home
Shri Datta Swami

Posted on: 01 Jan 2003

               

Malayalam »   English »  

ലോകസമാധാനത്തിനായുള്ള സാർവത്രികമായ ആത്മീയത – അവലോകനം

(Translated by devotees)

Swami in different avatars

വ്യത്യസ്ത അവതാരങ്ങളിൽ സ്വാമി

ശ്രീ യേശു, ശ്രീ  മുഹമ്മദ്, ശ്രീ ബുദ്ധൻ, ശാസ്ത്രജ്ഞൻ, ശ്രീ രാമൻ, ശ്രീ കൃഷ്ണൻ, ശ്രീ ശിവൻ തുടങ്ങിയവരുടെ അലങ്കാരങ്ങളിൽ ഒരേ സ്വാമി പ്രത്യക്ഷപ്പെട്ടത് ഒരേ ദൈവം വിവിധ അവതാരങ്ങളിൽ(different incarnations) ഉണ്ടെന്ന് കാണിക്കാൻ വേണ്ടിയാൺ. നിർഭാഗ്യവശാൽ ദൈവങ്ങളുടെ [അല്ലെങ്കിൽ മുൻകാല അവതാരങ്ങളുടെ/ past human incarnations] ചിത്രങ്ങളിൽ അത്തരമൊരു ആശയം വ്യക്തമല്ല. ദൈവങ്ങളുടെ വ്യത്യസ്ത ചിത്രങ്ങളോ പ്രതിമകളോ കാണുമ്പോൾ അവ പരസ്പരം തികച്ചും വ്യത്യസ്തമായി തോന്നുകയും 'ദൈവങ്ങൾ' വ്യത്യസ്തരാണെന്ന മനഃശാസ്ത്രപരമായ ധാരണ നൽകുകയും ചെയ്യുന്നു.

ഒരേ ദൈവം വിവിധ രൂപങ്ങൾ സ്വീകരിച്ചതായി കരുതപ്പെടുന്ന ഹിന്ദുമതത്തിൽ പോലും ഈ ആശയം വ്യക്തമായി പ്രതിഫലിക്കുന്നില്ല. മുഖം ഏതൊരു വ്യക്തിയുടെയും പ്രധാന ഐഡന്റിറ്റി ആയതിനാൽ, ദൈവത്തിന്റെ വിവിധ അവതാരങ്ങളുടെ മുഖങ്ങളിൽ ഏകരൂപം (ഒരേഒരു) അനിവാര്യമാണ്. ഇത് മാത്രമേ യഥാർത്ഥ ആശയം പുറത്തു കൊണ്ടുവരൂ. സ്വയം പ്രൊജക്ഷനോ സ്വയം പരസ്യമോ എന്ന ആശയത്തോടെയല്ല ഇത് ചെയ്തത്. ഹിന്ദുമതത്തിലെ മാത്രമല്ല, മറ്റ് മതങ്ങളിലെയും ദൈവത്തിന്റെ എല്ലാ രൂപങ്ങളും വിശ്വദൈവമായ(Universal God) ഒരേ നടൻ ഏറ്റെടുക്കുന്ന വ്യത്യസ്ത വേഷങ്ങൾ മാത്രമാണെന്ന ഏറ്റവും പ്രധാനപ്പെട്ട ആശയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ചെയ്യുന്നത്.

നരകവും സ്വർഗവും ഉണ്ടോ?

ഈ പ്രപഞ്ചം അനന്തമാണ്. ഈ സൂപ്പർ ലോകങ്ങളുടെ അസ്തിത്വം നിങ്ങളെ കാണിക്കാൻ എനിക്ക് കഴിയുന്നില്ല. എന്റെ കഴിവില്ലായ്മ ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഈ സൂപ്പർ ലോകങ്ങൾ ഇല്ലെന്ന് നേരിട്ട് തെളിയിക്കാൻ നിങ്ങൾക്കും  കഴിയുകയില്ല. നിങ്ങൾ പ്രപഞ്ചം മുഴുവൻ തിരഞ്ഞ് “ഇവിടെയാണ് പ്രപഞ്ചം അവസാനിക്കുന്നത്, ഇതിനപ്പുറം ഒരു പ്രപഞ്ചവുമില്ല, ഇതാണ് ബഹിരാകാശത്തിന്റെ സംയുക്ത മതിൽ, നിങ്ങളുടെ സൂപ്പർ ലോകങ്ങൾ എവിടെയും നിലവിലില്ല" എന്ന് പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടു, പ്രോബബിലിറ്റി സിദ്ധാന്തം(theory of probability) അനുസരിച്ച് സൂപ്പർ ലോകങ്ങളുടെ അസ്തിത്വ ത്തിനും നോൺ-അസ്തിത്വത്തിനും(നിലനില്‍പ്പില്ലായ്‌മ/non-existence) തുല്യ സാധ്യത ഉണ്ട്.

ജീവിക്കാൻ വേണ്ടിയാണ് നമ്മൾ രണ്ടുപേരും ഭക്ഷണം കഴിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾ നമ്മളുടെ രണ്ടു കേസുകളിലും നിറവേറപ്പെട്ടിരിക്കുന്നു. നിങ്ങൾ കൂടുതൽ പണം സമ്പാദിക്കുന്നതിനായി നിങ്ങളുടെ അധിക സമയം ചിലവഴിച്ചു, ഈ അമിത ആസ്വാദനം മൂലം പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. ഞാൻ കൂടുതൽ പണം സമ്പാദിച്ചിട്ടില്ല, സാധാരണ ഭക്ഷണം കാരണം ഞാൻ ആരോഗ്യവാനാണ്. മരണശേഷം നമ്മളാരും പണം കൂടെ കൊണ്ടുപോകില്ല. കുട്ടികൾക്ക് നൽകുന്ന പണവും പല വിധത്തിൽ നഷ്ടപ്പെട്ടേക്കാം. അതിനാൽ, അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെട്ടുകഴിഞ്ഞാൽ, നമ്മളുടെ ഇടയിൽ വലിയ വ്യത്യാസം ഞാൻ കണ്ടെത്തുന്നില്ല. എന്റെ അധിക സമയം ദൈവസേവനത്തിൽ ചെലവഴിച്ചതിനാൽ ഞാൻ ദരിദ്രനാണ്. എൻറെ മരണശേഷം നിങ്ങൾ പറഞ്ഞത് ശരിയാണെന്നും സൂപ്പർ ലോകങ്ങളില്ലെന്നും കരുതുക.

അത്തരമൊരു സാഹചര്യത്തിൽ എനിക്ക് എന്താണ് നഷ്ടമായത്? എനിക്കൊരു നഷ്ടവുമില്ല. എന്നാൽ നിങ്ങളുടെ മരണശേഷം, ഞാൻ ശരിയാണെന്നും സൂപ്പർ ലോകങ്ങൾ ഉണ്ടെന്നും കരുതുക. നിങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, ദൈവം നിങ്ങളെ രക്ഷിക്കുകയില്ല, അതിനാൽ, സ്വർഗത്തിന്റെയും നരകത്തിന്റെയും അസ്തിത്വത്തിനും നിലവില്ലായ്മക്കും തുല്യമായ സാധ്യതകൾ ഞങ്ങൾ അനുമാനിക്കുകയാണെങ്കിൽപ്പോലും, നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയ ശേഷം, നിങ്ങളുടെ അധിക സമയവും ഊർജ്ജവും ദൈവത്തിനായി ത്യജിച്ചുകൊണ്ട് ഭഗവാനെ സേവിക്കുന്നതാണ് നല്ലത്. തികച്ചും ശാസ്ത്രീയമായ ഒരു സിദ്ധാന്തമായ പ്രോബബിലിറ്റി സിദ്ധാന്തം നിങ്ങൾ വായിക്കണം.

ഏതാണു് യഥാർഥ മതം?

നിങ്ങളുടെ മതം ദൈവത്തിലേക്കുള്ള ഒരേയൊരു വഴിയാണെന്നും മറ്റ് വഴികൾ നരകത്തിലേക്ക് നയിക്കുന്നുവെന്നും നിങ്ങൾ പറയുകയാണെങ്കിൽ, എനിക്ക് നിങ്ങളോട് ഒരു വിനീതമായ ചോദ്യമുണ്ട്. ഈ ചോദ്യം എല്ലാ മതങ്ങളുടെയും അനുയായികൾക്ക് പക്ഷപാതത്തിന്റെ യാതൊരു ലാഞ്ചനവുമില്ലാതെ ബാധകമാണ്.

ലളിതമായ ചോദ്യം ഇതാണ്: "ഇന്ന് നിങ്ങളുടെ മതത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, ഞാൻ അത് പിന്തുടരുകയാണെങ്കിൽ, ഞാൻ ദൈവത്തിൽ എത്തിച്ചേരുന്നു, അതേസമയം ഞാൻ നിരസിച്ചാൽ, എൻറെ സ്വന്തം തെറ്റുകാരണം ഞാൻ നരകത്തിൽ പോകും. ഇതു് വളരെ ന്യായമാണ്. എന്നാൽ നിങ്ങളുടെ പൂർവികർ, ഞാൻ വരുന്ന നാട് കണ്ടുപിടിക്കുന്നതിനു മുമ്പ്, വേദഗ്രന്ഥങ്ങളോ നിങ്ങളുടെ മതത്തിൻറെ പേരോ പോലും എൻറെ പൂർവികർക്ക് അറിയില്ലായിരുന്നു. അവരുടെ ഒരു തെറ്റും കാരണമല്ലാതെ അവർക്ക് ദൈവത്തിൽ എത്താൻ കഴിഞ്ഞില്ല.

നേരെ മറിച്ച് നിങ്ങളുടെ പൂർവികർ നിങ്ങളുടെ മതം പിന്തുടരുകയും അക്കാലത്തു തന്നെ ദൈവത്തിൽ എത്തിച്ചേരുകയും ചെയ്തു. എന്റെ പൂർവ്വികർ വർത്തമാനകാലത്ത് (present time) പുനർജന്മം എടുക്കുമെന്നും നിങ്ങളുടെ മതം അനുസരിച്ച് ദൈവത്തിൽ എത്തിച്ചേരുമെന്നും ഞാൻ കരുതിയാലും, ആത്മാവിന് പുനർജന്മം ഇല്ലെന്ന് നിങ്ങൾ പറയുന്നതിനാൽ അത്തരമൊരു സാധ്യത തള്ളിക്കളയുന്നു.

അങ്ങനെ എൻറെ പൂർവികർ ഒരു കുറ്റവും ചെയ്യാതെ എന്നെന്നേക്കുമായി സഹിച്ചു. ഇതിൽനിന്ന് മനസ്സിലാക്കാവുന്ന ഏക നിഗമനം ദൈവം പക്ഷപാതിത്വമുള്ളവനായിരിക്കണം എന്നതാണ്. ദൈവം നിഷ്പക്ഷനായിരുന്നെങ്കിൽ, അവിടുന്ന് നിങ്ങളുടെ മതം എല്ലാ രാജ്യങ്ങൾക്കും ഒരേ സമയം വെളിപ്പെടുത്തുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, നിങ്ങളുടെ പൂർവികർ ചെയ്‌തതുപോലെ എന്റെ പൂർവികരും ദൈവസന്നിധിയിൽ എത്തുമായിരുന്നു. അതിനാൽ നിങ്ങളുടെ പ്രസ്താവന നിങ്ങളുടെ സ്വന്തം ദൈവം പക്ഷ പാതിയാണെന്ന് തെളിയിക്കുന്നു.

നിങ്ങളുടെ ദൈവത്തെ നിഷ്പക്ഷനാക്കാനുള്ള ഒരേയൊരു മാർഗ്ഗം, നിങ്ങളുടെ ദൈവം എല്ലാ രാജ്യങ്ങളിലും ഒരേ സമയം വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയും നിങ്ങളുടെ മതത്തിന്റെ മാത്രം യഥാർത്ഥ പാത വിവിധ ഭാഷകളിൽ പ്രസംഗിക്കുകയും ചെയ്തുവെന്ന് നിങ്ങൾ അംഗീകരിക്കുക എന്നതാണ്. അവിടുന്ന് എല്ലായിടത്തും ഒരേ രൂപത്തിൽ(same form) പ്രത്യക്ഷപ്പെടുകയോ ഒരേ ഭാഷയിൽ പ്രസംഗിക്കുകയോ ചെയ്തില്ല.

എന്നിരുന്നാലും വിഷയം ഒന്നുതന്നെയായിരുന്നു-ദൈവിക ജ്ഞാനം. പഠനമാധ്യമങ്ങൾ (ഭാഷകൾ), ബാഹ്യരൂപം, അധ്യാപകരുടെ പേരുകൾ എന്നിവ വ്യത്യസ്തമാണെങ്കിലും സിലബസും വിശദീകരണങ്ങളും ഒന്നുതന്നെയായിരുന്നു.

അങ്ങനെ, ദൈവം നിങ്ങളുടെ ആളുകൾക്കും രാജ്യത്തിനും നൽകിയ മതം, അതേ ദൈവം മറ്റ് രാജ്യങ്ങളിലെ മറ്റ് ആളുകൾക്ക് വ്യത്യസ്ത ഭാഷകളിൽ നൽകിയ മതത്തിൽ നിന്ന് വ്യത്യസ്തമല്ല. എന്റെ ചോദ്യത്തിന് ഇതല്ലാതെ മറ്റെന്തെങ്കിലും ന്യായമായ ഉത്തരം നൽകാമോ? തീർച്ചയായും ഇല്ല! നിങ്ങളുടെ മതം ദൈവത്തിലേക്കുള്ള ഏക പാതയാണെന്ന് നിങ്ങൾ അവകാശപ്പെടുമ്പോഴും മറ്റ് പാതകളെ അപലപിക്കുമ്പോഴും, ഏത് മതത്തിൽപ്പെട്ട ആർക്കും ഈ ചോദ്യം നിങ്ങളോട് ചോദിക്കാൻ കഴിയുമെന്ന് ഓർമ്മിക്കുക.

എല്ലാ മതങ്ങളും അവകാശപ്പെടുന്നത് അവരുടെ ദൈവം മാത്രമാണ് ഈ ലോകം സൃഷ്ടിച്ചതെന്ന്. നിർഭാഗ്യവശാൽ ഈ ലോകം ഏകമാണു്, എല്ലാ ദൈവങ്ങൾക്കും ഒരേ ലോകം സൃഷ്ടിക്കാൻ കഴിയില്ല, ഓരോ ദൈവവും സ്വന്തം ലോകം സൃഷ്ടിക്കുന്നതിനെ ന്യായീകരിക്കാൻ ധാരാളം ലോകങ്ങൾ ഇല്ല. അതിനാൽ സാമാന്യബുദ്ധിയുള്ള ഏതൊരു മനുഷ്യനും ഈ ഒരു ലോകത്തെ സൃഷ്ടിച്ചതു് നിഷ്പക്ഷനായ ഒരേയൊരു ദൈവമാണെന്നു് സമ്മതിക്കണം. അവിടുന്ന്  മാത്രം വിവിധ രാജ്യങ്ങളിൽ വിവിധ രൂപങ്ങളിൽ വന്ന് എല്ലാ ഭാഷകളിലും ഒരേ പാത, ഒരേസമയം പ്രസംഗിച്ചു.

ദൈവിക ജ്ഞാനത്തിൻറെ വാൾ

സാർവത്രിക സമാധാനം(universal peace) സ്ഥാപിക്കാൻ ഈ ലോകത്തിലെ മതഭ്രാന്തന്മാരുടെ [fanatics] കർക്കശമായ യാഥാസ്ഥിതികതയെ ദൈവിക ജ്ഞാനത്തിന്റെയും യുക്തിയുടെയും വാൾ മുറിക്കട്ടെ. ലോകസമാധാനത്തിനുവേണ്ടി ഈ മതവിശ്വാസികളോടെല്ലാം ഐക്യവും യോജിപ്പും പുലർത്താൻ ഞാൻ അപേക്ഷിക്കേണ്ടതില്ല. ഇത്തരം യാചിക്കലും അപേക്ഷയും പണ്ട് കാലത്ത് മതിയാവുവോളം നടത്തിയിരുന്നു. യാഥാർത്ഥ്യത്തിൽ മതങ്ങളിൽ ഐക്യമില്ലെങ്കിലും തങ്ങളുടെ ദയാലുവായ ഹൃദയങ്ങൾ ഈ അഭ്യർത്ഥനകളാൽ ഉരുകിയൊലിക്കുന്നതിനാൽ അവർ ഐക്യപ്പെടേണ്ടതുണ്ടെന്ന് മതവിശ്വാസികൾ കരുതുന്നു.

