home
Shri Datta Swami

Posted on: 01 Jan 2003

               

Malayalam »   English »  

സ്വാമി ആരാണു്?

(Translated by devotees)

കുറച്ച് പുതിയ സന്ദർശകർ എന്നോട് ഒരു ചോദ്യം ഉന്നയിച്ചു 'നിങ്ങൾ ആരാണ്'? ഈ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇവിടെ സൂചിപ്പിക്കണം, കാരണം ഓരോ പുതിയ വായനക്കാരനും ഈ ചോദ്യത്താൽ പ്രത്യക്ഷത്തിൽ ആക്രമിക്കപ്പെടുന്നു. എന്റെ പേര് വേണു ഗോപാല കൃഷ്ണ മൂർത്തി, എന്നാണ്. ‘ജന്നഭട്ട്ല' എന്നത് കുടുംബപ്പേരും. ആന്തരിക ശരീരത്തെ സൂക്ഷ്മ ശരീരം എന്ന് വിളിക്കുന്നു, ജലാശയത്തിലെ തിരമാലകൾ പോലെയുള്ള ഗുണങ്ങളാലും വികാരങ്ങളാലും നിർമ്മിതമാണ് ഈ ശരീരം.

ജലം ശുദ്ധമായ അവബോധമാണ് (pure awareness), അതിനെ കാരണശരീരം(causal body) അല്ലെങ്കിൽ ആത്മാവ് എന്ന് വിളിക്കുന്നു. സാക്ഷാത്കരിക്കപ്പെട്ട ഒരു പണ്ഡിതൻറെ കാര്യത്തിലെന്നപോലെ എൻറെ എല്ലാ ഗുണങ്ങളും വികാരങ്ങളും ശമിച്ചാൽ ആത്മാവ് നിശ്ചലമായ വെള്ളമുള്ള ഒരു കുളം പോലെയാകും. ജലമില്ലാതെ തരംഗങ്ങളുണ്ടാകില്ല, അതിനാൽ കാര്യകാരണശരീരം കൂടാതെ സൂക്ഷ്മശരീരം(subtle body) നിലനിൽക്കില്ല. സൂക്ഷ്മശരീരം എപ്പോഴും ജീവശക്തിയാൽ(life energy) നിർമ്മിതമായ അതിന്റെ കാരണ ശരീരം ഉൾക്കൊള്ളുന്നു. ഈ സൂക്ഷ്മശരീരം അമ്മയുടെ ഗർഭപാത്രത്തിൽ സ്ഥൂലശരീരത്തിൽ(gross body) പ്രവേശിച്ച് മരണസമയത്ത് ഉപേക്ഷിക്കുന്നു. സൂക്ഷ്മ ശരീരത്തിന് പേരോ കുടുംബപ്പേരോ ഇല്ല. അതുകൊണ്ട്, എന്റെ പേരിലൂടെയും കുടുംബപ്പേരിലൂടെയും ഞാൻ എൻറെ സ്ഥൂലശരീരത്തെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

അപ്പോൾ, ഞാൻ ആരാണ്? ഞാൻ സൂക്ഷ്മ ശരീരമാണോ? ഞാൻ സാക്ഷാത്കരിച്ച ആത്മാവായി(realized soul) മാറുകയും പൂർണ്ണമായ മുക്തി നേടുകയും ചെയ്താൽ എന്റെ സൂക്ഷ്മ ശരീരം അപ്രത്യക്ഷമാവുകയും അവസാനം ഞാൻ കാരണശരീരമായി തുടരുകയും ചെയ്യുന്നു.  ഇതു് വരെ ഒരു സങ്കീർണതയും ഇല്ല, കാരണം ഇതു് ഏതൊരു മനുഷ്യൻറെയും ആന്തരിക എക്സ് -റേ(X-rays) ഫോട്ടോഗ്രാഫാണ്. സാധാരണ ഫോട്ടോയിൽ ഏറ്റവും ബാഹ്യമായ സ്ഥൂലശരീരം മാത്രമേ ദൃശ്യമാകൂ. ആത്മീയ ജ്ഞാനത്തിന്റെ (spiritual knowledge) എക്സ്-റേകൾ സൂക്ഷ്മവും കാരണവുമായ ശരീരങ്ങളെ വെളിപ്പെടുത്തുന്നു.

എൻറെ ജീവിത ചരിത്രത്തിൽ നിന്നു് കാണാനാകുന്ന ഒരു പ്രത്യേക സാഹചര്യം എൻറെ കാര്യത്തിൽ ഉണ്ടായി. ഭക്തരുടെ അനുഭവങ്ങളും എന്നിൽ നിന്ന് ഒഴുകുന്ന സങ്കൽപ്പിക്കാനാവാത്ത ഉത്കൃഷ്ടമായ ദിവ്യജ്ഞാനവും ഈ മൂന്ന് ശരീരങ്ങളല്ലാതെ മറ്റെന്തോ അധിക വസ്തുവിൻറെ സാന്നിധ്യം എന്നിൽ വ്യക്തമായി ആവശ്യപ്പെടുന്നു. ചിലർ ഇതിനെ ആറാം ഇന്ദ്രിയം(sixth sense) അല്ലെങ്കിൽ അന്തർബോധം(intuition) എന്ന് വിളിക്കുന്നു, ഇത് ഒരു സ്‌പഷ്‌ടമായ അനിവാര്യതയാൺ(categorical imperative). ചിലർ അതിനെ ദൈവമെന്നോ ദൈവത്തിന്റെ ശക്തിയെന്നോ ദൈവകൃപയെന്നോ വിളിക്കുന്നു.

ഈ ലോകത്തിനപ്പുറമുള്ള ഈ അധിക വസ്തുവിനെ സ്വീകരിക്കാൻ ആഗ്രഹിക്കാത്തവരെ നിരീശ്വരവാദികൾ എന്ന് വിളിക്കുന്നു. അവരുടെ കോണിൽ നിന്നു് നോക്കിയാൽ ഞാൻ എന്റെ പ്രസംഗങ്ങളിലൂടെ മനുഷ്യരാശിയെ വഞ്ചിക്കുന്ന ഒരു കൗശലക്കാരനായ മനുഷ്യനാണ്. ഇത്തരം നിരീശ്വരവാദികൾ ഈ വെബ്‌സൈറ്റിൽ തൊടുക പോലുമില്ല, അവർ എന്റെ വായനക്കാരുമല്ല. എന്നാൽ അവരോട് പോലും ആമുഖത്തിന്റെ തുടക്കത്തിൽ ഞാൻ ഒരു ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അവർ ആ ചോദ്യത്തിന് ഉത്തരം നൽകട്ടെ, അവർക്ക് എന്നെ ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ, ഞാൻ ഈ ദൗത്യം ഉപേക്ഷിക്കും.

ദൈവം സങ്കൽപ്പിക്കാനാവാത്തവനാണ്(unimaginable), നേരിട്ട് അനുഭവിക്കാൻ കഴിയില്ല. ഒരു മാധ്യമത്തിലൂടെ (medium) അവിടുന്ന് തന്റെ ഭക്തർക്ക് സ്വയം ദാനം ചെയ്യുന്നു, മനുഷ്യർക്ക് ഏറ്റവും മികച്ച മാധ്യമം മനുഷ്യശരീരമാണ്. നിരീശ്വരവാദികൾ ഒഴികെയുള്ള ആളുകൾ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്, അവരെ ഈശ്വരവാദികൾ എന്ന് വിളിക്കുന്നു. ഈ ദൈവവിശ്വാസികൾക്കിടയിൽ, ഒന്നാമത്തെ തരം ആളുകൾ കരുതുന്നത്, സങ്കൽപ്പിക്കാനാവാത്ത ദൈവം ഈ മനുഷ്യശരീരത്തിൽ ഉടനീളം പ്രവേശിക്കുകയും വ്യാപിക്കുകയും ചെയ്തു എന്നാണ്. ഈ സാഹചര്യത്തിൽ, ഒരു വയർ(wire) മീഡിയത്തിൽ പ്രവേശിച്ച വൈദ്യുത പ്രവാഹം (electric current ) വയറിനെ വ്യാപിക്കുന്നു. അത്തരമൊരു വയറിനെ തന്നെ കറന്റ് എന്ന് വിളിക്കുന്നു.

ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ എന്റെ മിക്കവാറും എല്ലാ ഭക്തന്മാരും ഈ ആദ്യ വിഭാഗത്തിൽ പെട്ടവരാണ്, എന്നെ ഭഗവാൻ ദത്ത(Lord Datta) എന്ന് വിളിക്കുന്നു. സ്വാമി എന്നാൽ ഭഗവാൻ എന്നും 'ദത്ത' എന്നാൽ മനുഷ്യശരീരത്തിലൂടെ മനുഷ്യർക്ക് ദാനം ചെയ്ത ഭഗവാൻ എന്നും അർത്ഥം. അങ്ങനെ എന്റെ ഭക്തർ എന്നെ 'ദത്ത സ്വാമി' എന്ന് വിളിക്കുന്നു. താനും തന്റെ പിതാവും ഒന്നാണെന്ന് യേശു പറഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. രണ്ടാമത്തെ തരം ആളുകൾ എന്നെ ദത്ത ഭഗവാന്റെ ഒരു ഭക്തനായിട്ടാണ് കണക്കാക്കുന്നത്, ഒരു പിതാവിനെപ്പോലെ എൻറെ സ്ഥൂലശരീരത്തിൻറെ ഭവനം സന്ദർശിച്ച് ഹൃദയം എന്ന് വിളിക്കപ്പെടുന്ന കേന്ദ്ര മുറിയിൽ താമസിക്കുന്നു. ഒരു പിതാവിനെപ്പോലെ എൻറെ സ്ഥൂലശരീരത്തിൻറെ ഭവനം സന്ദർശിച്ച് ഹൃദയം എന്ന് വിളിക്കപ്പെടുന്ന കേന്ദ്ര മുറിയിൽ കഴിയുന്ന; എന്നെ ദത്ത ഭക്തനായിട്ടാണ് രണ്ടാമത്തെ തരം ആളുകൾ കാണുന്നത്.  പിതാവിന്റെ വലതുവശത്ത് ഇരിക്കുന്ന പുത്രനെന്ന നിലയിൽ യേശു ഈ അവസ്ഥ പ്രസ്താവിച്ചു.

ഹനുമാൻ എന്ന ഭക്തൻ തന്റെ ഹൃദയം കീറി അതിൽ ഭഗവാനെ കാണിച്ചു. ഞാൻ (കാരണശരീരത്തോടൊപ്പം സൂക്ഷ്മശരീരവും) ഈ വീടിന്റെ ഉടമയാണ്, എന്റെ പിതാവ് എന്റെ വീട് സന്ദർശിച്ചത് എന്റെ ഭാഗ്യമാണ്. അദൃശ്യനായ പിതാവ് എല്ലാ അത്ഭുത പ്രവൃത്തികളും ചെയ്യുകയും ദൃശ്യമായ എനിക്ക് പ്രശസ്തി നൽകുകയും ചെയ്യുന്നു. ഏറ്റവും ഉന്നതനായ ഭക്തൻറെ കാര്യത്തിൽ മാത്രമേ ഇത്തരം ഭാഗ്യം സാധ്യമാകൂ. മൂന്നാം വിഭാഗം വിശ്വാസികൾ ഒരിക്കലും ദൈവ പ്രവേശനം ഒരു മനുഷ്യനിലും അംഗീകരിക്കുന്നില്ല. ഈ ജനം, സ്പേസ്(space) അല്ലെങ്കിൽ കോസ്മിക് ഊർജ്ജം(cosmic energy) പോലെ രൂപരഹിതമായ ദൈവത്തെ ആരാധിക്കുന്നു.

