home
Shri Datta Swami

 Posted on 04 Feb 2024. Share

Malayalam »   English »  

ദൈവം തൻ്റെ സേവനം കൂടുതൽ ആഗ്രഹിക്കുന്ന ഭക്തർക്ക് മാത്രം നൽകുമോ?

[Translated by devotees of God]

[ശ്രീ പി.വി.എൻ.എം ശർമ്മ ചോദിച്ചു:- ദൈവം ഇതിനകം നൽകിയ സേവന-അവസരങ്ങളിൽ സംതൃപ്തനായ (തൃപ്തി) ഒരു ഭക്തന് സേവന അവസരങ്ങൾ നൽകുന്നത് ദൈവം നിർത്തും എന്നത് ശരിയാണോ? ഈശ്വരനുവേണ്ടി എന്ത് ജോലി ചെയ്താലും തൃപ്തരാകാത്ത ഭക്തർക്ക് മാത്രമേ ദൈവം തൻ്റെ സേവന അവസരങ്ങൾ നൽകൂ? ദയവായി എന്നെ ബോധവൽക്കരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ഒന്നാമതായി, സേവനം എന്നത് ഭക്തനാണ് ചെയ്യേണ്ടത്, അത് ദൈവം നൽകുന്നതല്ല എന്നതാണ് അടിസ്ഥാന പോയിന്റ്. തന്റെ പ്രാപ്ത്തിക്കും കാര്യക്ഷമതയ്ക്കും യോജ്യമായ സേവനത്തിനായി ഭക്തൻ ആഗ്രഹിക്കണം. ഈ വിധത്തിൽ ഭക്തർ ദൈവത്താൽ നയിക്കപ്പെടുന്നു. ഈ നടപടിക്രമം വഴി, ദൈവത്തോടുള്ള എല്ലാത്തരം സേവനങ്ങളും കാര്യക്ഷമമായി നടത്തപ്പെടുന്നു. ഭക്തർ പരസ്‌പരം സഹകരിക്കണം, അങ്ങനെയുള്ള ഏകോപനം ദൈവത്തിൻ്റെ മുഴുവൻ പരിപാടിക്കും (പ്രോഗ്രാം) വിജയം വരുത്തും അതിനായി മാത്രം ദൈവം മനുഷ്യരൂപത്തിൽ അവതരിക്കുന്നു. ഭക്തർ പരസ്പരം അസൂയയും കലഹവും ഉണ്ടാക്കരുത്, കാരണം അത്തരം അനൈക്യം ദൈവത്തിൻ്റെ പരിപാടിയെ നശിപ്പിക്കും. ഭക്തർക്ക് പരസ്പരം സ്നേഹം ഉണ്ടായിരിക്കണം, അങ്ങനെ ദൈവം തൻ്റെ പരിപാടി സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകും. ഓരോ ഭക്തനും ഈശ്വരസേവനം ചെയ്യുന്പോൾ ഈശ്വരൻ്റെ സംതൃപ്തിയെയും സന്തോഷത്തെയും കുറിച്ച് ചിന്തിക്കണം, ആത്മസംതൃപ്തിയെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൈവസേവനം ചെയ്യേണ്ടത്, ആത്മസംതൃപ്തിക്കുവേണ്ടിയല്ല.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via