
04 Feb 2025
[Translated by devotees of Swami]
[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സഷ്ടാംഗ നമസ്കാരം സ്വാമി. ദത്ത ഭഗവാനെ ആരാധിച്ചാൽ, അത്തരമൊരു ആത്മാവ് അതിന്റെ ലൗകിക ബന്ധനങ്ങളിൽ നിന്ന് വേർപെടുമെന്ന് പറയപ്പെടുന്നു (ദത്തം ചിന്നം). ഇതു, ഭക്തരെ ദത്ത ഭഗവാനിൽ നിന്ന് ആട്ടിയോടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, ഇത് വളരെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ദത്ത ഭഗവാനെക്കുറിച്ചുള്ള അത്തരമൊരു പ്രസ്താവനയ്ക്ക് അങ്ങയുടെ വ്യാഖ്യാനം എന്താണ്? --അങ്ങയുടെ ദിവ്യമായ പവിത്രമായ താമര പാദങ്ങളിൽ]
സ്വാമി മറുപടി പറഞ്ഞു:- മരണസമയത്ത്, ആത്മാവ് അതിന്റെ നിർദ്ദിഷ്ട ലൗകിക ബന്ധനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി വേർപ്പെടുത്തപ്പെടുന്നു. അടുത്ത ജന്മത്തിൽ, അതേ രണ്ട് ആത്മാക്കൾ ബന്ധിക്കപ്പെടുന്നില്ല, അല്ലെങ്കിൽ അതേ രണ്ട് ആത്മാക്കൾക്കിടയിൽ അതേ ബന്ധനം (ബോണ്ട്) തുടരുകയുമില്ല. ഇതിനർത്ഥം രണ്ട് ആത്മാക്കളും എന്നെന്നേക്കുമായി വേർപിരിയുന്നു എന്നാണ്, കൂടാതെ രണ്ട് ആത്മാക്കൾ തമ്മിലുള്ള ബന്ധനവും നിർദ്ദിഷ്ട ബന്ധനത്തിനൊപ്പം മരണത്തിനു ശേഷം എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുന്നു. ആത്മാവിന് ലൗകിക ബന്ധനങ്ങളോടുള്ള അടുപ്പം (അറ്റാച്ചുമെൻറ്) വളരെ കൂടുതലാണെങ്കിൽ, മരണസമയത്തെ വേദനയും ആനുപാതികമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവ് ദത്ത ഭഗവാന്റെ ഭക്തനാകുമ്പോൾ, ദത്ത ഭഗവാൻ തന്റെ ഭക്ത ആത്മാവിന്റെ ഈ മരണവേദന ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തിൽ, ലൗകിക ബന്ധനങ്ങളോടുള്ള ആകർഷണം കഴിയുന്നത്ര കുറയ്ക്കണം. അങ്ങനെ മരണസമയത്ത് മരണവേദന ആനുപാതികമായി കുറയുകയോ പൂർണ്ണമായും ഇല്ലാതാക്കുകയോ ചെയ്യാം. ഈ ആവശ്യത്തിനായി, ലൗകിക ബന്ധനങ്ങളോടുള്ള ആകർഷണം കഴിയുന്നത്ര കുറയ്ക്കണം. അങ്ങനെ മരണസമയത്ത് മരണവേദന ആനുപാതികമായി കുറയുകയോ പൂർണ്ണമായും ഇല്ലാതാക്കുകയോ ചെയ്യാം.

