25 Aug 2024
[Translated by devotees of Swami]
a. യഥാർത്ഥ ജീവിതത്തിലെ ദൈവവും, ദൈവത്തെക്കുറിച്ചുള്ള ഭാവനയും തമ്മിൽ എന്ത്?
[മിസ്സ്. ഭാനു സമൈക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, എൻ്റെ മനസ്സിലെ സ്വാമി യെക്കുറിച്ചുള്ള എൻ്റെ ഭാവന യഥാർത്ഥ ജീവിതത്തിൽ പ്രായോഗികമായുള്ള സ്വാമിയിൽ നിന്ന് വ്യത്യസ്തമാണ്. ദൈവവുമായുള്ള ആ ബന്ധം യഥാർത്ഥമാണോ അല്ലയോ എന്ന് ചിലപ്പോൾ എനിക്ക് സംശയം തോന്നാറുണ്ട്. കാരണം യാഥാർത്ഥ്യം ഒരിക്കലും എൻ്റെ മനസ്സിനോടും ഭാവനയോടും പൊരുത്തപ്പെടുന്നില്ല. ഒരു ഉത്തരത്തിൽ, ദൈവത്തെക്കുറിച്ചുള്ള ഭാവന യഥാർത്ഥ ലോകത്ത് ആയിരിക്കുന്നതിനേക്കാൾ മികച്ചതാണെന്ന് അങ്ങ് പറഞ്ഞു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ദൈവവും, ദൈവത്തെക്കുറിച്ചുള്ള ഭാവനയും തമ്മിലുള്ള കാര്യമോ? എല്ലാം ചില സമയങ്ങളിൽ വളരെ ആശയക്കുഴപ്പം തോന്നുന്നു. അതിന് എന്തുചെയ്യണം, സ്വാമി എന്നെ ബോധവൽക്കരിക്കുക?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ ഭാവനയിൽ, നിങ്ങളുടെ മാനസിക സജ്ജീകരണമനുസരിച്ച് (മെന്റൽ സെറ്റപ്പ്) നിങ്ങൾ ദൈവത്തെ സങ്കൽപ്പിക്കുന്നു. വ്യത്യസ്ത ആത്മാക്കൾക്ക് വ്യത്യസ്ത മാനസിക സജ്ജീകരണങ്ങളുണ്ട്. പക്ഷേ, ദൈവം ഏകനാണ്, ഓരോ മാനസിക സജ്ജീകരണത്തിനും അനുയോജ്യമായ വ്യത്യസ്ത ദൈവങ്ങളില്ല. ഒരേ സർവ്വശക്തനായ ഒരേയൊരു ദൈവം ഒരേസമയം വ്യത്യസ്ത ഭക്തരുടെ വ്യത്യസ്ത മാനസിക സജ്ജീകരണങ്ങൾക്ക് അനുയോജ്യമാണ്. ഈഗോയുടെയും അസൂയയുടെയും തിമിരം കാരണം, ഒരു ഭക്തന് മനുഷ്യരൂപത്തിലുള്ള ദൈവത്തെ വ്യക്തമായി കാണാൻ കഴിയാതെ വന്നേക്കാം, അത് ദൈവത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ചോദ്യത്തിലേക്ക് നയിക്കുന്നു.
b. ദൈവത്തെക്കുറിച്ചുള്ള ഭാവന ഭക്തി വർദ്ധിപ്പിക്കുന്നു, പക്ഷേ ഞാൻ അങ്ങിൽ നിന്ന് അകന്നുപോകുകയാണെന്ന് എനിക്ക് തോന്നുന്നു. ദയവായി എന്നെ നയിക്കൂ.
