
28 Nov 2024
[Translated by devotees of Swami]
[ശ്രീ ഗണേഷ് വി ചോദിച്ചു:- സ്വാമിജി, ദൈവത്തെ അവബോധമായി (അവയർനെസ്സ്) കരുതിയാൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ എന്തൊക്കെയാണ്? അങ്ങ് സൂചിപ്പിച്ച ഒരു പ്രശ്നം, ആത്മാവും ദൈവവും അവബോധമാണെങ്കിൽ ആത്മാവ് ദൈവമാണെന്ന് കരുതും എന്നതാണ്. ഈ തെറ്റായ അനുമാനത്തെ നിരാകരിക്കുന്നതിന്, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ സങ്കൽപ്പം ആവശ്യമാണ്. ദൈവത്തെ അവബോധമാണെന്ന് തെറ്റിദ്ധരിച്ചാൽ മുകളിൽ പറഞ്ഞതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് ദൈവത്തെ അവബോധമായി (അവയർനെസ്സ്) കണക്കാക്കാൻ കഴിയില്ല, കാരണം അവബോധം സൃഷ്ടിക്കാൻ നിഷ്ക്രിയ ഊർജ്ജവും ഭൌതികമായ നാഡീവ്യൂഹവും (മെറ്റീരിയലൈസ്ഡ് നെർവസ്സ് സിസ്റ്റം) ആവശ്യമാണ്. ലോകത്തിൻ്റെ സൃഷ്ടി ആരംഭിക്കുന്നതിന് മുമ്പ് ദൈവം ലോകത്തെ സൃഷ്ടിക്കാൻ ചിന്തിച്ചു. ലോകസൃഷ്ടിക്ക് മുമ്പ്, നിഷ്ക്രിയ ഊർജ്ജമോ ദ്രവ്യമോ ഉണ്ടായിരുന്നില്ല. ചിന്തിക്കാൻ അവബോധം ആവശ്യമാണ്, കാരണം ഏതൊരു ചിന്തയും അവബോധത്തിൻ്റെ ഒരു രീതി മാത്രമാണ്. അവബോധത്തിൻ്റെ അഭാവത്തിൽ, ദൈവം എങ്ങനെയാണ് ലോകത്തെ സൃഷ്ടിക്കാൻ ചിന്തിച്ചത്? ഇതാണ് പ്രധാന ചോദ്യം. ദൈവം സർവ്വശക്തനായതിനാൽ അവബോധമില്ലാതെ ചിന്തിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇതിന് ഉത്തരം നൽകാം. ചിന്തിക്കുന്നത് തന്നെ അവബോധമാണെന്ന് നിങ്ങൾ പറഞ്ഞാൽ, അത്തരം അവബോധത്തെ സങ്കൽപ്പിക്കാനാവാത്ത അവബോധം എന്ന് വിളിക്കണം, അത് സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്, കാരണം സങ്കൽപ്പിക്കാൻ കഴിയാത്ത രണ്ട് ഇനങ്ങൾക്ക് ഒരുമിച്ച് നിലനിൽക്കാൻ കഴിയില്ല. ദൈവം ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു ആത്മാവിലുള്ള ലൗകിക അബോധത്തിന് ഒരു അണുവിനെ പോലും സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. അതിനാൽ, ദൈവം കേവലം സങ്കൽപ്പിക്കാൻ കഴിയാത്തവനാണ്, അവബോധം പോലുള്ള സങ്കൽപ്പിക്കാവുന്ന ഒരു വസ്തുവാണ് ദൈവമെന്ന് നിങ്ങൾക്ക് പറയാനാവില്ല.
★ ★ ★ ★ ★
Also Read
God's Awareness Is Different From Human-awareness
Posted on: 25/07/2010How To Come Out Of A Revengeful Thought?
Posted on: 02/09/2022Imaginable Awareness Different From Unimaginable God
Posted on: 19/01/2011Why Do We Have To Pray To Different Forms Of God For Solving Different Kinds Of Problems?
Posted on: 31/05/2021
Related Articles
What Is The Problem If We Say That The Awareness Of The Soul Is A Tiny Part Of The Awareness Of God?
Posted on: 18/03/2024Please Explain About Thoughtless Awareness, Imaginable Awareness And Unimaginable Awareness.
Posted on: 08/10/2023Shri Dattaguru Bhagavat Gita: Kaalabhairava Khanda: Chapter-13 Part-2
Posted on: 28/07/2018