home
Shri Datta Swami

Posted on: 12 Jan 2024

               

Malayalam »   English »  

മുഹമ്മദ് നബി മുദ്രയാണെന്ന (സീൽ) പ്രസ്താവന അങ്ങിൽ തികച്ചും ബാധകമാണ്. അങ്ങയുടെ അഭിപ്രായം എന്താണ്?

[Translated by devotees of Swami]

[ശ്രീ അനിൽ ആൻ്റണി ചോദിച്ചു: മുഹമ്മദ് നബി പ്രവാചകൻമാരുടെ മുദ്രയാണെന്ന പ്രസ്താവന, ആത്മീയ പാതയിലെ എല്ലാ കോണുകളും അങ്ങയുടെ ജ്ഞാനത്തിൽ ഉൾക്കൊള്ളുന്നതിനാൽ അങ്ങിൽ നേരിട്ട് ബാധകമാണ്. ഇതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ ചോദ്യത്തിന് ഞാൻ 'അതെ' എന്ന് ഉത്തരം പറഞ്ഞാൽ, ഉടനെ നിങ്ങൾ എന്നെ അഹംഭാവി എന്ന് വിളിക്കും! ഞാൻ സാർവത്രിക ആത്മീയതയാണ് (യൂണിവേഴ്സൽ സ്‌പിരിച്ചുവാലിറ്റി) പിന്തുടരുന്നത്, അല്ലാഹുവിൻ്റെ അവതാരമായി മുഹമ്മദ് നബിയെയും കണക്കാക്കുന്നു; അദ്ദേഹം ക്രിസ്തുമതത്തിൻ്റെ യഹോവയും ഹിന്ദുമതത്തിൻ്റെ പരബ്രഹ്മനും അല്ലാതെ മറ്റാരുമല്ല. അതിനാൽ, ഒരു പ്രത്യേക പ്രദേശത്ത് ഒതുങ്ങിനിൽക്കുന്ന ആളുകളുടെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, മുഹമ്മദിനെ പ്രവാചകൻമാരുടെ മുദ്രയായി (സീൽ) അംഗീകരിക്കാം. ഒരു പ്രത്യേക പ്രദേശത്തും മതത്തിലും പരിധിയിൽ ഒതുങ്ങിയ അക്കാലത്തെ ആളുകളുടെ ഐ.ക്യു(I.Q.)  നിലവാരത്തിന് അനുയോജ്യമായ ആത്മീയ ജ്ഞാനം അദ്ദേഹം പ്രസംഗിച്ചു. അതായിരുന്നു മുഹമ്മദ് നബിക്ക് ലഭ്യമായ അന്തരീക്ഷം (സാഹചര്യം). മൊത്തത്തിലുള്ള സാർവത്രിക അന്തരീക്ഷം (യൂണിവേഴ്സൽ അറ്റ്‌മോസ്‌ഫിയർ)മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നില്ല. ഭാഗ്യവശാൽ, എന്നെ സംബന്ധിച്ചിടത്തോളം, മുഴുവൻ സാർവത്രിക അന്തരീക്ഷവും ഇന്ന് നിലനിൽക്കുന്നു, കൂടുതൽ ഭാഗ്യവശാൽ, വളരെ വികസിതമായ ശാസ്ത്ര അന്തരീക്ഷം കണക്കിലെടുത്ത് ഇന്നത്തെ ജനങ്ങൾക്ക് ഐ.ക്യു (I.Q.) ലഭ്യമാണ്. ഈ ദിവസങ്ങളിൽ മുഹമ്മദോ യേശുവോ ബുദ്ധനോ ഉണ്ടായിരുന്നെങ്കിൽ, ഈ അവതാരങ്ങളിൽ ആർക്കെങ്കിലും ഞാൻ നൽകിയ അതേ ആത്മീയ ജ്ഞാനം നൽകാമായിരുന്നു, കൂടാതെ ഈ ദിവ്യ പ്രവാചകന്മാരിൽ ആരെങ്കിലും നൽകിയ അത്തരം ജ്ഞാനം എൻ്റെ ജ്ഞാനത്തേക്കാൾ മികച്ചതായിരിക്കണം.

 

100 വർഷം മുമ്പ് നിലവിലുണ്ടായിരുന്ന സിലബസ് കമ്മിറ്റി അക്കാലത്ത് ചില ഏറ്റവും പുതിയ ആശയങ്ങൾ നിർദ്ദേശിച്ചിരുന്നു. അന്നേ ദിവസം കമ്മിറ്റി ജ്ഞാനത്തിൽ മുദ്ര (സീൽ)  പതിപ്പിച്ചു. 100 വർഷത്തിന് ശേഷം, ശാസ്ത്രം വളരെയധികം വികസിച്ചു, ഇപ്പോൾ സിലബസ് കമ്മിറ്റി നിലവിലുള്ള എല്ലാ വികസിപ്പിച്ച ആശയങ്ങളും ഉൾപ്പെടുത്തുകയും ഇന്നത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വരെയുള്ള ജ്ഞാനം മുദ്രവെക്കുകയും ചെയ്യും. ഇന്നത്തെ പോലെ, ഇതുവരെ വികസിപ്പിച്ചെടുത്ത ജ്ഞാനം മുദ്രയിട്ടിരിക്കുന്നു. 100 വർഷം മുമ്പ് നിർദ്ദേശിച്ച സിലബസല്ല, നിലവിലുള്ള സിലബസാണ് നിങ്ങൾ പിന്തുടരേണ്ടത്. അവതാരങ്ങൾക്ക് ഭാവിയിൽ വികസിപ്പിക്കേണ്ട ആശയങ്ങളും അറിയാം. പക്ഷേ, ദൈവത്തിൻ്റെ അവതാരങ്ങളായ ദൈവിക പ്രഭാഷകർ, അന്നത്തെ ശിഷ്യന്മാർക്ക് ഉൾക്കൊള്ളാൻ കഴിയുന്നത്ര മാത്രമേ പ്രസംഗിക്കൂ. ഇതിലൂടെ, സ്വീകർത്താക്കളുടെ അജ്ഞത മാത്രമാണ് പ്രകടിപ്പിക്കുന്നത്, അവതാരങ്ങളുടെ പൂർണ്ണമായ ജ്ഞാനമല്ല. സ്വീകർത്താക്കളുടെ ദഹനത്തെ അടിസ്ഥാനമാക്കിയാണ് ദൈവിക പ്രസംഗകൻ ജ്ഞാനം നൽകുന്നത്. ദഹനശക്തിക്ക് അതീതമായ ജ്ഞാനം നൽകിയാൽ, സ്വീകരിക്കുന്നയാൾക്ക് ഒന്നുകിൽ വയറുവേദന അനുഭവപ്പെടും അല്ലെങ്കിൽ ദഹിക്കാത്ത ജ്ഞാനം ഛർദ്ദിക്കും.

 
 whatsnewContactSearch