home
Shri Datta Swami

Posted on: 22 Jun 2023

               

Malayalam »   English »  

ശ്രീമതി ലക്ഷ്മി ലാവണ്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1.   പണം ത്യാഗം ചെയ്യുന്നതിനും ആത്മീയ ചർച്ചകൾ നടത്തുന്നതിനുമപ്പുറം നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്ന് ദയവായി ഞങ്ങളെ അറിയിക്കുക.

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. അങ്ങയുടെ സന്തോഷത്തിനായി ഞാൻ പലരിലേക്കും ജ്ഞാനം പകരാൻ ശ്രമിച്ചു. അവസാനം ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും അവശേഷിച്ചു. അങ്ങയുടെ ജ്ഞാനം വായിച്ചതിനുശേഷം ഞങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നു, ഞങ്ങളുടെ കോണുകൾ വ്യത്യസ്തമാണെങ്കിലും ആത്മീയ പാതയിൽ മുന്നോട്ട് പോകാൻ ഞങ്ങൾ ശ്രമിക്കുന്നു. ആവശ്യമുള്ളപ്പോൾ ഞങ്ങൾ പരസ്പരം പ്രായോഗികമായി സഹായിക്കുന്നു. ഞങ്ങളുടെ സംശയങ്ങൾ അങ്ങയോടു ചോദിക്കുന്നു. ഞങ്ങളുടെ ശമ്പളത്തിൽ നിന്ന് കുറച്ച് ദൈവവേലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധം വർദ്ധിപ്പിച്ചുകൊണ്ട് ലോകത്തിന്റെ ബാക്കിയുള്ള ബന്ധനങ്ങളിൽ നിന്ന് അകന്നുപോകാൻ ഞങ്ങൾ ശ്രമിക്കുന്നു. മറ്റെന്താണ് ശ്രമിക്കേണ്ടതെന്ന് ദയവായി ഞങ്ങളെ അറിയിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുക.

2.   പരീക്ഷയിൽ തോറ്റ ഗോപികമാരുടെ അവസ്ഥ എന്താണ്?

[കൃഷ്ണന്റെ 3 പരീക്ഷകളിൽ വിജയിച്ച 12 ഗോപികമാർ ഭഗവാന്റെ ദൗത്യത്തിന് (ജ്ഞാന പ്രചരണത്തിന്) ഒരു സഹായവും നൽകിയില്ല. പരീക്ഷണത്തിൽ തോറ്റവരുടെ അവസ്ഥ എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- വിജയിച്ച ഗോപികമാരും ദൈവത്തിന്റെ ദൗത്യത്തെ സഹായിക്കാൻ ഭൂമിയിലേക്ക് ഇറങ്ങുന്നു. പരാജയപ്പെട്ട പരീക്ഷാര്‍ഥികളും താഴ്ന്ന തലത്തിൽ (lower level) ദൗത്യത്തെ (mission) സഹായിക്കാൻ ഭൂമിയിലേക്ക് വരുന്നു. ഓരോ ദൈവഭക്തനും ദൈവത്തിന്റെ ദൗത്യത്തിൽ പങ്കുചേരുന്നു.

3.   ഗോപികമാരുടെ ത്യാഗത്തിന് മുമ്പ് കൃഷ്ണൻ അവരിൽ എങ്ങനെ സന്തുഷ്ടനായിരുന്നു, അതോ പരീക്ഷണങ്ങളിൽ വിജയിച്ചവരെ മാത്രമാണോ അവിടുന്ന് സ്നേഹിച്ചത്?

[അങ്ങ് ഗോപിക ഗീതയിൽ കൃഷ്ണന്റെ ഗോപികമാരോടുള്ള സ്നേഹം വിവരിച്ചിട്ടുണ്ട്. അവസാന ഉത്തരത്തിൽ, ഗോപികമാർ ഭക്തിയോഗത്തിലാണെന്ന് അങ്ങ് പറഞ്ഞു. എന്തെങ്കിലും ത്യാഗം ചെയ്യുന്നതിനുമുമ്പ് കൃഷ്ണൻ അവരിൽ എങ്ങനെ സംതൃപ്തനായിരുന്നു, അതോ 3 പരീക്ഷകളിൽ വിജയിച്ചവരെ മാത്രമാണോ കൃഷ്ണൻ സ്നേഹിച്ചത്?]

