home
Shri Datta Swami

Posted on: 21 Aug 2023

               

Malayalam »   English »  

ശ്രീ അനിലിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. യേശുവിനെ ശിക്ഷിക്കുന്നതിൽ ജനക്കൂട്ടം വാശി   പിടിച്ച് വളരെ ഉറച്ചുനിന്നത് എന്തുകൊണ്ട്?

[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ദയവായി അങ്ങയുടെ പ്രതികരണങ്ങൾ അറിയിക്കുക. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ - അനിൽ. എന്തുകൊണ്ടാണ് ജനക്കൂട്ടം യേശുവിനെ ശിക്ഷിക്കുന്നതിൽ ഉറച്ചുനിന്നത്?

മത്തായി 27:24-25: താൻ ഒട്ടും വിജയിക്കുന്നില്ലെന്നും പകരം ഒരു കലാപം പൊട്ടിപ്പുറപ്പെടുന്നതാണെന്നും കണ്ടപ്പോൾ പീലാത്തോസ് വെള്ളമെടുത്ത് കാൺകെ കൈ കഴുകി ജനക്കൂട്ടത്തോട് പറഞ്ഞു, “ഞാൻ മനുഷ്യന്റെ(യേശുവിന്റെ)  രക്തത്തിന്റെ കാര്യത്തിൽ നിരപരാധിയാണ്. നിങ്ങൾ തന്നെ നോക്കൂ.'' "അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു." സങ്കൽപ്പിക്കാനാവാത്ത പാപം അവരുടെ മക്കളുടെ മേലും വരാൻ ജനക്കൂട്ടം അനുവദിച്ചത് എന്തുകൊണ്ട്?...അനിൽ ആന്റണി]

സ്വാമി മറുപടി പറഞ്ഞു:- ഇതെല്ലാം നേരത്തെ നിശ്ചയിച്ച ദൈവത്തിന്റെ പദ്ധതിയായിരുന്നു. ദൈവം എന്ന എഴുത്തുകാരൻ എഴുതിയ സംഭാഷണങ്ങൾ പറയുന്ന വേഷങ്ങൾ മാത്രമായിരുന്നു ആ മനുഷ്യർ.

2. "ലോകത്തിന് നിങ്ങളെ വെറുക്കാൻ കഴിയില്ല, പക്ഷേ എന്നെ വെറുക്കുന്നു" എന്നതിന്റെ അർത്ഥമെന്താണ്?

[“ലോകത്തിന് നിങ്ങളെ വെറുക്കാൻ കഴിയില്ല, പക്ഷേ എന്നെ വെറുക്കുന്നു” എന്നതിന്റെ അർത്ഥമെന്താണ്?

യോഹന്നാൻ 7:6-7: യേശു അവരോട് (യേശുവിൽ വിശ്വസിക്കാത്ത അവന്റെ ബന്ധുക്കൾ) പറഞ്ഞു, "എന്റെ സമയം ഇതുവരെ വന്നിട്ടില്ല, എന്നാൽ നിങ്ങളുടെ സമയം എപ്പോഴും ഇവിടെയുണ്ട്. ലോകത്തിന് നിങ്ങളെ വെറുക്കാൻ കഴിയില്ല, പക്ഷേ അത് എന്നെ വെറുക്കുന്നു, കാരണം അതിന്റെ പ്രവൃത്തികൾ തിന്മയാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു”. എന്തുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്?]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിന്റെ ദൈവിക വ്യക്തിത്വത്തെ കാണുമ്പോൾ ജനിക്കുന്ന അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ നിമിത്തം ലോകം മനുഷ്യരൂപത്തിലുള്ള ദൈവത്തെ വെറുക്കും. ദൈവം മനുഷ്യരൂപത്തിൽ ആയിരിക്കുമ്പോൾ മനുഷ്യരുടെ പാപങ്ങളെ ചൂണ്ടിക്കാണിക്കുന്നു, ഇത് സഹമനുഷ്യർക്ക് സഹിക്കാൻ കഴിയില്ല.

3. ഭൂമിയിലുള്ള ആരെയും പിതാവെന്ന് വിളിക്കരുതെന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്?

[എന്തുകൊണ്ടാണ് യേശു ഭൂമിയിലുള്ള ആരെയും പിതാവെന്ന് വിളിക്കരുതെന്ന് പറഞ്ഞത്?

മത്തായി 23: 9-12 "എന്നാൽ നിങ്ങൾ റബ്ബീ എന്ന് വിളിക്കപ്പെടരുത്, കാരണം നിങ്ങൾക്ക് ഒരു യജമാനൻ മാത്രമേയുള്ളൂ, നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്. ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത്, കാരണം നിങ്ങൾക്ക് ഒരു പിതാവേ ഒള്ളു അത് സ്വർഗ്ഗത്തിലെ പിതാവാണ്, നിങ്ങളെപ്രബോധകൻ’എന്ന് വിളിക്കേണ്ടതില്ല, കാരണം നിങ്ങൾക്ക് ഒരു ഗുരുവേ ഒള്ളു, ക്രിസ്തു, നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ദാസൻ ആയിരിക്കും, തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും”. ഈ പ്രസ്താവനകളുടെ അർത്ഥം?]