ഈ വിഭാഗത്തിലുള്ള ചിലർ ദൈവത്തിന്റെ ഊർജ്ജസ്വലമായ ശരീരത്തെ(energetic body) സ്വർഗ്ഗത്തിലെ പിതാവായി ആരാധിക്കുന്നു, ഈ വിഭാഗത്തിൽ ചിലർ പ്രതിമകളെയും ഫോട്ടോകളെയും ആരാധിക്കുന്നു. മൂന്നാമത്തെ വിഭാഗത്തിൽ പെട്ട ഇവരുടെയെല്ലാം ആരാധന പരോക്ഷ പ്രാതിനിധ്യ ആരാധന മാത്രമാണ്(indirect representative worship). ദൈവത്തിൻറെ ഏതോ ഒരു ശക്തി ഭൂമിയിലേക്ക് അവിടുത്തെ സന്ദേശം എത്തിക്കുന്ന ഒരു മനുഷ്യനിലേക്ക് പ്രവേശിക്കുന്നു എന്ന് ഈ മൂന്നാം വിഭാഗം അംഗീകരിക്കുന്നു. ഇക്കൂട്ടർ മനുഷ്യാവതാരത്തെ മെസഞ്ചർ എന്ന് മാത്രം വിളിക്കുന്നു.

എന്നിരുന്നാലും, ഈ ആളുകൾ മരിച്ചുപോയ ദൂതന്മാരിൽ വിശ്വസിക്കുന്നു, എന്നാൽ അവരുടെ കാലത്ത് ജീവിച്ചിരിക്കുന്ന ദൂതനെ അവർ വിശ്വസിക്കുന്നില്ല. യഹൂദ ക്ഷേത്രത്തിലെ പുരോഹിതന്മാരെപ്പോലുള്ള അത്തരം ആളുകൾ കർത്താവായ യേശുവിനെ ക്രൂശിച്ചു, അവനെ ഒരു സന്ദേശവാഹകനായി പോലും സ്വീകരിച്ചില്ല. ഇതേ കാരണത്താൽ കാപാലിക(Kapalika) അനുയായികൾ ശ്രീ ശങ്കരാചാര്യരെയും യാഥാസ്ഥിതികരായ ഹിന്ദുക്കൾ സ്വാമി ദയാനന്ദനെയും കൊന്നു.

അതിനാൽ, "നിങ്ങൾ ആരാണ്?" എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം നൽകേണ്ടതുണ്ട്. വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത രീതികളിൽ.

1.   അതെ, ഞാൻ ദത്ത ഭഗവാനാണ്

2.   ദത്ത ഭഗവാൻ എന്റെ ഹൃദയത്തിലുണ്ട്, കാരണം ഞാൻ അവുടുത്തെ ഏറ്റവും ശക്തനായ ഭക്തനാണ്

3.   ദത്ത ഭഗവാൻ എന്നെ അവുടുത്തെ ദൂതനായി അയച്ചിരിക്കുന്നു

എന്നിരുന്നാലും മൂന്നാമത്തെ ഉത്തരത്തിൽ ഉറച്ചുനിൽക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം അതു് ആദ്യത്തെ രണ്ടു് വിഭാഗങ്ങളെ വിരുദ്ധമാകില്ല, മൂന്നാമത്തെ വിഭാഗം അത് ശക്തമായി അംഗീകരിക്കുന്നു. 100, 50, 25 എന്നീ സ്ഥാനങ്ങളിൽ നിൽക്കുന്ന ആളുകൾക്ക് ഏറ്റവും കുറഞ്ഞ സംഖ്യ 25 അംഗീകരിക്കാൻ കഴിയും. ഭഗവാൻ എന്ന നിലയിൽ, തന്നെ വിശ്വസിച്ച അർജ്ജുനനോട് മാത്രമാൺ ഭഗവദ്ഗീത പ്രഘോഷിക്കുന്നത് എന്നതുകൊണ്ടാണ് ശ്രീകൃഷ്ണൻ ആദ്യത്തെ ഉത്തരം പറഞ്ഞത്. എന്നാൽ ഞാൻ എൻറെ പ്രഭാഷണങ്ങൾ മൂന്ന് വിഭാഗം ജനങ്ങൾക്കും നൽകുന്നു. സ്പീക്കറിന് (സംസാരിക്കുന്ന വ്യക്തി) സമീപമുള്ള ഒരു മൈക്രോഫോൺ മാത്രമാണ് മെസഞ്ചർ.

സാമീപ്യം സ്പീക്കറുടെ സൌകര്യാർത്ഥം മാത്രമാണ്, പ്രിയം എന്ന് തെറ്റിദ്ധരിക്കരുത്. സ്പീക്കർ അദൃശ്യമാണ്, ദൃശ്യമാകുന്ന മൈക്രോഫോൺ മാത്രമാണ് സംസാരിക്കുന്നത് എന്ന് തോന്നും. അതുപോലെ, എന്നിലെ പ്രഭാഷകൻ(സ്പീക്കർ) അദൃശ്യനായതിനാൽ ഞാൻ ഈ ദൈവിക ജ്ഞാനം സൃഷ്ടിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നു. അതുപോലെ, എന്നിലൂടെ ഭക്തൻ അനുഭവിക്കുന്ന ഏത് അത്ഭുതവും ആ അദൃശ്യനായ പ്രഭാഷകനിൽ നിന്നാണ്.

ദൃശ്യമായ ഫാനിന്റെ ചലനം അതിലെ അദൃശ്യ വൈദ്യുത പ്രവാഹത്തിന്റെ ശക്തി മൂലമാണ്. ദൂതന്റെ ഈ കോണിൽ, ഈ ദിവ്യജ്ഞാനം ഭഗവാനിൽ നിന്നുതന്നെയാണ് വരുന്നത് എന്നതാണ് അന്തിമ സാരം. നിങ്ങൾക്ക് അത് വളരെ ശ്രദ്ധയോടെ പഠിക്കാം, ഞാൻ ഒരു പോസ്റ്റ് മാൻ മാത്രമായതിനാൽ നിങ്ങൾക്ക് എന്നെ അവഗണിക്കാം.  മൈക്രോഫോൺ ചുറ്റുമുള്ള ആളുകളുടെ ഒരു ചെറിയ വൃത്തം മാത്രം ആവരണം ചെയ്യുന്നു. എന്നാൽ ആംപ്ലിഫയറുകൾ വലിയ സർക്കിളുകൾ ആവരണം  ചെയ്ത് വലിയ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

അതുപോലെ ചെറിയ വൃത്തങ്ങളിൽ(circle) മാത്രം എൻറെ പ്രഭാഷണങ്ങളിലൂടെ ഞാൻ ഈ ആത്മീയ ജ്ഞാനം പ്രചരിപ്പിച്ചു. കർത്താവിൻറെ മിഷനിൽ എൻറെ വാക്കുകളും ബുദ്ധിയും മാത്രം ദാനം ചെയ്യുന്നു. പക്ഷേ, എന്റെ ഭക്തർ എന്നെക്കാൾ വളരെ ശ്രേഷ്ഠരാണ്, കാരണം ഈ ദിവ്യജ്ഞാനം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ ജോലി(service) മാത്രമല്ല, അവരുടെ അധ്വാനത്തിന്റെ ഫലവും (പണം) ത്യജിച്ചു. അവർ എന്നെ ഏറ്റവും വലിയവൻ എന്ന് വിളിക്കുന്നു. എന്നാൽ അവർ ഈ മഹാനേക്കാൾ വലിയവരാണ്. കർത്താവ് മൈക്രോഫോണിന് ദൂരെയോ സമീപത്തോ ആയിരിക്കാം അല്ലെങ്കിൽ മൈക്രോഫോണിൽ പ്രവേശിച്ച് മൈക്രോഫോണിലുടനീളം വ്യാപാരിച്ച് അതുമായി ഒന്നായി ചേർന്നിരിക്കാം.

ഏത് സാഹചര്യത്തിലും മൈക്രോഫോണും സ്പീക്കറും വ്യത്യസ്തമാണ്. ഇലക്ട്രിക് കറൻറും വയറും വ്യത്യസ്തമാൺ. അത്തരം ഒരു ആവശ്യം കാരണം മൈക്രോഫോൺ സ്പീക്കറിന് വളരെ അടുത്തായിരിക്കാം. ഏറ്റവും അടുത്തുള്ള മൈക്രോഫോൺ അത് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ സ്പീക്കറിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന ആംപ്ലിഫയറുകൾ കൂടുതൽ സേവനം ചെയ്യുകയും സ്പീക്കർക്ക് ഏറ്റവും പ്രിയപ്പെട്ടതായിത്തീരുകയും ചെയ്യുന്നു. അങ്ങനെ എന്റെ ഭക്തർ എന്നെക്കാൾ ഭഗവാന് പ്രിയപ്പെട്ടവരാണ്. എന്റെ സാമീപ്യം സ്പീക്കറുടെ (ഭഗവാൻ്റെ) സൗകര്യത്തിന് മാത്രം വേണ്ടിയുള്ളതാണ്.

ഈ ലോകനാടകത്തിൽ ഞാൻ ചെയ്ത വേഷം കൊണ്ട് ഞാൻ അവരെക്കാൾ വലിയവനാണെന്ന് എന്റെ ഭക്തരോട് ഞാൻ പലപ്പോഴും പറയാറുണ്ട്. എന്നാൽ ആ വേഷത്തിന്റെ അഭിനേതാവെന്ന നിലയിൽ എനിക്ക് ഏറ്റവും കുറഞ്ഞ മൂല്യമാണ് ഉള്ളത്. ഒരു സിനിമയിൽ ഒരു നടന് ഭഗവാനായും മറ്റൊരു നടന് ഭക്തനായും അഭിനയിക്കാം. ഭഗവാനായി അഭിനയിക്കുന്ന നടനെക്കാൾ പത്തിരട്ടി പ്രതിഫലം ഭക്തനായി അഭിനയിക്കുന്ന നടന് ലഭിക്കും. ഭക്തൻറെ വേഷത്തിലെ നടന്റെ മൂല്യം ഇതിലും എത്രയോ കൂടുതലായിരിക്കാം.

