home
Shri Datta Swami

Posted on: 18 May 2023

               

Malayalam »   English »  

ശ്രീമതി ലക്ഷ്മി ലാവണ്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

1.   സുദാമ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു് പോകുമ്പോൾ രാമൻ എന്തിനാണു് ശബരിയെ കാണാൻ പോയതു്?

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ശബരിയും (Shabari)   സുദാമയും (Sudama) തമ്മിൽ എന്താൺ വ്യത്യാസം. എന്തുകൊണ്ടാണു് ശ്രീ രാമൻ സ്വയം ശബരിയെ കാണാൻ പോയതു്, പക്ഷേ സുദാമ ശ്രീ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു് പോയി?}

സ്വാമി മറുപടി പറഞ്ഞു:- ശ്രീ രാമൻ പ്രത്യേകമായി ശബരിയുടെ അടുത്തേക്ക് പോയിട്ടില്ല. കാട്ടിൽ സീതയെ തിരയുന്നതിനിടയിൽ ശബരിയുടെ വാസസ്ഥലം വഴിയുടെ ഇടക്ക് വന്നു.  സുദാമയും ഒരു സഹായത്തിനും ശ്രീ കൃഷ്ണൻറെ അടുത്തേക്ക് പോയില്ല. ഈ രണ്ട് സന്ദർശനങ്ങളും നിങ്ങൾക്ക് ഒരു വ്യത്യാസവുമില്ലാതെ ഒന്നായി തന്നെ കണ്ടെത്താനാകും.

2. എന്തുകൊണ്ടാണ് ശ്രീ കൃഷ്ണൻ സുദാമയ്ക്കു ഇത്രയും ആഡംബര ജീവിതം നൽകിയത്?

[എന്തുകൊണ്ടാണ് ഭഗവാൻ ശ്രീ കൃഷ്ണൻ സുദാമയ്ക്ക് (സുദാമയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയോ സുദാമയ്ക്ക് വേണ്ടിയോ) ഇത്രയും ആഡംബര ജീവിതം (അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം) നൽകിയത്]

സ്വാമി മറുപടി പറഞ്ഞു:- ശ്രീകൃഷ്ണൻ നൽകിയ സമ്പത്ത് ആഡംബര ജീവിതത്തിന്റെ വീക്ഷണത്തിലായിരുന്നില്ല. ദൈവത്തിൽ നിന്നുള്ള ഒരു ഫലവും ആഗ്രഹിക്കാത്ത സുദാമയുടെ മനോഭാവത്തെ വിലമതിച്ച ദൈവത്തിൽ നിന്നുള്ള സമ്മാനം മാത്രമാണ് ഇത് സൂചിപ്പിക്കുന്നത്. സുദാമയെ നശിപ്പിക്കുന്ന ആഡംബര ജീവിതത്തിൻറെ ഈ കോണും രുക്മിണിയുടെ കണ്മുമ്പിൽ വന്നു അതുകൊണ്ടാണ് അവിലിന്റെ (parched rice) മൂന്നാമത്തെ ഭാഗം കഴിക്കുന്നതിൽ നിന്ന് ശ്രീ കൃഷ്ണനെ രുക്മിണി തടഞ്ഞത്.

3. വീട്ടിൽ തിരിച്ചെത്തിയ ശേഷം സുദാമ തന്റെ ഭക്തിജീവിതം നയിച്ചത് എങ്ങനെ? നിത്യജീവിതത്തിൽ ഭഗവാൻ ശ്രീ കൃഷ്ണനുമായുള്ള ബന്ധം എങ്ങനെ നിലനിർത്തി?

സ്വാമി മറുപടി പറഞ്ഞു:- ശ്രീ കൃഷ്ണന്റെ അടുത്തേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹത്തിന് ശ്രീ കൃഷ്ണനോടു ഉണ്ടായിരുന്ന അതേ ഭക്തി തന്നെ നിലനിർത്തി.

4. രന്തിദേവുഡും ശക്തുപ്രസ്തുഡുവും തമ്മിലുള്ള വ്യത്യാസം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- ഞാൻ സാമ്യം മാത്രമേ കാണുന്നുള്ളൂ, അത് സ്വാർത്ഥതയുടെ അഭാവമാണ്.

5. രവിദാസ്, സൂർദാസ്, കബീർദാസ്, തുളസിദാസ്, മീരാഭായി (Ravidas, Surdas, Kabirdas, Tulasidas, Meerabai) തുടങ്ങിയ സന്യാസിമാരെ കുറിച്ച് ദയവായി വിശദീകരിക്കുക. അവർ മനുഷ്യാവതാരങ്ങളോ ക്ലൈമാക്സ് ഭക്തരോ?

