഗവാൻ ശ്രീ കൃഷ്ണനും ഗോപികമാരും തമ്മിലുള്ള ലൈംഗികബന്ധം എങ്ങനെ അവിഹിതമാകും?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ദൈവം എല്ലാ ആത്മാക്കളുടെയും യഥാർത്ഥ ഭർത്താവാണെന്നും എല്ലാ ആത്മാക്കളും അവിടുത്തെ ഭാര്യമാരാണെന്നും അങ്ങ് എപ്പോഴും പറയുന്നു, പിന്നെ എങ്ങനെയാണ് ശ്രീ കൃഷ്ണനും ഗോപികമാരും തമ്മിലുള്ള ലൈംഗികബന്ധം നിയമവിരുദ്ധമാകുന്നത്(illegitimate)! ഇത് നിയമാനുസൃതമാണെന്നും ഗോപികമാരും അവരുടെ ഭർത്താക്കന്മാരും തമ്മിലുള്ള ലൈംഗികബന്ധം തെറ്റാണെന്നും എനിക്ക് തോന്നുന്നു, കാരണം ഇരുവരും ശ്രീകൃഷ്ണന്റെ ഭാര്യമാരാണ്. രണ്ട് സ്ത്രീകൾ തമ്മിലുള്ള ലൈംഗികബന്ധം നിയമാനുസൃതമാണെന്ന്(legitimate) ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? ദയവായി വ്യക്തമാകുക. നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- ഭർത്താവ് (ഭർത്താ/ Bhartaa) എന്ന വാക്കിന്റെ അർത്ഥം പരിപാലിക്കുന്നവൻ എന്നാണ്, ഭാര്യ (ഭാര്യ/ Bhaaryaa) എന്ന വാക്കിന്റെ അർത്ഥം പരിപാലിക്കപ്പെടുന്ന ആത്മാവ് എന്നാണ്(maintained soul). പരിപാലിക്കുന്നവനും പരിപാലിക്കുന്ന ആത്മാവും തമ്മിൽ ലിംഗ വ്യത്യാസമില്ല(no difference in the gender). തൊഴിലുടമ(employer) പുരുഷനും ജീവനക്കാരൻ സ്ത്രീയും ആയിരിക്കണമെന്നില്ല. പണ്ടൊക്കെ ഭർത്താവ് ഭാര്യയെ പരിപാലിക്കാൻ പണം സമ്പാദിക്കാനാണ് ജോലി ചെയ്തിരുന്നത്. പക്ഷേ, ഇക്കാലത്ത് സ്ത്രീകൾ പോലും ജോലി ചെയ്യുകയും തുല്യമായോ അതിലധികമോ പണം സമ്പാദിക്കുകയും ചെയ്യുന്നു. ഭാര്യ മാത്രമാണ് പണം സമ്പാദിക്കുന്നതെങ്കിൽ, ഭർത്താവിനെ പരിപാലിക്കുന്നത് ഭാര്യയാണെങ്കിൽ, ഭർത്താവ്, ഭാര്യ എന്നീ പദങ്ങളുടെ അർത്ഥമനുസരിച്ച് ഭാര്യ ഭർത്താവും ഭർത്താവ് ഭാര്യയുമാണ്.