അതിനാൽ, എന്റെ ഭക്തരോട് ഞാൻ പറയുന്നു "ഭാഗ്യവാനായ ഭക്തരേ, നാമെല്ലാവരും ഭഗവാന്റെ ദാസന്മാരായി പോകുമ്പോൾ, നിങ്ങൾ മുന്നിലും ഞാൻ പിന്നിലും ആയിരിക്കും". ആദ്യത്തേത് അവസാനത്തേതും അവസാനത്തേത് ആദ്യത്തേതും ആകുമെന്ന് ബൈബിൾ പറയുന്നു. നമ്മുടെ വേഷങ്ങൾ ഭൂമിയിൽ ഉപേക്ഷിച്ചു നമ്മൾ കർത്താവിന്റെ മുന്നിൽ നഗ്ന നടന്മാരായി നിൽക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്". സ്പീക്കറിന് സമീപമുള്ള മൈക്ക് സ്പീക്കറുടെ സ്വഭാവം കുറച്ചെങ്കിലും ഉൾക്കൊള്ളണം. അദൃശ്യനായതിനാൽ സ്പീക്കർ എല്ലാ ക്രെഡിറ്റും മൈക്രോഫോണിന് നൽകുന്നു. നിർഭാഗ്യവശാൽ ഞാൻ ദൃശ്യനാണ്, എൻറെ ഭക്തർക്ക് മൊത്തം ക്രെഡിറ്റ് നൽകാൻ എന്നെത്തന്നെ മറയ്ക്കാൻ കഴിയില്ല, അത് അവർ ശരിക്കും അർഹിക്കുന്നു.

കുറഞ്ഞപക്ഷം ഞാൻ  തുല്യമായ ക്രെഡിറ്റ് നൽകട്ടെ. മൈക്രോഫോണും ആംപ്ലിഫയറുകളും ഉപകരണങ്ങൾ മാത്രമാണ്, ഉപകരണങ്ങൾ തമ്മിൽ വ്യത്യാസമില്ല. നാമെല്ലാവരും കർത്താവിന്റെ ദാസന്മാർ മാത്രമാണ്. ഒരു പാചകക്കാരൻ എന്ന നിലയിൽ ഞാൻ ഭക്ഷണം തയ്യാറാക്കി. എന്റെ ഭക്തർ അത് വളരെ കാര്യക്ഷമതയോടെയാണ് മറ്റുള്ളവർക്ക് നൽകുന്നത്. ഞാൻ ഈ ഭക്ഷണം പ്രത്യേക രുചിയോടെ തയ്യാറാക്കിയതാണെന്ന് അവർ കരുതുന്നു. എന്റെ പോക്കറ്റിൽ ഒളിപ്പിച്ചിരിക്കുന്ന പാചകപുസ്തകത്തിന്റെ സഹായത്തോടെയാണ് ഞാൻ ഈ ഭക്ഷണം തയ്യാറാക്കിയതെന്ന് അവർക്കറിയില്ല. ഭക്ഷണത്തിന്റെ പ്രത്യേക രുചി കണക്കിലെടുക്കുമ്പോൾ മുഴുവൻ ക്രെഡിറ്റും ആ പുസ്തകത്തിനാണ്. എന്നിരുന്നാലും, പുസ്തകത്തിന് കാറ്ററിംഗുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ എന്റെ പ്രവൃത്തിയുടെ മുഴുവൻ ക്രെഡിറ്റും ഭഗവാന് മാത്രം. എന്നാൽ കാറ്ററിങ്ങിൽ എന്റെ ഭക്തരുടെ ക്രെഡിറ്റ് അവർക്ക് മാത്രമാണ്.

ലൌകിക പ്രശ്നങ്ങൾക്ക് എൻറെയടുത്തേക്ക് വന്ന് എന്നെ ഒരു ജ്യോത്സ്യനോ, ദൈവശക്തിയുള്ള വ്യക്തിയോ ആയി കണക്കാക്കുന്ന ധാരാളം ഭക്തർ എനിക്ക് ഉണ്ട്. അത്തരം ഭക്തരെ ഞാൻ ചരൽ കല്ലുകളായി കണക്കാക്കുന്നു, അവരുടെ എണ്ണം ഉപയോഗശൂന്യമാണ്. എന്നാൽ ഇവിടെ ഞാൻ നന്ദി പ്രകടിപ്പിക്കേണ്ട ഏതാനും ഭക്തന്മാരുണ്ട്.

അവരാണ് യഥാർത്ഥ രത്നങ്ങൾ. ഒരുവൻറെ വിരലിൽ എണ്ണാവുന്നത്ര ചുരുക്കം. ഭഗവാൻ യഥാർത്ഥത്തിൽ എന്നിലുണ്ടെങ്കിൽ, ഞാൻ തീർച്ചയായും എന്റെ ഭക്തർക്ക് ഉയർന്ന സ്ഥാനം നൽകും. ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ പുണ്യഭക്തരുടെ (ഗോപികമാരുടെ) പാദങ്ങളിലെ പൊടി ഭഗവാന്റെ ശിരസ്സിൽ പതിക്കത്തക്കവിധം തന്റെ സത്യലോകത്തിന്('Satyaloka') മുകളിലുള്ള 15-ാമത്തെ ലോകമായ 'ഗോലോകം' ('Goloka') സൃഷ്ട്ടിച്ചു. ഗോപികമാരുടെ കാലിലെ പൊടി തന്റെ നെറ്റിയിൽ പുരട്ടാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം തന്റെ ജീവിതകാലത്ത് തന്നെ ഇത് സൂചിപ്പിച്ചു. സേവനത്തിലൂടെ തങ്ങളുടെ ഭക്തി തെളിയിച്ച തന്റെ മുന്നിര ഭക്തരോടുള്ള അത്യുന്നതനായ ഭഗവാന്റെ പരിശുദ്ധമായ സ്നേഹത്തിന്റെ പ്രകടനമാണിത്.

ഈ മനുഷ്യശരീരത്തിലൂടെ ഭക്തർ അനുഭവിക്കുന്ന സ്വാമി എന്നാണ് അദൃശ്യനായ പ്രഭാഷകനെ ഞാൻ അഭിസംബോധന ചെയ്യുന്നത്. ദൃശ്യമായ കമ്പിയിൽ ഒഴുകുന്ന അദൃശ്യ വൈദ്യുതധാരയെ സ്വാമി പ്രതിനിധീകരിക്കുന്നു. അത്ഭുതങ്ങളും പ്രത്യേക ജ്ഞാനവുംആ വൈദ്യുത പ്രവാഹത്തിന്റെ വൈദ്യുതാഘാതമാണ് (ഇതിന്റെ ഫലമാണ്). എന്നാൽ ആളുകൾ പറയുന്നു, "ഈ വയർ ഒരു ഷോക്ക് നൽകുന്നു". അതിനാൽ, സ്വാമി എന്ന പദം മൂന്ന് ശരീരങ്ങളുടെ (വയർ/ Wire) ഈ സംഗ്രഹത്തെ സൂചിപ്പിക്കുന്നു, അത് ബാഹ്യ അർത്ഥത്തിൽ മാത്രം ദൃശ്യമാണ്, എന്നാൽ ആന്തരിക അർത്ഥത്തിൽ അതേ വാക്ക് അദൃശ്യമായ നാലാമത്തെ ഇനമായ സ്പീക്കറിനെ (current) സൂചിപ്പിക്കുന്നു.

കമ്പിയിൽ കറൻറ് പോലെയോ വെള്ളത്തിൽ ലയിച്ച പഞ്ചസാര പോലെയോ കർത്താവ് മനുഷ്യശരീരത്തിൽ മുഴുവൻ വ്യാപിക്കുന്നു എന്ന് പറയുമ്പോഴും കർത്താവും മനുഷ്യശരീരവും വെവ്വേറെ നിലനിൽക്കുന്നു. ഇവിടെ മനുഷ്യശരീരം എന്ന പദം മൂന്ന് ശരീരങ്ങളെയും ഒരുമിച്ച് സൂചിപ്പിക്കുന്നു. അതിനാൽ, ആദ്യഭാഗം (മനുഷ്യശരീരം) മറ്റേ ഭാഗത്തെക്കുറിച്ച് (കർത്താവ്) വളരെ ശ്രദ്ധാലുവായിരിക്കണം. യുദ്ധാനന്തരം, ഗീത ആവർത്തിക്കാൻ അർജ്ജുനൻ ഭഗവാൻ കൃഷ്ണനോട് ആവശ്യപ്പെട്ടപ്പോൾ, തനിക്ക് അത് ആവർത്തിക്കാൻ കഴിയില്ലെന്ന് കൃഷ്ണൻ മറുപടി പറഞ്ഞു, കാരണം അക്കാലത്ത് അദ്ദേഹത്തിൽ ഉണ്ടായിരുന്ന യോഗേശ്വരൻ(Yogeswara) മാത്രമാണ് ഗീത പറഞ്ഞത്.

മനുഷ്യാവതാരം എന്നത് ടു-ഇൻ-വൺ (two-in-one )സംവിധാനമാണ്. പഞ്ചസാര ലായനിയിൽ പോലും; അലിഞ്ഞുചേർന്ന പഞ്ചസാര തന്മാത്രകളും ജല തന്മാത്രകളും  ഒന്നിച്ച് നിലകൊള്ളുന്നു. രണ്ടാമത്തെ കോണിൽ, ഒരു ഇലക്ട്രോണിക് ഉപകരണത്തിലെ ഒരു ട്രാൻസിസ്റ്ററും ടേപ്പ്-റെക്കോർഡറും പോലെ കർത്താവും മനുഷ്യശരീരവും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ കോണിൽ, കർത്താവും മനുഷ്യശരീരവും സൂര്യനെയും ലെൻസിനെയും പോലെ പരസ്പരം അകലെയാണ്. ഗീതയിൽ ഈ കോണിൽ സൂര്യന്റെ ഊർജ്ജം മാത്രമേ ലെൻസിലേക്ക് പ്രവേശിക്കുകയുള്ളൂ. എല്ലാം താനാണെന്ന് കൃഷ്ണൻ പറഞ്ഞപ്പോൾ സംസാരിക്കുന്നത് യോഗേശ്വരനാണ് (ഭഗവാൻ).

തനിക്ക് ഗീത ആവർത്തിക്കാൻ കഴിയില്ലെന്ന് കൃഷ്ണൻ പറഞ്ഞപ്പോൾ അങ്ങനെ സംസാരിച്ചത് മനുഷ്യശരീരമാണ്. ഭഗവാൻ അവസാനം ശ്രീകൃഷ്ണൻറെ മനുഷ്യശരീരം വിട്ടു. അർജ്ജുനൻ ഭഗവാന്റെ മൃതശരീരം ദഹിപ്പിച്ചു. സൂക്ഷ്മവും കാര്യകാരണവുമായ ശരീരങ്ങൾ കർമ്മചക്രത്തിൽ കുടുങ്ങിയിരുന്നില്ല, അതിനാൽ അവ രണ്ടും പ്രപഞ്ച ഊർജ്ജവുമായി ലയിച്ചു. രാമൻ ഒരിക്കലും ഭഗവാനെപ്പോലെ സംസാരിക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്തിട്ടില്ല. ബുദ്ധൻ ഭഗവാനെക്കുറിച്ച് മൗനം പാലിക്കുകയും ഒരു സന്യാസിയെപ്പോലെ ജീവിക്കുകയും ചെയ്തു. ശങ്കരൻ പോലും തന്റെ ഒരു പ്രാർത്ഥനയിൽ പറഞ്ഞു, "കർത്താവേ, ഞങ്ങൾ രണ്ടുപേരും ഗുണപരമായി സാമ്യമുള്ളവരാണ്, പക്ഷേ അളവിൽ വ്യത്യാസമുണ്ട്.