അങ്ങനെ ഇത്തരം അപ്പീലുകളാൽ താത്കാലിക മാറ്റങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഏറ്റവും കൂടിയാൽ, അനുയായികളുടെ ഒരു തലമുറ ഒറ്റക്കെട്ടായി നിലകൊണ്ടു. മതങ്ങൾ തമ്മിൽ ഒരിക്കലും യഥാർത്ഥ ഐക്യം ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് അടുത്ത തലമുറ വീണ്ടും തമ്മിലടി തുടങ്ങിയത്. അവരുടെ മതഗ്രന്ഥങ്ങളിലെ ഐക്യത്തിന്റെ അഭാവം കൊണ്ടാണ് അവർക്ക് അങ്ങനെ തോന്നാൻ കാരണം. അതിനാൽ ഇതിനുള്ള ഒരു ശാശ്വത പരിഹാരം അപ്പീലുകളിൽ സ്ഥിതി ചെയ്യുന്നില്ല, അത് വ്യത്യസ്ത മതങ്ങളുടെ അനുയായികളെ ഒന്നിപ്പിച്ചേക്കാം അല്ലെങ്കിൽ ഇല്ലായിരിക്കാം, അവർ അവരെ ഒന്നിപ്പിച്ചാലും, ഐക്യം താൽക്കാലികം മാത്രമായിരിക്കും എല്ലാ മതഗ്രന്ഥങ്ങളിലേയും യഥാർത്ഥ ഐക്യം ദൈവിക ജ്ഞാനത്തിൻറെ യുക്തിപരമായ വിശകലനത്തിലൂടെ വെളിപ്പെടുമ്പോൾ മാത്രമേ അനുയായികൾ തലമുറകളായി ഒന്നിച്ചുനിൽക്കുകയുള്ളൂ.

അതുകൊണ്ട് എൻറെ ആക്രമണം അനുയായികളുടെ ഹൃദയത്തിൽ സ്നേഹത്തിലൂടെയും കാരുണ്യത്തിലൂടെയുമല്ല. എല്ലാ മതഗ്രന്ഥങ്ങളിലും നൽകിയിരിക്കുന്ന ദൈവിക ജ്ഞാനത്തിന്റെ ബൗദ്ധിക യുക്തിപരമായ വിശകലനത്തിലൂടെയാണ്(intellectual logical analysis) എന്റെ ആക്രമണം. സ്നേഹത്തിലൂടെ ഹൃദയങ്ങളുടെ ഐക്യം താൽക്കാലികം  മാത്രമായിരിക്കും. ദൈവിക വജ്ഞാനത്തിൻറെ ബൗദ്ധിക വിശകലനത്തിലൂടെ മാത്രം മസ്തിഷ്കത്തിന്റെ(brain) ഐക്യം ശാശ്വതമായിരിക്കും. ഹൃദയം സമ്മതിക്കുന്നു(agree), പക്ഷേ മസ്തിഷ്കം തിരിച്ചറിയുന്നു(realize). സമ്മതം താൽക്കാലികമാണ്, എന്നാൽ തിരിച്ചറിവ് ശാശ്വതമാണ്. അങ്ങനെ ശാശ്വതമായ സാർവത്രിക സമാധാനം ലക്ഷ്യമാക്കി എല്ലാ മതങ്ങളുടെയും ശാശ്വതമായ ഐക്യത്തിനായുള്ള എന്റെ ദിവ്യ ശംഖിന്റെ ആദ്യത്തെ കാഹളം ഇതാണ്.

പരസ്പരം പഠിക്കുക

ഒരു അധ്യാപകന് രണ്ട് വിദ്യാർത്ഥികൾ ഉണ്ടെന്ന് കരുതുക. ആദ്യത്തേത് തിയറിയിലും രണ്ടാമത്തേത് ലബോറട്ടറി പ്രാക്ടിക്കലിലും മികച്ചതാണ്. രണ്ട് വിദ്യാർത്ഥികളും തങ്ങളുടെ കാര്യക്ഷമത കൈമാറ്റം ചെയ്യണമെന്നും അതുവഴി ഇരുവരും രണ്ട് മേഖലകളിലും പ്രാവീണ്യം നേടണമെന്നും അധ്യാപകൻ ആഗ്രഹിക്കുന്നു. അധ്യാപകൻ രണ്ട് മേഖലകളിലും ഒരുപോലെ വൈദഗ്ധ്യമുള്ളയാളാണ്, കൂടാതെ രണ്ട് വിദ്യാർത്ഥികൾക്കും ഒരേ രീതിയിൽ തിയറി പഠിപ്പിക്കുകയും പ്രായോഗികതകൾ പ്രദര്‍ശപ്പിക്കുകയും ചെയ്യുന്നു. രണ്ട് വിദ്യാർത്ഥികളുടെയും വ്യത്യസ്ത സൈക്കോളജികൾ കാരണം വിദ്യാർത്ഥികളുടെ കഴിവുകളിൽ വ്യത്യാസം വന്നു.

ദൈവം ആ ഒരു അധ്യാപകനെപ്പോലെയാണ്. എല്ലാ രാജ്യങ്ങളിലെയും മതഗ്രന്ഥങ്ങളിലെ ദൈവിക ജ്ഞാനം യൂണിഫോറം ആണ് (ഏകീകൃതമാണ്). ഇന്ത്യക്കാരും പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ജനങ്ങളും ഒരേ ദൈവത്തിന്റെ വിദ്യാർത്ഥികളാണ്. ആഴത്തിലുള്ള സൈദ്ധാന്തിക ജ്ഞാനത്തിൽ ഇന്ത്യക്കാർ മികച്ചവരാണ്. യൂറോപ്പിലെയും അമേരിക്കയിലെയും പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ (പാശ്ചാത്യർ) ആളുകൾ ഉറച്ച വിശ്വാസത്തിലും ആത്മാർത്ഥമായ പ്രായോഗിക നിർവ്വഹണത്തിലും (sincere practical implementation) മിടുക്കരാണ്. ഈ വ്യത്യാസം ആത്മീയ മേഖലയിൽ മാത്രമല്ല, ശാസ്ത്ര-സാങ്കേതിക രംഗത്തെ ഇന്നത്തെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും പ്രതിഫലിക്കുന്നു.

 

പാശ്ചാത്യരുടെ പ്രായോഗിക ത്യാഗം

സൈദ്ധാന്തിക ജ്ഞാനത്തിന്റെ (theoretical knowledge) എത്ര ആഴവും പ്രാക്ടീസ് ഇല്ലാതെ ഉപയോഗശൂന്യമാണ്. ദൈവത്തിന്റെ യഥാർത്ഥ കൃപ നേടുന്നതിന് ഒരു ഭാരതീയൻ പാശ്ചാത്യരിൽ നിന്ന് ഈ വശം പഠിക്കണം. മറുവശത്ത്, ഒരു പാശ്ചാത്യൻ ആത്മീയതയിലെ യുക്തിസഹമായ വിശകലനത്തെക്കുറിച്ച് (logical analysis in spirituality) ഭാരതീയനിൽ നിന്ന് പഠിക്കേണ്ടതുണ്ട്, അത് ആത്മീയ പരിശ്രമത്തിന് കൃത്യമായ ദിശ നൽകുന്നു. അധ്വാനത്തിന്റെ ഒരു ഭാഗമെങ്കിലും (വ്യക്തിയുടെ പ്രയത്നങ്ങൾ) കൂടാതെ അദ്ധ്വാനത്തിന്റെ ഫലം (പണം) ഭഗവാന്റെ ദൗത്യത്തിനായുള്ള സമർപ്പണമോ ത്യാഗമോ ആണ്, ആത്മീയതയുടെ പ്രായോഗിക വശം. രണ്ടും ഒരുമിച്ച് സേവനമെന്ന് വിശേഷിപ്പിക്കാം, ഈ സേവനം(service) മാത്രമാൺ ദൈവത്തിൻറെ യഥാർത്ഥ കൃപ കൊണ്ടുവരുന്നത്.

പാശ്ചാത്യൻ ഈ പ്രായോഗിക മേഖലയിൽ മികച്ചതാണ്, അതുകൊണ്ടാണ്പാശ്ചാത്യ രാജ്യങ്ങൾക്ക് ദൈവം ധാരാളം ഭൗതിക സമ്പത്ത് നൽകി അനുഗ്രഹിച്ചത്. ഈ പ്രായോഗിക വശത്ത് ഇന്ത്യക്കാർ വളരെ മോശമാണ്. ജോലി ചെയ്ത് തനിക്കും കുടുംബത്തിനും പണം സമ്പാദിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ ഈ പ്രായോഗിക വശത്തിൽ വളരെ ശക്തരാണ്. അവർ പൂർണ്ണമായും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ എല്ലാ ജോലിയുടെയും ഫലം അവരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി മാത്രം ത്യജിക്കുകയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാൽ അവരുടെ സേവനം തനിക്കും കുടുംബത്തിനും വേണ്ടി മാത്രമുള്ളതാണ് എന്നാൽ ദൈവത്തിനു വേണ്ടിയല്ല. പ്രാർത്ഥനയുടെ രൂപത്തിൽ തങ്ങളുടെ വാക്കുകൾ സ്വതന്ത്രമായി ദൈവത്തിന് സമർപ്പിക്കുന്നതിൽ ഇന്ത്യക്കാർ വിദഗ്ധരാണ്. ധ്യാനത്തിൻറെ രൂപത്തിൽ അവർ തങ്ങളുടെ മനസ്സിനെ സ്വതന്ത്രമായി ദൈവത്തിന് സമർപ്പിക്കുന്നു. യുക്തിസഹമായ ആത്മീയ ചർച്ചകളുടെ(logical spiritual discussions) രൂപത്തിൽ അവർ തങ്ങളുടെ ബുദ്ധിയെ ദൈവത്തിന് സ്വതന്ത്രമായി സമർപ്പിക്കുന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ വാക്കുകളും മനസ്സും ബുദ്ധിയും തങ്ങളുടെ ഒഴിവുസമയങ്ങളിൽ മാത്രം ദൈവത്തിന് സമർപ്പിക്കുന്നു; അതും അവർ തങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കോ വേണ്ടി ഒരു ജോലിയിലും ഏർപ്പെടാത്തപ്പോൾ മാത്രം.

ഭക്തർ അവിടുത്തെ സേവിക്കുന്ന രീതിയിൽ തന്നെ ഭഗവാൻ എപ്പോഴും തന്റെ ഭക്തർക്ക് തിരികെ നൽകുന്നു. വാക്കും മനസ്സും ബുദ്ധിയും ദാനം ചെയ്ത് തന്നെ ആരാധിക്കുന്ന ഭാരതീയർക്ക് ഭഗവാൻ നല്ല ഭാഷയും നല്ല മാനസിക ഭക്തിയും നല്ല ബുദ്ധിപരമായ യുക്തിയും നൽകി. ഭക്തർ സമീപിക്കുന്ന അതേ പാതയിലാണ് ഭഗവാൻ ഭക്തരെ സമീപിക്കുന്നതെന്ന് ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതയിൽ പറയുന്നു. ഒരാൾ വിതെക്കുന്നത് തന്നെ കൊയ്യുന്നു എന്ന് ബൈബിളിൽ പറഞ്ഞപ്പോഴും യേശു വ്യത്യസ്ത വാക്കുകളിൽ ഇതേ കാര്യം പറഞ്ഞു.

പാശ്ചാത്യൻ ഭഗവാന്നോടുള്ള പ്രായോഗിക സേവനത്തിൽ (ജോലിയുടെ ത്യാഗവും ജോലിയുടെ ഫലത്തിന്റെ ത്യാഗവും) മിടുക്കനാണ്. അതുകൊണ്ട് ദൈവം പാശ്ചാത്യർക്ക് ധാരാളം സമ്പത്തും സുഖസൗകര്യങ്ങളും നൽകി അനുഗ്രഹിച്ചിരിക്കുന്നു. എന്നിരുന്നാലും പാശ്ചാത്യൻ മെറ്റാഫിസിക്സിലും(metaphysics) ദൈവിക ജ്ഞാനത്തിന്റെ വിശകലനത്തിലും ദുർബലനാണ്. ബുദ്ധിശക്തിയെ ബോധ്യപ്പെടുത്തുന്ന ദൈവിക ജ്ഞാനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ അവനും നേടുന്നതാണ് നല്ലത്. അത്തരം ബൗദ്ധിക തിരിച്ചറിവ് പ്രായോഗിക സേവനത്തിന്റെ(practical service) സ്ഥിരത നിലനിർത്തുന്നു, അതിൽ അവൻ ഇതിനകം മിടുക്കനാണ്. അതിനാൽ ഈ പരിശീലനത്തിനു് ജ്ഞാനത്തിന്റെ പിന്തുണ ആവശ്യമാണു്.

ദൗർഭാഗ്യവശാൽ ഭാരതീയരുടെ കാര്യത്തിൽ ദൈവികമായ ജ്ഞാനത്തിൻറെ ആഴത്തിലുള്ള തിരിച്ചറിവുണ്ടായിട്ടും അത്തരം ശീലങ്ങൾ അവരിൽ മുളപൊട്ടുക പോലും ചെയ്തിട്ടില്ല. ഈ അവസരത്തിൽ നമ്മൾ; ഇന്ത്യക്കാർ രണ്ടു തരം ഉണ്ട് എന്ന് അറിയണം. ആദ്യത്തെ തരത്തിൽ പെട്ടവർ യഥാർത്ഥ ജ്ഞാനം മനസ്സിലാക്കിയ പണ്ഡിതന്മാരാണ്, പക്ഷേ അത് പ്രായോഗികമാക്കാൻ കഴിയാതെ തെറ്റായ വ്യാഖ്യാനത്തിന്റെ മുഖംമൂടികൊണ്ട് അവരുടെ കഴിവില്ലായ്മ മറയ്ക്കുന്നു. ഇത്തരം തട്ടിപ്പ് പണ്ഡിതന്മാരോട് ശരിയായ ജ്ഞാനം പ്രസംഗിച്ചിട്ട് കാര്യമില്ല, കാരണം അവർക്ക് ഒരിക്കലും മാറാൻ കഴിയില്ല. തട്ടിപ്പ് പണ്ഡിതന്മാരും പ്രബോധകരും നൽകുന്ന തെറ്റായ വ്യാഖ്യാനങ്ങളാൽ തെറ്റിദ്ധരിക്കപ്പെട്ടവരാണ് മറ്റൊരു വിഭാഗത്തിൽപ്പെട്ട ഇന്ത്യക്കാർ. ഈ യഥാർത്ഥ ദൈവിക ജ്ഞാനം രണ്ടാം തരത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ളതാണ്.

ഇന്നത്തെ പാശ്ചാത്യരുടെ പൂർവ്വികർക്ക് അന്തിമ നിഗമനങ്ങളുടെ രൂപത്തിൽ ദൈവിക ജ്ഞാനത്തിന്റെ സാരാംശം കർത്താവായ യേശു നൽകി, കാരണം ആ ആളുകൾക്ക് ആഴത്തിലുള്ള വിശകലനത്തിന്റെ ആവശ്യമില്ലായിരുന്നു. കൂടുതൽ ചോദ്യങ്ങളോ വിശകലനങ്ങളോ കൂടാതെ അവിടുന്ന് നൽകിയ അന്തിമ നിഗമനങ്ങൾ ഉടനടി നടപ്പിലാക്കിയ ഉറച്ച വിശ്വാസമുള്ള പ്രായോഗിക ആളുകളായിരുന്നു അവർ. അത്തരം പ്രായോഗിക ആളുകൾക്ക് ചിട്ടയായ യുക്തിസഹമായ വിശകലനം(ലോജിക്കൽ അനാലിസിസ്) നൽകുകയാണെങ്കിൽ, അത് വികാരാധിഷ്ഠിത വിശ്വാസത്തേക്കാൾ(emotion-based faith)  ദൃഢമായ ഒരു സ്ഥിരമായ അടിത്തറയായി മാറുന്നു. അങ്ങനെ, ഇന്ത്യക്കാരും പാശ്ചാത്യരും തമ്മിൽ നൈപുണ്യ(വൈദഗ്ധ്യം) കൈമാറേണ്ടത് അത്യാവശ്യമാണ്, അവർ യഥാർത്ഥത്തിൽ പരസ്പരം സഹോദരന്മാരും സഹോദരിമാരുമാണ്, കാരണം എല്ലാവരും ഒരേ പിതാവിന്റെ (ദൈവത്തിന്റെ) മക്കളാണ്.

