
04 Mar 2024
[Translated by devotees of Swami]
[ശ്രീമതി രമ്യയുടെ ഒരു ചോദ്യം.]
സ്വാമി മറുപടി പറഞ്ഞു:- ഭക്ഷണം കഴിക്കുമ്പോൾ, അത് ഓക്സിഡൈസ് ചെയ്ത് നിഷ്ക്രിയ ഊർജ്ജത്തെ (ഇനെർട്ട് എനർജി) സ്വതന്ത്രമാക്കുന്നു. ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്ന ഈ നിഷ്ക്രിയ ഊർജ്ജം ശ്വസനം എന്ന പ്രത്യേക പ്രവർത്തനത്തിന് കാരണമാകുന്നു. അതേ നിഷ്ക്രിയ ഊർജ്ജം വൃക്കകളിൽ പ്രവേശിക്കുമ്പോൾ, അത് മാലിന്യങ്ങളുടെ ഫിൽട്ടറേഷൻ എന്ന ഒരു പ്രത്യേക ജോലി ചെയ്യുന്നു. നിഷ്ക്രിയ ഊർജ്ജം പ്രവേശിക്കുന്ന സിസ്റ്റത്തിൻ്റെ പ്രത്യേക സ്വഭാവം മൂലമാണ് ഒരു നിർദ്ദിഷ്ട പ്രവർത്തനം ജനറേറ്റ് ചെയ്യുന്നത്. അതുപോലെ, നിഷ്ക്രിയ ഊർജ്ജം മസ്തിഷ്ക-നാഡീവ്യൂഹത്തിലേക്ക് (ബ്രെയിൻ നെർവസ് സിസ്റ്റം) പ്രവേശിക്കുമ്പോൾ, നിഷ്ക്രിയ ഊർജ്ജത്തിൻ്റെ ഒരു പ്രത്യേക പ്രവർത്തന രൂപത്തെ (സ്പെസിഫിക് വർക്ക് ഫോം) അവബോധം (അവർനെസ്സ്) എന്ന് വിളിക്കുന്നു, അത് നിഷ്ക്രിയമല്ല (നോൺ-ഇനെർട്ട്). മസ്തിഷ്ക-നാഡീവ്യവസ്ഥയുടെ ഈ പ്രത്യേക സ്വഭാവം മൂലമാണ് അവബോധത്തിൻ്റെ നിഷ്ക്രിയമല്ലാത്ത സ്വഭാവം ഉണ്ടാകുന്നത്. അവബോധം ഊർജ്ജത്തിൻ്റെ ഒരു രൂപമാണ്, അതിൽ ന്യൂറോണുകൾ എന്ന് വിളിക്കപ്പെടുന്ന അടിസ്ഥാന യൂണിറ്റുകൾ അടങ്ങിയിരിക്കുന്നു (പ്രകാശ ഊർജ്ജത്തിൻ്റെ അടിസ്ഥാന കണങ്ങൾ ഫോട്ടോണുകൾ പോലെ). പഞ്ചേന്ദ്രിയങ്ങളുടെ (ബാഹ്യ ലോകത്തിൽ നിന്ന്) വിവരങ്ങൾ തലച്ചോറിലേക്ക് കൈമാറുക എന്നതാണ് അവബോധം ചെയ്യുന്ന ജോലി. നിങ്ങൾ കണ്ണിലൂടെ ഒരു കുടം കണ്ടാൽ, കണ്ണിൻ്റെ റെറ്റിനയിൽ പാത്രത്തിൻ്റെ അച്ചടിച്ച ചിത്രം അവബോധത്താൽ തലച്ചോറിലേക്ക് ഒരു കുടമായി രൂപാന്തരപ്പെടുന്നു. അതിനാൽ, അവബോധം എന്നത് നിഷ്ക്രിയ ഊർജ്ജത്തിൻ്റെ ഒരു പ്രത്യേക പ്രവർത്തന രൂപമാണ്.
★ ★ ★ ★ ★
Also Read
Does The Inert Energy From The Mother's Womb Get Converted Into The Soul And Does The Inert Energy G
Posted on: 16/12/2020Inert Energy - The First Created Item
Posted on: 19/08/2008Distinguishing Between Awareness, Energy And God
Posted on: 29/06/2008The Physical World Is Basically Inert Energy
Posted on: 13/10/2013
Related Articles
Is Atman Timeless And Space Less?
Posted on: 24/05/2021What Is Meant By Knowing The Soul?
Posted on: 26/09/2020What Is The Meaning Of Ekena Vijanatena Sarvam Vijnaatam Bhavati From Veda?
Posted on: 29/06/2021