സമുദ്രം തിരയിലല്ല, തിരമാല സമുദ്രത്തിലാണ്". നിരവധി ഗാനങ്ങളിലൂടെ ശങ്കരൻ ഭഗവാനോട് പ്രാർത്ഥിച്ചു. അവസാനം യേശു കരഞ്ഞു കർത്താവേ(നാഥാ), നീ എന്തിനാണ് എന്നെ ഉപേക്ഷിച്ചത്?" കർത്താവ് തന്റെ യജമാനനാണെന്ന് (അല്ലാഹു മാലിക്) ഷിർദ്ദി സായി എപ്പോഴും പറഞ്ഞു. "ഒരു ശക്തിക്കും അവനെ (സായി) എതിർക്കാനാവില്ല" എന്നിങ്ങനെയുള്ള പ്രസ്താവനകൾ നൽകുമ്പോഴെല്ലാം ശ്രീ സത്യ സായി, “സായി” എന്ന പദം പരാമർശിക്കാറുണ്ട്.

ഈ ലൗകിക വശങ്ങൾ തന്നെ സ്പർശിക്കുന്നില്ലെന്ന് പറയുമ്പോൾ ശ്രീ ഗണപതി സച്ചിദാനന്ദ “സ്വാമിജി” എന്ന വാക്ക് ഉപയോഗിക്കുന്നു. ഇതെല്ലാം തെളിയിക്കുന്നത് മനുഷ്യാവതാരവും മനുഷ്യശരീരത്തിൻറെ അഹംഭാവത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നാണ്. അതിനാൽ, ദത്ത സ്വാമിയെക്കുറിച്ച് ദത്ത സ്വാമി നൽകുന്ന ഏത് വിശകലനവും ലോകത്തിലെ എല്ലാ മനുഷ്യാവതാരങ്ങൾക്കും ബാധകമാണ്. മേൽപ്പറഞ്ഞ വിശകലനം ദത്ത സ്വാമിയുടെ കാര്യത്തിൽ മാത്രം ഒതുങ്ങുന്നു എന്ന് കരുതരുത്. ഇത് പൊതുവെ മനുഷ്യാവതാരത്തെക്കുറിച്ചാണ്.

എന്നിരുന്നാലും, മനുഷ്യശരീരം തന്നെ ഭഗവാനാണെന്ന വിശ്വാസത്തോടെ ഭക്തൻ ഭഗവാന്റെ മനുഷ്യശരീരത്തെ സേവിക്കണം. അല്ലാത്തപക്ഷം രണ്ട് പ്രത്യേക ഇനങ്ങൾ എന്ന ആശയം ഭക്തൻറെ ഉദ്ദേശ്യം നിറവേറ്റില്ല. മനുഷ്യശരീരത്തിലൂടെ ഭഗവാനുമായുള്ള നേരിട്ടുള്ള ദർശനം, നേരിട്ടുള്ള സംഭാഷണം മുതലായവ ഭക്തന് ഉറപ്പുനൽകുന്നു. അതിനാൽ, അത്തരം ആദ്യ കോണിൽ ഭക്തർക്ക്, മനുഷ്യ ശരീരം കർത്താവാണ്, അത് അവൻറെ സൂപ്പർ(മഹാ) ശക്തിയാൽ സാധ്യമാണ്.

പഞ്ചസാര ലായനിയുടെയും കറണ്ട്-വയറിന്റെയും (current-wire ) ഉദാഹരണങ്ങൾക്ക് ഭഗവാന്റെ സങ്കൽപ്പത്തെ(ആശയം) പൂർണ്ണമായി വിശദീകരിക്കാൻ കഴിയില്ല. ഈ സൃഷ്ടിയിൽ ഭഗവാന്റെ സങ്കൽപ്പത്തെ പൂർണമായി നൽകാൻ (ഉദാഹരണമാക്കാൻ) കഴിയുന്ന ഒരു ഉദാഹരണവുമില്ല. കർത്താവും മനുഷ്യശരീരവും വെവ്വേറെ നിലനിൽക്കുന്നു, എന്നാൽ രണ്ടാം കോണിലുള്ള ആളുകൾക്ക് അവ രണ്ടും അടുത്താണ്. കർത്താവും മനുഷ്യശരീരവും മൂന്നാം കോണിലുള്ള ആളുകൾക്ക് പരസ്പരം അകലെയും വെവ്വേറെയും നിലനിൽക്കുന്നു. ഭക്തന്റെ കോണനുസരിച്ച് അവിടുന്ന്  നിലനിൽക്കുന്നു.

യഥാർത്ഥത്തിൽ ദ്വൈതവാദം(dualism) ഒരു പ്രത്യേക സങ്കൽപ്പത്തിൻറെ തലത്തിൽ നിന്നാൺ കൃഷ്ണൻ മുതലായവർ (തുടങ്ങിയവർ ) കാണിച്ചത്. . ഒരു ഭക്തനോ സേവകനോ മനുഷ്യാവതാരമാകാൻ ആഗ്രഹിക്കുമ്പോഴെല്ലാം ഭഗവാൻ അത് നിറവേറ്റുന്നു. പരശുരാമൻ എന്ന ഭക്തൻ ഇത് ആഗ്രഹിച്ചു, ഭഗവാൻ അവന്റെ ശരീരത്തിൽ പ്രവേശിച്ചു, പക്ഷേ ഭഗവാൻ പോയപ്പോൾ പരശുരാമന് താൻ ഭഗവാൻ തന്നെയാണെന്ന തോന്നൽ തുടർന്നു. ഭഗവാൻ തൻറെ അടുത്ത അവതാരമായ രാമൻറെ രൂപത്തിൽ അവനെ ഉപദേശിക്കേണ്ടി വന്നു. അതുപോലെ ബലരാമനും (ആദിശേഷൻ) മനുഷ്യാവതാരമായി. ഭഗവാന്റ്റെ ഏറ്റവും അടുത്ത ദാസനാണ് ആദിശേഷൻ. ഭഗവാന്റെ ശക്തി ദാസനിൽ പ്രവേശിച്ചു, അവൻ ഭഗവാന്റെ പത്ത് അവതാരങ്ങളുടെ പട്ടികയിൽ ഇടം നേടി. എന്നാൽ ബലരാമൻ ആ ശക്തി ദുരുപയോഗം ചെയ്തു, ഒരു യാഗത്തിന് നേതൃത്വം നൽകിയിരുന്ന പാത്രനിർമ്മാതാവായ (കുശലൻ /pot maker) ഭൂരിശ്രവസനെ (Bhurisravasa ) വധിച്ചു.

അങ്ങനെ ഒരു ഭക്തൻ അല്ലെങ്കിൽ ദാസൻ (ജീവ) ഒരു മനുഷ്യ അവതാരം ആകുമ്പോൾ, പിന്നത്തെ (പിൻഗാമികളായ ) അഹംഭാവത്തിന്റെ(posterior egoistic effect) അല്ലെങ്കിൽ അനുവദിച്ച അധികാരങ്ങളുടെ ദുരുപയോഗത്തിന്റെ അപകടമുണ്ട്. അത്തരം അപകടങ്ങളിൽ നിന്ന് തന്റെ ഭക്തനെയോ ദാസനെയോ താക്കീത് ചെയ്യാൻ, ഭഗവാൻ തന്റെ യഥാർത്ഥ അവതാരങ്ങളായ കൃഷ്ണൻ മുതലായവയിൽ ദ്വൈതഭാവം നിലനിർത്തി.

നിങ്ങൾക്ക് ഒരു ചോദ്യം ചോദിക്കാം "എന്തുകൊണ്ടാൺ വ്യക്തിഗത ആത്മാവിനെ (ജീവയെ) കർത്താവായി സ്വയം മാറ്റാത്തതിൽ കർത്താവ് ഇത്ര കർക്കശക്കാരനായിരിക്കുന്നത്?" ജീവ (Y) സൃഷ്ടിയുടെ ഭാഗമാണ്, കർത്താവ് സ്രഷ്ടാവാണ് (X). Y യെ ഒരിക്കലും X ആയി രൂപാന്തരപ്പെടുത്താൻ കഴിയില്ല. Y യെ X ആയി രൂപാന്തരപ്പെടുത്തിയാൽ, യഥാർത്ഥ X-ഉം പരിവർത്തനം വഴി ലഭിക്കുന്ന പുതിയ X-ഉം കൂട്ടിയാൽ ലഭിക്കുന്ന പുതിയ X വലുതായി മാറുന്നു. ഒരു ആത്മാവ് രൂപാന്തരപ്പെടുമ്പോഴെല്ലാം ഭഗവാൻ വളരുന്നു എന്നാണ് ഇതിനർത്ഥം. എന്നാൽ ഭഗവാൻ ഒരിക്കലും വളരുകയോ കുറയുകയോ ചെയ്യുന്നില്ല. അതിനാൽ, ആത്മാവിനെ നശിപ്പിക്കുക, അതിനെ ഒന്നുമില്ലാതാക്കുക എന്നത് മാത്രമാണ് ഇനിയുള്ള വഴി. അങ്ങനെ ചെയ്‌താൽ അത് ആത്മാവിനുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ്.

മാത്രമല്ല ആത്മാവ് ഇല്ലാത്തപ്പോൾ അത്(ആത്മാവ്) കർത്താവായി മാറി എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും? ആത്മാവ് ഈ ഫലം ഗ്രഹിക്കാൻ അവശേഷിക്കുന്നുവെങ്കിൽ, ആത്മാവ് കർത്താവായി രൂപാന്തരപ്പെടുന്നില്ല. അതിനാൽ, നിങ്ങൾ യുക്തിസഹമായ അർത്ഥം മനസ്സിലാക്കണം, കർത്താവാകാൻ നിങ്ങൾക്ക് കടുമ്പിടുത്തം പാടില്ല. രാധ ഒരിക്കലും ഭഗവാനാകാൻ ആഗ്രഹിച്ചില്ല. അവൾ വേറിട്ട് കഴിയാനും കർത്താവിൽ ആസ്വദിക്കാനും ആഗ്രഹിച്ചു. ആ ആത്മാവിന് ഉയർന്ന സ്ഥാനം (ഗോലോകം) നൽകുകയും ഭഗവാന്റെ ശിരസ്സിൽ സൂക്ഷിക്കുകയും ചെയ്തു. നിങ്ങൾ ഒരു ഉയർന്ന പദവിയിൽ എത്തുമ്പോൾ, നിങ്ങൾ എന്തിന് തുല്യ പദവിക്ക് വേണ്ടി ശഠിക്കണം?

