
19 May 2023
[Translated by devotees]
1. ദൈവത്തെ മനസ്സിലാക്കാൻ കഴിയാത്തപ്പോൾ ജ്ഞാനം വായിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം?
[മിസ്. തള്ള ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദൈവത്തെ മനസ്സിലാക്കാൻ കഴിയാത്തപ്പോൾ ജ്ഞാനം വായിച്ചിട്ട് എന്ത് പ്രയോജനം?]
സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാൻ കഴിയാത്ത- മാധ്യമം സ്വീകരിക്കാത്ത ദൈവത്തെ (unimaginable-unmediated God) മാത്രം മനസ്സിലാകുന്നില്ല. പക്ഷേ, മധ്യസ്ഥനായ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ഇത്തരം പ്രസ്താവനകൾ രക്ഷപെടലിൽ (escapism) സാധുവാണ് (valid).
2. മനസ്സ് ദൈവത്തിൽ പൂർണമായി ലയിക്കാത്തപ്പോൾ ദൈവത്തെ സേവിക്കുന്നത് ശരിയാണോ?
[പാദനമസ്കാരം സ്വാമി, മനസ്സ് പൂർണ്ണമായും ദൈവത്തിൽ ലയിക്കാത്ത സാഹചര്യത്തിൽ ദൈവത്തെ പ്രവൃത്തിയിൽ സേവിക്കുന്നത് ശരിയാണോ? ദൈവത്തോടുള്ള മാനസിക ആകർഷണത്തിന് പ്രാധാന്യമില്ലേ?]
സ്വാമി മറുപടി പറഞ്ഞു:- മനസ്സ് പടിപടിയായി ദൈവത്തെ ഉൾക്കൊള്ളാൻ പോകുമ്പോൾ, ഉപയോഗവും പടിപടിയായി വരുന്നു. ഈ ക്രമാനുഗതമായ പ്രക്രിയയിൽ, ദൈവം ക്രമേണ ആഗിരണം ചെയ്യപ്പെടുകയും ഒടുവിൽ പൂർണ്ണമായ ആഗിരണത്തിന്റെ അവസാന ഘട്ടം വരുമ്പോൾ പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
3. കർത്തവ്യബോധത്തോടെ ദൈവത്തെ സേവിക്കുന്ന വ്യക്തി സ്നേഹത്തോടെ ദൈവത്തെ സേവിക്കുന്നതിന് തുല്യമാണോ?
[പാദനമസ്കാരം സ്വാമി, ദൈവത്തെ സ്‌നേഹത്തോടെ സേവിക്കുന്നതിനു തുല്യമാണോ കർത്തവ്യബോധത്തോടെ ദൈവത്തെ സേവിക്കുന്ന വ്യക്തി?]
സ്വാമി മറുപടി പറഞ്ഞു:- സേവനം (service) എന്നത് യഥാർത്ഥ സ്നേഹത്തിന്റെ പ്രായോഗിക പ്രകടനം മാത്രമാണ്. യഥാർത്ഥ സ്നേഹമില്ലാത്ത സേവനം ജീവനില്ലാത്ത മൃതദേഹം പോലെയാണ്. പകരം എന്തെങ്കിലും ഫലം കാംക്ഷിച്ചുകൊണ്ടുള്ള സേവനം, താമസിയാതെ മരിക്കുമെന്ന് അറിഞ്ഞുകൊണ്ട് കാൻസർ രോഗം ബാധിച്ച ജീവനുള്ള ശരീരം പോലെയാണ്.
4. പ്രായോഗിക തലത്തിൽ ദൈവത്തോടുള്ള ആകർഷണത്തിന് പ്രാധാന്യമില്ലേ?
[അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യാ.]
സ്വാമി മറുപടി പറഞ്ഞു:- ദൈവത്തോടുള്ള സ്വതസിദ്ധമായ ആകർഷണത്തിൽ (spontaneous attraction to God) അധിഷ്ഠിതമായ യഥാർത്ഥ സ്നേഹത്തോടെയുള്ള സേവനം ഉണ്ടായിരിക്കണമെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്.
★ ★ ★ ★ ★
Also Read
Swami Answers Questions Of Ms. Bhanu Samykya
Posted on: 18/06/2023Swami Answers Questions Of Ms. Bhanu Samykya
Posted on: 11/02/2024Swami Answers Questions Of Ms. Bhanu Samykya
Posted on: 07/10/2023Swami Answers Questions Of Ms. Bhanu Samykya
Posted on: 20/07/2023Swami Answers Questions Of Ms. Bhanu Samykya
Posted on: 22/06/2023
Related Articles
Swami Answers Devotees' Questions
Posted on: 05/12/2023Swami Answers Questions By Ms. Bhanu Samykya
Posted on: 23/12/2022How Can We Prepare Our Mind To Develop Aspiration-free Devotion?
Posted on: 11/02/2021Swami Answers Questions By Ms. Bhanu Samykya
Posted on: 31/01/2023Swami Answers Questions Of Ms. Bhanu Samykya
Posted on: 10/11/2023