ഈ സാഹചര്യത്തിൽ, ഈ രണ്ട് വാക്കുകളും ലിംഗവും തമ്മിൽ യാതൊരു ബന്ധവുമില്ല. പുരുഷന്മാർ ഭർത്താവോ ഭാര്യയോ ആകാം, സ്ത്രീകൾ ഭാര്യയോ ഭർത്താവോ ആകാം. പുരുഷന്മാർ ദൈവത്തിന്റെ മുമ്പിൽ സ്ത്രീകളായിരിക്കണമെന്നു് പറയപ്പെടുന്നു, അതിനാൽ പുരുഷന്മാർ ദൈവത്തിന്റെ മുമ്പിൽ ലിംഗപരമായ അഹംഭാവം(gender ego) പ്രകടിപ്പിക്കരുതു് എന്നതാണു് പ്രസ്തുത സന്ദേശം. ഇപ്രകാരം ഭഗവാൻ പുരുഷനും (Purusha) ഭർത്താവും (Bhartaa) എല്ലാ ആത്മാക്കളും സ്ത്രീകളും (Prakruti) ഭാര്യമാരും (സ്ത്രീ സതിഹ് പുംസഃ...-വേദം/ Striya satīḥ pusa…-Veda) ആണെന്ന് പറയുന്നു. ആത്യന്തിക ദൈവം(ultimate God) ആണാണോ പെണ്ണാണോ? ഇതു് മറ്റൊരു വശമാണു്. ആദിപരാശക്തി (സ്ത്രീ/ female) ആത്യന്തിക ദൈവമാണെന്നും ബ്രഹ്മാവും വിഷ്ണുവും ശിവനും പോലും അവളുടെ (തുരിയ ക'പി തവം...—ശങ്കര/ Turīyā kā'pi tvam…—Shankara) കീഴിലുള്ളവരാണെന്നും ശാക്തേയ സ്കൂൾ (shaakteya school) പറയുന്നു. ആദിപരാശക്തിയുടെ സ്ഥാനത്ത് ദത്ത ഭഗവാനെ (ഈശ്വരനെ/ Iishvara) വേദാന്തികൾ(Vedaantins) പരാമർശിക്കുന്നു.

ആദിപരാശക്തി അഥവാ അനഘ(Anaghaa) ദത്ത ഭഗവാന്റെ ശക്തിയാണെന്ന്(power of God Datta) പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ, ശക്തിയുടെ ഉടമയെക്കാൾ(possessor of power) ശക്തിക്കാണ് (power) പ്രധാനം. ശക്തി അതിന്റെ ഉടമയുടെ നിയന്ത്രണത്തിലാണെന്ന് ചിലർ പറയുന്നു. പരമമായ ഈശ്വരനുവേണ്ടി(ultimate God) നിങ്ങൾ പരമോന്നത സ്ഥാനത്തേക്ക് (topmost position) പോയാൽ, അത്തരം ദൈവത്തെ പരബ്രഹ്മൻ(Parabrahman) അല്ലെങ്കിൽ ആദി സ്രഷ്ടാവ്(original creator) എന്ന് വിളിക്കുന്നു, അവിടുന്ന് സങ്കൽപ്പിക്കാൻ കഴിയാത്തതും ലിംഗഭേദത്തിന് അതീതവുമാണ്(who is unimaginable and beyond gender). ഈ രീതിയിൽ, ആത്മാക്കളുടെ യഥാർത്ഥ പരിപാലകൻ ലിംഗഭേദത്തിന് അതീതനാണ്. പരബ്രഹ്മൻ ശ്രീ കൃഷ്ണനെപ്പോലെയുള്ള ഒരു മനുഷ്യ മാധ്യമവുമായി ലയിച്ച് ഭഗവാൻ ശ്രീ കൃഷ്ണനായി മാറുകയാണ്. പക്ഷേ, അതേ പരബ്രഹ്മൻ രാധയെപ്പോലുള്ള ഒരു മനുഷ്യ മാധ്യമവുമായി ലയിച്ച് രാധാദേവിയായി(Goddess Raadhaa) മാറുന്നു.

