home
Shri Datta Swami

Posted on: 15 Dec 2023

               

Malayalam »   English »  

ശരീരമില്ലാത്ത ഒരു ആത്മാവിൻ്റെ ഐഡൻ്റിറ്റി എന്താണ്?

[Translated by devotees of Swami]

[ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു: പാദനമസ്കാരം സ്വാമി! ശരീരമില്ലാത്ത ഒരു ആത്മാവിൻ്റെ ഐഡന്റിറ്റി  എന്താണ്? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഛന്ദ ചന്ദ്ര]

സ്വാമി മറുപടി പറഞ്ഞു:- കൃത്യമായി പറഞ്ഞാൽ, പ്രവർത്തിക്കുന്ന മസ്തിഷ്ക-നാഡീവ്യവസ്ഥയിൽ അവബോധമായി (അവർനെസ്സ്) മാറുന്ന നിഷ്ക്രിയ ഊർജ്ജത്തെയാണ് (ഇനെർട്ട് എനർജി) ആത്മാവ് സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ആത്മാവിന് അത് ശരീരത്തിലായാലും ശരീരമില്ലാത്തതായാലും ഒരു ഐഡൻ്റിറ്റിയും ഇല്ല, കാരണം നിർദ്ദിഷ്ട നിഷ്ക്രിയ ഊർജ്ജം അതേ പൊതു നിഷ്ക്രിയ ഊർജ്ജമാണ് (ജനറൽ ഇനെർട്ട് എനർജി) . പക്ഷേ, 'ആത്മാവ്' എന്ന വാക്ക് വ്യക്തിഗത ആത്മാവിനും (ഇൻഡിവിച്ഛുൽ  സോൾ)ഉപയോഗിക്കപ്പെടുന്നു. വ്യക്തിഗത ആത്മാവ് അർത്ഥമാക്കുന്നത് പൊതുവായ ശുദ്ധമായ അവബോധമല്ല (ജനറൽ പുവർ അവർനെസ്സ്), അത് ശരീരത്തിൽ പോലും ഐഡൻ്റിറ്റി ഇല്ലാത്തതാണ്. പക്ഷേ, വ്യക്തിഗത ആത്മാവ് എന്നത് ചിന്തകളുടെയോ ഗുണങ്ങളുടെയോ ഒരു പ്രത്യേക കൂട്ടമാണ്, ഈ സാഹചര്യത്തിൽ വ്യക്തിഗത ആത്മാവിന് മൂന്ന് ഗുണങ്ങളുടെ (സാത്വിക, രാജസിക, താമസിക ഗുണങ്ങൾ) ഒരു പ്രത്യേക അനുപാതത്തിൻ്റെ അർത്ഥത്തിൽ ചില പ്രത്യേക ഐഡൻ്റിറ്റി ഉണ്ട്. അത്തരത്തിലുള്ള നിരവധി നിർദ്ദിഷ്ട അനുപാതങ്ങൾ ഉണ്ടാകും, അത് പരസ്പരം വ്യത്യസ്തമായ വിവിധ പ്രത്യേക ആത്മാക്കൾക്ക് കാരണമാകും. ഈ രീതിയിൽ, നിങ്ങൾ ഒരു പ്രത്യേക വ്യക്തിഗത ആത്മാവിനെ മൂന്ന് ഗുണങ്ങളുടെ ഒരു പ്രത്യേക ബണ്ടിൽ എടുക്കുകയാണെങ്കിൽ, ഒരു പ്രത്യേക വ്യക്തിഗത ആത്മാവ് മാത്രമേ അതിൻ്റെ പ്രത്യേക ഐഡൻ്റിറ്റി കൈവരിക്കൂ. ഉദാഹരണത്തിന്, മൂന്ന് ഗുണങ്ങളുടെ 70:20:10 അനുപാതമുള്ള ഒരു പ്രത്യേക വ്യക്തിഗത ആത്മാവ് എന്ന് പറയുകയാണെങ്കിൽ, നിങ്ങൾക്ക് മൂന്ന് ഗുണങ്ങളുടെ 50:30:20 അനുപാതത്തിൽ മറ്റൊരു വ്യക്തിയെ കാണിക്കാം. ഈ പ്രത്യേക അനുപാതം ഒരു പ്രത്യേക വ്യക്തിഗത ആത്മാവിൻ്റെ ഐഡൻ്റിറ്റിയായി മാറുന്നു.

ഫെബ്രുവരി 18, 2024

സ്വാമി മറുപടി പറഞ്ഞു (അധിക പോയിൻ്റുകളോടെ): ആത്മാവ് എന്നാൽ നിങ്ങളുടെ ചോദ്യമനുസരിച്ച് അവബോധം. ഒരു പാത്രമോ (കണ്ടെയ്നർ) ശരീരമോ ഇല്ലാതെ അവബോധം നിലനിൽക്കില്ല. വ്യക്തിഗത ആത്മാവ് (ആത്മാവ് എന്ന് വിളിക്കപ്പെടുന്നു) സ്ഥൂലശരീരത്തിൽ നിന്ന് പുറത്തുപോകുമ്പോൾ, അത് സൂക്ഷ്മ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ശുദ്ധമായ അവബോധവും അവബോധത്തിൻ്റെ പാത്രത്തിൻ്റെ മെറ്റീരിയലും തമ്മിൽ വ്യത്യാസമില്ല. രണ്ട് വ്യക്തിഗത ആത്മാക്കളുടെ ഘടന (കോമ്പോസിഷൻ) തമ്മിലുള്ള വ്യത്യാസം മാത്രമാണ്. ചിന്തകളുടെ ഒരു കൂട്ടമാണ് വ്യക്തിഗത ആത്മാവ്. ഈ ചിന്തകൾ മൂന്ന് അടിസ്ഥാന ഗുണങ്ങളുടേതാണ് (സത്വം, രജസ്സ്, തമസ്സ്). രണ്ട് വ്യക്തിഗത ആത്മാക്കൾ തമ്മിലുള്ള വ്യത്യാസം മൂന്ന് ഗുണങ്ങളുടെ അനുപാതത്തിലെ വ്യത്യാസമാണ്, കൂടാതെ വ്യക്തിഗത ആത്മാവിൽ അടങ്ങിയിരിക്കുന്ന ചിന്തകളുടെ ഗുണപരവും (ക്വാലിറ്റേറ്റിവ്) അളവ്പരവുമായ (ക്വാണ്ടിറ്റേറ്റിവ്) ഘടനയാണ് വ്യക്തിഗത ആത്മാവിൻ്റെ അല്ലെങ്കിൽ ആത്മാവിൻ്റെ പ്രത്യേക ഐഡൻ്റിറ്റി.

 
 whatsnewContactSearch