[ദൈവത്തെക്കുറിച്ചുള്ള ഭാവന ഭക്തി വർദ്ധിപ്പിക്കുന്നു, എന്നാൽ അതേ സമയം, അങ്ങയെക്കുറിച്ചുള്ള ഭാവന കാരണം ഞാൻ പ്രായോഗികമായി അങ്ങിൽ നിന്ന് അകന്നുപോകുന്നതായി എനിക്ക് തോന്നുന്നു. യഥാർത്ഥ പ്രായോഗിക ലോകത്ത് നിസ്വാർത്ഥമായി അങ്ങയെ രസിപ്പിക്കുന്നതിനുപകരം ഭാവനയിൽ നിന്ന് വിനോദം നേടാനുള്ള സ്വാർത്ഥത കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? ഇത്തരത്തിലുള്ള ഭാവനയാണ് എന്നെ അങ്ങിൽ നിന്ന് പ്രായോഗികമായി അകറ്റുന്നതെങ്കിൽ, അതിനെ എങ്ങനെ മറികടക്കാമെന്ന് എന്നോട് പറയൂ. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സമൈക്യ.]
സ്വാമി മറുപടി പറഞ്ഞു:- ഭാവനയിൽ, പൊതുവേ, നിങ്ങളുടെ മനസ്സിൽ മാധ്യമം സ്വീകരിക്കാത്ത (ആൻ മീഡിയേറ്റഡ്) സങ്കൽപ്പിക്കാനാവാത്ത (ആൻഇമേജിനബിൾ) ദൈവത്തിൻ്റെ ഊർജ്ജസ്വലമായ രൂപം (എനെർജിറ്റിക് ഫോം) പ്രത്യക്ഷപ്പെടുന്നു, അതോടൊപ്പം തന്നെ നിങ്ങളുടെ മനസ്സിലും ഈ ലോകമെന്ന നിലയിൽ മറ്റ് ആത്മാക്കളുടെ സാന്നിധ്യമില്ലാതെ ശൂന്യമായ സ്പേസ് നിലനിൽക്കുന്നു. നിങ്ങളുടെ ഭാവനയിൽ, മറ്റൊരു ആത്മാവില്ലാത്തതിനാൽ അഹങ്കാരത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ ഉയരുകയില്ല. നിങ്ങളും നിങ്ങളുടെ ദൈവവും മാത്രമേ ഉള്ളൂ. അതിനാൽ അതിനെ ഭാവന എന്ന് വിളിക്കുന്നു. പക്ഷേ, നിങ്ങൾ ഈ ലോകത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, നിങ്ങളോടൊപ്പം ഒരേസമയം നിലനിൽക്കുന്ന നിരവധി അർപ്പണബോധമുള്ള ഭക്ത ആത്മാക്കളുടെ ഇടയിൽ നിങ്ങൾ സന്നിഹിതയാണ്. റിയലിസ്റ്റിക് ലോകത്ത് നിങ്ങളുടെ സഹഭക്തരുമായി നിങ്ങൾ പൊരുത്തപ്പെടണം. ഈ രീതിയിൽ, നിങ്ങളുടെ സാങ്കൽപ്പിക ലോകവും ഈ പുറം ലോകവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മാത്രമല്ല, നിങ്ങളുടെ സാങ്കൽപ്പിക ലോകം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു, എന്നാൽ ഈ ബാഹ്യലോകം ദൈവത്തിൻ്റെ ആഗ്രഹപ്രകാരം നൃത്തം ചെയ്യുന്നു. ഈ രണ്ട് ലോകങ്ങളും തമ്മിലുള്ള സമ്പൂർണ്ണ സാമ്യം നിങ്ങൾക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? ഈ ബാഹ്യലോകത്തിൽ, അഹം-അധിഷ്ഠിത അസൂയ തീർച്ചയായും ജനിക്കും. ഇത്തരം അഹങ്കാരത്തിലധിഷ്ഠിതമായ അസൂയ ഇല്ലാതാക്കിയാൽ, ഈ ബാഹ്യലോകവും നിങ്ങളുടെ സാങ്കൽപ്പിക ലോകമാകാം.
★ ★ ★ ★ ★