ശ്രീ കൃഷ്ണനും രാധയും കൃത്യം തുല്യരും(exact equal) ഒന്നുതന്നെയുമാണ്(one and the same), കാരണം രണ്ടിലും പരബ്രഹ്മൻ പുരുഷനും(Purusha) പരബ്രഹ്മൻ ഒഴികെയുള്ള മാധ്യമം പ്രകൃതിയുമാണ്(Prakruti). ഏത് വിധത്തിലാണ് രണ്ടും വ്യത്യസ്തമായിരിക്കുന്നത്? ഒരാൾ ആണും മറ്റൊരാൾ പെണ്ണും എന്ന വ്യത്യാസം മാത്രം. പക്ഷേ, രണ്ടിലും പുരുഷ പരബ്രഹ്മനും സ്ത്രീ മാധ്യമവും പൊതുവായി നിലനിൽക്കുന്നു. പിന്നെ, ശ്രീ കൃഷ്ണൻ ആണ്ണാണെന്നും രാധ പെണ്ണാണെന്നും എങ്ങനെ പറയും? സാരാംശത്തിൽ രണ്ടും ആണും പെണ്ണും ആണ്. ശ്രീ കൃഷ്ണൻ പുരുഷനാണെന്നും രാധ സ്ത്രീയാണെന്നും നമുക്ക് പറയാൻ കഴിയുന്ന ഒരേയൊരു കാര്യം, ശരീരത്തിന്റെ പുരുഷ സ്വഭാവവും ശരീരത്തിന്റെ സ്ത്രീ സവിശേഷതകളും തമ്മിലുള്ള വ്യത്യാസമനുസരിച്ച് ശ്രീ കൃഷ്ണന്റെ ശരീരം പുരുഷനാണെങ്കിൽ രാധയുടെ ശരീരം സ്ത്രീയാണ് എന്നതാണ്. പക്ഷേ, ശരീരം തന്നെ അടിസ്ഥാനപരമായി സ്ത്രീ അല്ലെങ്കിൽ പ്രകൃതിയാണ്(Prakruti). അതിനാൽ, ആണിന്റെയും പെണ്ണിന്റെയും ഈ വ്യത്യാസം സ്ത്രീ ശരീരത്തിലോ പ്രകൃതിയിലോ(Prakruti) മാത്രമാണ്. അതിനാൽ, ലിംഗ വ്യത്യാസം അടിസ്ഥാനപരമല്ല(difference in the gender is not fundamental). ഇതറിഞ്ഞാൽ ആണുങ്ങളുടെ ലിംഗപരമായ അഹംഭാവം(gender ego) ഇല്ലാതാകും.

ഉപരിപ്ലവമായ ലിംഗവ്യത്യാസം ഭൂമിയിൽ മനുഷ്യരാശിയുടെ വികാസത്തിനായി കുട്ടികളെ ജനിപ്പിക്കുന്നതിന് ലൈംഗിക ബന്ധത്തിന് ഉപയോഗപ്രദമാണ്, അങ്ങനെ എപ്പോഴൊക്കെ ദൈവം അവതാരമായി ഇറങ്ങുന്നു, അപ്പോഴെല്ലാം ഭൂമി ശൂന്യമല്ല, ദൈവവിനോദത്തിനായി ഓരോ തലമുറയിലും ആത്മാക്കൾ വ്യത്യസ്ത വേഷങ്ങളിൽ (different roles) അഭിനയിക്കും. ഗോപികമാർക്കു് അവരുടെ ഭർത്താക്കന്മാരിൽ നിന്ന് മാത്രമാണ് കുട്ടികളുണ്ടായത്, ശ്രീ കൃഷ്ണനിൽ നിന്നല്ല. സത്യത്തിൽ, പൂർണ്ണമായി ലയിച്ച അവസ്ഥയിൽ(fully merged condition) ഭഗവാൻ ശ്രീ കൃഷ്ണനിൽ സന്നിഹിതനായ പരബ്രഹ്മന്റെ ഇച്ഛയാൽ ഓരോ ആത്മാവും ആണോ പെണ്ണോ ആയി ജനിക്കുന്നു. അതിനാൽ, ഗീതയിൽ (അഹം ബീജപ്രദഃ പിതാ/ Aha bījaprada pitā) പറഞ്ഞതുപോലെ, ശ്രീ കൃഷ്ണ ഭഗവാന്റെ ഇഷ്ടപ്രകാരമാണ് ഓരോ കുട്ടിയും ജനിക്കുന്നത്. ദൈവഹിതം പുരുഷന്റെ ബീജത്തിനും(sperm of male) സ്ത്രീയുടെ അണ്ഡത്തിനും(ovum of the female) അപ്പുറമാണ്. ബീജവും അണ്ഡവും ഒന്നിക്കുന്നത് ദൈവഹിതത്താൽ മാത്രമാണ്.