തന്റെ ഭക്ത ആത്മാവിന് ഏറ്റവും മികച്ചത് ചെയ്യാൻ ശ്രമിക്കുന്ന ദത്ത ഭഗവാനെ ആളുകൾ തെറ്റിദ്ധരിക്കുന്നു. സഹായത്തെ ദോഷമായി തെറ്റിദ്ധരിക്കപ്പെടുന്നു! ഈ മനോഹരമായ ലൌകിക ബന്ധനങ്ങളോട് ദത്ത ഭഗവാന് അസൂയയുണ്ടെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഈ മനോഹരമായ ലൗകിക ബന്ധനങ്ങൾ ആത്മാവുമായി എന്നെന്നേക്കും ശാശ്വതമാണെങ്കിൽ അത്തരം കുറ്റപ്പെടുത്തലുകൾ ശരിയാണെന്നു പറയാൻ കഴിയും. ലൗകിക ബന്ധനങ്ങളുടെ നരശ്വരത അനിവാര്യവും പ്രായോഗികമായി നിരീക്ഷിക്കപ്പെടുന്നതുമായ ഒരു സത്യമായിരിക്കുമ്പോൾ, തന്റെ ഭക്ത ആത്മാവിനെ ഭാവിയിലെ മരണവേദനയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ദത്ത ഭഗവാനെ കുറ്റപ്പെടുത്തുന്നത് മണ്ടത്തരമല്ലേ? ദത്ത ഭഗവാന്റെ ഉദ്ദേശ്യത്തിൽ ഒരു നിഷേധാത്മകതയും (നെഗറ്റിവിറ്റിയും) കാണുന്നില്ല, കാരണം അത് തന്റെ ഭക്തരോടുള്ള ദത്ത ഭഗവാന്റെ യഥാർത്ഥ സ്നേഹത്തെ തെളിയിക്കുന്ന പൂർണ്ണമായും പോസിറ്റീവാണ്. ഈ ആശയത്തിന്റെ പൂർണ്ണ ശക്തി, ആത്മാവ് അതിന്റെ ലൗകിക ബന്ധനങ്ങളിൽ നിന്ന് വേർപിരിയുന്നത് ഏത് ദിവസവും ഏത് സമയത്തും (തസ്മാദപരിഹാര്യേർത്ഥേ... – ഗീത) അനിവാര്യമാണ് എന്ന ആശയത്തിലാണ്. ദൈവവും ഒരു പ്രത്യേക ഭക്തനും തമ്മിലുള്ള ബന്ധനം എപ്പോഴും ശാശ്വതവും ഭാവി ജന്മങ്ങളിലെല്ലാം തുടരുന്നതുമാണ്. രാമനും ലക്ഷ്മണനും തമ്മിലുള്ള അതേ സഹോദരബന്ധം അടുത്ത ജന്മത്തിലും കൃഷ്ണനും ബലരാമനും ഇടയിൽ തുടർന്നു.
സിനിമ മാറുന്നതിനനുസരിച്ച് സിനിമാ നടന്മാർ തമ്മിലുള്ള ബന്ധനവും ഒരു ജന്മത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമെന്ന് അഷ്ടാവക്ര മുനി ജനക രാജാവിനോട് പറഞ്ഞു. എന്നാൽ, നിർമ്മാതാവു- സംവിധായകനും നടൻമാരും തമ്മിലുള്ള ബന്ധനം (മുതലാളി-തൊഴിലാളി ബന്ധനം) എല്ലാ ജന്മങ്ങളിലും (എല്ലാ സിനിമകൾക്കും) തുടരും, അതേസമയം നടന്മാർ തമ്മിലുള്ള റോൾ-ബോണ്ടുകൾ മാറിക്കൊണ്ടിരിക്കും. ഒരിക്കൽ ഒരു ആത്മാവ് ദത്ത ഭഗവാന്റെ ഭക്തനായിക്കഴിഞ്ഞാൽ, ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഭയാനകമായ യാതനകളിൽ നിന്ന് ആ ഭക്തനെ സംരക്ഷിക്കേണ്ടത് ദൈവത്തിന്റെ ന്യായമായ ഉത്തരവാദിത്തമല്ലേ? ദത്ത ഭഗവാനെ ആരാധിക്കരുതെന്ന് മുതിർന്നവർ ഭക്തരെ ഉപദേശിക്കുന്നു, കാരണം ഒരുപക്ഷേ എല്ലാ ആത്മാക്കളും ഭയങ്കരമായ മരണവേദന അനുഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു, അവരും അത് അനുഭവിക്കാൻ പോകുന്നു!
