home
Shri Datta Swami

 Posted on 16 Feb 2024. Share

Malayalam »   English »  

ഭൂമിക്ക് മുകളിലുള്ള ആറ് ലോകങ്ങളിൽ എത്തുന്ന ആത്മാക്കൾ ഏതാണ്?

[Translated by devotees of Swami]

[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ക്ലൈമാക്‌സ് ഭക്തർ ദൈവത്തിൻ്റെ വാസസ്ഥലത്ത് (ബ്രഹ്മലോകം, ഗോലോകം മുതലായവ) നേരിട്ട് എത്തുമെന്ന് അങ്ങ് പറഞ്ഞു. അപ്പോൾ, ഏത് ആത്മാക്കളാണ് ഭൂമിക്ക് മുകളിലുള്ള ആറ് ലോകങ്ങളിൽ എത്തിച്ചേരുന്നത്? കർമ്മം ചെയ്യുന്നത് ഭൂമിയിൽ മാത്രമേ സാധ്യമാകൂ, അതായത് കർമ്മലോകം, കർമ്മം ചെയ്യാൻ കഴിയാത്തപ്പോൾ അവർ ദൈവത്തിനായി ചെയ്യുന്ന സാധന എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- ചില അജ്ഞാന ചിന്തകളാൽ തെറ്റിദ്ധരിക്കപ്പെട്ട ആത്മീയ അഭിലാഷകർക്ക് (സ്പിരിച്യുൽ ആസ്പിരൻസ്സ്) ബ്രഹ്മലോകത്തിന് താഴെയുള്ള ഈ ലോകങ്ങളിലെ വളരെ ഉയർന്ന സാക്ഷാത്ക്കാരം ലഭിച്ച ആത്മാക്കളിൽ (റിയലൈസ്ഡ് സോൾസ്) നിന്ന് ശരിയായ വ്യക്തത (ക്ലാരിഫിക്കേഷൻസ്)  ലഭിക്കും. ഇവിടെ ഒരു പ്രവൃത്തിയും (കർമ്മം) ഇല്ല. ഇത് ജ്ഞാനത്തിന്റെ വ്യക്തമാക്കൽ  (ക്ലാരിഫിക്കേഷൻസ്) മാത്രമാണ്, ഇവിടെ ഒരു പ്രവർത്തനവും ഉൾപ്പെടുന്നില്ല. ഇവിടെ, സാധന എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങളുടെ പരീക്ഷണങ്ങൾ കൂടാതെ ആത്മീയ ജ്ഞാനത്തിലെ ചില തെറ്റിദ്ധരിക്കപ്പെട്ട ദിശകളുടെ വ്യക്തത(ക്ലാരിഫിക്കേഷൻസ് ) കൂടിയാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via