ബീജസങ്കലനത്തിനു വിധേയമായ അണ്ഡം ദൈവഹിതത്താൽ മാത്രം സുരക്ഷിതമായി കുട്ടിയായി വികസിക്കുന്നു. ഭഗവാൻ ശ്രീ കൃഷ്ണനെ പിതാവ് എന്ന് വിളിക്കുന്നത് അവിടുത്തെ ശരീരത്തിന്റെ ഉപരിപ്ലവമായ പുരുഷ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ്, വാസ്തവത്തിൽ, അവിടുന്ന് അച്ഛനും അമ്മയുമാണ്(He is both Father and Mother), കർശനമായി പറഞ്ഞാൽ, അവിടുന്ന് അച്ഛനും അമ്മയ്ക്കും അതീതനാണ്, വാസ്തവത്തിൽ എല്ലാത്തിനും അതീതനാണ് (ത്വമേവ മാതാ ച പിതാ ത്വമേവ... ത്വമേവ സർവം മമ ദേവ ദേവാ. -ഗീത/ Tvameva mātā ca pitā tvameva…Tvameva sarva mama deva deva—Gita). അതിനാൽ, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും എല്ലാ ബന്ധങ്ങളും നിലനിൽക്കുന്ന ആത്യന്തിക ലക്ഷ്യമായി ദൈവത്തെ കാണണം.

മറ്റു ബന്ധനങ്ങൾ ഉണ്ടെങ്കിലും, ഒരു തുള്ളി വെള്ളമില്ലാത്ത എല്ലാ ടാപ്പുകളും(tap) പോലെ ഈ ലോകബന്ധങ്ങളെല്ലാം സ്നേഹമില്ലാതെ ശൂന്യമാണ്, ഒരു ടാപ്പിൽ മാത്രം വെള്ളം നിറഞ്ഞിരിക്കുന്നു, ആ ഒരു ടാപ്പ് ദൈവവുമായുള്ള ഏകബന്ധമാണ്, അതിൽ സ്നേഹം കവിഞ്ഞൊഴുകുകയും ഈ അവസ്ഥയെ നിവൃത്തി എന്ന് വിളിക്കുകയും ചെയ്യുന്നു. നിവ്രുതി(Nivrutti) എന്നത് കുറച്ച് വെള്ളമുള്ള ഒരൊറ്റ ടാപ്പല്ല, മറ്റ് ടാപ്പുകളിലും വെള്ളമുണ്ട്. വൃന്ദാവനത്തിലെ നൃത്തത്തിൽ പങ്കെടുത്തതുകൊണ്ടാൺ ഗോപികമാർ ഭാര്യമാരായി വിജയിച്ചത്.

തങ്ങളുടെ കുട്ടികൾക്കായി സൂക്ഷിച്ചു വെച്ച വെണ്ണ ശ്രീ കൃഷ്ണൻ മോഷ്ടിക്കുന്നതിനെ എതിർത്ത് ശ്രീ കൃഷ്ണന്റെ അമ്മയോട് പരാതിപ്പെട്ടതിനാൽ അവർ അമ്മമാരായി പരാജയപ്പെട്ടു. വെണ്ണ മോഷ്ടിക്കുന്നതിനുള്ള ടെസ്റ്റ് രണ്ട് ചോദ്യങ്ങളുടെ സംയുക്തമായതിനാൽ 66.66% മാർക്ക് ലഭിച്ചു. ബൃന്ദാവനത്തിലെ നൃത്തത്തിന് 33.33% മാർക്ക് ലഭിച്ചു, കാരണം ഇത് ഒറ്റ ചോദ്യത്തിന്റെ പരീക്ഷയാണ്. എല്ലാ ഗോപികമാരും ബൃന്ദാവനം നൃത്തത്തിൽ പങ്കെടുത്ത് 33.33% മാർക്ക് നേടിയതിനാൽ, കുറഞ്ഞത് പാസ് മാർക്ക് (40%) നൽകാൻ പര്യാപ്തമല്ലാത്തതും കാര്യക്ഷമമല്ലാത്തതുമായ ഈ ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം വീണ്ടും വീണ്ടും വിശകലനം ചെയ്തിട്ട് എന്ത് പ്രയോജനം? ഈ ചോദ്യത്തിന് മാത്രം ഉത്തരം 100% ആണെങ്കിൽ, എല്ലാ ഗോപികമാരും ഗോലോകത്ത് എത്തിയിരിക്കണം, കാരണം ദത്ത ഭഗവാന്റെ പരീക്ഷയിൽ 100% മാർക്ക് പാസ് മാർക്കും 99.9% മാർക്ക് പോലും മൊത്തം പരീക്ഷയിൽ പരാജയം സമ്മാനിക്കുന്നു.