സ്വാമി മറുപടി പറഞ്ഞു:- വിജയിച്ച സ്ഥാനാർത്ഥികൾ (candidates) ദൈവത്തിന്റെ മുകളിലെ ദൈവിക വാസസ്ഥലത്ത് (upper divine abode of God) ഭഗവാനോടൊപ്പം വസിക്കുന്നു. വേലയിൽ പങ്കുചേരുകയും ദൈവത്തിനു ത്യാഗം ചെയ്യുകയും ചെയ്തുകൊണ്ട് ഏറ്റവും ഉയർന്ന തലത്തിലെത്താനുള്ള ശ്രമത്തിലാണ് മറ്റ് സ്ഥാനാർത്ഥികളും.

4.   ഉപാസന എന്നാൽ എന്താണ്?

 [ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജി പറഞ്ഞു, ഞാൻ നിങ്ങളെ എപ്പോഴും ഓർക്കണം, അതിനർത്ഥം നിങ്ങൾ എന്റെ മനസ്സിൽ സ്ഥാനം പിടിക്കണം എന്നാണ്. അതിനായി ഉപാസന ചെയ്യണം എന്ന് പറഞ്ഞു. ഉപാസന എന്താണ് ഉദ്ദേശിക്കുന്നത്?. നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ മറ്റൊരാളിൽ നിന്ന് പകുതി ആശയം കൊണ്ടുവരുന്നു, എന്റെ സഹായത്തോടെ ആശയം പൂർത്തിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു ഗുരുവിനെ മാത്രം പിന്തുടരുക കുറഞ്ഞത് ഒരു ആശയത്തിലെങ്കിലും. ഉപാസന എന്നാൽ പ്രായോഗികമായ ഭക്തി (practical devotion), മാനസിക ചിന്തകൾക്കും ബൗദ്ധിക ചർച്ചകൾക്കും അതിൽ സ്ഥാനമില്ല (mental thoughts and intellectual discussions).

5.   ഞാൻ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും അങ്ങ് പ്രചോദനമാണ്.