സ്വാമി മറുപടി പറഞ്ഞു:- അവർ ക്ലൈമാക്സ് ഭക്തരാണ്. ദൈവത്തിന്റെ ഏതെങ്കിലും അവതാരം നിലവിലുണ്ടെങ്കിലും അത്തരം അവതാരവും വേഷമനുസരിച്ച് (roles) മാത്രമേ പെരുമാറൂ. ഹനുമാൻ ഭഗവാൻ ശിവന്റെ അവതാരമാണ്, പക്ഷേ, ഒരു ഭക്തനായി മാത്രം പെരുമാറി.

6. മനുഷ്യാവതാരമില്ലാതെ മേൽപ്പറഞ്ഞ ഭക്തർക്ക് അവരുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം എങ്ങനെ അനുഭവപ്പെട്ടു?

[മനുഷ്യാവതാരമില്ലാതെ   അവരുടെ ജീവിതത്തിൽ ദൈവസാന്നിദ്ധ്യം അവർക്ക് എങ്ങനെ അനുഭവപ്പെട്ടു (കാരണം അവർ എഴുതിയ കവിത ഏറ്റവും ഉയർന്ന ഭക്തി അനുഭവിക്കാൻ നമ്മെ സഹായിക്കുന്നു)]

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യാവതാരം എല്ലാ മനുഷ്യ തലമുറയിലും ഉണ്ട്. അല്ലെങ്കിൽ, യുക്തിരഹിതമായ പക്ഷപാതത്താൽ ദൈവത്തെ കുറ്റപ്പെടുത്തും. അവരുടെ ഭക്തി മികച്ചതായിരിക്കാം, പക്ഷേ, ശരിയായ ലക്ഷ്യമില്ലാതെ. ‘ശരിയായ ലക്ഷ്യമില്ലാതെ’ എന്നാൽ ലക്ഷ്യമില്ല എന്നല്ല. സമകാലീന മനുഷ്യാവതാരത്തെ (the contemporary human incarnation) അവർക്ക് പിടികിട്ടിയില്ല എന്നുമാത്രം. അടുത്ത ജന്മത്തിൽ അവർക്ക് അത് ലഭിക്കും. എല്ലാത്തിനുമുപരി, ഈ അനന്തമായ സമയ പ്രവാഹത്തിൽ ഒരു ജന്മം ഒരു സെക്കൻഡ് മാത്രമാണ്. ഈ ഉദാഹരണങ്ങൾ എടുക്കുന്നതിനുപകരം, തങ്ങളുടെ സമകാലിക മനുഷ്യാവതാരങ്ങളെ പിടികൂടിയ ഹനുമാനെയും രാധയെയും പോലെയുള്ള ഏറ്റവും മികച്ചതും അതിമനോഹരവുമായ ഉദാഹരണങ്ങൾ നിങ്ങൾ എന്തുകൊണ്ട് എടുത്തുകൂടാ?. ഏറ്റവും ഉയർന്നത് പിടിച്ചതിന് ശേഷം, നിങ്ങൾ എന്തിന് മറ്റുള്ളവരെ നോക്കണം? ഈ ഉദാഹരണങ്ങളിൽ നിന്ന്, ദൈവത്തോടുള്ള അവരുടെ ദൈവഭക്തിയുടെ ഗുണനിലവാരം പാഠമായി നിങ്ങൾക്ക് എടുക്കാം.

7. എന്തുകൊണ്ടാണ് ശ്രീരാമൻ നൽകിയ പണം സന്യാസി രവിദാസ് വാങ്ങാത്തത്?

[സന്യാസി രവിദാസിന്റെ കഥയിൽ കേട്ടിട്ടുണ്ട്, രാമന്റെ പ്രതിമയ്ക്ക് കീഴിൽ ശ്രീരാമൻ നിത്യചെലവുകൾ നൽകിയിരുന്നു, എന്നാൽ പണം ഭക്തർക്ക് ശത്രുവായതിനാൽ രവിദാസ് ആ പണം വലിച്ചെറിയുമായിരുന്നു, ശ്രീരാമൻ അദ്ദേഹത്തിന് പരശുവേദി (Parasuvedi) നൽകി, അവൻ ദാരിദ്ര്യത്തിൽ ആയിരുന്നെങ്കിലും പക്ഷേ അദ്ദേഹം അത് തൊടുക പോലും ചെയ്തില്ല. ഗംഗാദേവി അദ്ദേഹത്തിന് ഒരു വജ്രവള നൽകി, എന്നാൽ അദ്ദേഹത്തിന് കടമുണ്ടായിരുന്നെങ്കിലും ആ രാജ്യത്തിന്റെ രാജ്ഞിക്ക് അദ്ദേഹം ആ വള നൽകി. ഈ കഥകളുടെ ആന്തരിക അർത്ഥം ദയവായി വിശദീകരിക്കുക. നന്ദി സ്വാമി.]

 സ്വാമി മറുപടി പറഞ്ഞു:- പണത്തോടുള്ള ബന്ധനത്തിൽ (ധനേശനാ) ഭക്തന്റെ അകൽച്ചയെയാണ് (detachment) ഈ കഥകൾ വെളിപ്പെടുത്തുന്നത്. ഏറ്റവും ശക്തമായ മൂന്ന് ലൌകിക ബന്ധനങ്ങളിൽ ഒന്നായ (പണവുമായുള്ള ബന്ധനം, കുട്ടികളുമായുള്ള ബന്ധനം, ഇണയുമായുള്ള ബന്ധനം) ആ ശക്തമായ ബന്ധനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പരീക്ഷണങ്ങളാണിവ.