ഈ ഒറ്റ ചോദ്യത്തിന് 100% മാർക്ക് കിട്ടിയിട്ടും മിനിമം പാസ് പോലും കൊടുക്കാത്ത ഈ ചോദ്യത്തിന് ഈ ഉത്തരത്തെ കുറിച്ച് ചിന്തിക്കുന്നത് സമയം പാഴാക്കലാണ്; ഉപയോഗശൂന്യമായ ഈ ചോദ്യത്തിന് പകരം രണ്ടാമത്തെ സംയുക്ത ചോദ്യത്തിന് ഉത്തരം നൽകി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്, ഇന്നത്തെ പരീക്ഷാ സമ്പ്രദായമനുസരിച്ച് ഒന്നാം ക്ലാസ് നൽകുന്ന 66.66% മാർക്ക് നേടാൻ കഴിയും; നിലവിലെ പരീക്ഷാ സമ്പ്രദായമനുസരിച്ച് 33.33% ഉം പരാജയം മാത്രമാണ്.

ഭഗവാൻ ദത്തയുടെ പരീക്ഷാ സമ്പ്രദായമനുസരിച്ച് പോലും, 66.66% എന്നത് 33.33% നേക്കാൾ ഇരട്ടിയാണ്. ആദ്യ സ്ഥാനാർത്ഥിക്ക് 100% ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ട്, രണ്ടാമത്തെ സ്ഥാനാർത്ഥിക്ക് പാസ് മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയുടെ ഒരു സൂചനയും ഇല്ല, അതായത്, ഭഗവാൻ ദത്ത പ്രകാരം 100%. ആദ്യം 66.66% ലഭിച്ച ശേഷം, 33.33% എന്ന് ചിന്തിക്കുന്നതാണ് നല്ലത്. കുട്ടിക്കാലത്ത് (10 വർഷം നീണ്ട സമയം) കൃഷ്ണൻ ആദ്യം സംയുക്ത ചോദ്യ പരീക്ഷയിൽ(joint-question test) ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് യൌവനത്തിൽ(youth) (2 വർഷം-വളരെ കുറഞ്ഞ സമയം) ഒറ്റ ചോദ്യ പരീക്ഷ(single question test) നടത്തുകയും ചെയ്‌തതിന്റെ കാരണം ഇതാണ്.

ഭർത്താവിനെ ഉപേക്ഷിച്ച് ശ്രീ കൃഷ്ണനെ രഹസ്യമായി വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് ഏറെ എതിർപ്പുകൾ നേരിട്ട രാധയാണ് 100 ശതമാനം മാർക്ക് നേടിയ ഏക ഉദ്യോഗാർത്ഥി. രാധ, കൃഷ്ണനെ രഹസ്യമായി വിവാഹം കഴിക്കുകയും; എന്നാൽ വൈവാഹിക ജീവിതം വളരെ രഹസ്യമായി നിലനിർത്തി; വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രം കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി; കാരണം കൃഷ്ണന്റെ അന്തസ് രക്ഷിക്കാൻ കൂടെ കൂടെയുള്ള കൂടിക്കാഴ്ച്ച ഒഴിവാകുകയും കുട്ടികൾ വേണ്ടെന്നു വരെ വയ്ക്കുകയും ചെയ്തു. അവൾ അസാധാരണ സ്ഥാനാർത്ഥിയാണ്, പരീക്ഷയിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ മൊത്തം പരീക്ഷയിൽ 100% മാർക്കോടെ വിജയിച്ചിരിക്കുന്നു! ആദ്യ ടെസ്റ്റിൽ എല്ലാവരും പരാജയപ്പെട്ടപ്പോൾ ശ്രീ കൃഷ്ണൻ എന്തിനാണ് എല്ലാ ഗോപികമാരെയും രണ്ടാം ടെസ്റ്റിന് അനുവദിച്ചതെന്ന് ആരോ ചോദിച്ചു.