ഭാരതീയർ അവരുടെ ശക്തമായ കുടുംബബന്ധങ്ങളിൽ അഭിമാനിക്കുന്നു, എന്നാൽ ഈ ബന്ധങ്ങൾ യഥാർത്ഥത്തിൽ അവരുടെ ആത്മീയ പരിശീലനത്തിന് തടസ്സമാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ഈ ലൌകിക ബന്ധനങ്ങളിൽ നിന്ന് മോചിതനാകാതെ ഒരാൾക്ക് ദൈവവുമായി ശക്തമായ ബന്ധം പുലർത്താനാവില്ല. പഴയ സ്ഥാപനത്തിൽ നിന്ന് മോചനം ലഭിക്കാതെ പുതിയ സ്ഥാപനത്തിൽ ചേരാൻ കഴിയില്ല. മാതാപിതാക്കൾ, ഭാര്യ, മക്കൾ തുടങ്ങിയവർക്കൊപ്പം ഈ കുടുംബ ബന്ധങ്ങൾ ഉപേക്ഷിക്കണമെന്നും കർത്താവിനു വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറാകണമെന്നും യേശു ബൈബിളിലൂടെ പഠിപ്പിച്ചു. അത്തരം ത്യാഗത്തിലൂടെ മാത്രമേ ഒരാൾക്ക് അവിടത്തോട് പ്രിയം തോന്നുകയുള്ളൂ. ജ്ഞാനത്തിന്റെ അത്തരം അന്തിമ നിഗമനങ്ങൾ കാരണമാണ് പാശ്ചാത്യർ പ്രായോഗികമായി ആത്മീയ ജ്ഞാനം നടപ്പിലാക്കുന്നത്. തത്ഫലമായി അവരുടെ കുടുംബ ബന്ധങ്ങൾ ദുർബലമായതിനാൽ പ്രായോഗികമായി ദൈവത്തെ സേവിക്കാൻ അവർക്കു കഴിയുന്നു.

ഹിന്ദുക്കളുടെ ആഴത്തിലുള്ള ആത്മീയ വിശകലനം

കുട്ടികൾക്കും കുടുംബത്തിനും ആത്മാവിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് ഹിന്ദുമതത്തിലെ വേദങ്ങളും പറയുന്നു. സാക്ഷാത്കാരം ലഭിച്ചാലുടൻ പരിമിതമായ കുടുംബത്തിൽനിന്ന് അകന്നുപോകണമെന്നും വേദങ്ങൾ പറയുന്നു. എന്നാൽ ഹിന്ദുമതത്തിലെ ശ്രീ ശങ്കരാചാര്യൻ ഈ പ്രസ്താവനയെ ശക്തമായി വിശകലനം ചെയ്തു. ഇത്രയും നിശിതമായി വിശകലനം ചെയ്തിട്ടും, ഇന്ത്യൻ കുടുംബ ബന്ധങ്ങൾ തകർക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ശ്രീ ശങ്കരാചാര്യരുടെ ആഴത്തിലുള്ള വിശകലനം ശ്രദ്ധേയമാണ്.

ഈ ബന്ധനങ്ങൾ ഇപ്പോഴത്തെ മനുഷ്യജന്മത്തിൽ മാത്രം ഒതുങ്ങുന്നതിനാൽ അവ താൽക്കാലികമാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. താൽക്കാലികമായത് എപ്പോഴും അയഥാർത്ഥമാണെന്ന് അവിടുന്ന് സ്ഥാപിക്കുന്നു. താൽകാലിക ബന്ധങ്ങൾ മുൻ ജന്മത്തിലോ ഭാവി ജന്മത്തിലോ ഉണ്ടാകില്ല. മുമ്പ് നിലവിലില്ലാത്തതും പിന്നീട് ഉണ്ടാകാത്തതുമായ ഏതൊരു കാര്യവും തീർച്ചയായും താൽക്കാലികമാണ്, അത്തരമൊരു കാര്യം വർത്തമാനകാലത്ത് (വാസ്തവത്തിൽ) നിലവിലില്ല. ഇത്തരമൊരു കാര്യം തികച്ചും അയഥാർത്ഥമാണെന്ന്(unreal) പറയപ്പെടുന്നു.

ഉദാഹരണത്തിന്, ഒരു നാടകത്തിലെ രണ്ട് അഭിനേതാക്കൾ തമ്മിലുള്ള ബന്ധം (relationship) നാടകത്തിന് മുമ്പോ നാടകത്തിന് ശേഷമോ നിലവിലില്ല, അതിനാൽ നാടകസമയത്ത് പോലും നിലനിൽക്കുന്നില്ല. യഥാർത്ഥമായത് എപ്പോഴും ശാശ്വതമാണ്; ഭൂതകാലത്തിലും വർത്തമാനത്തിലും ഭാവിയിലും നിലനിൽക്കുന്നു. ഉദാഹരണത്തിന്, നാടകത്തിന്റെ നിർമ്മാതാവും അഭിനേതാക്കളും തമ്മിലുള്ള തൊഴിലുടമ-തൊഴിലാളി ബന്ധം എല്ലായ്പ്പോഴും നാടകത്തിനിടയിലും നാടകത്തിന് മുമ്പും നാടകത്തിന് ശേഷവും യഥാർത്ഥമാണ്.

അങ്ങനെ ഈ ലോകത്തിന്റെ നിർമ്മാതാവായ ദൈവവുമായുള്ള ബന്ധം എപ്പോഴും ശാശ്വതവും യഥാർത്ഥവുമാണ്. ഈ യുക്തിസഹമായ(ലോജിക്കൽ) വിശകലനം ഒരു സ്ഥിരമായ ഡിറ്റാച്ച്മെന്റും(detachment) എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒരു തിരിച്ചറിവും നൽകുന്നു. അതുകൊണ്ട് തന്നെ വളരെ വ്യക്തവും ബുദ്ധിയെ തൃപ്തിപ്പെടുത്തുന്നതുമായ ഇത്തരം അപഗ്രഥനാത്മകമായ ജ്ഞാനം ഡിറ്റാച്ച്മെൻറിനെ എന്നന്നേക്കുമായി നിലനിർത്തുന്നു. എല്ലാ പാശ്ചാത്യർക്കും, പാരമ്പര്യത്താലും ചില സ്വാർത്ഥ പ്രബോധകരുടെ ദുർവ്യാഖ്യാനങ്ങളാലും ചൂഷണം ചെയ്യപ്പെടുന്ന എല്ലാ ഭാരതീയർക്കും വേദങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലന പരിജ്ഞാനം ആവശ്യമാണ്.

സ്വാർത്ഥ പ്രബോധകർ വ്യാജ  ജ്ഞാനം പ്രചരിപ്പിക്കുന്നു, അത് തനിക്കും തൻറെ അനുയായികൾക്കും സൌകര്യപ്രദമാൺ, അതുവഴി പണവും പ്രശസ്തിയും നേടാൻ അനുയായികളെ ആകർഷിക്കുന്നു. ശരിയായ ജ്ഞാനം എല്ലായ്പ്പോഴും അസൗകര്യമാണെന്ന് ഒരാൾ ഓർക്കണം. ദൈവത്തിലേക്ക് നയിക്കുന്ന പാത വളരെ അസൗകര്യമുള്ളതും ഇടുങ്ങിയതുമാണെന്ന് യേശു പറഞ്ഞു. ദശലക്ഷങ്ങളിൽ ഒരാൾ മാത്രമേ തന്നിലേക്ക് എത്തിച്ചേരുന്നുള്ളൂവെന്നും അതും ദശലക്ഷക്കണക്കിന് ജന്മങ്ങൾക്ക് ശേഷം മാത്രമാണെന്നും ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ പറഞ്ഞു.

താൻ ഈ ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും സംഹാരകനുമാണെന്ന് ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതയിൽ പ്രസ്താവിച്ചു (അഹം സർവസ്യ...). ഈ പ്രസ്താവനയെ വ്യാഖ്യാനിക്കുമ്പോൾ, കൃഷ്ണന്റെ മനുഷ്യശരീരത്തിൽ വ്യാപിച്ച ആന്തരിക ദൈവത്തെയാണ് ശ്രീകൃഷ്ണൻ പരാമർശിക്കുന്നത്. സൃഷ്ടിയുടെ സ്രഷ്ടാവും പരിപാലിക്കുന്നവനും നശിപ്പിക്കുന്നവനും ശ്രീകൃഷ്ണന്റെ മനുഷ്യശരീരമാണെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. വൈദ്യുത കമ്പി(electric wire) അതിലേക്ക് വ്യാപിക്കുന്ന വൈദ്യുതധാരയെ(current) ഇലക്ട്രിക് ഫാൻറെ മൂവർ എന്ന് പറയുന്നത് പോലെയാണ് ഇത്. നിഷ്ക്രിയ വയറിനെ(inert wire) ഫാനിന്റെ മൂവർ എന്ന് വിളിക്കാൻ കഴിയില്ല. അർജ്ജുനൻ ഈ സുപ്രധാന പോയിന്റ് നഷ്ടപ്പെടുത്തി(തെറ്റിദ്ധരിച്ചു). ഭഗവാൻ കൃഷ്ണൻ തന്റെ മനുഷ്യശരീരത്തെയാണ് പരാമർശിച്ചതെന്ന് അദ്ദേഹം കരുതി. അതുകൊണ്ട് അവൻ ആശയക്കുഴപ്പത്തിലായി കൃഷ്ണനോട് ചോദിച്ചു "താങ്കൾ ഈയിടെ ജനിച്ചതാണ്. ഇതെങ്ങനെ സാധ്യമാകും?" (അപരം ഭവതോ ജന്മ...)”.

യഥാർത്ഥ അറിവ് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്, മാത്രമല്ല മനുഷ്യനെ എളുപ്പത്തിൽ പിന്തിരിപ്പിക്കുകയും(വികർഷിക്കുക/repel) ചെയ്യുന്നു. യേശുവിന്റെ ക്രൂശീകരണം അത്തരം വികർഷണത്തിന്റെ അങ്ങേയറ്റത്തെ ഫലമായിരുന്നു. എന്നാൽ ഒരു യഥാർത്ഥ പ്രഘോഷകൻ  എന്ന നിലയിൽ യേശു ഒരിക്കലും പ്രശസ്തിക്ക് പരിഗണന നൽകാതെ, ശരിയായ ജ്ഞാനം നിർഭയമായി പ്രസംഗിച്ചു. അത്തരമൊരു പ്രഭാഷകനെ സത്-ഗുരു (സദ്ഗുരു), അല്ലെങ്കിൽ "യാഥാർത്ഥ്യത്തിന്റെ പ്രഭാഷകൻ"( Preacher of the Reality) എന്ന് വിളിക്കുന്നു.

പാശ്ചാത്യർക്ക് ഹിന്ദുമതത്തിൽ നിന്ന് മറ്റൊരു അമൂല്യ രത്നം കടമെടുക്കാം, അത് അവരുടെ നാനാത്വത്തിൽ ഏകത്വമാണ്. ഹിന്ദുമതം അതിൽത്തന്നെ ഒരു മിനി ലോകമാണു്. വ്യത്യസ്‌തമായ വിശ്വാസങ്ങളുള്ള ഹിന്ദുമതത്തിന് വിവിധ ശാഖകളോ വിഭാഗങ്ങളോ ഉണ്ട്. ലോകത്തെ വിവിധ മതങ്ങൾക്ക് സമാനമാണ് ഇവ. ഈ ശാഖകളിലോ വിഭാഗങ്ങളിലോ ഉള്ള പണ്ഡിതന്മാർ പൊതുവായതോ അല്ലങ്കിൽ അവരുടെ പ്രത്യേക ഗ്രന്ഥങ്ങളോ ഉദ്ധരിച്ചുകൊണ്ട് പരസ്പരം വാദിക്കുന്നു. ശാഖകൾ തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടും ഹിന്ദുമതത്തിലെ വൃക്ഷത്തിൻറെ പ്രധാന തുമ്പിക്കൈ എല്ലാവർക്കും പൊതുവായതും വേദഗ്രന്തങ്ങളെ ഏകീകരിക്കുന്ന ഘടകവുമാണ്. ശാഖകൾ ഏതെങ്കിലും ദിശയിൽ വ്യാപിച്ചേക്കാം എന്നാൽ അവയെല്ലാം ഒരേ മരത്തടിയിൽ നിന്നാണ് ഉണ്ടാകുന്നത്. തീർച്ചയായും ഹിന്ദുമതത്തിലെ ഈ വ്യത്യാസങ്ങൾ ഒരിക്കലും വാളുമായി പോരാടുന്നതിൽ കലാശിച്ചിട്ടില്ല, ഇതു് ഹിന്ദുക്കളുടെ സഹിഷ്ണുതയെ കാണിക്കുന്നു.

മതങ്ങളുടെ ഏകീകരണം - സാർവത്രിക ആത്മീയത

ഈ മനുഷ്യശരീരത്തിലൂടെ(Shri Dattaswami) ദത്താത്രേയ ഭഗവാൻ ശ്രമിക്കുന്നത് ഇന്ത്യയിലെ ഹിന്ദുമതത്തിലെ വിവിധ മതങ്ങൾക്കും വിഭാഗങ്ങൾക്കും ഇടയിൽ ഐക്യം കൊണ്ടുവരാനും ലോകത്തിലെ വിവിധ മതങ്ങൾക്കിടയിൽ ഒരു ഐക്യം കൊണ്ടുവരാനുമാണ്. അങ്ങനെ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും സാർവത്രിക ആത്മീയത(യൂണിവേഴ്സൽ സ്പിരിച്വാലിറ്റി )  സ്ഥാപിക്കാനാണ് ഇപ്പോഴത്തെ മനുഷ്യാവതാരത്തിന്റെ ശ്രമം. ലോകമതങ്ങൾ തമ്മിലുള്ള ഐക്യം ഹിന്ദുമതത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ വിശാലമായ പ്രതിഫലനമായിരിക്കും. സാർവത്രിക ആത്മീയത എന്ന ആശയം ലോകത്തിലെ എല്ലാ വർഗീയവും മതപരവുമായ യുദ്ധങ്ങളെ തടയാൻ ലക്ഷ്യമിടുന്നു.

അതിനാൽ, ഈ സൈദ്ധാന്തിക ആശയം, ശരിയായി വ്യാഖ്യാനിക്കുകയാണെങ്കിൽ, ലോകത്ത് ശാശ്വതമായ സമാധാനം കൈവരിക്കുന്നതിന് ധാരാളം പ്രായോഗിക ഉപയോഗങ്ങളുണ്ട്. ലോകസമാധാനം തകർന്നാൽ വ്യക്തിയുടെ സമാധാനവും നഷ്ടപ്പെടും. വ്യക്തിപരമായ സമാധാനം നഷ്ടപ്പെടുമ്പോൾ, ജോലിയുടെ ത്യാഗവും ജോലിയുടെ ഫലവും ഉൾപ്പെടുന്ന വ്യക്തിഗത ആത്മീയ പരിശ്രമവും അസ്വസ്ഥമാകുന്നു. വ്യക്തിക്ക് ആദ്ധ്യാത്മിക പാത പിന്തുടരാൻ കഴിയാതെ വരികയും ദൈവകൃപ നേടാൻ സാധിക്കാതെ വരികയും ചെയ്യുന്നു. വ്യക്തിഗത ആത്മീയ പ്രയത്നത്തിൻറെ രഹസ്യം പാശ്ചാത്യരുടെ പ്രായോഗികമായ ത്യാഗത്തിലാണ്.

