home
Shri Datta Swami

Posted on: 01 Oct 2023

               

Malayalam »   English »  

ശ്രീമതി അനിതയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. അങ്ങ് ദൈവത്തിന്റെ അവതാരമാണെന്ന് ഒരു ഭക്തനെ എങ്ങനെ ബോധ്യപ്പെടുത്താം?

[ശ്രീമതി. അനിത ആർ ചോദിച്ചു: 🙏 ജയ് ഗുരു ദത്താ 🙏🙇‍♀️🌺🙏. സദ്ഗുരു ശ്രീ ശ്രീ ശ്രീ ദത്ത സ്വാമിജിക്ക് എന്റെ നമസ്കാരം 🙏🙏🙏. ദത്താത്രേയ ദൈവമാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും എന്നാൽ ദത്ത സ്വാമിയെ ഞാൻ ദൈവമായി വിശ്വസിക്കുന്നില്ലെന്നും എന്റെ മകൻ പറഞ്ഞു. അദ്ദേഹം ഒരു മനുഷ്യനോ വ്യക്തിയോ ആണ്. സ്വാമിജി ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും?]

സ്വാമി മറുപടി പറഞ്ഞു:- എന്റെ കേസ് വിടൂ. ഞാൻ ഈ വാദം ഉന്നയിക്കുന്നത് എനിക്കുവേണ്ടിയല്ല, പൊതുവെ മനുഷ്യാവതാരത്തിത്തിന്റെ കേസിനു വേണ്ടിയാണ്. രാമൻ ഒരു മനുഷ്യനായിരുന്നു, പക്ഷേ, ദൈവത്തിന്റെ മനുഷ്യാവതാരമായി കണക്കാക്കപ്പെട്ടു. ഷിർദ്ദി സായി ബാബയും ഒരു മനുഷ്യനായിരുന്നു, ദൈവത്തിന്റെ മനുഷ്യാവതാരമായി കണക്കാക്കപ്പെട്ടു. ഇവർ രണ്ടും മനുഷ്യാവതാരമെന്ന നിലയിൽ എതിർക്കാനുള്ള അദ്ദേഹത്തിന്റെ വാദങ്ങൾ എന്താണ്?

2. ഭീമന് മാത്രമേ മോക്ഷം ലഭിച്ചുള്ളൂ, പക്ഷേ അവൻ അജ്ഞത നിറഞ്ഞ ഒരു മന്ദബുദ്ധിയായിരുന്നു (dullar)  (കാശി ഗീത). കുറച്ചുകൂടി വ്യക്തതയോടെ എന്നെ പ്രബുദ്ധമാക്കുക.

സ്വാമി മറുപടി പറഞ്ഞു:- കര്‍ക്കശവും (rigidity) കൂടുതൽ വിശകലനം കൂടാതെ ആത്മീയ ലൈൻ പിന്തുടരുന്നതും അവസാന ഘട്ടമാണ്. ബ്രഹ്മദേവന്റെ (രജസ്) ആദ്യ ഘട്ടമാണ് വിശകലന ആത്മീയ ജ്ഞാനം. ഭഗവാൻ വിഷ്ണുവിന്റെ രണ്ടാം ഘട്ടമാണ് ഭക്തി (സത്വം). അന്ധമായ അഭ്യാസത്തോടുകൂടിയ കർശനമായ പിന്തുടരൽ (തമസ്സ്) ആണ് ഭഗവാൻ ശിവന്റെ അവസാന ഘട്ടം. ഗോപികമാർ വിദ്യാഭ്യാസമില്ലാത്തവരായിരുന്നു, പക്ഷേ, പ്രായോഗികതയിൽ മികച്ചവരായിരുന്നു. അവർ ജ്ഞാനികളായി മുൻ ജന്മങ്ങളിൽ ജ്ഞാനവും ഭക്തിയും പൂർത്തിയാക്കി. അവർ ഇപ്പോൾ അവസാന ഘട്ടത്തിലാണ് ജനിച്ചത്. അവർക്ക് ഈ ജന്മത്തിൽ ആദ്യത്തെ രണ്ട് ചുവടുകൾ വീണ്ടും ആവശ്യമില്ല. ദ്രോണരുടെ മുൻപിൽ യുദ്ധത്തിൽ കള്ളം പറയണമെന്ന് ഭഗവാൻ കൃഷ്ണൻ ഭീമനോട് പറഞ്ഞപ്പോൾ, ഒരു നുണയിലെ നീതിയും അനീതിയും വിശകലനം ചെയ്യാതെ ഭീമൻ പോയി ദ്രോണന്റെ മുമ്പാകെ നുണ പറഞ്ഞു. ഒരു വിശകലനം പോലും നടത്താതെ ദൈവം പറയുന്നതെല്ലാം നീതിയാണെന്ന് വിശ്വസിച്ചതിനാൽ ദൈവം പറഞ്ഞത് അദ്ദേഹം പിന്തുടർന്നു. ധർമ്മരാജാവ് അത് വിശകലനം ചെയ്യുകയും ദൈവം കൽപിച്ചിട്ടും അത് നടപ്പിലാക്കുകയും ചെയ്തില്ല. ധർമ്മരാജൻ ഇപ്പോഴും ആദ്യഘട്ടത്തിലാണ്. ആഞ്ജനേയൻ, ഭീമൻ, മധ്വൻ എന്നിവർ ദ്വൈത ദർശനത്തിലെ മൂന്ന് ആത്മീയ പ്രബോധകരാണ്.

3. ആത്മീയ മേഖലയിലെ ഒരു തുടക്കക്കാരന് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം ഏറ്റവും പ്രധാനമല്ലേ?

[എന്തുകൊണ്ടാണ് പണ്ഡിതന്മാർ ആദ്യം അജ്ഞാനം (ajnaanamu) പ്രസംഗിക്കുന്നത്, പിന്നെ പരമാർത്ഥ ജ്ഞാനം (knowledge) പ്രസംഗിക്കുന്നത്? ആത്മീയ രംഗത്തെ ഒരു തുടക്കക്കാരന് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം ഏറ്റവും പ്രധാനമല്ലേ? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ🙇‍♀️🙇‍♀️🙏🌺 അനിത ആർ]

സ്വാമി മറുപടി പറഞ്ഞു:- അജ്ഞത (ignorance) അറിയാമെങ്കിൽ അത് ഒഴിവാക്കാം. ഗീതയിലെ ഒരു ശ്ലോകം (ഉപദേശ്യന്തി തേ ജ്ഞാനം..., Upadekshyanti te’ jnaanam….) ചർച്ച ചെയ്യുന്നതിനിടയിൽ ഷിർദ്ദി സായി ബാബ നാനാ ചന്ദോൾക്കറോട് പറഞ്ഞു, ഒരിക്കൽ അജ്ഞത തിരിച്ചറിഞ്ഞ് അതിനെ നീക്കിയാൽ ജ്ഞാനം തന്നെതാനേ പ്രകാശിക്കും എന്ന് ബാബ പറഞ്ഞു. അജ്ഞത നീങ്ങിയില്ലെങ്കിൽ, അത് പലപ്പോഴും തടസ്സപ്പെടുത്തുകയും ജ്ഞാനത്തിന്റെ ധാരണയെ തടസ്സപ്പെടുത്തുകയും ചെയ്യും. അജ്ഞത ശക്തമാണെങ്കിൽ, ഈ നടപടിക്രമം നല്ലതാണ്.

 
 whatsnewContactSearch