വേദങ്ങളുടെ സാരം ഗീതയാണ്. കൃഷ്ണനെ ആരാധിക്കുക എന്നതാണ് ഗീതയുടെ സാരം. കൃഷ്ണൻ മനുഷ്യാവതാരമാണ്. മനുഷ്യാവതാരമാണ് മനുഷ്യർക്ക് ഏറ്റവും ഉയർന്നതും സമ്പൂർണ്ണവും എന്ന സങ്കൽപ്പത്തിന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്? ഹനുമാന്റെ രാമസേവനം മാത്രമാണ് രാമായണത്തിന്റെ സാരം. മനുഷ്യാവതാരമായിരുന്ന കൃഷ്ണനോടുള്ള രാധയുടെ അണയാത്ത (അഭേദ്യമായ ) ഭക്തി പ്രവാഹമാണ് ഭാഗവതത്തിന്റെ സാരം. മഹാഭാരതത്തിന്റെ സാരാംശം ഗീത മാത്രമാണ്, അത് ഒരു മനുഷ്യാവതാരത്തിലൂടെ ഒരു സാധാരണ മനുഷ്യനോട് ദൈവിക ജ്ഞാനം പ്രബോധനം ചെയ്യുന്നു.

അർജുനൻ ഇന്നത്തെ മനുഷ്യന് മാതൃകയായി നിലകൊള്ളുന്നു. അർജ്ജുനന് ഒരിക്കലും ശ്രീകൃഷ്ണനിൽ പൂർണ വിശ്വാസമുണ്ടായിരുന്നില്ല. യുദ്ധത്തിൽ വിജയിക്കാനായി പാശുപതാസ്ത്രം ലഭിക്കുന്നതിനായി അദ്ദേഹം ഹിമാലയത്തിൽ പോയി ശിവനെ തപസ്സു ചെയ്തു. കൃഷ്ണൻ തന്നെ ശിവനാണെന്നും പാശുപതം നേരത്തെ തന്നെ കൃഷ്ണൻറെ കയ്യിലാണെന്നും അദ്ദേഹത്തിന് മനസ്സിലായില്ല. കൃഷ്ണൻ നൽകിയ ദിവ്യജ്ഞാനം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനാൽ യുദ്ധാനന്തരം ഗീത ആവർത്തിക്കാൻ അദ്ദേഹം ശ്രീകൃഷ്ണനോട് അഭ്യർത്ഥിച്ചു. ഗീത ശ്രവിച്ചിട്ടും പതിനെട്ടാം ദിവസം കൃഷ്ണൻ ആജ്ഞാപിച്ചിട്ടും അർജ്ജുനൻ രഥത്തിൽ നിന്ന് ഇറങ്ങിയില്ല. രഥം ഓടിക്കുന്നവനായി പ്രവർത്തിക്കുന്ന ഒരു സാധാരണ മനുഷ്യനായി മാത്രമാണ് അദ്ദേഹം കൃഷ്ണനെക്കുറിച്ച് ചിന്തിച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അങ്ങനെ എല്ലാ വേദങ്ങളുടെയും ഗീതയുടെയും എല്ലാ മഹത്തായ ഇതിഹാസങ്ങളുടെയും സാരാംശം മനുഷ്യർക്ക് മനുഷ്യാവതാരം മാത്രമാണ്. ശിവനെയും വിഷ്ണുവിനെയും പോലെയുള്ള ദൈവത്തിന്റെ ഊർജ്ജസ്വലമായ ശരീരാവതാരങ്ങൾ മരണശേഷം ഊർജ്ജസ്വലമായ ശരീരങ്ങളാൽ പൊതിഞ്ഞ ആത്മാക്കൾക്ക് മാത്രമുള്ളതാണ്. ആത്മാവ് ഊർജ്ജസ്വലമായ ഒരു ശരീരത്തിന്റെ മാധ്യമത്തിലായതിനാൽ, ആ പരേതരായ ആത്മാക്കൾക്കും ഭഗവാൻ അതേ പൊതു മാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നു.

ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനത്തെ 'ബ്രഹ്മജ്ഞാനം' എന്നു പറയുന്നു. അത്തരം ജ്ഞാനത്തിന്റെ ആദ്യ രൂപം ദൈവത്തെ തിരിച്ചറിയലാണ്. നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ദൈവത്തെ തിരിച്ചറിയാൻ കഴിയില്ല, നിങ്ങൾ ഉള്ള മാധ്യമത്തിലൂടെ മാത്രമേ അവിടുത്തെ അനുഭവിക്കാൻ കഴിയൂ. ഒരു ദർശനത്തിൽ (vision) മാത്രം നിങ്ങൾ തൃപ്തനാണെങ്കിൽ - മത്സ്യം (മത്സ്യ അവതാരം/Matsya Avatara) പോലുള്ള പല ദർശനങ്ങളിലും അവൻ പ്രത്യക്ഷപ്പെടാം. എന്നാൽ നിങ്ങൾക്ക് അവനോട് സംസാരിക്കുകയും നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യണമെങ്കിൽ അവൻ മനുഷ്യരൂപത്തിൽ മാത്രമായിരിക്കണം.

അങ്ങനെ ബ്രഹ്മജ്ഞാനം എന്നാൽ നിങ്ങളുടെ മാധ്യമത്തിൽ വരുന്ന (മനുഷ്യർക്ക് വേണ്ടിള്ള മനുഷ്യാവതാരം) ഭഗവാന്റെ തിരിച്ചറിയൽ എന്നാണ് അർത്ഥമാക്കുന്നത്. മനസ്സ് പൂർണമായി ശുദ്ധീകരിക്കപ്പെട്ടില്ലെങ്കിൽ (ചിത്ത ശുദ്ധി) ഒരാൾ ബ്രഹ്മജ്ഞാനത്തിനോ ജ്ഞാനയോഗത്തിനോ യോഗ്യനല്ലെന്ന് ശ്രീ ശങ്കരാചാര്യ പറഞ്ഞു. അഹങ്കാരവും അസൂയയും ഉള്ള മാലിന്യങ്ങളെ മനസ്സിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ, ഭഗവാനെ തിരിച്ചറിയാൻ ഒരാൾ യോഗ്യനല്ല എന്നാണ് ഇതിനർത്ഥം. ഈ ബ്രഹ്മജ്ഞാനത്തിലെ ഏറ്റവും വലിയ പ്രശ്നം വരുന്നത് താൻ തന്നെയാണ് സാക്ഷാൽ ഭഗവാനെന്ന് പ്രബോധകൻ തന്നെതന്നെ വെളിപ്പെടുത്തുമ്പോൾ മാത്രമാണ്. മനുഷ്യ മനസ്സുകളെ ആഗിരണം ചെയ്യുന്നതിനുള്ള പരമാവധി പരിധി അതാണ്.

1) ഭഗവാൻ ഒരു പ്രത്യേക മനുഷ്യ രൂപത്തിൽ വരുന്നു എന്ന് അവർക്ക് അംഗീകരിക്കാൻ കഴിയും

2) എല്ലാ മനുഷ്യരും മനുഷ്യ അവതാരങ്ങളല്ല എന്ന്

3) ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ചില മുൻകാല മനുഷ്യാവതാരം ഭഗവാൻ ആയിരുന്നു.

ദൈവിക ജ്ഞാനം ആഗിരണം ചെയ്യുന്നതിനുള്ള പരമാവധി പരിധി ഇതാണ്. ശ്രീ രാമൻ മനുഷ്യാവതാരമാണെന്നും ശ്രീ രാമന്റെ പ്രതിമയാണ് പൂജിക്കേണ്ടതെന്നും ഭഗവാൻ ശ്രീ കൃഷ്ണൻ പറഞ്ഞിരുന്നെങ്കിൽ, അർജുനന് ഗീത ഉൾക്കൊള്ളാമായിരുന്നു, ശ്രീ കൃഷ്ണനോട് ഗീത ആവർത്തിക്കാൻ ആവശ്യപ്പെടില്ലായിരുന്നു. അർജ്ജുനനെ ശരിക്കും ഞെട്ടിച്ചത്, തന്റെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ട മനുഷ്യാവതാരം താൻ (ശ്രീ കൃഷ്ണൻ) തന്നെയാണെന്ന് ശ്രീ കൃഷ്ണൻ തന്നോട് പറഞ്ഞതാണ്. ഈ ഒരു പോയിന്റ് എപ്പോഴും മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്നു, അത്തരമൊരു ഞെട്ടൽ ജീവനുള്ള മനുഷ്യാവതാരത്തെ നിഷേധിക്കുന്നതിലേക്കോ സംശയിക്കുന്നതിലേക്കോ നയിക്കുന്നു. അല്ലെങ്കിൽ അത് എല്ലാ മനുഷ്യരിലേക്കും ഈ ആശയം വ്യാപിപ്പിക്കുന്നതിന് കാരണമായേക്കാം.

അതിനാൽ, ഗീതയ്ക്കുശേഷം അർജുനൻ ശ്രീ കൃഷ്ണനെ സംശയിച്ചു. ശ്രീ ശങ്കരാചാര്യ ഗീത പ്രഘോഷിക്കുന്ന കാലത്ത്, ശ്രീ കൃഷ്ണൻ മനുഷ്യാവതാരമാണെന്ന സങ്കൽപ്പം അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു. എന്നാൽ താൻ (ശ്രീ ശങ്കരാചാര്യ തന്നെ) ദൈവമാണെന്ന് (അഹം ബ്രഹ്മ അസ്മി) ശ്രീ ശങ്കരാചാര്യ അന്ന് പറഞ്ഞപ്പോൾ, വിദ്യാർത്ഥികൾ ആ സങ്കൽപ്പം സ്വയം നീട്ടി, തങ്ങളും ദൈവമാണെന്ന് പറഞ്ഞു. അപ്പോൾ ശ്രീ ശങ്കരാചാര്യ ഉരുക്കിയ ഈയം (molten lead) വിഴുങ്ങി അവരോടും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് അവർ അദ്ദേഹത്തിൻറെ പാദങ്ങളിൽ വീൺ അദ്ദേഹത്തെ ശിവൻ അഥവാ ദൈവം എന്ന് സ്തുതിച്ചു. അപ്പോൾ ശ്രീ ശങ്കരാചാര്യ മറുപടി പറഞ്ഞു "ശിവഃ കേവലോഹം", അതായത്; "ഞാൻ മാത്രമാണ് ശിവൻ". അർജ്ജുനൻ ഗീത കേൾക്കുന്നതിനിടയിൽ ആ സങ്കൽപ്പത്തെ എതിർക്കുകയോ തന്നിലേക്ക് നീട്ടുകയോ ചെയ്തില്ല, കാരണം പൂർണമായ കീഴടങ്ങലിൽ അർജ്ജുനൻ കൃഷ്ണൻറെ പാദങ്ങളിൽ വീണതിനു ശേഷം മാത്രമാൺ കൃഷ്ണൻ അദ്ദേഹത്തിന്  ഗീത ഉപദേശിച്ചത്.