വ്യക്തിപരമായ ആത്മീയ പരിശ്രമത്തിന് ആവശ്യമായ ലോകത്തിലെ സമാധാനത്തിന്റെ രഹസ്യം ഇന്ത്യക്കാരിലാണ്. രണ്ടും അനിവാര്യവും  അന്യോന്യവുമാണ്. അങ്ങനെ കൈമാറ്റം (എക്സ്ചേഞ്ചു്) എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്. ലോകസമാധാനം സംബന്ധിച്ച് പാശ്ചാത്യർ(westerners) കിഴക്കൻ രാജ്യങ്ങളിൽ (east) നിന്ന് പഠിക്കണം. ഒരു വ്യക്തിയുടെ യഥാർത്ഥ പ്രായോഗിക ആത്മീയ പരിശ്രമത്തെക്കുറിച്ച്(real practical spiritual effort)  ഈസ്റ്റ് പാശ്ചാത്യരിൽ(westerners)  നിന്ന് പഠിക്കണം. താൻ എല്ലാ മേഖലകളിലും തികഞ്ഞവനാണെന്നോ മറ്റുള്ളവരിൽ നിന്ന് ഒന്നും പഠിക്കേണ്ട ആവശ്യമില്ലെന്നോ അവകാശപ്പെടുന്നതിൽ ആരും അഹങ്കരിക്കരുത്. ഇത്തരം അഹന്തയുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ കൂടുതൽ പിന്നെയും മുന്നോട്ട് പോയി മറ്റ് മതങ്ങളെ അവഹേളിക്കുന്നു. ഇത്തരം കർക്കശക്കാരും യാഥാസ്ഥിതികരുമായ അനുയായികളിൽ ദൈവം പ്രസാദിക്കുന്നില്ല. വാസ്തവത്തിൽ, ദൈവം അവരോട് ദേഷ്യപ്പെടുകയും അവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്നു

ഈ ലോകത്തിലെ എല്ലാ മനുഷ്യരുടെയും പിതാവായ ദൈവം, ഓരോ മനുഷ്യനും ആത്യന്തികമായ ആത്മീയ ലക്ഷ്യത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു, കാരണം ഓരോ മനുഷ്യനും അവിടുത്തെ സ്വന്തം മക്കളാണ്. എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ്, ആത്മീയാന്വേഷണത്തിൽ പരസ്പര വിനിമയങ്ങളിലൂടെ /കൈമാറ്റങ്ങളിലൂടെ പരസ്പരം സഹായിക്കണം. അവർ തങ്ങളുടെ രത്നങ്ങൾ പരസ്പരം കൈമാറുകയും ഉപയോഗശൂന്യമായ കല്ലുകൾ വലിച്ചെറിയുകയും വേണം. സ്വാർത്ഥരായ പ്രബോധകർ ഉണ്ടാക്കിയ, തലമുറകളായി കൈമാറി വന്ന ദുർവ്യാഖ്യാനങ്ങളാണ് ഉപയോഗശൂന്യമായ കല്ലുകൾ .

ലോകസമാധാനത്തെ ബാധിക്കുന്ന ഘടകങ്ങൾ

മതപരമായ ഭിന്നതകളും വർഗീയ യുദ്ധങ്ങളും: ഓരോ മതവും പറയുന്നത് അവരുടെ ദൈവം ഈ ലോകം മുഴുവൻ സൃഷ്ടിച്ചു എന്നാണ്. ഒരു ലോകം മാത്രമേയുള്ളൂ എന്നതിനാൽ, ഒരേഒരു ദൈവം ഉണ്ടായിരിക്കണം, അവിടുന്ന് പ്രപഞ്ചത്തിലെ എല്ലാ കുട്ടികളോടും നിഷ്പക്ഷത പുലർത്തുന്ന വനായിരിക്കണം. ആ ഏകദൈവം പഴയ കാലത്ത് വിച്ഛേദിക്കപ്പെട്ടതും ആശയവിനിമയം ഇല്ലാത്തതും ആയ വിവിധ രാജ്യങ്ങളിലും വിവിധ ഭാഷകളിലും, ഒരേ ആത്മീയ ജ്ഞാനം തന്നെയായിരിക്കണം പ്രഘോഷിച്ചിരിക്കുക.

ആ സമയത്ത് ഒരു രാജ്യത്ത് മാത്രം യഥാർത്ഥ ആത്മീയ ജ്ഞാനം പ്രസംഗിച്ചിരുന്നെങ്കിൽ ദൈവം പക്ഷപാതിയായിത്തീരുമായിരുന്നു. കാരണം ആ ആത്മീയ ജ്ഞാനം ലഭിക്കാതെ മറ്റു രാജ്യങ്ങളിലെ ചില തലമുറകൾ കടന്നുപോകുമായിരുന്നു. ആ തലമുറകൾക്ക് ആ ആത്മീയ ജ്ഞാനം ലഭിച്ചിരുന്നെങ്കിൽ അവരിൽ ചിലരെങ്കിലും ദൈവസന്നിധിയിൽ എത്താമായിരുന്നു. തീർച്ചയായും ഇന്ന് എല്ലാ രാജ്യങ്ങളും ആധുനിക ആശയവിനിമയം കാരണം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ദൈവം ഒരു രാജ്യത്ത് യഥാർത്ഥവും സവിശേഷവുമായ ജ്ഞാനം പ്രബോധനം ചെയ്താലും അത് ഉടൻ തന്നെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ അറിയിക്കുന്നു. ഇത് ലോകത്തുള്ള എല്ലാ ജനങ്ങളോടും തുല്യമായി വെളിപ്പെടുത്തുപ്പെടുന്നതിനാൽ ഏത് രാജ്യത്തും അവിശ്വാസികൾ നരകത്തിൽ പോകേണ്ടതാണ്. എന്നാൽ ആശയവിനിമയത്തിൻറെ അഭാവം മൂലം യഥാർത്ഥ ജ്ഞാനം ലഭിക്കാൻ ഭാഗ്യം ഇല്ല എന്ന ഒറ്റ കാരണത്താൽ നരകത്തിലേക്ക് പോയ ആ പഴയ തലമുറയിലെ ആളുകളുടെ കാര്യമോ? ഒരു തെറ്റും ചെയ്യാതെയാണ് അവർ നരകത്തിൽ പോയത്.

ആത്മാവിന് പുനർജന്മമില്ലെന്ന് നിങ്ങൾ പറയുന്നതിനാൽ, ഈ ഭൂമിയിലെ പ്രത്യേക അറിവ് കേൾക്കാൻ, ഈ നിർഭാഗ്യവാനായ ആത്മാക്കൾക്ക് ഈ കാലഘട്ടത്തിൽ മനുഷ്യ പുനർജന്മം എടുക്കാനുള്ള സാധ്യതയുണ്ടാകുമെന്ന അനുമാനവും തള്ളിക്കളയുന്നു. ഇതെല്ലാം ദൈവത്തെ പക്ഷപാതിയാക്കുന്നു.

ദൈവം ആ പ്രത്യേക ജ്ഞാനം ആ പഴയ കാലത്ത് ഒരു പ്രത്യേക രാജ്യത്തിന് മാത്രം പഠിപ്പിച്ചുവെന്ന് നമുക്ക് അനുമാനിക്കാം, കാരണം ആ രാജ്യത്ത് മാത്രമേ അക്കാലത്ത് ലോകത്തുണ്ടായിരുന്ന എല്ലാ യോഗ്യരായ മനുഷ്യരും ഉണ്ടായിരുന്നുള്ളൂ. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ക്ലാസിന് നൽകുന്ന തീവ്രമായ കോച്ചിംഗ് പോലെയാണിത്. ഇതും തള്ളിക്കളയുന്നു, കാരണം ആ സമയത്ത്, എല്ലാ രാജ്യങ്ങളിലും ഏറ്റവും മോശമായ ആത്മാക്കൾ പോലും ഉണ്ടായിരുന്നു. കർത്താവായ യേശു തൻറെ സവിശേഷമായ ജ്ഞാനം ആ ദേശത്തെ 'അർഹരായ ആത്മാക്കൾക്ക്' പ്രഘോഷിച്ചപ്പോൾ, അതേ ദേശത്ത് തികച്ചും നികൃഷ്ടരായ ആളുകൾ ഉണ്ടായിരുന്നു. അവസാനം അവർ കർത്താവായ യേശുവിനെ ക്രൂശിച്ചു.

ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയുടെ രൂപത്തിൽ പ്രത്യേകമായ ജ്ഞാനം പ്രബോധനം ചെയ്തപ്പോൾ, നിരവധി പൈശാചിക ആളുകൾ ശ്രീകൃഷ്ണനെതിരെ യുദ്ധം ചെയ്യുകയും പലതവണ അവിടുത്തെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അതുപോലെ, മുഹമ്മദ് നബിക്കും(Prophet Muhammad) ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു, അവർ അവിടുത്തെ എതിർക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അതിനാൽ ദൈവം യഥാർത്ഥ ജ്ഞാനം ഒരു രാജ്യത്തോട് മാത്രമേ പ്രസംഗിച്ചിട്ടുള്ളൂ, കാരണം ആ രാജ്യത്ത് മാത്രം അർഹരായ എല്ലാ ആത്മാക്കളെയും ഉൾക്കൊള്ളുന്നു എന്ന് പറയുന്നത് ന്യായമല്ല. [മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ തെളിയിക്കുന്നത് എല്ലാ രാജ്യങ്ങളിലും എപ്പോൾ വേണമെങ്കിലും നല്ലതും ചീത്തയുമായ ആത്മാക്കൾ ഉണ്ടായിരുന്നു എന്നാണ്.] ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രത്യേക ദേശത്തോട് അർഹരും അർഹരുമല്ലാത്ത ആത്മാക്കളെ പരിഗണിക്കാതെ ദൈവം പക്ഷപാതിയാണെന്ന് അന്ധമായി പറഞ്ഞാൽ ദൈവം നിങ്ങളെപ്പോലെ അന്ധനായിരിക്കേണ്ടിവരും.

വിശ്വാസം. ദൈവത്തിലേക്കുള്ള പാതയുടെ അവസാന ഭാഗമാണ് വിശ്വാസം. എന്നാൽ വിശ്വാസം അന്ധമാകരുത്. യുക്തിപരമായ വിശകലനത്തിന്റെ ഫലമായ യഥാർത്ഥ അറിവിന്റെ ഫലമായിരിക്കണം അത്. ശാസ്ത്രജ്ഞരും ചില ആശയങ്ങളിൽ വിശ്വസിക്കുന്നു. എന്നാൽ വിശദമായ ലോജിക്കൽ വിശകലനത്തിന് ശേഷം പ്രായോഗിക പരീക്ഷണങ്ങളിലൂടെയാണ് ആശയങ്ങൾ സ്ഥാപിക്കപ്പെട്ടത്. അത്തരം വിശ്വാസം ശാശ്വതമായി നിലകൊള്ളുകയും പണ്ഡിതന്മാരുടെയും സാധാരണക്കാരുടെയും ഹൃദയങ്ങളെ ഒരുപോലെ ആകർഷിക്കുകയും ചെയ്യും.

അത്തരം വിശ്വാസം മാത്രമേ സാർവത്രികമാകൂ. യുക്തിക്ക് നിരക്കാത്ത വിശ്വാസമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു മതഭ്രാന്തനായ തീവ്രവാദി നിങ്ങളെ കൊല്ലാൻ ശ്രമിച്ചാൽ നിങ്ങൾ എന്തു ചെയ്യും? നിരപരാധികളെ കൊല്ലുന്നത് അവന്റെ വിശ്വാസമാണ്. നിങ്ങൾ അവൻറെ വിശ്വാസത്തെ ബഹുമാനിക്കുകയും അതുവഴി അവനാൽ കൊല്ലപ്പെടുകയും ചെയ്യുമോ? ഇല്ല, നിങ്ങൾ അവനെ എതിർക്കും, അവനെ അറസ്റ്റ് ചെയ്ത് കോടതിയിൽ കൊണ്ടുപോകും. അഭിഭാഷകരും ജഡ്ജിയും കാരണങ്ങളും സംഭവിച്ചതെന്തെന്നും ചോദിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. അവർ ലോജിക്കൽ ആർഗ്യുമെന്റുകൾ നടത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. സത്യം പുറത്തുകൊണ്ടുവരാനോ യുക്തിസഹമായ വാദങ്ങൾ നടത്താനോ അഭിഭാഷകർക്ക് താൽപ്പര്യമില്ലെങ്കിലോ? അവർ സ്വന്തം വിശ്വാസത്തിൽ മുറുകെ പിടിക്കുകയും ജഡ്ജി സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കേസ് തീരുമാനിക്കുകയും ചെയ്താലോ? അതിൽ നിങ്ങൾ തൃപ്തനാകുമോ?

തിരുവെഴുത്തുകളിലെ സവിശേഷതയുടെ(exclusivity) പ്രസ്താവനകൾ വ്യാഖ്യാനിക്കുന്നു. എല്ലാ മതങ്ങളിലെയും ഗ്രന്ഥങ്ങളിൽ, അനുബന്ധ മനുഷ്യാവതാരങ്ങൾ അവരുടെ സ്വന്തം പ്രത്യേകതയും അവരുടെ പ്രബോധനത്തിന്റെ അല്ലെങ്കിൽ പാതയുടെ പ്രത്യേകതയും പ്രഖ്യാപിക്കുന്ന പ്രസ്താവനകൾ നൽകി. ബൈബിളിലെ കർത്താവായ യേശുവിന്റെ അത്തരം വാക്കുകളുടെ ചില ഉദാഹരണങ്ങൾ ഇവയാണ്: "ഞാൻ വെളിച്ചമാണ്"; "ഞാൻ പാതയാണ്"; "ഞാനും എന്റെ പിതാവും ഒന്നാണ്"; "എന്നിലൂടെ മാത്രമേ ഒരാൾക്ക് എന്റെ പിതാവിൽ എത്താൻ കഴിയൂ"(: “I am the light”; “I am the path”; “I and My Father are one and the same”; “One can reach My Father only through Me”). ഓരോ മതഭ്രാന്തൻ മതാനുയായികളും തന്റെ മതം പ്രഖ്യാപിക്കുന്ന മനുഷ്യാവതാരത്തെ പിന്തുടരുന്നു.

മതഭ്രാന്തൻ തന്റെ മതത്തിന്റെ ഗ്രന്ഥങ്ങളിൽ ആ മനുഷ്യാവതാരം പ്രസംഗിച്ച അതുല്യതയുടെയും(അനന്യമായ) പ്രത്യേകതയുടെയും അത്തരം പ്രസ്താവനകൾ ഉദ്ധരിക്കുന്നു. ഒരു നിഷ്പക്ഷ വ്യക്തി ഉണ്ടെന്ന് കരുതുക. അവൻ ഏത് മതത്തിൽ ചേരണം? ഓരോ കടയുടമയും തന്റെ കട മാത്രമാണ് ഏറ്റവും മികച്ചതെന്ന് വിളിച്ചുപറയുന്നതുപോലെ. ഓരോ കടയുടമയും ഓരോ ഉപഭോക്താവിനേയും തന്റെ സ്വന്തം കടയിലേക്ക് ക്ഷണിക്കുന്നതിനായി തന്റെ പോയിന്റ് തെളിയിക്കാൻ അതിയായി പരിശ്രമിക്കുന്നു.

ഈ ഏകലോകത്തിന്റെ സ്രഷ്ടാവായി ഒരു ദൈവം എന്ന മേൽപ്പറഞ്ഞ സങ്കല്പം ലോകത്തിലെ എല്ലാ മനുഷ്യ അവതാരങ്ങളിലും മതഗ്രന്ഥങ്ങളിലും ഒരു ഐക്യം വ്യക്തമായി ആവശ്യപ്പെടുന്നു. വ്യത്യസ്‌ത ഗ്രന്ഥങ്ങളിലെ അദ്വിതീയതയുടെ(uniqueness) പ്രസ്‌താവനകൾ ശരിയായി വ്യാഖ്യാനിച്ചാൽ ഈ ഐക്യം കൈവരിക്കാൻ കഴിയും. ഉദാഹരണത്തിന്, കർത്താവായ യേശുവിന്റെ മേൽപ്പറഞ്ഞ പ്രസ്താവനകളിൽ, 'ഞാൻ' എന്ന വാക്കിന്റെ അർത്ഥം പൊതുവിൽ മനുഷ്യാവതാരം എന്നാണ്. അതായത് ദൈവം മനുഷ്യരോടൊപ്പം ജീവിക്കാൻ വരുന്നു എന്നാണ്. ഭഗവത് ഗീതയിലും ദൈവം മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതായി പറയുന്നുണ്ട്. ലൈവ് വയറിൽ (live wire) മുഴുവൻ വ്യാപിക്കുന്ന വൈദ്യുത പ്രവാഹം(current) പോലെ ദൈവം അവതാരത്തിന്റെ മനുഷ്യശരീരത്തിൽ ഉടനീളം വ്യാപിക്കുന്നു. കറന്റും വയറും ഒന്നായി മാറുന്നു. ഇതാണ് പിതാവിന്റെയും(The Father) പുത്രന്റെയും(The Son) ഏകത്വത്തിന്റെ വ്യാഖ്യാനം.

