home
Shri Datta Swami

Posted on: 22 Apr 2023

               

Malayalam »   English »  

മായ, മഹാ മായ, മൂല മായ എന്നിവയുടെ തലങ്ങളിൽ യോഗയും ഭോഗവും എന്താണ്?

[Translated by devotees]

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമി ജി!]

സ്വാമി മറുപടി പറഞ്ഞു:- ഏത് തലത്തിലും, യോഗ എന്നാൽ ദൈവത്തിന്റെ മനുഷ്യരൂപത്തോടുള്ള(the human form of God) അവബോധം(awareness) അല്ലെങ്കിൽ ശാരീരിക സംസര്‍ഗ്ഗം(physical association) ആണ്. ഭോഗ(Bhoga) എന്നാൽ പുണ്യഫലങ്ങളും പാപങ്ങളുടെ ശിക്ഷയും അനുഭവിക്കുക എന്നാണ് അർത്ഥമാക്കുന്നത്. മായ(Maayaa) എന്നാൽ സത്യത്തെക്കുറിച്ചുള്ള അജ്ഞത മൂലമുള്ള മിഥ്യാബോധം(illusion) ഓരോ വ്യക്തിയെയും ദുരിതത്തിലേക്ക് നയിക്കുന്നു എന്നാണ്. മഹാ മായ(Mahaa Maayaa) എന്നാൽ സൃഷ്ടിയിലൂടെ ദൈവം സൃഷ്ടിച്ച മിഥ്യയെയാണ് അർത്ഥമാക്കുന്നത്; സൃഷ്ടികൾക്ക് തന്റെ തന്നെ സമ്പൂർണ്ണ യാഥാർത്ഥ്യം സമ്മാനിച്ചുകൊണ്ടാണ് ഇത്; അവിടുത്തെ കൃപ ആത്മാവിൽ പതിച്ചില്ലെങ്കിൽ ഒരു ആത്മാവിനും മറികടക്കാൻ കഴിയാത്തതാണിത്. എല്ലാത്തരം വസ്തുക്കളും പ്രത്യക്ഷപ്പെട്ട ആദ്യത്തെ സൃഷ്ടിച്ച ഇനമാണു് മൂല മായ(Mula Maayaa) എന്നാൽ അത്തരം ആദ്യത്തെയും അടിസ്ഥാനപരമായതുമായ ഇനം നിഷ്ക്രിയ ഊർജ്ജമാണു്(inert energy), അതു് മറ്റു് രണ്ടു് അടിസ്ഥാന ഘടകങ്ങളായി രൂപാന്തരപ്പെടുന്നു, അതു് ദ്രവ്യവും(matter) അവബോധവുമാണു്(awareness). യോഗയും ഭോഗവും(Yoga and Bhoga) ഈ മൂന്ന് ഇനങ്ങളുമായി ബന്ധപ്പെട്ടതല്ല.

 
 whatsnewContactSearch