[നമസ്തേ സ്വാമി. ഞാൻ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും അങ്ങ് പ്രചോദനമാണ്. ലോകം നിങ്ങളെ പ്രാപിക്കാനുള്ള ഒരു തടസ്സമാണ്, അതിനാൽ ഞാൻ ലോകത്തിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നു. ജ്ഞാനം അങ്ങയെ പ്രാപിക്കുന്നതിൽ നയിക്കുന്നു, അതിനാൽ ഞാൻ ആത്മീയ ജ്ഞാനം പഠിക്കുകയാണ്. അങ്ങയുടെ കുടുംബാംഗങ്ങളെപ്പോലെയുള്ള അങ്ങയുടെ ആന്തരിക വൃത്തത്തിൽ പെട്ട ഭക്തർക്ക് അങ്ങേയ്ക്കു സേവനം ചെയ്യുന്നതിലൂടെ എല്ലായ്പ്പോഴും അങ്ങയുമായി ബന്ധപ്പെടാൻ കഴിയും. അതിനാൽ, അവർ അങ്ങയുടെ കമ്പനി ആസ്വദിക്കുന്നു. പക്ഷെ എനിക്ക് അത് സാധ്യമല്ല. എന്നാൽ അങ്ങയുടെ ദർശനത്തിലൂടെ ദൈവത്തെ ത്രിമാന രൂപത്തിൽ (3D) കാണുന്നതിന്റെ അത്ഭുതകരമായ അനുഭൂതിയിലൂടെ, ഈ ലോകത്തോടുള്ള എന്റെ അകൽച്ച, അങ്ങളോടുള്ള അടുപ്പം വർദ്ധിക്കുകയും എന്റെ ദൃഢനിശ്ചയം ശക്തമാവുകയും ചെയ്യുന്നു. അങ്ങയുടെ ഫോട്ടോയിൽ നോക്കുന്നത് ഒരു അധ്യാപകൻ ശാസ്ത്ര പരീക്ഷണം  നടത്തുന്നത് പോലെയാണ്. അങ്ങയെ കാണുന്നത് ഞാൻ ലാബിൽ ഒരു പരീക്ഷണം നടത്തുകയാണ്. അങ്ങയെ നേടാനാണ് ഞാൻ ജ്ഞാനം പഠിക്കുന്നത്, എന്നാൽ അങ്ങ് ജ്ഞാനത്തിനു വേണ്ടിയല്ല. ഞാൻ അങ്ങയെ സന്ദർശിക്കുന്നത് കൊണ്ട് അങ്ങേയ്ക്കു പ്രയോജനമില്ലെങ്കിലും, എന്റെ ആത്മീയ പരിശ്രമങ്ങളിൽ പുരോഗമിക്കാൻ ഇത് എനിക്ക് ഒരു ഊർജ്ജ പാനീയം പോലെയാണ്. ഈശ്വരനെ പഞ്ചേന്ദ്രിയങ്ങളുമായി അനുഭവിക്കുന്നതിന് മുമ്പ് പ്രപഞ്ചത്തിലെ ഒരു സന്തോഷത്തിനും താരതമ്യം ചെയ്യാൻ കഴിയില്ല. ഈ സന്തോഷം ശാശ്വതമാക്കാനുള്ള ദൃഢനിശ്ചയം എന്റെ ആത്മീയ പരിശ്രമങ്ങളിൽ എന്നെ മുന്നോട്ട് നയിക്കുന്നു. നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ നിങ്ങളുടേതായ രീതിയിൽ മുന്നോട്ട് പോകണം, കാരണം നിങ്ങൾക്ക് പൂർണ്ണമായ ബോധമോ പൂർണ്ണമായ അറിവില്ലായ്മയോ ഇല്ല (neither fully aware nor fully ignorant). നിങ്ങൾ സദ്ഗുരുവിന്റെ ആശയങ്ങൾ എടുക്കണം, എന്നാൽ ആ ആശയങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാനും വ്യാഖ്യാനിക്കാനും നിങ്ങൾക്ക് വളരെയധികം സ്വാതന്ത്ര്യമുണ്ട്. സദ്ഗുരുവിനോടുള്ള പൂർണ്ണമായ കീഴടങ്ങൽ അർത്ഥമാക്കുന്നത് സദ്ഗുരുവിന്റെ ആശയങ്ങളെ യാതൊരു സ്വാതന്ത്ര്യവുമില്ലാതെ സദ്ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം വ്യാഖ്യാനിച്ച പ്രകാരം പിന്തുടരുക എന്നാണ്. സദ്ഗുരു പാതയേക്കാൾ പ്രധാനമാണ്, കാരണം ലക്ഷ്യം നഗരം പോലെ നിഷ്ക്രിയമല്ല. സങ്കൽപ്പിക്കാനാവാത്ത അവബോധത്തിന്റെ (unimaginable awareness) മൂർത്തരൂപമായ സദ്ഗുരുവാണ് ലക്ഷ്യവും വഴികാട്ടിയും. നിങ്ങൾ നിഷ്ക്രിയ പാതയിൽ പൂർണ്ണമായ ഏകാഗ്രത പുലർത്തുന്നു, ലക്ഷ്യം നിർജ്ജീവമാണെന്നും സഞ്ചാരി (നിങ്ങൾ സ്വയം) മാത്രമാണ് അവബോധമെന്നും ചിന്തിക്കുന്നു. പ്രായോഗിക ഭക്തി എന്ന ആശയത്തെക്കുറിച്ചുള്ള എന്റെ വ്യാഖ്യാനം നിങ്ങൾ എടുക്കാത്തതിന്റെ കാരണം ഇതാണ്. ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് നന്നായി മനസ്സിലായി.

ഒരു സെക്കന്റിന്റെ അംശം കൊണ്ട് അവിടുത്തേക്ക്‌ തന്നെ ചെയ്യാൻ കഴിയുന്ന അവിടുത്തെ സേവനത്തെക്കാൾ, വലുതാണ് അവിടുന്ന്, എന്നതാണ് എന്റെ ആശയം (My concept is that God is greater than His service, which can be done by Himself in a fraction of a second). സീതയെ തിരിച്ചയച്ചാൽ തിരിച്ചുപോകുമെന്ന് രാവണനോട് പറഞ്ഞുകൊണ്ട് രാമൻ സ്വാർത്ഥത കാട്ടിയപ്പോൾ ഹനുമാൻ രാമന്റെ സ്വാർത്ഥതയിൽ ദൈവത്തെ തെറ്റിദ്ധരിച്ചില്ല. യുദ്ധത്തിൽ രാവണനെ വധിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം ഹനുമാൻ രാമനു നൽകി. യഥാർത്ഥത്തിൽ, രാവണനെ വധിക്കുന്നത് പശ്ചാത്തല ദൗത്യമാണ് (background mission), സീതയെ മോഷ്ടിക്കുന്നത് രാവണനെ വധിക്കുന്നതിനുള്ള ഉപരിപ്ലവമായ കാരണം മാത്രമാണ് (superficial cause created for killing Ravana).

