
11 Apr 2023
[Translated by devotees]
[മിസ്. ത്രൈലോക്യ ചോദിച്ചു:- കുട്ടികളോടുള്ള (അനാഹത ചക്രം/Anaahata cakra) ശക്തമായ ആകർഷണം കാരണം ചില ഗോപികമാർ ആത്മീയ പാതയിൽ പരാജയപ്പെട്ടു. കഴിഞ്ഞ ജന്മങ്ങളിൽ ഉടനീളം അവർ തപസ്സ് ചെയ്യുകയായിരുന്നു. കുട്ടികളോടുള്ള അഭിനിവേശത്തേക്കാൾ(fascination) ദൈവത്തോടുള്ള അഭിനിവേശം അവർ വളർത്തിയെടുത്തിരിക്കണം. അത്തരമൊരു സാഹചര്യത്തിൽ, എന്തുകൊണ്ടാണ് അവർ പരാജയപ്പെട്ടത്?]
സ്വാമി മറുപടി പറഞ്ഞു:- സാധാരണ മനുഷ്യരുടെ കാര്യത്തിൽ, ഈ ആശയം നമുക്ക് വ്യക്തമായി വിശദീകരിക്കാം. ഒരു സാധാരണ മനുഷ്യന് മനുഷ്യ ജന്മങ്ങളിലൂടെ മാത്രം കടന്നുപോകേണ്ടതില്ല, മൃഗങ്ങളുടെ ജന്മങ്ങളിലൂടെയും കടന്നുപോകാം. മനുഷ്യജന്മത്തിൽ ദൈവത്തോടുള്ള അഭിനിവേശവും കുട്ടികളോടുള്ള അഭിനിവേശവും ഉണ്ടായിരുന്നിരിക്കണം. പക്ഷേ, മൃഗങ്ങളുടെ ജന്മങ്ങളിൽ, ബുദ്ധിവളർച്ചയുടെ(intelligence) അഭാവം മൂലം ദൈവത്തോടുള്ള ആകർഷണം ഇല്ലാതായിരിക്കണം. അങ്ങനെയെങ്കിൽ, ദൈവത്തോടുള്ള അഭിനിവേശം ചുരുക്കം ജനനങ്ങളിൽ ഉണ്ടായിരുന്നിരിക്കണം, അതേസമയം കുട്ടികളോടുള്ള ആകർഷണം എല്ലാ ജനനങ്ങളിലും ഉണ്ടായിരിക്കണം, കാരണം കുട്ടികളോടുള്ള ആകർഷണം മനുഷ്യർക്കും മൃഗങ്ങൾക്കും പൊതുവായുള്ളതാണ്. അതിനാൽ, കുട്ടികളോടുള്ള ആകർഷണത്തിനു ദൈവത്തോടുള്ള ആകർഷണത്തേക്കാൾ അളവ്(quantitatively) കൂടുതലാണ്. ഈ നിഗമനത്തിൽ, കുട്ടികളോടുള്ള ആകർഷണം ഗുണപരമായ അർത്ഥത്തിൽ(qualitative sense) ദൈവത്തോടുള്ള ആകർഷണത്തിന് തുല്യമാണെന്ന് ഞങ്ങൾ അനുമാനിച്ചു.
അതിനാൽ, ആകർഷണങ്ങളിലെ(fascinations) അസമത്വം(inequality) അളവ് വ്യത്യാസം(quantitative difference) മൂലമാണ്. എന്നാൽ, ഓരോ ജന്മത്തിലും ഈശ്വരനെ തപസ്സുചെയ്‌ത ഋഷിമാരുടെ കാര്യം ഒരു പുതിയ ആശയം വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു, അതായത് കുട്ടികളോടുള്ള ആകർഷണത്തിന്റെ ഗുണമേന്മ(quality of fascination to children) ദൈവത്തോടുള്ള അഭിനിവേശത്തെക്കാൾ (quality of fascination to God) വലുതാണ്. അങ്ങനെയെങ്കിൽ, രണ്ട് ആകർഷണങ്ങളും അളവ് അർത്ഥത്തിൽ തുല്യമാണെങ്കിലും, ജ്ഞാനികളിൽ പോലും, കുട്ടികളോടുള്ള ആകർഷണം ദൈവത്തോടുള്ള അഭിനിവേശത്തെ പരാജയപ്പെടുത്തി, അങ്ങനെ കുട്ടികളോടുള്ള ആകർഷണം ദൈവത്തോടുള്ള ആകർഷണത്തെക്കാൾ ഗുണപരമായി വലുതാണെന്ന് തെളിയിക്കുന്നു.
ദൈവത്തിനായി ഓടുന്ന മകന്റെ പിന്നാലെ ഓടിയ ഋഷി രാജാവായ വ്യാസ മുനിയുടെ(sage Vyaasa) കാര്യത്തിലും ഇത് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ഈ പ്രശ്നത്തിനുള്ള ഒരേയൊരു പരിഹാരം, ദൈവത്തോടുള്ള ആകർഷണത്തിന്റെ അളവ് വർദ്ധിപ്പിച്ചുകൊണ്ട്, ദൈവത്തോടുള്ള ആകർഷണം മൂലം കുട്ടികളോടുള്ള അഭിനിവേശത്തെ മറികടക്കാൻ നിങ്ങൾക്ക് കഴിയും, അങ്ങനെ ദൈവത്തോടുള്ള ആകർഷണം കുട്ടികളോടുള്ള ആകർഷണത്തെക്കാൾ വലുതായിരിക്കും. നമ്മുടെ ‘സിരിയാല’യുടെയും(‘Siriyaala’), പടിഞ്ഞാറൻ പ്രദേശത്തെ(west) ‘അബ്രഹാമിന്റെയും’(‘Abraham’) കാര്യങ്ങൾ ഇത് തെളിയിക്കുന്നു; അവർ തങ്ങളുടെ കുട്ടികളോടുള്ള ആകർഷണത്തേക്കാൾ ദൈവത്തോടുള്ള ആകർഷണം വലുതാണെന്ന് തെളിയിച്ചു.
★ ★ ★ ★ ★
Also Read
Understanding The Fascination Of Sages Towards God And Children
Posted on: 13/04/2023Did The Children And Husbands Of Gopikas Also Get Salvation?
Posted on: 18/11/2021How Do I Develop Emotional Devotion For God?
Posted on: 02/09/2022Why Does God Object To The Test For Fascination With One's Own Life?
Posted on: 05/04/2025How To Remove Ego And Fascination In The World?
Posted on: 16/11/2022
Related Articles
Please Explain The Word 'salvation' With The Highest Clarity.
Posted on: 12/07/2022Why Did The Gopikas Fail In The Joint Test Of Issues And Money Whereas They Could Overcome Lust?
Posted on: 13/03/2023Does Salvation Mean The Absence Of Rebirth?
Posted on: 16/11/2022Shri Dattaguru Bhagavat Gita: Vishnu Khanda: Chapter-7
Posted on: 25/04/2018Datta Moksha Sutram: Chapter-10
Posted on: 27/10/2017