8. എന്റെ ജോലിസ്ഥലത്ത് തെറ്റായ അറിവുകൾ കേൾക്കുമ്പോൾ ഞാൻ എങ്ങനെ എന്റെ മനസ്സിനെ നിയന്ത്രിക്കും?

[ശ്രീമതി. സുധാ റാണി ചോദിച്ചു: പദനമസ്കാരം സ്വാമി, എന്റെ ധ്യാനം ഓണാണെങ്കിലും ഓഫാണെങ്കിലും (on and off), അമ്മയെയും പിതാവിനെയും സദ്ഗുരുവിനെയും ദൈവത്തെയും പോലെ അങ്ങ് എന്നെ നിരന്തരം സംരക്ഷിക്കുന്നു. നീണ്ട ചോദ്യത്തിന് ആദ്യം സ്വാമിയുടെ ക്ഷമ ചോദിക്കുന്നു. ഒരു സർക്കാർ ജീവനക്കാരനായ എനിക്ക് സർക്കാരിന്റെ നയം ഇഷ്ടമല്ലെങ്കിലും അനുസരിക്കണം. നെഹ്‌റുവിനെപ്പോലുള്ള കപട നേതാക്കളെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുകഴ്ത്തുന്നത് എനിക്ക് ഇഷ്ട്ടമല്ല. ഹിന്ദിയിലും തെലുങ്കിലും ഫലപ്രദരും പ്രശസ്തരുമായ ചുരുക്കം ചില എഴുത്തുകാർ (ഹിന്ദിയിൽ പ്രേംചന്ദ്, തെലുങ്കിൽ കണ്ട്കുരി, പിന്നെ പ്രശസ്തി കൊതിച്ച മലിനമായ മതേതരത്വമുള്ള മറ്റു പലരും) പക്ഷപാതപരവും ദൈവവിശ്വാസമില്ലാത്തവരുമായി  നിരീക്ഷിക്കപ്പെടുന്നു. അവർ ബ്രാഹ്മണരെ വില്ലന്മാരായി അവതരിപ്പിച്ചു, ഹിന്ദു ഇതിഹാസങ്ങളെ അപമാനിച്ചു, തങ്ങളുടെ സ്വന്തം പക്ഷപാതപരമായ ധാരണകൾ പ്രസംഗിക്കാൻ കഥാപാത്രങ്ങളെ ദുരുപയോഗം ചെയ്തു, ഇത് അജ്ഞരായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഏറ്റവുമൊടുവിൽ, ഹിന്ദു രാഷ്ട്രം യഥാർത്ഥ സാഹിത്യരചനകളിൽ (literature) നിന്ന് വ്യതിചലിക്കുകയും പൂർണ്ണമായും മസ്തിഷ്ക പ്രക്ഷാളനം (brain wash) നടത്തുകയും ചെയ്യുന്നു. അവരുടെ സർഗ്ഗാത്മകതയിലും കലാമൂല്യത്തിലും തെറ്റായ ആശയങ്ങൾ സത്യമായി പ്രത്യക്ഷപ്പെടുന്നു. ഹിന്ദുമതം ഒരു ഫാന്റസിയായി പ്രചരിപ്പിക്കാൻ അവർ വിജയകരമായി ഒരു ട്രസ്റ്റ് സൃഷ്ടിച്ചു. എന്റെ ജോലിസ്ഥലത്ത് ഇത്തരം തെറ്റായ അറിവുകൾ കേൾക്കുമ്പോൾ എന്റെ മനസ്സിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് ദയവായി എന്നെ ബോധവൽക്കരിക്കുക സ്വാമി?] 

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഇതെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക, കാരണം അത് അവിടുത്തെ ഉത്തരവാദിത്തമാണ്. നിങ്ങൾ ദൈവത്തോടുള്ള മാനുഷിക ഭക്തി നിലനിർത്തുക. ഒരു ആത്മീയ സംവാദത്തിൽ (spiritual debate) യുക്തിസഹമായ പോയിന്റുകൾ അവതരിപ്പിക്കാൻ നിങ്ങൾക്ക് ഒരു അവസരം വന്നാൽ, അത്തരമൊരു അവസരം നഷ്ടപ്പെടുത്തരുത്, നിങ്ങളുടെ ഒഴിവുസമയങ്ങളിൽ അതിനായി തയ്യാർ ചെയ്യുക നിങ്ങൾക്ക് അവരുടെ പോയിന്റുകൾ നിങ്ങളുടെ സദ്ഗുരുവിന് അയച്ച് ശരിയായ ഉത്തരങ്ങൾ നേടാം.

 
 whatsnewContactSearch