രാമനെ സഹായിക്കാനുള്ള ഈ ദൗത്യത്തിൽ ഭഗവാൻ ശിവന്റെ അവതാരമായ ഹനുമാനും പങ്കു ചേർന്നു. എന്നാൽ, സീതയെ തിരികെ നൽകിയാൽ താൻ തിരിച്ചുപോകുമെന്ന് രാമൻ പറയുന്നു. ഇത് അസംബന്ധമാണ്, കാരണം രാവണനെ കൊല്ലുകയാണ് ആത്യന്തിക ലക്ഷ്യം, സീതയെ തിരികെ ലഭിക്കില്ല. സീതയുടെ മോഹത്തിൽ ആത്യന്തികമായ ലക്ഷ്യം രാമൻ മറന്നതിനാൽ ഇത് കേട്ട് ഹനുമാൻ യുദ്ധം അവസാനിപ്പിക്കും. പക്ഷേ, ഹനുമാൻ അങ്ങനെ ചെയ്തില്ല, കാരണം ഹനുമാൻ യജമാനനായ ദൈവത്തിന്റെ ദാസന്റെ വേഷത്തിലാണ്. ഏകഭക്തി (Ekabhakti) എന്നാൽ ഭക്ത-ദാസൻ (devotee-servant) ദൈവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം, അവന്റെ ദൗത്യത്തിലല്ല (His mission). ദൈവത്തിന് തന്റെ ദൗത്യം സെക്കന്റിന്റെ ഒരു അംശം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഈശ്വരനോടുള്ള തന്റെ ആത്മാർത്ഥമായ യഥാർത്ഥ സ്നേഹം തെളിയിക്കാൻ ഭക്തന് ലഭിക്കുന്ന ഒരു അവസരം മാത്രമാണിത്. ഭക്തന് സദ്ഗുരുവിൽ പൂർണ വിശ്വാസമില്ലാതിരിക്കുകയും അവനെ സംശയിക്കുകയും ചെയ്താൽ, താഴ്ന്ന നിലവാരത്തിലുള്ള ഭക്തൻ (low class devotee) സദ്ഗുരുവിനെ സേവിക്കുന്നത് ഉപേക്ഷിച്ച് സദ്ഗുരുവിന്റെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദൌത്യത്തെ സേവിക്കുന്നത് എന്തായാലും സ്വർഗ്ഗത്തിന്റെ നല്ല ഫലം നൽകും, സംശയാസ്പദമായ സദ്ഗുരുവിനെ സേവിക്കുന്നതിനേക്കാൾ നല്ലത് ആ ലൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. അത്തരമൊരു മനോഭാവം ഏകഭക്തിയാകാൻ കഴിയില്ല. ഒരു സാഹചര്യത്തിലും ഒരു വ്യവസ്ഥയിലും ഭക്തൻ സദ്ഗുരുവിനെ കാണാതെ പോകരുത് (The devotee shall not miss the Sadguru under any circumstance and under any condition). ദൈവമാണ് എല്ലാറ്റിന്റെയും ഉറവിടം, ഒരു കാരണവശാലും ദൈവത്തെ സംശയിക്കരുത്.

6.   രാവണാസുരനും സൈന്ധവുഡും തമ്മിലുള്ള വ്യത്യാസം എന്താണ്?

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിന്റെ സ്വഭാവം (the nature of God) ഉൾപ്പെടാത്ത ഇത്തരം ചോദ്യങ്ങളുടെ പ്രയോജനം എന്താണ്? അപമാനിക്കപ്പെട്ട സഹോദരിയെ തെറ്റിദ്ധരിച്ചാണ് രാവണൻ സീതയെ കൊണ്ടുവന്നത്. ബന്ധങ്ങളുടെ വീക്ഷണത്തിൽ ദ്രൗപതി ഒരു സഹോദരിയെപ്പോലെയായിരുന്നു, കാമത്താൽ ദ്രൗപതിയെ നശിപ്പിക്കാൻ സൈന്ധവൻ ശ്രമിച്ചു. തീർച്ചയായും, രാവണൻ സൈന്ധവനേക്കാൾ മികച്ചതാണ്. നീതി ത്രേതായുഗത്തിൽ (രാമായണം) നിന്നും ദ്വാപരയുഗത്തിലേക്ക് (മഹാഭാരതം) പതിക്കുന്നു.

 
 whatsnewContactSearch