പരമശിവൻ എല്ലായ്പ്പോഴും അനുഗ്രഹിക്കുന്നതിൽ വേഗതയുള്ളവനാണു്, അതിനാൽ അവർ തന്നെ ആരാധിക്കുന്നതിനായി താൻ ദൈവമായിരുന്നുവെന്നു് അദ്ദേഹം ശിഷ്യന്മാരോടു് പ്രസംഗിച്ചു. (ശ്രീ ശങ്കരാചാര്യ ശിവൻറെ അവതാരമായിരുന്നു). തെറ്റായ ദിശയിലുള്ള പ്രതികരണമായിരുന്നു ഫലം. പ്രബോധനം അവസാനിച്ചപ്പോഴും ശ്രീ ശങ്കരാചാര്യ പ്രായോഗികമായി അവർക്ക് ആശയം പ്രദർശിപ്പിച്ചതിനു ശേഷവും അവർ അദ്ദേഹത്തിൻറെ പാദങ്ങളിൽ വീണു.

ശങ്കരന്റെ അനുയായികൾ ഉണ്ടാക്കിയ അദ്വൈതത്തിന്റെ (non-duality) തെറ്റായ ദിശ (അതിൽ അവർ സ്വയം ദൈവത്തോട് ഉപമിച്ചു) അവരുടെ അഹംഭാവവും അസൂയയും മൂലമാണ്, അവ രണ്ട് മാലിന്യങ്ങൾ മാത്രമായിരുന്നു. 'അത്രി' ('Atri') എന്നാൽ മൂന്ന് തരം അഹംബോധങ്ങളിൽ നിന്ന് മുക്തനായ ഭക്തൻ എന്നാണർത്ഥം

1)   സമ്പത്ത്, ബന്ധുക്കൾ മുതലായവ കാരണം അഹംഭാവം,

2) ശരീരത്തിന്റെ ഊർജ്ജം (ശക്തി) മൂലമുള്ള അഹംഭാവം,

3) അറിവ്, സൂപ്പർ പവർ മുതലായവ കാരണം അഹംഭാവം

'അനസൂയ' എന്നാൽ അസൂയയിൽ നിന്ന് മുക്തനായ ഭക്തൻ എന്നാണർത്ഥം. ഭഗവാൻ തന്നെത്തന്നെ 'അത്രി'ക്കും 'അനസൂയ'യ്ക്കും ദാനം ചെയ്തു(അത്രിയുടെയും അനസൂയയുടെയും പുത്രനായി അവതരിച്ച ഭഗവാൻ ദത്താത്രേയ അല്ലെങ്കിൽ ദത്ത എന്ന് വിളിക്കപ്പെട്ടു). ദത്ത എന്ന് വിളിക്കപ്പെടുന്ന മനുഷ്യാവതാരം സ്വയം വെളിപ്പെടുത്തുകയും അഹംഭാവവും അസൂയയും വെടിഞ്ഞ ഭക്തന് മാത്രം ദാനം ചെയ്യുകയും ചെയ്യുന്നു എന്നാണ് ഇതിനർത്ഥം. ഈ രണ്ട് പാളികളും ഭക്തന്റെ കണ്ണുകളെ മൂടുന്നിടത്തോളം, ഭഗവാൻ എത്രമാത്രം ദാനം ചെയ്യാൻ ശ്രമിച്ചാലും, ഭക്തൻ ഒരിക്കലും ഭഗവാനെ സ്വീകരിക്കുകയില്ല. ജീവനുള്ള മനുഷ്യാവതാരത്തോടുള്ള വികർഷണം സ്വാഭാവികമായി ഉണ്ടാകുന്നത് ഒരേപോലുള്ളത് പരസ്പരം വികർഷണം  ചെയ്യപെടുന്നു എന്ന തത്വത്തിന് മേൽ ആണ്.

ഒരു വർത്തമാന (ജീവനുള്ള) മനുഷ്യ അവതാരവും മറ്റേതെങ്കിലും മനുഷ്യനും ഒരേപോലുള്ളത് ആണ്. ഒരു ഇന്റർമീഡിയറ്റ് സ്റ്റോപ്പ്-സ്റ്റേഷൻ ഉപയോഗിച്ച് ശങ്കരൻ ആദ്യം മുതൽ ലക്ഷ്യത്തിലേക്കുള്ള പാത പൂർണ്ണമായും ഒരുക്കി. ഈ സ്ഥൂലശരീരമാണ് താനെന്ന് കരുതുന്ന മനുഷ്യനാണ് തുടക്കം. അത്തരം സൂപ്പർഇമ്പോസിഷനിലൂടെ അവൻ തന്റെ ശരീരത്തോടും ശാരീരിക ബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. ഭാര്യയും (അല്ലെങ്കിൽ ഭർത്താവും) കുട്ടികളുമായും ഉള്ള ബന്ധങ്ങളാണ് ശാരീരിക ബന്ധങ്ങൾ. ഭാര്യയുമായുള്ള ബന്ധം അവളുടെ ശരീരവുമായി മാത്രമാണ്. കുട്ടികളുമായുള്ള ബന്ധം രക്തം കൊണ്ടാണ്, അത് ശരീരത്തിന്റെ കൂടിയാണ്. ഈ ശാരീരിക ബന്ധങ്ങൾക്ക് വേണ്ടി, അവൻ പണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ശാരീരിക ബന്ധങ്ങൾക്കുവേണ്ടി മാത്രമാണ് അവൻ കർത്താവിനോട് സഹായം ചോദിക്കുന്നത്. ഇവിടെ ശരീരം എന്ന വാക്കിന്റെ അർത്ഥം:

1) സ്ഥൂലശരീരവും; 2) ലൗകിക വികാരങ്ങളാൽ നിർമ്മിതമായ സൂക്ഷ്മ ശരീരം.

അവൻ ഈ രണ്ട് ശരീരങ്ങളിൽ നിന്നും വേർപെട്ടിരിക്കുമ്പോൾ, അവൻ കാരണശരീരത്തിൽ, അതായത്, ശുദ്ധമായ അവബോധമായ ആത്മാവിൽ (pure awareness ) നിലകൊള്ളുന്നു. ഈ ആത്മാവിനെ തിരിച്ചറിഞ്ഞ് ആത്മാവ് മാത്രമാണെന്നും  മറ്റ് രണ്ട് ശരീരങ്ങളല്ലെന്നും തീരുമാനിക്കുമ്പോൾ രണ്ട് ഗുണങ്ങൾ കൈവരിക്കുന്നു:

1) അവൻ ശാന്തനാകുന്നു, അതിനാൽ വളരെ ഊർജ്ജസ്വലനാകുന്നു.2) അവൻ ലൗകികമായ ആഗ്രഹങ്ങളെല്ലാം അഴിച്ചുവിട്ട് ആഗ്രഹരഹിതനാകുന്നു.

ആത്മവിശകലനത്തിലൂടെ(self-analysis ) സ്വയം നേട്ടം (ആത്മസാക്ഷാത്കാരം/ self-realization) എന്ന് വിളിക്കപ്പെടുന്ന യാത്രയുടെ മധ്യ സ്‌റ്റേഷനാണിത്. മേൽപ്പറഞ്ഞ രണ്ട് ഗുണങ്ങളും ഭഗവാന്റെ കൃപ നേടുന്നതിനുള്ള മുൻവ്യവസ്ഥകളാണ്. ഊർജസ്വലനാണെങ്കിൽ ഭഗവാന്റെ സേവനം പൂർണ്ണ കാര്യക്ഷമതയോടെ ചെയ്യാൻ കഴിയും. അവൻ ആഗ്രഹമില്ലാത്തവനാണെങ്കിൽ, പ്രതിഫലമായി ഒന്നും ആഗ്രഹിക്കാതെ ഭഗവാനെ സേവിക്കാം. എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടുന്നത് പോലെയാണിത്.

പ്രവേശന പരീക്ഷയിൽ റാങ്ക് നേടുന്നതിലൂടെ ഒരാൾ എൻജിനീയറാകുന്നില്ല. എൻജിനീയറിങ് കോളജിൽ പ്രവേശനം മാത്രമേ ലഭിക്കൂ. എൻജിനീയറാകണമെങ്കിൽ എൻജിനീയറിങ് കോഴ്സ് മുഴുവൻ പഠിക്കണം. അതുപോലെ തന്നെ ആത്മസാക്ഷാത്കാരത്തിലൂടെ ഭഗവാനെ സേവിക്കാനുള്ള യോഗ്യതയും അവസാനം അവൻറെ കൃപ നേടാനുള്ള യോഗ്യതയും മാത്രമേ ലഭിച്ചിട്ടുള്ളൂ. ആത്മസാക്ഷാത്കാരത്തിലൂടെ ഭഗവാനെ പ്രാപിച്ചു എന്നാണ് ഇപ്പോഴത്തെ അദ്വൈത പണ്ഡിതന്മാർ കരുതുന്നത്. സ്വയം സാക്ഷാത്കരിച്ചതിലൂടെ അവർ ഭഗവാനെ സാക്ഷാത്കരിച്ചു എന്നാണ് അവർ കരുതുന്നത്. ആത്മസാക്ഷാത്കാരം തെറ്റല്ല. വാസ്തവത്തിൽ ഭഗവാൻറെ കൃപ ലഭിക്കാൻ അത് അനിവാര്യമാണ്. എന്നാൽ സ്വയം ഭഗവാൻ ആണെന്ന് കരുതുന്നത് തീർത്തും തെറ്റാണ്.

ഭഗവാൻ ഒരു വ്യക്തി ആത്മാവിന്റെ രൂപത്തിലോ സ്വയം രൂപത്തിലോ വരാം. ഈ സാഹചര്യത്തിൽ, സ്വയം (ആത്മ/ Atma) എന്ന വാക്ക് സ്വയം രൂപത്തിൽ ഭഗവാനെ സൂചിപ്പിക്കുന്നു. സ്വയം അല്ലെങ്കിൽ ആത്മ എന്ന വാക്കിന്റെ അർത്ഥം മൂന്ന് മനുഷ്യ ശരീരങ്ങൾ എന്നാണ്. ആത്മാവ് എന്നാൽ വ്യാപിക്കുന്നതോ അധിനിവേശം ചെയ്യുന്നതോ ആണ്. ഗ്രോസ് ബോഡി(സ്ഥൂലശരീരം) കുറച്ച് സ്ഥലം ഉൾക്കൊള്ളുന്നു. സൂക്ഷ്മശരീരം സ്ഥൂലശരീരത്തെ ഉൾക്കൊള്ളുന്നു. കാര്യകാരണശരീരം സൂക്ഷ്മശരീരത്തെ ഉൾക്കൊള്ളുന്നു. അങ്ങനെ ഈ മൂന്ന് ശരീരങ്ങളെയും സംയോജിപ്പിച്ച് 'സ്വയം' അല്ലെങ്കിൽ ആത്മ എന്ന് വിളിക്കുന്നു. അങ്ങനെ, മധ്യസ്ഥാനത്തിനു ശേഷം വീണ്ടും സ്വയം നേടുന്നത് അർത്ഥമാക്കുന്നത് ഈ മൂന്ന് മനുഷ്യശരീരങ്ങളുടെയും സംയുക്തത്തിൽ സന്നിഹിതനായ ഭഗവാനെ കണ്ടുമുട്ടുക എന്നതാണ്, അതിനെ പൊതുവെ മനുഷ്യശരീരം എന്ന് വിളിക്കുന്നു