ഇതിന് കാരണം, പരീക്ഷകളുടെ രഹസ്യം അവിടുന്ന് വെളിപ്പെടുത്തിയില്ല, കാരണം അത്തരം സന്ദർഭങ്ങളിൽ കുറച്ച് അധിക ശ്രദ്ധ അവർ ചെലുത്തുമായിരുന്നു, അത് യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നില്ല. ടെസ്റ്റ്(test) പ്രഖ്യാപിക്കുമ്പോൾ, വിദ്യാർത്ഥികൾ ടെസ്റ്റിനായി തയ്യാറെടുക്കുന്നു, അവരുടെ തയ്യാറെടുപ്പ് സ്വാഭാവിക അവസ്ഥയിൽ(natural state) അവരുടെ തലച്ചോറിലുള്ള അറിവ് വെളിപ്പെടുത്തുന്നില്ല. പൂർണ്ണമായി സ്വംശീകരിക്കപ്പെട്ടതും(digested) തലച്ചോറിൽ നിലനിൽക്കുന്നതുമായ അറിവ്(knowledge) സ്വാഭാവിക രീതിയിൽ അറിയാൻ, പരീക്ഷാ തീയതി പ്രഖ്യാപിക്കാതെ സ്ലിപ്പ് ടെസ്റ്റ്(slip-test) നടത്തുന്നു. യഥാർത്ഥത്തിൽ, ഈ സ്ലിപ്പ് ടെസ്റ്റ് എല്ലായ്പ്പോഴും സ്വാഭാവിക അവസ്ഥയിൽ തലച്ചോറിൽ ഉള്ള അറിവ് കാണിക്കുന്നു. അധിക തയ്യാറെടുപ്പുകൾ കാരണം തലച്ചോറിൽ ഉള്ള അറിവ് പരീക്ഷയ്ക്ക് ശേഷം തലച്ചോറിൽ നിന്ന് പുറത്തേക്ക് പോയേക്കാം.

ഏകചോദ്യപരീക്ഷയുമായി (ജീവിതപങ്കാളിയെക്കുറിച്ചുള്ള പരീക്ഷണം) മുനിമാർ ശ്രീ രാമനെ സമീപിച്ചപ്പോൾ ഒറ്റചോദ്യത്തിനുള്ള പരീക്ഷ(single question test) നടത്താൻ ശ്രീ രാമൻ വിസമ്മതിച്ചതിന്റെ കാരണം ഇതാണ്. ഗോപികമാരെല്ലാം ഈ ഒറ്റ ചോദ്യ പരീക്ഷ പാസായപ്പോൾ, ചത്ത പാമ്പിനെ എ.കെ.-47(AK-47) തോക്കുകൊണ്ട് വീണ്ടും വീണ്ടും വെടിവെച്ച് വീഴ്ത്തുന്നത് പോലെയുള്ള ഈ ടെസ്റ്റിനെക്കുറിച്ച് ചർച്ച ചെയ്തിട്ട് എന്ത് പ്രയോജനം? വളരെ ബുദ്ധിമുട്ടുള്ള വിഷയമെന്ന നിലയിൽ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് വളരെ ഗൗരവമായ സെമിനാർ നടത്തുന്നതുപോലെയാണ് ഇത്, വളരെ ലളിതമായ ഒരു വിഷയമെന്നപോലെ ഐ. എ. എസ് പരീക്ഷ പാസായതിനെ കുറിച്ച് അവഗണിക്കുന്നത് പോലെ!!

 

 
 whatsnewContactSearch