സ്വാമി മറുപടി പറഞ്ഞു:- സ്വർഗ്ഗത്തിന്റെ പിതാവ് (ദത്ത ഭഗവാൻ) മാധ്യമം സ്വീകരിച്ച സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്, ഈ മുഴുവൻ സൃഷ്ടിയെയും സൃഷ്ടിച്ചവൻ അവിടുന്ന് മാത്രമാണ്, അതിനാൽ അവിടുത്തെ പിതാവ് എന്ന് വിളിക്കുന്നു. മനുഷ്യാവതാരം വന്നത് യഥാർത്ഥ ജ്ഞാനം പ്രബോധിപ്പിക്കാനാണ്, അതിനാൽ അവനെ പ്രബോധകൻ എന്ന് വിളിക്കണം. മനുഷ്യരെ സംബന്ധിച്ചിടത്തോളം, സ്വയം പ്രോജെക്ഷൻ മനുഷ്യരെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു, അതിനാൽ അഹംഭാവമില്ലാത്ത വിനയം പ്രബോധകൻ മനുഷ്യരോട് ഊന്നിപ്പറയുന്നു.

4. എങ്ങനെ സ്വപ്നത്തിലെ അവബോധം, അറിയുന്നവനും അറിയപ്പെടുന്നവനും ആയതിനാൽ ബ്രഹ്മൻ എന്ന് വിളിക്കാൻ കഴിയില്ല?

[സ്വപ്‌നത്തിലെ അവബോധം അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും ആയതിനാൽ (the knower and known object), ബ്രഹ്മൻ എന്ന് വിളിക്കാൻ കഴിയില്ല?

"സ്വപ്നത്തിലെ അവബോധം (awareness) അറിയുന്നവനും അറിയപ്പെടുന്നവനും ആയ വസ്തുവാണെന്നും അതിനാൽ, അവബോധം സ്വപ്നത്തിന്റെ എല്ലാമാണ് എന്ന് അദ്വൈതികൾ പറയുന്നു." സ്വാമി ഇത് ദയവായി വിശദീകരിക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- സ്വപ്നത്തിൽ, പ്രവർത്തിക്കുന്ന മസ്തിഷ്ക-നാഡീവ്യൂഹം സൃഷ്ടിക്കുന്ന അവബോധം അല്ലെങ്കിൽ നാഡീ ഊർജ്ജം അല്ലാതെ മറ്റൊന്നുമില്ല. ഈ അവബോധം അന്തർലീനമായി ഏതൊരു അവസ്ഥയിലും (ഉണർവിലോ സ്വപ്നത്തിലോ) അറിയുന്നു. ഉണർന്നിരിക്കുന്ന അവസ്ഥയിൽ, അഞ്ച് ഘടകങ്ങൾ വസ്തുക്കളെ രൂപപ്പെടുത്തുന്നു. പക്ഷേ, സ്വപ്നത്തിൽ, അഞ്ച് ഘടകങ്ങളില്ല. അവബോധം മാത്രമേ ഉള്ളൂ, അതിനാൽ, സ്വപ്നത്തിലെ വസ്തുക്കൾ അവബോധം കൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. സ്വപ്നത്തിലെ വസ്തുക്കൾ എപ്പോഴും സൂക്ഷ്മമാണ് സ്ഥൂലമല്ല എന്നതിന്റെ കാരണം ഇതാണ്. ഈ ആശയം സ്വപ്നത്തെക്കുറിച്ച് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, പക്ഷേ ദൈവത്തിലേക്ക് ബാധകമാക്കരുത്. അഞ്ച് ഘടകങ്ങളോടും അവബോധത്തോടും കൂടിയാണ് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. അതിനാൽ, സൃഷ്ടിയിൽ സ്ഥൂല ഇനങ്ങളും സൂക്ഷ്മ വസ്തുക്കളും ഉണ്ട്.

5. മനുഷ്യലോകത്തിലെന്നപോലെ ഉപരിലോകത്തും ദൈവം തുടർച്ചയായി അവതാരമെടുക്കുന്നുവോ?

[മനുഷ്യലോകത്തിലെന്നപോലെ ഉപരിലോകത്തും ദൈവം തുടർച്ചയായി അവതാരമെടുക്കുന്നുവോ? ദൈവം മനുഷ്യരൂപത്തിൽ തുടർച്ചയായി മനുഷ്യലോകത്ത് അവതരിക്കുന്നു. ഉയർന്ന ഊർജ്ജസ്വലമായ ലോകത്ത് അവൻ തുടർച്ചയായി അവതാരമെടുക്കുന്നുവോ?]

സ്വാമി മറുപടി പറഞ്ഞു:- ഉപരിലോകത്ത് സന്ദർഭം വരുമ്പോഴെല്ലാം ദൈവം ആവശ്യാനുസരണം അവതരിക്കുന്നു. ഭൂമിയിൽ, ആവശ്യം എപ്പോഴും നിലവിലുണ്ട്, അതിനാൽ, എല്ലാ മനുഷ്യ തലമുറയിലും അവൻ മനുഷ്യാവതാരമായി ഇറങ്ങി വരുന്നു. ഭൂമിയിലെ മനുഷ്യരെക്കാൾ ഉയർന്ന ലോകങ്ങളിലെ ഊർജ്ജസ്വലരായ ജീവികൾ വളരെ ജ്ഞാനികളാണ്. മനുഷ്യരിൽ സൂക്ഷ്മമായ ഊർജ്ജത്തോടൊപ്പം സ്ഥൂല ദ്രവ്യവും നിലനിൽക്കുന്നു.

 
 whatsnewContactSearch