ഒരു മാധ്യമത്തിലൂടെ മാത്രമേ ഒരാൾക്ക് ദൈവത്തെ അനുഭവിക്കാൻ കഴിയൂ, ആ മാധ്യമം ദൈവത്തെ അനുഭവിക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് തുല്യമായിരിക്കണം. അങ്ങനെ ദൈവത്തിന്റെ മനുഷ്യാവതാരത്തിലൂടെ മാത്രമേ മനുഷ്യർക്ക് ദൈവത്തെ അനുഭവിക്കാൻ കഴിയൂ. പുത്രനിലൂടെ മാത്രമേ ഒരാൾക്ക് പിതാവിൽ എത്താൻ കഴിയൂ എന്ന പ്രസ്താവനയുടെ വ്യാഖ്യാനമാണിത്. മനുഷ്യാവതാരം പ്രത്യേക ജ്ഞാനം വ്യക്തമായി പ്രബോധനം ചെയ്യുന്നു, ഓരോ അതിസൂക്ഷ്‌മമായ വിശദാംശം വെളിപ്പെടുത്തുന്ന ഒരു ശോഭയുള്ള പ്രകാശം പോലെ. അത്തരം വ്യാഖ്യാനങ്ങൾ തിരുവെഴുത്തുകളുടെ യഥാർത്ഥ സാർവത്രിക അർത്ഥം വെളിപ്പെടുത്തുന്നു. മറ്റ് അക്ഷരാർത്ഥത്തിലുള്ളതോ യാഥാസ്ഥിതികമോ ആയ വ്യാഖ്യാനങ്ങൾ തെറ്റിദ്ധാരണകളിലേക്ക് നയിക്കും.

ഒരു അമ്മ തന്റെ കുട്ടികളോട് "നിങ്ങൾ എല്ലാവരും എന്നെ സേവിക്കണം" എന്ന് പറയുമ്പോൾ, ലോകത്തിലെ എല്ലാ കുട്ടികളും അവളെ സേവിക്കണമെന്ന് അവൾ അർത്ഥമാക്കുന്നില്ല. വ്യക്തമായും ലോകത്തിൻറെ മറ്റേതെങ്കിലും ഭാഗത്തുള്ള കുട്ടികൾക്ക് അവളെ സേവിക്കാൻ കഴിയില്ല. അവളുടെ പ്രസ്താവന അവളുടെ മക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണം, നിങ്ങൾ അവളെ ആ കുട്ടികളുടെ അമ്മയായി പരിമിതപ്പെടുത്തണം. ഏതെങ്കിലും അമ്മയായി അവളെ സാമാന്യവൽക്കരിക്കാൻ(പൊതുവൽക്കരിക്കാൻ) നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവളുടെ പ്രസ്താവന അർത്ഥമാക്കുന്നത് ഓരോ കുട്ടിയും സ്വന്തം അമ്മയെ സേവിക്കണം എന്നാണ്.

അതിനാൽ പരിമിതിയും യാഥാസ്ഥിതികതയും അജ്ഞതയാണ്, സാമാന്യവൽക്കരണം(generalization) യഥാർത്ഥ സാർവത്രിക ജ്ഞാനമാണ്(the true universal knowledge). പരിമിതമായ അല്ലെങ്കിൽ അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനത്തിൻ ഒരു നിശ്ചിത പരിമിതമായ പ്രയോജനമോ ഉപയോഗമോ ഉണ്ടായിരിക്കാം. സാർവത്രിക ജ്ഞാനം അടിസ്ഥാനമാക്കിയുള്ള പൊതുവൽക്കരണം പരമാവധി പ്രയോജനം നൽകുന്നു. അജ്ഞതയുടെ ഫലമായ യാഥാസ്ഥിതികമോ പക്ഷപാതപരമോ ആയ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊതുവൽക്കരണം(സാമാന്യവൽക്കരണം) മതഭ്രാന്തിലേക്ക് നയിക്കുന്നു. ഇത് വലിയ നഷ്ടമാണ്.

ദാരിദ്ര്യവും കഷ്ടപ്പാടും

ഒരു ദരിദ്രൻ തൻറെ ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്നു. യഥാർത്ഥത്തിൽ ഏതൊരു കഷ്ടപ്പാടും ആത്മാവിൻറെ മുമ്പ് ചെയ്ത പാപങ്ങൾക്ക് നൽകുന്ന ശിക്ഷയാണ്. അത്തരമൊരു ദരിദ്രനെ നിങ്ങൾ സഹായിച്ചാൽ, നിങ്ങൾ അവന്റെ ശിക്ഷ വെട്ടിക്കുറയ്ക്കുകയും ദൈവത്തിന്റെ ഭരണത്തിൽ ഇടപെടുകയും ചെയ്യുന്നു. ഒരു മാറ്റത്തിന് വേണ്ടിയാണ്  എപ്പോഴും ശിക്ഷ നൽകുന്നത്. ആ വ്യക്തി തൻറെ തെറ്റ് തിരിച്ചറിഞ്ഞ് സ്വയം തിരുത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതാണ് ശിക്ഷയുടെ ഉദ്ദേശം. അതിനാൽ നിങ്ങൾ അവനോട് സഹതപിക്കുകയോ അവന്റെ ദാരിദ്ര്യം നീക്കാൻ പണം നൽകുകയോ ചെയ്യേണ്ടതില്ല. ആ ദരിദ്രനോടുള്ള കർത്താവിൻറെ മാതാപിതാക്കളുടെ സ്നേഹം നിങ്ങളുടെ സഹോദരസ്നേഹത്തേക്കാൾ വലുതാണ്. ദൈവകൃപയ്ക്ക് മാത്രമേ ശിക്ഷ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയൂ.

അതുകൊണ്ട് ദാരിദ്ര്യം അകറ്റുന്നതിനേക്കാൾ ആ കൃപ ലഭിക്കാൻ അവനെ സഹായിക്കണം. ദൈവിക ജ്ഞാനവും അവിടൊത്തോടുള്ള ഭക്തിയും അവനിൽ പ്രഘോഷിക്കുക  എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അവൻറെ ദാരിദ്ര്യം മാറ്റുക എന്നത് ദ്വിതീയമോ(രണ്ടാമത്തേതായ) പൂരകമോ(

complementary) ആയ ഒരു ലക്ഷ്യമായിരിക്കാം. ദൈവികമായ ജ്ഞാനവും ഭക്തിയും അവനിൽ മാറ്റമുണ്ടാക്കും. അങ്ങനെ നിങ്ങൾ ശിക്ഷ വെട്ടിക്കുറച്ചാലും ശിക്ഷയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടും.

അപ്പോൾ ദൈവം നിങ്ങളിൽ പ്രസാദിക്കുകയും പാവപ്പെട്ടവന്റെമേൽ തന്റെ കൃപ കാണിക്കുകയും ചെയ്യും. അവന്റെ ദാരിദ്ര്യം എന്നെന്നേക്കുമായി ഇല്ലാതാകും. അങ്ങനെ സാമൂഹിക സേവനവും ആത്മീയ ദൗത്യവുമായി സമന്വയിപ്പിക്കണം (സംയോജിപ്പിക്കണം). ‘മനുഷ്യനെ സേവിക്കുന്നത് ദൈവസേവനമാണ്’ (ലോക സേവക മതം ഖണ്ഡനം/(Loka sevaka matha khandanam) എന്ന് വാദിച്ച ലോകസേവക മതം എന്ന വിഭാഗത്തെ അപലപിച്ചപ്പോഴും ശ്രീ ആദിശങ്കര ഉദ്ദേശിച്ചത് ഇതുതന്നെയാണ്. മദർ തെരേസയും സാമൂഹിക സേവനം ചെയ്തു എന്നാൽ തൻറെ ആത്മീയ ദൌത്യത്തിൻറെ ഭാഗമായിട്ടാണ് അവൾ അത് ചെയ്തത്.

അദ്ധ്യാപനമോ ക്ലാസുകളോ ഇല്ലാതെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് സൌജന്യമായി നൽകുന്ന ഭക്ഷണവും താമസവും പോലെയാണ് വെറും സാമൂഹ്യ സേവനം. വിദ്യാഭ്യാസം പ്രാഥമികമാണ്. അത് ആദ്യം വിദ്യാർത്ഥികൾക്ക് നൽകണം. വിദ്യാർത്ഥികൾക്ക് താമസവും ബോർഡിംഗും സെക്കൻഡറി അല്ലെങ്കിൽ വിദ്യാഭ്യാസത്തിന് അനുബന്ധമായി നൽകാം. വിദ്യാഭ്യാസം കൂടാതെ അത് അർത്ഥശൂന്യമാണ്, കാരണം വിദ്യാർത്ഥികൾക്ക് ഒരു പുരോഗതിയും ഉണ്ടാകില്ല, മറിച്ച് മോശം കൂട്ടുകെട്ടിലേക്കും ശീലങ്ങളിലേക്കും കടന്നേക്കാം.

ചില തീവ്രവാദ ഗ്രൂപ്പുകൾ പണക്കാരുടെ സ്വത്ത് കൊള്ളയടിക്കുകയും പാവപ്പെട്ടവർക്ക് കൈമാറുകയും ചെയ്യുന്നു. അത്തരം തീവ്രവാദം താൽക്കാലികവും പ്രത്യക്ഷവുമായ ആശ്വാസം മാത്രമേ നൽകുന്നുള്ളൂ, അതേസമയം ആത്മീയ ദൗത്യത്തിൽ മാത്രം അധിഷ്ഠിതമായ സാമൂഹിക പ്രവർത്തനം ശാശ്വതമായ പരിഹാരമാണ്. ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ സമൂഹത്തെ സേവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും അവർക്ക് ആത്മീയ അടിത്തറ ഉണ്ടായിരുന്നില്ല, അതിനാൽ അവർ സമൂഹത്തിന് ദോഷം ചെയ്തു. ഇന്ന് നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ(environmental problems) വായിക്കുമ്പോൾ ഇത് വ്യക്തമാകും.

അഴിമതി

സ്വന്തം ശരീരത്തിന്റെയും കുടുംബത്തിന്റെയും സുഖസൗകര്യങ്ങൾക്കായി മറ്റുള്ളവരുടെ സമ്പത്ത് തട്ടിയെടുക്കുന്നതാണ് അഴിമതി. ശരീരം തീവണ്ടിയിലെ ഒരു സീറ്റ് (ഇരിപ്പിടം) പോലെയാണ്, ആത്മാവായ നിങ്ങൾ യാത്രക്കാരാണ്. കുടുംബാംഗങ്ങൾ ഒരേ ട്രെയിനിലെ ബെഞ്ച്മേറ്റ്‌സ് പോലെയാണ്. നിങ്ങളുടെയും നിങ്ങളുടെ ബെഞ്ച്-മേറ്റ്‌സിന്റെയും സുഖത്തിനായി, നിങ്ങൾ ട്രെയിനിലെ മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചാൽ അത് അഴിമതിയാണ്. ഒരു മണിക്കൂർ നീളുന്ന ചെറിയ ട്രെയിൻ യാത്രയുടെ കാര്യം മാത്രമാണ് ജീവിതം. നിങ്ങളുടെ ബെഞ്ച്-മേറ്റ്‌സ് അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങും, അതിനുശേഷം നിങ്ങളെ ഓർക്കുകയുമില്ല. നിങ്ങൾക്ക് പോലും നിങ്ങളുടെ ഇരിപ്പിടം ഉപേക്ഷിച്ച് മുന്നോട്ട് പോകേണ്ടിവരും.

മരണശേഷം, അടുത്ത ജന്മത്തിൽ നിങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ കുടുംബാംഗങ്ങളെ നിങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവരും. ഈ ജീവിതത്തിന്റെ തീവണ്ടിയിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ദൈവവുമായുള്ള അഭിമുഖത്തെ(interview) അഭിമുഖീകരിക്കണം. അവിടെ നിങ്ങൾക്ക് ശാശ്വതമായ സന്തോഷമോ ശാശ്വതമായ ദുരിതമോ നൽകണമോ എന്ന് അവിടുന്ന് തീരുമാനിക്കും.

അതുകൊണ്ട് ഈ ജീവിതത്തിലൂടെയുള്ള യാത്രയിൽ പോലും ഈ മഹത്തായ അഭിമുഖത്തിനുള്ള തയ്യാറെടുപ്പിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ സ്വന്തം ഇരിപ്പിടത്തിലെ സുഖസൌകര്യങ്ങളെക്കുറിച്ചും ബെഞ്ച്-സഹപാഠികളുടെ സുഖസൌകര്യങ്ങളെക്കുറിച്ചും വിഷമിക്കേണ്ടതില്ല. എന്തായാലും നിങ്ങളുടെ സ്വന്തം ഇരിപ്പിടങ്ങളും, എല്ലാ ബെഞ്ച്-മേറ്റുകളെയും  നിങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവരും. നിങ്ങളുടെ ബെഞ്ച്-മേറ്റുകളുമായുള്ള (കുടുംബാംഗങ്ങൾ) ബന്ധങ്ങൾ താൽക്കാലികവും അയഥാർത്ഥവുമാണ്(temporary and unreal). താത്കാലികമായതെന്തും അയഥാർത്ഥമായിരിക്കണം എന്നാണ് ശ്രീ ശങ്കരാചാര്യ പറയുന്നത്. മുമ്പ് ഇല്ലാതിരുന്നതും ഭാവിയിൽ ഉണ്ടാകാത്തതുമായ ബന്ധം(bond) ഇക്കാലത്തും നിലവിലില്ല. അഴിമതിക്കെതിരെ ശാശ്വതമായ നിയന്ത്രണം ലഭിക്കുന്നതിന് അത്തരം ആത്മീയ സാക്ഷാത്കാരം(spiritual realization) അനിവാര്യമാണ്.

നിരീശ്വരവാദം

നിരീശ്വരവാദികൾ പ്രായോഗിക അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള യുക്തിസഹമായ(ലോജിക്കൽ) നിഗമനങ്ങളിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്ന കാര്യങ്ങളിലും(perception)  വിശ്വസിക്കുന്നു. യഥാർത്ഥ ആത്മീയ അറിവിന്(The real spiritual knowledge) ഈ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ കഴിയും, ദൈവത്തിൻറെ മനുഷ്യാവതാരം കണ്മുമ്പിൽ തന്നെയുണ്ടു്; മാംസത്തിലും രക്തത്തിലും. കുടുംബവും സമ്പത്തുമായുള്ള എല്ലാ ബന്ധനങ്ങളും കൺമുന്നിലുണ്ട്, മോക്ഷം എന്ന് വിളിക്കപ്പെടുന്ന അത്തരം ബന്ധങ്ങളിൽ നിന്നുള്ള മോചനവും കൺമുന്നിലുണ്ട്.

മനുഷ്യാവതാരത്തിലൂടെ(human incarnation) ഈ ലോകത്തിലും ഈ ജീവിതത്തിലും ഇപ്പോൾ തന്നെ ഒരാൾക്ക് ദൈവത്തെ അനുഭവിക്കാൻ കഴിയും. മനുഷ്യാവതാരം പ്രഘോഷിച്ച പ്രത്യേക ദിവ്യജ്ഞാനത്തിൽനിന്ന് (special divine knowledge) ലഭിച്ച അനന്തമായ സ്നേഹവും ആനന്ദവും(bliss)  ഇവിടെത്തന്നെ ആസ്വദിക്കപ്പെടുന്നു. സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ആസ്വാദനമാണ് ഏതൊരു ലൗകിക ബന്ധത്തിന്റെയും ലക്ഷ്യം. ഇതിനെ ജീവന്മുക്തി എന്ന് വിളിക്കുന്നു, അതിനർത്ഥം 'ജീവിക്കുമ്പോൾ രക്ഷ' എന്നാണ്; ജീവിച്ചിരിക്കുമ്പോൾ എന്തു നേടിയാലും അത് മാത്രമാൺ മരണാനന്തരം ആത്മാവിനൊപ്പം തുടരുന്നത്. അങ്ങനെ ധാരണയാണ്(പ്രത്യക്ഷബോധം) അദൃശ്യമായ ഭാവിക്ക് പോലും അടിസ്ഥാനം.

മനുഷ്യാവതാരം-അവതാരം

ദൈവം ഒരു രൂപത്തിൽ?