ശ്രീ. സി. ബാല കൃഷ്ണ മൂർത്തിയാണ് (Shri. C. Bala Krishna Murthy) ഈ മുഴുവൻ മിഷൻറെയും സ്ഥാപകൻ. അദ്ദേഹം സ്വാമിയെ തിരിച്ചറിഞ്ഞ് ഭഗവാൻ ദത്തയായി  പ്രഖ്യാപിച്ചു. അദ്ദേഹം ഈ "ദത്ത സ്വാമി" എന്ന പേര് ഉണ്ടാക്കി. ഞാൻ അദ്ദേഹത്തോട് ഇടയ്ക്കിടെ പറയാറുണ്ട് "നിങ്ങൾ സിബിഐയുടെ ഡയറക്ടർ ആയിരിക്കണം, കാരണം നിങ്ങൾ മനുഷ്യശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന ഭഗവാനെ തിരിച്ചറിഞ്ഞു. നിങ്ങൾക്ക് ഏത് അന്താരാഷ്ട്ര കള്ളനെയും കണ്ടെത്താനാകും". സ്വാമി എഴുതിയതും സ്വാമിയെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ അദ്ദേഹം അച്ചടിച്ചിട്ടുണ്ട്. സ്വാമിയുടെ എല്ലാ സൂപ്പർ നാച്ചുറൽ അദ്ഭുതങ്ങളും അദ്ദേഹം രേഖപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ദൈവിക ജ്ഞാനം പ്രചരിപ്പിക്കാൻ അദ്ദേഹം തന്റെ ധാരാളം പണം ചെലവഴിക്കുകയും രാവും പകലും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്വാമി ഒരിക്കൽ തന്റെ അപകടകരമായ അസുഖം സ്വാമിയുടെ മനുഷ്യശരീരത്തിലേക്ക് മാറ്റുകയും ആ നിമിഷം മുതൽ ഈ ഭക്തൻ അപകടനില തരണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഭവാനി ഒരു ദൈവിക അടയാളത്തിനായി സ്വാമിയെ നിർബന്ധിച്ചപ്പോൾ, സ്വാമി ദത്ത ഭഗവാൻറെ കണ്ണിൽ നിന്ന് കണ്ണീരിൻറെ രണ്ട് അരുവികൾ ഒരു ഫോട്ടോയിൽ സൃഷ്ടിച്ചു.

അടുത്തതായി വരുന്നത് ഈ ദൗത്യത്തിലെ ഭീമാകാരമായ വ്യക്തിത്വമായ അജയ്(Ajay) ആണ്. അജയ്യുടെ,സ്വാമിയോടുള്ള വിശ്വാസം സ്വപ്നത്തിൽ പോലും ഇളകുന്നില്ല. പല തരത്തിൽ തന്റെ വിശ്വാസത്തെ ഇളക്കിമറിക്കാൻ സ്വാമി പരമാവധി ശ്രമിച്ചു. ഒടുവിൽ സ്വാമി പരാജയപ്പെട്ടു, "നീ അജയ് അല്ല (പരാജയപ്പെട്ടവൻ) നീയാണ് അജയ് (Ajey /അജയൻ/ തോൽക്കാത്തവൻ)". ഈ ദൌത്യത്തിനുള്ള ധനസഹായത്തിൻറെ തൊണ്ണൂറു ശതമാനവും അദ്ദേഹത്തിൻറെ ത്യാഗം കൊണ്ട് മാത്രമാണ്, വളരെ ലളിതമായ ജീവിതവും അദ്ദേഹം നയിക്കുന്നു. തൻറെയും കുടുംബത്തിൻറെയും ആവശ്യങ്ങൾക്കായി അദ്ദേഹംവളരെ കുറച്ചുമാത്രം സൂക്ഷിക്കുകയും ബാക്കിയുള്ളതെല്ലാം സ്വാമിയുടെ ദൗത്യത്തിനായി ത്യജിക്കുകയും ചെയ്യുന്നു. സ്വാമിയുടെ പുസ്തകങ്ങൾ അച്ചടിക്കുന്നതിൽ രാവും പകലും പ്രവർത്തിച്ചു.

സ്വാമി അവനെ "നീ ഗരുഡൻ (ദിവ്യ കഴുകൻ/ the Divine Eagle) " എന്നു് വിളിച്ചു. വൈകുണ്ഠം എന്ന തൻറെ നിത്യവാസസ്ഥാനത്തേക്ക് പോകാൻ സ്വാമിക്ക് പോലും നിങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. നിത്യവാസത്തിനായി(eternal abode) ഒരു ഭക്തൻ അപേക്ഷിക്കുമ്പോഴെല്ലാം സ്വാമി തൻറെ വിരൽ അജയ്യിലേക്ക് ചൂണ്ടിക്കൊണ്ട് അഭ്യർത്ഥിക്കുന്നു. എൻറെ അനശ്വരമായ വാസസ്ഥലത്തേക്ക് പോകാൻ ഞാൻ പോലും അദ്ദേഹത്തിൻറെ കൃപയെ ആശ്രയിക്കുന്നു. സ്വാമി അവനിൽ വളരെയധികം സംതൃപ്തനാണ്, പലപ്പോഴും "ഞാൻ(സ്വാമി) സൈദ്ധാന്തികമായി(theoretically) കർത്താവാണ്, പ്രായോഗികമായി(practically) നിങ്ങൾ (അജയ്) കർത്താവാണ്" എന്ന് പറയാറുണ്ട്. ഇത് സ്വാമിയുടെ വാക്ക് മാത്രമല്ല, വാസ്തവത്തിൽ ഇവിടുത്തെ ഭക്തരെല്ലാം അദ്ദേഹത്തെ പുകഴ്ത്തുകയാണ്, "സർ, നിങ്ങളുടെ ഉയരങ്ങളിലേക്ക് ആർക്കും പറക്കാൻ കഴിയില്ല". അതേ ഭഗവാൻ രാമൻ എന്ന യജമാനന്റെ(master) വേഷത്തിലും അതേ ഭഗവാൻ ഹനുമാൻ എന്ന ദാസന്റെ വേഷത്തിലും അഭിനയിച്ചു.

അതുപോലെ സ്വാമി എന്ന് വിളിക്കപ്പെടുന്ന പ്രബോധകനായി അതേ ഭഗവാൻ പ്രവർത്തിക്കുകയും അതേ ഭഗവാൻ ആദർശ ഭക്തനായി പ്രവർത്തിക്കുകയും മറ്റ് യഥാർത്ഥ ഭക്തർക്ക് വഴി കാണിക്കാൻ അജയ് (Ajay ) എന്ന പേരിൽ ഭഗവാനെ സേവിക്കുകയും ചെയ്യുന്നു. ഈ സൃഷ്ടി നിലനിൽക്കുന്നിടത്തോളം കാലം സ്വാമി അജയ്യോട് കടപ്പെട്ടിരിക്കുന്നു. സ്വാമി തന്റെ(Ajay) ഭാര്യ ശ്രീമതി നാഗ ലക്ഷ്മിയുടെ ജീവൻ രക്ഷിച്ചു. മസ്തിഷ്ക രക്തസ്രാവമുണ്ടായപ്പോൾ തലച്ചോറിലെ ചില നിർണായക ഞരമ്പുകൾ മുറിച്ചുമാറ്റി. സ്വാമി അത് സുഖപ്പെടുത്തി. അവളുടെ ബ്രെയിൻ സ്കാനിങ്ങിൽ കാണുന്നതുപോലെ ഞരമ്പുകൾ ഒറ്റയടിക്ക് ശരിയാക്കിയത് കണ്ട് ഡോക്ടർമാർ അമ്പരന്നു. സ്വാമി തൻറെ വിശ്വരൂപത്തെ കാണിച്ചുകൊണ്ട് അജയനെ അനുഗ്രഹിച്ചു. എ. ഡി 1600 ല് തിരുമല കുന്നുകളിലെ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അജയനെ തൻറെ മുൻ ജന്മവും കാണിച്ചു. ജോലിയുടെ ത്യാഗത്തിൻറെയും (sacrifice of work) ഫലത്തിൻറെ ത്യാഗത്തിൻറെയും(sacrifice of fruit of work) മൂർത്തീഭാവമാണ് അദ്ദേഹം.

അടുത്ത രത്നം ഫണിയാണ്. M.B.A ബിരുദധാരിയായ അദ്ദേഹം സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്. തൻറെ ജോലി നിരസിച്ച അദ്ദേഹം, കുടുംബജീവിതം കർത്താവിൻറെ മിഷനിലേക്കുള്ള തൻറെ സേവനത്തിൻ തടസ്സമാകാതിരിക്കാൻ അവിവാഹിതനായി തുടരാൻ തീരുമാനിച്ചു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭഗവാന്റെ ഭക്തനല്ലേ അദ്ദേഹം? അർദ്ധരാത്രിയിൽ സ്വാമി അദ്ദേഹത്തിന് ഹൃദയത്തിലുള്ള 'ആത്മലിംഗം' കാണിച്ചുകൊടുത്തു. ആയിരം വെളിച്ചമുള്ള ബൾബുകളുടെ തിളക്കത്തിൽ അത് പ്രസരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അതിൽ തൊട്ടു ബോധംകെട്ടു വീണു. അദ്ദേഹം 'ആദിശേഷൻ' തന്നെ ആയതിനാൽ റേഡിയേഷനെ അതിജീവിക്കാൻ കഴിയുമെന്ന് സ്വാമി പറഞ്ഞു.

സ്വാമി, അദ്ദേഹത്തിന്റെ അമ്മ ശ്രീമതി വസുമതിയെ അനുഗ്രഹിച്ചു, വസുമതിക്ക് ശ്രീകൃഷ്ണാഷ്ടമി ഉത്സവത്തിൽ ശ്രീകൃഷ്ണദർശനം നൽകിക്കൊണ്ട്. ദർശനം കണ്ടതിന്റെ അതിയായ ആവേശം കാരണം അവരുടെ ജീവൻ അപകടത്തിലായി. എങ്കിലും സ്വാമി അവളെ രക്ഷിച്ചു. ഫണിയുടെ അച്ഛൻ ശ്രീ. ഭീമശങ്കരം, ഒരു ചെറുമകനുവേണ്ടി സ്വാമിയോട് പ്രാർത്ഥിച്ചു. സ്വാമി തന്റെ കൈ ചലിപ്പിച്ച് പറഞ്ഞു, സ്വാമി തന്റെ മരുമകളുടെ (ഫണിയുടെ സഹോദരന്റെ ഭാര്യ) ഗർഭപാത്രത്തിൽ ഒരു മകനെ പ്രതിഷ്ഠിക്കുകയാണെന്ന്. ആ മാസത്തിൽ തന്നെ മരുമകൾ ഗർഭിണിയാകുകയും പിന്നീട് ഒരു മകനെ പ്രസവിക്കുകയും ചെയ്തു.