ലോകത്തിന്റെ ആപേക്ഷികത എന്തെന്നാൽ, ഏതൊരു സംഭവത്തെയും സ്പേസും സമയവും ഉപയോഗിച്ച് നിർവചിക്കാൻ കഴിയും, അവ പൂർണ്ണമായും യഥാർത്ഥമല്ല. സ്പേസിന്റെയും സമയത്തിൻ്റെയും ചുറ്റുപാടുകളുടെയും സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും മാറ്റത്തിനനുസരിച്ച് ആത്മാവ് മാറുന്നില്ലെങ്കിൽ, അങ്ങനെയുള്ള ആൾ ദത്ത ഭഗവാന്റെ തത്ത്വചിന്തയെ മനസ്സിലാക്കിയ ദത്ത ഭഗവാന്റെ യഥാർത്ഥ ശിഷ്യനാണെന്ന് പറയാം. ഈ സ്ഥിരത വികസിപ്പിച്ചെടുത്താൽ, ഒരാൾക്ക് ദത്ത ദൈവത്തിൻറെ പ്രബോധനം പൂർണ്ണമായും മനസ്സിലാക്കാൻ കഴിയും. ദത്ത ഭഗവാന്റെ കൃപയാൽ ലഭിച്ച സമാധാനം, ധൈര്യം, വൈരാഗ്യം, അനന്തമായ ആനന്ദം എന്നിവയിൽ ആത്മാവ് സ്ഥിരമായി നിലനിൽക്കണം. അചഞ്ചലമായ ഈ അവസ്ഥ ശിഷ്യൻ കൈവരിച്ചില്ലെങ്കിൽ ആത്മാവിന് ദത്തഭഗവാന്റെ ഭക്തനാണെന്ന് അവകാശപ്പെടാൻ കഴിയില്ല. ചുറ്റുമുള്ള സാഹചര്യങ്ങൾ (അന്തരീക്ഷം) കടന്നുപോകുന്ന മേഘങ്ങൾ പോലെ മാറുമ്പോൾ ആത്മാവ് ഒരു അസ്വസ്ഥതയുമില്ലാതെ ഉറച്ചുനിൽക്കണമെന്ന് ഗീത പറയുന്നു (ആഗമാപായിനോ'നിത്യാഃ - ഗീത). ഈ അവസ്ഥ കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ആത്മാവ് ദത്ത ഭഗവാന്റെ നാമം അതിന്റെ ജീവിത ലക്ഷ്യമായും വഴികാട്ടിയായും സ്വീകരിക്കാൻ പാടുള്ളതല്ല.
★ ★ ★ ★ ★
Also Read
Can You Please Explain Jesus' Statement 'the First Will Be The Last And The Last Will Be The First'
Posted on: 11/02/2005Please Correlate Your Statement With That In The Gita?
Posted on: 06/07/2021What Is The Right Interpretation Of The Following Gita Verse?
Posted on: 20/08/2021What Is The Interpretation Of The Following Composition By Shankara?
Posted on: 01/07/2021
Related Articles
Satsanga About Sweet Devotion (qa-69 To 71)
Posted on: 09/08/2025Does God (swami) Like It If I Rely On Him To Take Worldly Decisions For Me?
Posted on: 10/06/2021Shri Raadhaakrishna Gita: Chapter-2: The Essence Of Sainthood-yoga (verses 42-72)
Posted on: 20/08/2025Everybody Falls At The Level Of The Mind. How To Clean It And Rise?
Posted on: 16/05/2023Please Explain The Devotion Of Sati Devi And Hanuman.
Posted on: 04/03/2024