ഒട്ടുമിക്ക മതങ്ങൾക്കും ദൈവം ഒരു  രൂപമുള്ളവൻ ആണെന്നുള്ള എന്ന സങ്കൽപ്പത്തെ അംഗീകരിക്കാൻ കഴിയില്ല. കൂടാതെ, ചില മതങ്ങൾ ദൈവത്തെ മനുഷ്യ രൂപത്തിൽ (God in a human form) സ്വീകരിക്കാൻ അനുവദിക്കുന്നില്ല. എന്നിട്ടും ഓരോ മതവും ഭഗവാൻ സർവജ്ഞനും സർവശക്തനുമാണെന്ന വസ്തുത അംഗീകരിക്കുന്നു. ഇത് സത്യമാണെങ്കിൽ എല്ലാ രൂപങ്ങൾക്കും അതീതനായവൻ തൻറെ ഇച്ഛപ്രകാരം ഏതു രൂപവും സ്വീകരിക്കാം. അവുടുത്തേക്കു സ്വീകരിക്കാൻ കഴിയാത്ത ഒരു രൂപമെങ്കിലും ഉണ്ടെങ്കിൽ, അവിടുന്ന് സർവ്വശക്തനല്ല. അതുകൊണ്ട് മനുഷ്യരൂപം പോലും സ്വീകരിക്കാൻ ഭഗവാന് കഴിയുമെന്ന് അംഗീകരിക്കണം. അവുടുത്തേക്കു മനുഷ്യരൂപം എടുത്ത് മനുഷ്യനായി ഭൂമിയിൽ വരാം. അത്തരമൊരു മനുഷ്യനെ ദൈവത്തിന്റെ മനുഷ്യാവതാരം(human incarnation of God) അല്ലെങ്കിൽ അവതാരം(Avatara) എന്ന് വിളിക്കുന്നു. മനുഷ്യരൂപത്തിൽ അവതരിക്കാൻ ഭഗവാൻ പ്രാപ്തനാണെന്ന് മാത്രമല്ല, ഓരോ യുഗങ്ങളിലും അവിടുന്ന് അങ്ങനെ ചെയ്തിട്ടുണ്ട്, ഇന്നും അത് തുടരുന്നു. പണ്ട്(ഭൂതകാലത്തിൽ) അവിടുന്ന് മാത്രമാണ്, എല്ലാ പ്രവാചകന്മാരും മനുഷ്യാവതാരങ്ങളും(Avataras)  ആയി ഈ ലോകത്തിലേക്ക് വന്നത്.

മനുഷ്യാവതാരത്തിന്റെ ആവശ്യം

എന്തുകൊണ്ടാണ് അവിടുന്ന് മനുഷ്യരൂപത്തിൽ ഇറങ്ങിവരേണ്ടത് എന്ന പ്രധാന ചോദ്യം ആദ്യം തന്നെ ഉയരുന്നു. ഇതിനുള്ള ഉത്തരം ലളിതമാണ്. തൻറെ ഭക്തർക്ക് വേണ്ടിയാണ് അവിടുന്ന് ഈ ലോകത്ത് വരുന്നത്. ഭക്തൻ ഒരു വ്യക്തിയാണ്. ഒരു വ്യക്തി മൂന്ന് ശരീരങ്ങൾ ഉൾക്കൊള്ളുന്നു; കാരണ ശരീരം (ആത്മാവ്/ soul), സൂക്ഷ്മ ശരീരം (മനസ്സ്, ബുദ്ധി, ഭൂതകാല ഇമ്പ്രഷനുകൾ/ mind, intellect and past impressions), സ്ഥൂല (ഭൗതിക/ ശാരീരിക/ physical) ശരീരം. സ്ഥൂലശരീരം ഏറ്റവും പുറംഭാഗമുള്ള ശരീരമാണ്, അത് ദ്രവ്യത്തിൽ(matter) നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. കാരണശരീരം(causal body) ശുദ്ധമായ അവബോധം അല്ലെങ്കിൽ ജീവശക്തിയാണ്(pure awareness or life energy). തിരമാലകളില്ലാതെ നിശ്ചലമായ വെള്ളവുമായി ഇതിനെ താരതമ്യം ചെയ്യാം.

സൂക്ഷ്മ ശരീരത്തെ വെള്ളത്തിലെ തരംഗങ്ങളുമായി താരതമ്യപ്പെടുത്താം. ശുദ്ധമായ അവബോധത്തിലെ തരംഗങ്ങളായ ഭൂതകാല ഇംപ്രഷനുകൾ സൂക്ഷ്മശരീരമായി മാറുന്നു. ജലത്തിൽ നിന്ന് തരംഗങ്ങളെ വേർപെടുത്താൻ കഴിയാത്തതുപോലെ, സൂക്ഷ്മശരീരത്തെയും കാരണശരീരത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. സ്ഥൂലശരീരം ഈ കലങ്ങിയ വെള്ളം (തിരമാലകളുള്ള വെള്ളം) അടങ്ങിയിരിക്കുന്ന ഒരു കപ്പ് പോലെയാണ്. മരണസമയത്ത് ബാഹ്യമായ സ്ഥൂലശരീരം ഉപേക്ഷിക്കപ്പെടുന്നു. സൂക്ഷ്മശരീരത്തിനൊപ്പം കാരണശരീരവും (ആത്മാവ്) മേല്ലോകങ്ങളിലേക്ക് ആരോഹണം ചെയ്യുന്നു. സൂക്ഷ്മ ശരീരവും ആത്മാവും ചേർന്ന് ജീവാത്മ(jeevatma) എന്ന് വിളിക്കപ്പെടുന്നു ('ജീവ' എന്നത് സൂക്ഷ്മ ശരീരവും 'ആത്മ' എന്നത് കാരണശരീരവുമാണ്).

പുതിയ ലോകത്ത് ജീവാത്മാവ്, ഊർജ്ജസ്വലമായ(energetic) അല്ലെങ്കിൽ പ്രകാശമുള്ള ശരീരം (തൈജ  ശരീര/ luminous body) എന്ന പുതിയ ബാഹ്യ ശരീരം എടുക്കുന്നു. ഈ ശരീരം നിർജ്ജീവമായ ഊർജ്ജം കൊണ്ടു (inert energy) നിർമ്മിതമാണ്, ജീവാത്മാവ്(jeevatma) ജീവശക്തിയാൽ(life energy) നിർമ്മിതമാണ്. ജീവാത്മാവ് സ്വർഗത്തിൽ പോയാൽ അത് ഏറ്റെടുക്കുന്ന ഊർജ്ജസ്വലമായ ശരീരത്തെ 'ആസ്വാദന ശരീരം' (ഭോഗ ശരീരം/ bhoga sharira) എന്ന് വിളിക്കുന്നു. ഈ ശരീരം നല്ല ലൗകിക കർമ്മങ്ങളുടെ അല്ലെങ്കിൽ ധർമ്മിക പ്രവർത്തനങ്ങളുടെ ഫലമാണ്. അത് നരകത്തിലേക്കാണ് പോകുന്നതെങ്കിൽ, അത് ഏറ്റെടുക്കുന്ന ഊർജ്ജസ്വലമായ ശരീരത്തെ 'കഷ്ടങ്ങളുടെ ശരീരം' (യാതന ശരീര/ yatana sharira) എന്ന് വിളിക്കുന്നു. ഈ ശരീരം പാപപൂർണമായ ലൗകിക കർമ്മങ്ങളുടെ അല്ലെങ്കിൽ പാപ കർമ്മത്തിന്റെ ഫലമാണ്. മനുഷ്യരെയോ സമൂഹത്തെയോ രാജ്യത്തേയോ സേവിക്കുന്നത് പോലെയുള്ള ധാർമികമായ അല്ലെങ്കിൽ നല്ല ലൗകിക കർമ്മങ്ങൾ ചെയ്യുന്ന ആത്മാക്കൾ സ്വർഗ്ഗത്തിൽ പോകുന്നു.

അവിടെ അവർ അവരുടെ നല്ല പ്രവൃത്തികളുടെ ഫലങ്ങൾ ആസ്വദിക്കുകയും അവരുടെ മോശമായ പ്രവൃത്തികളുടെ ഫലം അനുഭവിക്കാൻ വീണ്ടും നരകത്തിലേക്ക് വീഴുകയും ചെയ്യുന്നു. ജനനമരണങ്ങളുടെ അനന്തമായ ചക്രത്തിൽ (cycle of birth and death) അവർ അകപ്പെട്ടിരിക്കുന്നു. സത്കർമങ്ങളുടെ പരിമിതിയെയാണ് ഇത് കാണിക്കുന്നത്. ചില അപൂർവ ആത്മാക്കൾ പൂർണ്ണമായ ഭക്തിയോടും പരിശ്രമത്തോടും കൂടി ഭൂമിയിൽ വരുന്ന ഭഗവാന്റെ മനുഷ്യാവതാരത്തെ സേവിക്കുന്നു. ഈ ആത്മാക്കൾ അത്യുന്നതമായ സ്വർഗ്ഗത്തിലോ അഥവാ ബ്രഹ്മലോകത്തിലോ എത്തിച്ചേരുന്നു. ഇവിടെ ആത്മാവ് ഊർജ്ജസ്വലമായ ഒരു ശരീരത്തെ ഏറ്റെടുക്കുന്നു, അത് വളരെ ശുദ്ധീകരിക്കപ്പെട്ടതും ദൈവിക ശരീരം അല്ലെങ്കിൽ ദിവ്യ ശരീരം (divine body or divya sharira) എന്ന് വിളിക്കപ്പെടുന്നു. ഈശ്വരസേവയിൽ നിർവഹിക്കുന്ന കർമങ്ങളുടെ ഫലമാണ് ഈ ശരീരം. അത്തരം ആത്മാക്കൾ ദൈവത്തോട് വളരെ അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമാണ്, ഭൂമിയിലെ അവിടുത്തെ ദിവ്യ ദൗത്യത്തിൽ അവിടുത്തെ സേവിക്കുന്നതിന്, കർത്താവിന്റെ മനുഷ്യാവതാരത്തോടൊപ്പം അല്ലാതെ അവർ പുനർജനിക്കേണ്ടതില്ല.

ബാഹ്യശരീരത്തിൻറെ മാധ്യമത്തിലൂടെ മാത്രമാണ് ഓരോ ലോകത്തും ഒരു ആത്മാവ് സമ്പര്‍ക്കം പുലര്‍ത്തുകയും ഗ്രഹിക്കുകയും ആസ്വദിക്കുകയും, ക്ലേശമനുഭവിക്കുകയും ചെയ്യുന്നത്. ഭൂമിയിൽ ബാഹ്യശരീരം സ്ഥൂലമായ ഭൌതികശരീരമാണ്. സ്വർഗ്ഗത്തിൽ ബാഹ്യശരീരം ഊർജ്ജസ്വലമായ ശരീരമാണ്. ഇപ്പോൾ ആത്മാവിന് സ്വന്തം തരത്തിലുള്ള മറ്റ് ശരീരങ്ങളെ മാത്രമേ തിരിച്ചറിയാൻ കഴിയൂ. ആത്മാവ് ഭൂമിയിലായിരിക്കുമ്പോൾ അതിന് ഒരു ഭൌതികശരീരം ഉള്ളതിനാൽ, അത് മറ്റ് ഭൗതിക ശരീരങ്ങളെ മാത്രമേ ഗ്രഹിക്കുകയുള്ളൂ. മറ്റൊരു ലോകത്തിന്റേതായ ഊർജ്ജസ്വലമായ ശരീരങ്ങളെ അതിന് ഗ്രഹിക്കാൻ കഴിയില്ല. ഭൂമിയിലെ ഒരു ആത്മാവിന് ദൈവത്തെ തിരിച്ചറിയണമെങ്കിൽ, അതിനർത്ഥം ദൈവം ഒരു ഭൗതിക ശരീരത്തിൽ വരണം എന്നാണ്. അവിടുന്ന് ഊർജ്ജസ്വലമായ ശരീരത്തിലാണ് വരുന്നതെങ്കിൽ, ഭൂമിയിലെ ഒരു വ്യക്തിക്ക് അവിടുത്തെ തിരിച്ചറിയാൻ കഴിയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യന് ഭഗവാന്റെ മനുഷ്യാവതാരത്തെ മാത്രമേ ഗ്രഹിക്കാൻ കഴിയൂ. അതുപോലെ സ്വർഗത്തിൽ ആത്മാവ് ഊർജ്ജസ്വലമായ ഒരു ശരീരം 'ധരിക്കുമ്പോൾ', ഊർജ്ജസ്വലമായ ഒരു ശരീരം 'ധരിക്കുന്ന' ദൈവത്തെ അതിന് ഗ്രഹിക്കാൻ കഴിയും. ശ്രീ വിഷ്ണു, ശ്രീ ശിവൻ, ശ്രീ ബ്രഹ്മാവ് എന്നിവർ ഊർജ്ജസ്വലമായ ശരീരങ്ങളിൽ ദൈവത്തിന്റെ ഉദാഹരണങ്ങളാണ്. ഭൂമിയിലെ മനുഷ്യർക്ക് അവരെ തിരിച്ചറിയാൻ കഴിയില്ല.

ഭൂമിയിലെ ഒരു വ്യക്തിക്ക് ഒരു ഭൗതിക ശരീരമുണ്ട്, കൂടാതെ ഒരു ഭൗതിക ലോകത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. അവന് അഞ്ച് ഇന്ദ്രിയങ്ങളുണ്ട്, അവ അറിവിലേക്കോ ധാരണയിലേക്കോ ഉള്ള അവന്റെ ഏക മാർഗമാണ്. പഞ്ചേന്ദ്രിയങ്ങൾക്ക് പരമമായ ദൈവത്തെ അവിടുന്ന് ആയിരിക്കുന്നത്പോലെ ഗ്രഹിക്കാൻ കഴിയില്ല. സമ്പൂർണ്ണ ദൈവം(absolute God) (നിർഗുണ ബ്രഹ്മം) സ്ഥലത്തിനും(space) സമയത്തിനും ശുദ്ധമായ അവബോധത്തിനും(pure awareness) അതീതമാണ്. അവൻ സൃഷ്ടികൾക്ക് അതീതനാണ്. ഏത് രൂപവും സ്ഥലത്തിന്റെയും സമയത്തിന്റെയും പരിധിക്കുള്ളിലാണ്(within the limits of space and time). മനുഷ്യ മനസ്സിന് ഈ അതിരുകൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ല. ദൈവത്തെക്കുറിച്ച് നമുക്ക് പറയാൻ കഴിയുന്നത് അവിടുന്ന് ഉണ്ടെന്ന് മാത്രമാണ്.

‘ദൈവം എങ്ങനെയാണ്?’ , ‘ദൈവം എവിടെ?’ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല, കാരണം ‘എങ്ങനെ’, ‘എവിടെ’ മുതലായവയ്ക്ക് സ്ഥലത്തിനും സമയത്തിനും ഉള്ളിൽ മാത്രമേ അർത്ഥമുള്ളൂ. ‘രൂപം’ എന്ന സങ്കൽപം അതിൽ സൂചിപ്പിച്ചിരിക്കുന്നതിനാൽ, അവിടുന്ന് രൂപരഹിതനാണെന്ന് നമുക്ക് പറയാൻ പോലും കഴിയില്ല. സ്ഥലം(space), ഊർജം, വായു തുടങ്ങിയവ രൂപരഹിതമാണ്. അവർ ദൈവമല്ല. അവരെപ്പോലെ നിങ്ങൾ ദൈവത്തെ സങ്കൽപ്പിക്കുന്നുവെങ്കിൽ, നാഡീ ഊർജ്ജത്താൽ നിർമ്മിച്ച (made of nervous energy) നിങ്ങളുടെ ഭാവനയും(imagination) ഒരു രൂപരഹിതമായ ഊർജ്ജമാണ്. ദൈവം സങ്കൽപ്പിക്കാൻ കഴിയാത്തവനാണെന്ന്(God is unimaginable) പറയണം. നിങ്ങൾ അവിടുത്തെ ഏതെങ്കിലും വിധത്തിൽ സങ്കൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഭാവന തന്നെ ഊർജ്ജത്തിന്റെ ഒരു രൂപമാണ്(your imagination, made of nervous energy), നിങ്ങൾ യഥാർത്ഥത്തിൽ, ഊർജ്ജത്തിലൂടെ (energy) മാത്രമാണ് ദൈവത്തെ സങ്കൽപ്പിക്കുന്നത്. ഊർജ്ജം സൃഷ്ടിയുടെ ഭാഗമാണ്. അത് ദൈവത്തെ ഗ്രഹിക്കാനുള്ള ഒരു മാധ്യമമായി മാറുന്നു, പക്ഷേ അത് ദൈവമല്ല.

