home
Shri Datta Swami

Posted on: 31 Aug 2023

               

Malayalam »   English »  

ഭൂരിപക്ഷം പേരും ലൗകിക ലൈൻ പിന്തുടരുമ്പോൾ, ന്യൂനപക്ഷം എങ്ങനെ ആത്മീയ ലൈൻ പിന്തുടരും?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, വിരമിച്ചവർ പോലും ദൈവത്തിനു വേണ്ടി കുറച്ചു സമയം പോലും ചിലവഴിക്കാതെ ലൗകിക പ്രവർത്തനങ്ങളിൽ മുഴുകുന്നത് ഞാൻ കാണുന്നു.  ഭൂരിപക്ഷം ഇങ്ങനെയാകുമ്പോൾ ന്യൂനപക്ഷം എങ്ങനെ ആത്മീയതയിൽ മുന്നോട്ടുപോകും? ഭൂരിപക്ഷം എല്ലായിടത്തും ന്യൂനപക്ഷത്തെ സ്വാധീനിക്കുന്നു.]

സ്വാമി മറുപടി പറഞ്ഞു:- ലോകജനസംഖ്യയുടെ 788 കോടിയിൽ, ഇന്ത്യയിൽ 140 കോടി പേർ മാത്രമാണ് വിസർജ്ജനത്തിനു ശേഷം മലദ്വാരം വെള്ളത്തിൽ കഴുകുന്നത്. ഭൂരിഭാഗവും (648 കോടി) മലദ്വാരം വിസർജ്ജനത്തിനു ശേഷം പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഈ സാഹചര്യത്തിൽ ഇന്ത്യൻ ന്യൂനപക്ഷത്തോട് ഭൂരിപക്ഷ നിയമം പ്രചരിപ്പിക്കാത്തത്? ഇത് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പ്രശ്‌നമല്ല. ഇത് സത്യത്തിന്റെയും അസത്യത്തിന്റെയും ചോദ്യമാണ്. തന്നിലേക്ക് നയിക്കുന്ന പാത വളരെ ഇടുങ്ങിയതാണെന്നും അപൂർവ്വമായി ഒരാൾ ആ വഴിയിലൂടെ വരുന്നുള്ളു എന്നും യേശു പറഞ്ഞു, അതേസമയം നരകത്തിലേക്ക് നയിക്കുന്ന പാത ദേശീയ പാത പോലെ വളരെ വിശാലമാണ്, എല്ലായ്പ്പോഴും ജനക്കൂട്ടം നിറഞ്ഞതാണ്. വിലപിടിപ്പുള്ള വജ്രം വളരെ അപൂർവമാണ്, അതേസമയം മൂല്യമില്ലാത്ത ചരൽ കല്ലുകൾ ധാരാളം. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വിലപ്പെട്ടതാണ്, കാരണം ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾ ഒരു ജനാധിപത്യ സർക്കാരിന് പ്രധാനമാണ്. മുകളിൽ പറഞ്ഞ ഇടുങ്ങിയ പാതയും ദേശീയപാതയും പോലെ ഭൗതിക ജീവിതവുമായി ആത്മീയ ജീവിതത്തെ താരതമ്യം ചെയ്യരുത്! ദൗർഭാഗ്യരായ ഭൂരിപക്ഷത്തിനിടയിൽ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ ദൈവം ന്യൂനപക്ഷത്തോട് ആവശ്യപ്പെടുന്നതിന്റെ കാരണം ഇതാണ്.

 
 whatsnewContactSearch