മുംബൈയിൽ നിന്നുള്ള ശ്രീ. രാമനാഥൻ അയ്യർ, ശ്രീ. ജി. ലക്ഷ്മണനും, ശ്രീ  പി.സൂര്യനാരായണ എന്നിവരുടെ ഹൃദയത്തിൽ ദൈവിക ജ്ഞാനത്തിനായുള്ള ദാഹം വിശദീകരിക്കാൻ വാക്കുകളില്ല. സ്വാമിയുടെ ജോലിക്കായി അവർ ഊണും ഉറക്കവും പോലും ഉപേക്ഷിക്കുന്നു. ഈ ദിവ്യജ്ഞാനത്തിലുള്ള അവരുടെ ആനന്ദം അനന്തമാണ്, അത് എപ്പോഴും സ്വാമിയെ ചലിപ്പിക്കുന്നു(ഇളക്കുന്നു). സ്വാമി പെട്ടെന്ന് സൃഷ്ടിച്ച താമരപ്പൂക്കളുടെ സുഗന്ധത്താൽ ഇരുവരും അനുഗ്രഹിക്കപ്പെട്ടു. സ്വാമി ലക്ഷ്മണന് ഒരു മണിക്കൂർ അനന്തപത്മനാഭന്റെ ദർശനം നൽകി.

ശ്രീമതി. എസ്. ഗായത്രി ചന്ദ്ര ശേഖർ (കുവൈറ്റ്) എന്നിവർക്കും മക്കളായ പ്രിയങ്ക, മാനസ എന്നിവർക്കും സ്വാമിയിൽ അചഞ്ചലമായ വിശ്വാസമുണ്ട്. അവരുടെ വിശ്വാസത്തിലെ ചെറിയ വ്യതിചലനം പോലും കേൾക്കുന്നത് അവർക്ക് സഹിക്കാനാവില്ല. അവരുടെ വിശ്വാസത്തെ ഇളക്കിവിടാൻ വേണ്ടി സ്വാമി തമാശ പറയുമ്പോൾ, അവർ ഒറ്റയടിക്ക് ശക്തമായി പ്രതിഷേധിക്കുന്നു. ഈ ദൗത്യത്തിൽ ഗായത്രിയുടെ പ്രവർത്തനം സങ്കൽപ്പിക്കാനാവാത്തതാണ്. അവളുടെ ഭർത്താവ് ഉദാരമനസ്കനായ ശ്രീ. ചന്ദ്രശേഖർ ഈ ദൗത്യത്തിന് ധനസഹായം നൽകി ആത്മാർത്ഥമായി സേവിക്കുന്നു. ശ്രീമതി. ഗായത്രിയും അവളുടെ പെൺമക്കളും ഒരു മാസം തുടർച്ചയായി സ്വാമി അവരുടെ അപ്പാർട്ട്മെന്റിൽ സൃഷ്ടിച്ച താമരപ്പൂക്കളുടെ സുഗന്ധത്താൽ അനുഗ്രഹിക്കപ്പെട്ടു.

സ്വാമി ഈണമിട്ട ഗാനങ്ങളുടെ മധുരഗായകിയായ   ശ്രീമതി. പത്മറാമിന് സ്വാമിയിൽ ഉറച്ച വിശ്വാസമുണ്ട്. അവൾ സ്വാമിയെക്കുറിച്ച് നിരവധി ഗാനങ്ങൾ രചിക്കുകയും ഈ ദിവ്യജ്ഞാനം തുടർച്ചയായി പ്രചരിപ്പിക്കുകയും ചെയ്തു. അവൾ തന്റെ വീട്ടിലെ ശ്രീകൃഷ്ണ പ്രതിമയുടെ ഫോട്ടോ എടുത്തപ്പോൾ, പ്രതിമയുടെ മുഖത്തിന്റെ സ്ഥാനത്ത് സ്വാമിയുടെ മുഖം പ്രത്യക്ഷപ്പെട്ടു, അത് ശ്രീകൃഷ്ണൻ തന്നെ സ്വാമിയാണെന്ന് തെളിയിക്കുന്നു.

ശ്രീ. പി.വി.എൻ.എം.ശർമ്മയും ശ്രീ. എം പ്രസാദിനും സ്വാമിയിൽ അചഞ്ചലമായ വിശ്വാസമുണ്ട്, അവർ സ്വാമിയെ മാത്രമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കുന്നത്. ശ്രീ ശർമ്മ സ്വാമിയുടെ ഫോട്ടോ എടുക്കാനൊരുങ്ങുമ്പോൾ ക്യാമറയുടെ ലെൻസിലൂടെ സ്വാമി ശ്രീ ശർമ്മക്ക് നീല നിറത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരു മകന് വേണ്ടി ശ്രീ പ്രസാദ് സ്വാമിയോട് പ്രാർത്ഥിക്കുകയും സ്വാമി ഒരു പഴം നൽകുകയും ചെയ്തു. വൈകാതെ പ്രസാദിന് ഒരു മകനുണ്ടായി. തത്ത്വചിന്തയിലെ ലോജിക്കൽ അനലിസ്റ്റായ ശ്രീ എ. ശേഷാദ്രി പലപ്പോഴും സ്വാമിയുടെ ദിവ്യജ്ഞാനത്തിലെ അപഗ്രഥന തീപ്പൊരികളെ (അനലിറ്റിക്കൽ സ്പാർക്കുകളെ )വിലമതിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ലളിതയും മകളും; സ്വാമി അവരുടെ വീട്ടിലെത്തിയപ്പോൾ സ്വാമിക്ക് ചുറ്റും പിങ്ക് നിറത്തിലുള്ള പ്രഭാവലയം കണ്ടു.

ശ്രീ. നിഖിൽ, ഭാര്യ ശ്രീമതി. ദേവിയും ശ്രീ. സ്വാമിയുടെ സമീപകാല ഭക്തരായ രോഹിത് യാദവ് (യു.എസ്.എ.); സ്വാമിയുടെ മൂന്ന് കണ്ണുകളാണ്. തടസ്സങ്ങൾക്കിടയിലും ഉറച്ച തീരുമാനത്തിലൂടെ ശ്രീ. രോഹിത് ഈ ദൗത്യത്തിന് ധനസഹായം നൽകിയത് സ്വാമിയുടെ ഹൃദയത്തെ അലിയിച്ചു. സ്വാമിക്ക് എല്ലാ മതങ്ങളിലെയും വിശുദ്ധ ഗ്രന്ഥങ്ങൾ വിശദീകരിക്കാൻ കഴിയും, എന്നാൽ നിഖിലിനോടും ദേവിയോടും ഉള്ള തന്റെ അഭിനന്ദനം വാക്കുകളിൽ പ്രകടിപ്പിക്കുന്നതിൽ സ്വാമി പരാജയപ്പെട്ടു. ഭാവിയിൽ തങ്ങളുടെ ഒന്നര വയസ്സുള്ള മകളെ സ്വാമിയുടെ ദൗത്യത്തിനായി അയയ്ക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവർ സ്വാമിയോട് ചോദിച്ചു!

സ്വാമിയുടെ ദൗത്യത്തിനായി സ്വയം സമർപ്പിക്കാൻ ഇഷ്ടപ്പെടുന്ന തങ്ങളുടെ മക്കളെ ഭക്തർ തടയുന്നത് സ്വാമി കണ്ടിട്ടുണ്ട്. സ്വാമിയുടെ മിഷനുവേണ്ടി മക്കൾ പോകുന്നതിൽ എതിർപ്പില്ലാത്ത ഏതാനും ഭക്തരെ സ്വാമി കണ്ടിട്ടുണ്ട്. എന്നാൽ സ്വാമിയുടെ ജോലിക്ക് കുട്ടിയെ അയക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സ്വാമിയോട് ചോദിക്കുന്ന മാതാപിതാക്കളെ നിങ്ങൾ കണ്ടിട്ടുണ്ടോ? സ്വാമിയുടെ പുസ്തകങ്ങൾ ഈ ലോകത്തിലേക്ക് കൊണ്ടുവരാൻ നിഖിലും ദേവിയും രാവും പകലും കഷ്ടപ്പെടുന്നു, അവർ ഈ അത്ഭുതകരമായ വെബ് സൈറ്റ് (www.universal-spirituality.org) വികസിപ്പിച്ചെടുത്തു.

ഈ റേഞ്ചിൽ ഏതാണ്ട് ഉൾപ്പെടുന്ന മറ്റു പല ഭക്തന്മാരും ഉണ്ട്. ഞാൻ ചില  ഉദാഹരണങ്ങൾ മാത്രമാണ് പറഞ്ഞത്. സ്വാമിക്ക് ഈ ലോകത്ത് ഒരു പ്രശസ്തിയും വേണ്ട. തന്റെ ഏറ്റവും ഉയർന്ന ലോകത്തിലെ അനന്തമായ പ്രശസ്തിയിൽ അവിടുന്ന് ഇതിനകം വിരസത അനുഭവിക്കുന്നു, കുറച്ച് വിശ്രമത്തിനായി അവിടുന്ന് ഈ ഭൂമിയിലേക്ക് ഇറങ്ങി. യഥാർത്ഥ ഭക്തരുടെ പ്രൊജക്ഷനും പ്രശസ്തിയും അവരുടെ ജോലിയുടെ ത്യാഗവും അവരുടെ ജോലിയുടെ ഫലത്തിന്റെ ത്യാഗവും സ്വാമി ആത്മാർത്ഥമായി ആശംസിക്കുന്നു. അവരുടെ ത്യാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്വാമിയുടെ ത്യാഗം ഒന്നുമില്ല.

ഈ ദിവ്യജ്ഞാനത്തിന്റെ രൂപത്തിലുള്ള വാക്കുകളുടെയും ബുദ്ധിയുടെയും ത്യാഗം മാത്രമാണ് സ്വാമിയുടെ ത്യാഗം. സത്യത്തിൽ ഇതും ഒരു ത്യാഗമല്ല, കാരണം ഈ ദിവ്യജ്ഞാനം യഥാർത്ഥത്തിൽ ഭഗവാൻ പുറപ്പെടുവിച്ചതാണ്, അത് ആ അദൃശ്യനായ ഭഗവാൻറെതാണ്. ഇത് ഈ ദൃശ്യമായ മനുഷ്യശരീരത്തിലോ അദൃശ്യമായ സൂക്ഷ്മ-കാരണശരീരങ്ങളിലോ(അവ ഈ ദൃശ്യമായ ഏറ്റവും ബാഹ്യമായ സ്ഥൂലശരീരത്തിലുണ്ട്)  ഉള്ളതല്ല. ഇത്രയും മഹത്തായ അറിവ് ഇതുവരെ ഒരു അവതാരവും വെളിപ്പെടുത്തിയിട്ടില്ലെന്ന് എന്റെ ഭക്തർ പറയുന്നു. എന്നാൽ സ്വാമി പറയുന്നു, "ഇതുവരെ ഒരു അവതാരത്തിനും ഇത്രയധികം സമർപ്പിത രത്നങ്ങൾ ലഭിച്ചിട്ടില്ല(യഥാർത്ഥ ഭക്തരെ )". അത്തരം യഥാർത്ഥ ഭക്തരെ ലഭിച്ചതിനു് സ്വാമി അനുഗ്രഹീതനാണു്, സ്വാമി തൻറെ എല്ലാ പുസ്തകങ്ങളും തൻറെ യഥാർത്ഥ ഭക്തർക്കു് സമർപ്പിക്കുന്നു.

-ദത്ത സ്വാമി

 
 whatsnewContactSearch