എന്നിരുന്നാലും, ഒരു മാധ്യമത്തിലൂടെ ദൈവത്തെ സങ്കൽപ്പിക്കാൻ പറ്റും എന്ന് ഒരാൾ അംഗീകരിക്കുകയാണെങ്കിൽ അത് ഒരു സുപ്രധാന നേട്ടമാണ്. സൃഷ്ടിയുടെ ഏത് ഭാഗത്തിന്റെയും മാധ്യമത്തിലൂടെ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയും, അത് അതേ അവബോധത്തിന്റെയും ദ്രവ്യത്തിന്റെയും ഊർജ്ജത്തിന്റെയും പരിഷ്ക്കരണമല്ലാതെ(modification of the same awareness, matter and energy) മറ്റൊന്നുമല്ല. ദ്രവ്യവും ഊർജ്ജവും പരസ്പരം പരിവർത്തനം ചെയ്യാവുന്നതിനാൽ അവയെ ഒന്നിച്ച് നിഷ്ക്രിയ ഊർജ്ജം(inert energy) എന്ന് വിളിക്കാം. സൃഷ്ടിയുടെ നിർമ്മാണം ഈ രണ്ട് ഊർജങ്ങളും വഴിയാണ്.

താൻ സൃഷ്ടിച്ച ലോകത്തിലെ ഏത് രൂപവും ഭഗവാന് സ്വീകരിക്കാൻ കഴിയും. ഒരു മനുഷ്യൻ അവുടുന്ന് ഏറ്റെടുക്കുന്ന വ്യത്യസ്ത രൂപങ്ങളിൽ അവുടത്തെ ഗ്രഹിക്കാൻ ശ്രമിക്കാം. എന്നിരുന്നാലും, നമുക്ക് ഭഗവാനെ അവുടത്തെ പ്രപഞ്ച രൂപത്തിൽ (വിശ്വരൂപം) ഗ്രഹിക്കാൻ കഴിയില്ല, അത് മുഴുവൻ സൃഷ്ടിയുടെയും രൂപത്തിലുള്ള ഭഗവാനാണ്. ഊർജ്ജസ്വലമായ ശരീരത്തിൽ ഉള്ള ഭഗവാനെ ഗ്രഹിക്കാൻ മനുഷ്യനും കഴിയില്ല. ഇവയെല്ലാം ദൈവത്തെ ഗ്രഹിക്കാനുള്ള വിവിധ മാധ്യമങ്ങളാണ്. മനുഷ്യശരീരവും ഒരു മാധ്യമമാണ്. ഈ മാധ്യമത്തിലൂടെ മാത്രമേ മനുഷ്യർക്ക് ഭഗവാനെ ഗ്രഹിക്കാൻ കഴിയൂ. നമുക്ക് ഭഗവാനെ; ഭൌതിക മനുഷ്യശരീരത്തിൽ (a physical human body) മാത്രമേ ഗ്രഹിക്കാൻ കഴിയൂ എന്നതിനാൽ, തന്റെ ഭക്തരുടെ ആഗ്രഹവും ഭക്തിയും നിറവേറ്റുന്നതിനായി ഭഗവാൻ മനുഷ്യശരീരം എടുക്കണം.

ഭക്തിയുടെ പൂർത്തീകരണം

ദൈവത്തോട് അങ്ങേയറ്റം ഭക്തിയുള്ള മനുഷ്യർ ഭഗവാനെ കാംക്ഷിക്കുമ്പോൾ, അവിടുന്ന് തന്റെ എല്ലാ കരുണയോടും കൂടി, തന്റെ ഭക്തരെ തൃപ്തിപ്പെടുത്താൻ മനുഷ്യരൂപത്തിൽ ഇറങ്ങിവരുന്നു. മനുഷ്യരൂപത്തിൽ മാത്രം, ഭക്തന് ഭഗവാനെ സേവിക്കാനും ഭക്ഷണം നൽകാനും അവിടു ത്തോടൊപ്പം ജീവിക്കാനും അവിടുത്തോട് സംസാരിക്കാനും അവുടുത്തെ പൂർണ്ണമായി സ്നേഹിക്കാനും കഴിയുകയുള്ളൂ. ഒരാൾക്ക് വിശ്വരൂപത്തിലുള്ളതോ രൂപരഹിതനായതോ ആയ കർത്താവിനെ സേവിക്കാനോ സ്നേഹിക്കാനോ സംസാരിക്കാനോ കഴിയില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏക പോംവഴി ഒരു വിഗ്രഹത്തെ ആരാധിക്കുക എന്നതാണ്. അത് കർത്താവല്ല, അവുടുത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് മാത്രം. ഏതോ ദൂരദേശത്ത് നിൽക്കുന്ന തൻറെ പ്രിയപ്പെട്ടവന്റെ ഫോട്ടോയിൽ പിടിച്ചു നിൽക്കുന്ന കാമുകിയെ പോലെ. വിഗ്രഹമോ ചിത്രമോ യഥാർത്ഥ വ്യക്തിയുടേത് പോലുമല്ല. വിഗ്രഹത്തിന് ഭക്ഷണം കൊടുക്കുക, അലങ്കരിക്കുക, സ്നേഹിക്കുക, അങ്ങനെ പലതും ചെയ്യുന്നതായി നിങ്ങൾ നടിച്ചേക്കാം.

എന്നിരുന്നാലും ഇത് വെറും ഭാവന മാത്രമാണെന്ന് വ്യക്തമാണ്. നിങ്ങൾ നൽകുന്ന ഭക്ഷണം വിഗ്രഹം ഒരിക്കലും കഴിക്കുന്നില്ല. ഒരു യഥാർത്ഥ വ്യക്തിയെ  പോലെ  ഭക്ഷണം കഴിക്കുന്നതിൽ അത് ഒരിക്കലും സംതൃപ്തിയും സന്തോഷവും കാണിക്കില്ല. നിങ്ങൾക്ക് വിഗ്രഹത്തിൽ സ്തുതിഗീതങ്ങളും ഗാനങ്ങളും ആലപിക്കാം, പക്ഷേ വിഗ്രഹം എന്നത്തേയും പോലെ ചലനരഹിതവും നിർജീവവുമായി തുടരും. അങ്ങനെ യഥാർത്ഥത്തിൽ, വിഗ്രഹത്തിന്റെ രൂപത്തിൽ ഭഗവാനെ സേവിക്കാനോ ആരാധിക്കാനോ അലങ്കരിക്കാനോ സ്തുതിക്കാനോ നിങ്ങൾക്ക് അവസരമില്ല. രൂപമില്ലാത്തവനായി ദൈവത്തെ ആരാധിക്കുന്നതും സാധ്യമല്ല, കാരണം ഒന്നാമതായി, രൂപമില്ലാത്തവൻ ദൈവമല്ല, മായ(Maya) എന്നറിയപ്പെടുന്ന അവുടുത്തെ രൂപരഹിതമായ ശക്തിയാണ്. മനസ്സിന് പരിമിതമായ രൂപങ്ങൾ മാത്രമേ മനസ്സിലാക്കാൻ കഴിയൂ എന്നതിനാൽ രൂപരഹിതമായ മായയെ ആരാധിക്കുമ്പോൾ, എവിടെ തുടങ്ങണമെന്ന് ഒരാൾക്ക് അറിയില്ല. നിങ്ങൾ എത്ര അർപ്പണമനോഭാവമുള്ള ഭക്തരായിരുന്നാലും, രൂപമില്ലാത്തവയെയോ; വിഗ്രഹങ്ങളെയും ബിംബങ്ങളെയും ആരാധിക്കുന്നതിലേക്ക് സ്വയം പരിമിതപ്പെടുത്തിയാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ഭക്തിയുടെയും ആരാധനയുടെയും പൂർത്തീകരണം നേടാനാവില്ല. നിങ്ങളുടെ ആരാധനയാൽ നിങ്ങൾക്ക് ഒരിക്കലും തൃപ്തനാകാൻ കഴിയില്ല. ഭഗവാനെ സേവിക്കുവാനും ആരാധിക്കുവാനും സ്നേഹിക്കുവാനും സംസാരിക്കുവാനും പാടുവാനും കഴിയുന്ന ഏക മാർഗ്ഗം അവിടുന്ന് ഒരു മനുഷ്യാവതാരമായി അല്ലെങ്കിൽ അവതാരമായി ഇറങ്ങിവരുമ്പോഴാണ്.

മനുഷ്യാവതാരത്തിൻറെ അംഗീകാരം

ഭഗവാന്റെ മനുഷ്യാവതാരത്തെ തിരിച്ചറിയുന്നത് ഭഗവാനെ തന്നെ തിരിച്ചറിയുക എന്നതാണ്. ഭഗവാൻറെ മനുഷ്യാവതാരത്തെ സേവിക്കുക എന്നത് ഭഗവാൻറെ തന്നെ സേവനമാണ്. ഭക്തൻറെ ധാരണയ്ക്കും എത്തിപ്പെടലിനും അതീതനായ ഭഗവാൻ, തൻറെ മനുഷ്യശരീരത്തിൻറെ മാധ്യമം; അവിടുത്തെ എത്തിപ്പെടാനും സേവിക്കാനും സമർപ്പിക്കുന്നു. എന്നിരുന്നാലും, ഇവിടെയാണ് ബുദ്ധിമുട്ട്. മറ്റേതൊരു മനുഷ്യ ശരീരത്തെയും പോലെ ഉള്ള തന്റെ മനുഷ്യശരീരത്തിലൂടെ, തന്നെ സമീപിക്കാനുള്ള അവസരം കർത്താവു് മനുഷ്യർക്കു് നൽകുന്നു. അതിനാൽ, ഭഗവാന്റെ മനുഷ്യാവതാരത്തെ മറ്റേതൊരു മനുഷ്യനിൽ നിന്നും വേർതിരിച്ചറിയാൻ മനുഷ്യന് അത്യധികം ബുദ്ധിമുട്ടാണ്. മനുഷ്യാവതാരത്തിന്റെ ശരീരവും പ്രകൃതിയുടെ നിയമങ്ങൾക്ക് വിധേയമാണ്, ബാഹ്യമായി പ്രത്യേക ഗുണങ്ങളൊന്നും കാണിക്കുന്നില്ല. ഒരു ബ്ലേഡിന് രാജാവിന്റെയും യാചകന്റെയും ഷർട്ട് ഒരുപോലെ മുറിക്കാൻ കഴിയും.

വ്യത്യാസം വ്യക്തികളിലാണ്. ഇരുവരുടെയും ബാഹ്യ ഷർട്ടുകൾ തമ്മിൽ വ്യത്യാസമില്ല. അതുപോലെ ഭഗവാന്റെ മനുഷ്യാവതാരമായ മനുഷ്യശരീരത്തിനും സാധാരണ മനുഷ്യനും തമ്മിൽ വ്യത്യാസമില്ല. മനുഷ്യാവതാരത്തെ തിരിച്ചറിയാൻ കഴിയുന്നത് ആ ശരീരത്തിന്റെ ചില ഗുണങ്ങളാലല്ല, മറിച്ച് ഭഗവാന്റെ മൂന്ന് അവിഭാജ്യ സ്വഭാവങ്ങളുടെ പ്രകടനത്തിലൂടെയാണ്: അനന്തമായ അറിവ്, അനന്തമായ ആനന്ദം, അനന്തമായ സ്നേഹം(Infinite Knowledge, Infinite Bliss and Infinite Love). ഇവ മൂന്നും അവിടുന്ന് നിങ്ങളുടെ അനുഭവത്തിലേക്ക് കൊണ്ടുവരുന്നു.

അങ്ങനെ നിങ്ങൾ അവുടുത്തെ തിരിച്ചറിയുന്നത് നിങ്ങളുടെ നേരിട്ടുള്ള അനുഭവത്തിൻറെ അടിസ്ഥാനത്തിലാണ്. ഇത് അന്ധമായ വിശ്വാസത്തിന്റെ പ്രശ്നമല്ല. മനുഷ്യാവതാരം അവുടുത്തെ അതിശക്തമായ ശക്തികൾ ഉപയോഗിച്ച് അത്ഭുതങ്ങൾ നടത്താൻ കഴിവുള്ളതാണെങ്കിലും, അത്ഭുതങ്ങൾ മനുഷ്യാവതാരത്തെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡമാകില്ല. സൂപ്പർ ശക്തികൾ അവുടുത്തെ അനുബന്ധ സവിശേഷതകളാണ്(associated characteristics), അവുടുത്തെ അവിഭാജ്യ സവിശേഷതകളല്ല(inseparable characteristics). അവ മറ്റുള്ളവർക്ക് നൽകാം. മഹാ സന്യാസിമാർക്കും (തപസ്വികൾക്കും), യോഗികൾക്കും, അസുരന്മാർക്കും പോലും അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്ന് അങ്ങനെ നാം കാണുന്നു. അവയ്ക്കു വേണ്ടി മതിയായ തപസ്സു ചെയ്യുന്ന ആർക്കും ഈ ശക്തികൾ നൽകാൻ ദൈവത്തിന് കഴിയും

ദത്താത്രേയ ഭഗവാൻ

അങ്ങനെ ഭഗവാൻ തൻറെ ഭക്തർക്കും ലോകത്തിനും മനുഷ്യാവതാരമായി 'സ്വയം' നൽകുന്നു, ദത്താത്രേയ അല്ലെങ്കിൽ ദത്ത (അവൻ, നൽകപ്പെട്ടവൻ/ He, who is given) എന്ന് വിളിക്കപ്പെടുന്നു. ഭഗവാന്റെ ഏതൊരു മനുഷ്യാവതാരവും ദത്തയാണ്. സ്രഷ്ടാവ്, പരിപാലകൻ, സംഹാരകൻ എന്നീ മൂന്ന് ഭാവങ്ങളിൽ ദത്ത ദൈവമാണ്. അങ്ങനെ ദത്തയിൽ ബ്രഹ്മാവ് (സ്രഷ്ടാവിന്റെ ഭാവത്തിലുള്ള ദൈവം/ God in the aspect of Creator), വിഷ്ണു (പാലകന്റെ ഭാവത്തിലുള്ള ദൈവം/ God in the aspect of the Sustainer), ശിവൻ (ആഗിരണം ചെയ്യുന്ന അല്ലെങ്കിൽ നശിപ്പിക്കുന്നവന്റെ ഭാവത്തിലുള്ള ദൈവം/ God in the aspect of the Absorber or Destroyer) എന്നിവ ഉൾപ്പെടുന്നു. ദൈവത്തിൻറെ മറ്റെല്ലാ രൂപങ്ങളും ദൈവത്തിൻറെ ഒരു പ്രത്യേക വശത്തെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന ദൈവ സങ്കൽപ്പമാണ് ദത്ത.

അതിനപ്പുറം, ദൈവം അവുടുത്തെ സാർവത്രിക (കോസ്മിക്/ വിശ്വ) രൂപത്തിൽ, നമുക്ക് സങ്കൽപ്പിക്കാനാവില്ല. ദൈവിക ജ്ഞാനത്തെക്കുറിച്ച് മനുഷ്യനെ പഠിപ്പിക്കാൻ ഇറങ്ങിയ ആദി ഗുരു (പ്രാഥമിക അല്ലെങ്കിൽ യഥാർത്ഥ ഗുരു) ആണ് ദത്ത. അവിടുന്ന് സദ്ഗുരു (സത്-ഗുരു അല്ലെങ്കിൽ സത്യത്തിന്റെ ആചാര്യൻ) ആണ്. പരമമായത് നൽകിയ ദൈവമാണ് ദത്ത. അവിടുന്ന് തന്നെത്തന്നെ ലോകത്തിന് നൽകി. സമ്പൂർണ്ണ ത്യാഗത്തിന്റെ ഉദാഹരണമാണ് അവിടുന്ന്. തന്റെ ഭക്തർക്ക് വേണ്ടി അവിടുന്ന് തന്റെ ശരീരം ബലിയർപ്പിക്കുന്നു. അവിടുന്ന് തന്റെ ഭക്തർക്ക് തന്റെ ശരീരം നൽകുന്നത് ആരാധനയ്ക്കായി മാത്രമല്ല, അവരുടെ ദുഷ്കർമ്മങ്ങളുടെ ഫലങ്ങൾ കൈമാറുകയും അവർക്കുവേണ്ടി കഷ്ടപ്പെടുകയും, സഹിക്കുകയും ചെയ്യുന്നു [ദത്ത തന്റെ ശരീരം ആരാധനയ്ക്കായി ദാനം ചെയ്യുകയും തന്റെ ഭക്തന്മാർ ചെയ്ത പാപങ്ങളുടെ ഫലം ഇല്ലാതാക്കാൻ തന്റെ ശരീരം ബലിയർപ്പിക്കുകയും ചെയ്യുന്നു.]

എല്ലാ കാലങ്ങളിലും സ്ഥലങ്ങളിലും ദത്ത

ശ്രീ രാമൻ, ശ്രീകൃഷ്ണൻ,  ശ്രീ യേശുദേവൻ, ശ്രീ മുഹമ്മദ് നബി, ശ്രീ ബുദ്ധൻ തുടങ്ങി നിരവധി പേർ ഭഗവാന്റെ മനുഷ്യാവതാരങ്ങളുടെ ഉദാഹരണങ്ങളാണ്. ഭക്തർക്കുവേണ്ടിയാണ് അവർ ഈ ലോകത്തിലേക്ക് വന്നത്. അവരെ ഭക്തർ ആരാധിക്കുകയും ഭക്തർക്ക് വേണ്ടി അവർ കഷ്ടപ്പെടുകയും(സഹിക്കുകയും) ചെയ്തു. ഭഗവാന്റെ മനുഷ്യാവതാരങ്ങൾ എല്ലാ ദേശത്തും എല്ലാ കാലത്തും കാണാം. അവിടുത്തെ സമീപിക്കാനും സേവിക്കാനും ഓരോ ദേശത്തെയും സമയത്തെയും ജനങ്ങൾക്ക് തുല്യ അവസരം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സമ്പൂർണ അവതാരം

മനുഷ്യരുടെ അധഃപതനങ്ങൾ ഉണ്ടാകുമ്പോൾ നീതി (ധർമ്മം) പുനഃസ്ഥാപിക്കുന്നതിനായി ഓരോ യുഗത്തിലും ഭഗവാൻ അവതാരമെടുക്കുന്നുവെന്ന് ഭഗവദ്ഗീത പറയുന്നു. വിവിധ അവതാരങ്ങളിൽ ഭഗവാൻ കാലത്തിന്റെ ആവശ്യമനുസരിച്ച് പലവിധ കർമ്മങ്ങൾ ഏറ്റെടുക്കുന്നു. ദൈവത്തിന്റെ പരമോന്നത മനുഷ്യാവതാരമായ പരിപൂർണ അവതാരം(Pari Purna Avatara) അർത്ഥമാക്കുന്നത് മനുഷ്യരൂപത്തിൽ ഇറങ്ങിവന്ന ഭഗവാൻ ആ മനുഷ്യശരീരത്തിൽ അതിന്റെ ജനനം മുതൽ അവസാനം വരെ വസിക്കുകയും സത്യവും അനന്തവും ദിവ്യവുമായ ജ്ഞാനത്തിന്റെ അവിഭാജ്യ സ്വഭാവത്തെ പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.

ശ്രീ ബ്രഹ്മാവ് (സ്രഷ്ടാവിന്റെ ഭാവത്തിലുള്ള ഭഗവാൻ) അത്തരമൊരു  പൂർണ്ണരൂപത്തിൽ 'യോഗ വസിഷ്ഠം' അല്ലെങ്കിൽ 'ജ്ഞാന വസിഷ്ഠം' ഉപദേശിച്ച വസിഷ്ഠ മുനിയായി വന്നു. തുടർന്ന് ഭഗവാൻ ശ്രീ വിഷ്ണു (പാലകന്റെ ഭാവത്തിലുള്ള ഭഗവാൻ) ശ്രീകൃഷ്ണനായി അത്തരമൊരു സമ്പൂർണ രൂപത്തിൽ വന്ന് ഭഗവദ്ഗീത ഉപദേശിച്ചു. ഭഗവാൻ ശ്രീ ശിവൻ (അജ്ഞതയെ നശിപ്പിക്കുന്നവന്റെ ഭാവത്തിലുള്ള ഭഗവാൻ) ശ്രീ ആദിശങ്കരാചാര്യനായി വന്ന് 'ഭാഷ്യം' ഉപദേശിച്ചു.

ശ്രീ ബ്രഹ്മാവ്, ശ്രീ വിഷ്ണു, ശ്രീ ശിവൻ എന്നീ ത്രിമൂർത്തികൾ ഒരുമിച്ച്, ദത്താത്രേയ അല്ലെങ്കിൽ ഭഗവാൻ ദത്ത എന്ന് വിളിക്കപ്പെടുന്ന ഒരു പരിപൂർണ അവതാരമായി, മനുഷ്യരാശിക്ക് ദൈവിക ജ്ഞാനം പകർന്നുനൽകാൻ ഇറങ്ങി. അവിടുന്ന് ശ്രീ ദത്ത സ്വാമിയായി(Shri Datta Swami)  നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.

യഥാർത്ഥ ദൈവിക ജ്ഞാനം പൂർണ്ണമായി പ്രസരിപ്പിക്കുന്ന ഭഗവാന്റെ മനുഷ്യാവതാരമാണ് പരിപൂർണ അവതാരം. അത്തരത്തിലുള്ള ഒരു മനുഷ്യാവതാരത്തെ ദൈവവുമായി തുല്യമായി കണക്കാക്കാം. ദൈവത്തിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചും ആളുകൾ അവുടുത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്നും സമീപിക്കുന്നുവെന്നും നമുക്ക് കൂടുതൽ വിശകലനം ചെയ്യാം. ഒരു ഉദാഹരണം പറയാം. വൈദ്യുതി നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതിന് രൂപമില്ല, കാണാൻ കഴിയില്ല. എന്നിരുന്നാലും, ലൈവ് വയറിന്റെ മാധ്യമത്തിലൂടെ മാത്രമേ ഇത് (വൈദ്യുതാഘാതമായി) അനുഭവപ്പെടൂ. വയർ ഇല്ലാതെ, വൈദ്യുതി നമുക്ക് അനുഭവിക്കാൻ കഴിയില്ല. അതിനാൽ നമ്മുടെ ധാരണയുടെ വീക്ഷണകോണിൽ നിന്ന്, വൈദ്യുതി ഒരു ലൈവ് വയറിന് സമാനമാണ്. ഭക്തന് എത്തിപ്പിടിക്കാൻ പറ്റാത്തവനായ ഭഗവാൻ; അവതാരമായ മനുഷ്യശരീരം എന്ന മാധ്യമം വഴിയായി ഭക്‌തനെ തന്നിലേക്ക് എത്തിക്കുന്നു. ഭഗവാൻറെ മനുഷ്യാവതാരത്തെ ഭഗവാൻ തന്നെയായി ഭക്തൻ കണക്കാക്കുന്നത് തീർച്ചയായും ഭഗവാൻറെ ആഗ്രഹമാണ്. അവതാരപുരുഷൻറെ മനുഷ്യശരീരത്തിൽ ഈശ്വരനെ സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭക്തൻ സാക്ഷാൽ ഈശ്വരനെ തന്നെ ആരാധിക്കുന്നു.

എന്നാൽ കഷ്ടം, എല്ലാ ഭക്തർക്കും ഇത് ചെയ്യാൻ കഴിയില്ല. അന്യമനുഷ്യരോടുള്ള അഹങ്കാരവും അസൂയയും പൂർണ്ണമായും കീഴടക്കിയ ഭക്തർക്ക് മാത്രമേ ഭഗവാന്റെ മനുഷ്യാവതാരത്തെ സ്വയം ഭഗവാനായി സ്വീകരിക്കാൻ കഴിയൂ. അഹങ്കാരവും അസൂയയും ഭാഗികമായി മാത്രം കീഴടക്കിയവർക്ക് ഭഗവാൻ മനുഷ്യാവതാരത്തിൽ പ്രധാന ഘടകമായി(major component) വസിക്കുന്നു എന്ന് അംഗീകരിക്കാൻ കഴിയും. അവർ ഇപ്പോഴും മനുഷ്യ അവതാരത്തിൽ വ്യക്തിത്വത്തിൻറെ ഒരു ചെറിയ ഘടകം ഉണ്ടെന്ന് കരുതുന്നു. ലൈവു് വയറിൽ, വൈദ്യുതിയും വയറും രണ്ടും നിലനിൽക്കുന്നുവെന്നും എന്നാൽ വൈദ്യുതിയാണു് പ്രധാന ഘടകമെന്നും പ്രസ്താവിക്കുന്നതിനു് തുല്യമാണിത്. വൈദ്യുതിയും വയറും ക്രിസ്തുമതത്തിലെ പിതാവിന്റെയും പുത്രന്റെയും ആശയങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു രാജാവ് തന്റെ സുഹൃത്തിന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നത് പോലെ ദൈവം മനുഷ്യാവതാരത്തിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തങ്ങളുടെ അഹങ്കാരത്തെയും അസൂയയെയും ഭാഗികമായി കീഴടക്കിയ ഈ ആളുകൾ, ദ്വൈതത്തിൽ(duality) അന്തർലീനമായ ഒരു ഐക്യത്തെ അംഗീകരിക്കുന്നു.

അഹങ്കാരവും അസൂയയും നിറഞ്ഞ മനസ്സുള്ള ഭക്‌തജനങ്ങൾക്ക് മനുഷ്യാവതാരത്തെ പൂർണമായോ ഭാഗികമായോ ദൈവമായി അംഗീകരിക്കാനാവില്ല. മനുഷ്യശരീരത്തിലേക്കുള്ള ദൈവത്തിന്റെ പ്രവേശനം അവർക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രസ്തുത വ്യക്തി ദൈവത്തിൽ നിന്നുള്ള ഒരു പ്രവാചകനോ ദൂതനോ ആണെന്ന് മാത്രമേ അവർക്ക് അംഗീകരിക്കാൻ കഴിയൂ, അവനിൽ ദൈവത്തിന്റെ ശക്തി നിലനിൽക്കുന്നു, എന്നാൽ ദൈവം തന്നെ അല്ല.

അങ്ങനെ, ഈ മൂന്ന് തരം ഭക്തരെ അടിസ്ഥാനമാക്കി, മനുഷ്യ അവതാരത്തെ ദൈവവുമായി സമാനമായി എടുക്കാം, അല്ലെങ്കിൽ ദൈവത്തിൻറെ വാസസ്ഥലം (ദൈവം താമസിക്കുന്നത്) അല്ലെങ്കിൽ ദൈവത്തിന്റെ ദാസൻ. ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ദൈവത്തോടുള്ള ഈ മൂന്ന് സമീപനങ്ങളും നിലവിലുണ്ട്. ഹിന്ദുമതത്തിൽ മൂന്ന് മഹാപ്രഭാഷകർ (ശ്രീ ശങ്കരൻ, ശ്രീ രാമാനുജം, ശ്രീ മാധവ) ഈ മൂന്ന് കോണുകളെക്കുറിച്ചും യഥാക്രമം വെവ്വേറെ പ്രസംഗിച്ചു. മൂന്ന് സമീപനങ്ങളെ യഥാക്രമം അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്ന് വിളിക്കുന്നു. മൂന്ന് പ്രബോധകരും തങ്ങളുടെ സമീപനങ്ങളെ ചിട്ടയായ വിശകലനം നടത്തുകയും മൂന്ന് കോണുകളെ വിപുലമായ തത്ത്വചിന്തകളായി വികസിപ്പിക്കുകയും ചെയ്തു. ക്രിസ്തുമതത്തിൽ കർത്താവായ യേശു മാത്രമാണ് ഈ മൂന്ന് കോണുകളെ കുറിച്ച് ഹ്രസ്വമായി പ്രസംഗിച്ചത്.

ഇസ്ലാം പ്രസംഗിക്കുന്നത് അവസാന കോണിൽ മാത്രമാണ് അതിൽ അവർ ഒരു മനുഷ്യാവതാര ത്തെയും അംഗീകരിക്കുന്നില്ല. പരമാവധി, അവർ പ്രവാചകന്മാരെയും(prophets) ദൈവദൂതന്മാരെയും(messengers of God) സ്വീകരിക്കുന്നു.  ഈ സമീപനത്തിന് ഒരു പ്രത്യേക നേട്ടമുണ്ട്. ഒന്നുകിൽ താൻ ദൈവമാണെന്ന് അവകാശപ്പെടുന്ന, അല്ലെങ്കിൽ ദൈവം തങ്ങളിൽ വസിക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യാജ പ്രസംഗകർ ഒഴിവാക്കപ്പെടുന്നു. അങ്ങനെ മുസ്ലീങ്ങൾ മുഹമ്മദ് നബിയെപ്പോലും മനുഷ്യാവതാരമായിട്ടല്ല, ദൈവത്തിന്റെ ദൂതനായാണ് കണക്കാക്കുന്നത്.

ഇപ്പോൾ ശ്രീ ദത്ത സ്വാമി(Shri Datta Swami) ഭഗവാന്റെ സമ്പൂർണ്ണ അവതാരമാണ് (പരിപൂർണ അവതാരം) എന്ന് പറയുമ്പോൾ, മുൻകാലങ്ങളിലെ മറ്റ് അവതാരങ്ങൾ അപൂർണ്ണമോ ഏതെങ്കിലും തരത്തിൽ താഴ്ന്നതോ ആണെന്ന് അർത്ഥമാക്കുന്നില്ല. മറ്റ് അവതാരങ്ങൾ യഥാർത്ഥ ജ്ഞാനം പൂർണ്ണമായി നൽകിയിട്ടില്ല എന്നിരിക്കെ, ശ്രീ ദത്ത സ്വാമി സമ്പൂർണ്ണ യഥാർത്ഥ ജ്ഞാനം പ്രബോധനം ചെയ്യുന്നു എന്നാണ് ഇതിനർത്ഥം. ഒരേ ഭഗവാൻ എല്ലാ അവതാരങ്ങളിലും സന്നിഹിതനായിരുന്നു, എല്ലാ അവതാരങ്ങളിലും പൂർണമായ യഥാർത്ഥ ജ്ഞാനം അവിടുത്തേക്ക്‌ ഉണ്ടായിരുന്നു. എന്നിരുന്നാലും, മുൻകാല അവതാരങ്ങൾ ഭാഗികമായി മാത്രമേ ഇത് പ്രബോധിപ്പിച്ചിരുന്നുള്ളൂ. ഇത് അവതാരങ്ങളെ കുറിച്ചല്ല, മറിച്ച് അവർ ഉപദേശിച്ച ഭക്തരെക്കുറിച്ചാണ് പ്രതിഫലിപ്പിക്കുന്നത്.

കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളായി ലോകം ഒരുപാട്  പുരോഗമിച്ചു. മുഴുവൻ ജനങ്ങളും ഇന്ന് മുമ്പത്തേക്കാൾ വിദ്യാസമ്പന്നരും അവബോധമുള്ളവരുമാണ്. ശാസ്ത്രവും യുക്തിവാദവും സമൂഹത്തിൻറെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. പുരാതന കാലത്ത് ശാസ്ത്രം അവികസിതാവസ്ഥയിലായിരുന്നു. അന്ധമായ വിശ്വാസങ്ങളുടെയും തെറ്റായ യുക്തിയുടെയും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടതായിരുന്നു അത്. അന്ന് അറിയപ്പെട്ടതിനെ അടിസ്ഥാനമാക്കിയായിരുന്നു അക്കാലത്തെ ലോജിക് (തർക്കശാസ്ത്രം). പലപ്പോഴും അതു്  തീർത്തും തെറ്റായിരുന്നു. ഉദാ. സൃഷ്ടിയുടെ ഘടകങ്ങളുടെ വിശകലനത്തിൽ, സ്പേസിന് (ആകാശം) ശബ്ദത്തിന്റെ ഗുണമുണ്ടെന്ന് പറഞ്ഞു. ശൂന്യാകാശത്ത് ശബ്ദത്തിന് സഞ്ചരിക്കാൻ കഴിയില്ലെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതിന് ഒരു മാധ്യമം വേണം. അതിനാൽ ശബ്ദം ശൂന്യാകാശത്തിന്റെ (space) ഗുണമായി മാറാൻ കഴിയില്ല. ആധുനിക ശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യൻറെ അറിവിനെയും യുക്തിയെയും പരിഷ്കരിച്ചിരിക്കുന്നു. സമ്പൂർണ സത്യത്തെ അംഗീകരിക്കാനും സ്വാംശീകരിക്കാനും പൊതുസമൂഹത്തിന് സാധിച്ചു. ഞാൻ ഈ വിശദമായ വിശദീകരണം നൽകുന്നു, കാരണം ഇത് തെറ്റിദ്ധരിക്കാൻ വളരെ എളുപ്പമാണ്.

 
 whatsnewContactSearch