
15 Mar 2023
[Translated by devotees]
[ശ്രീ ലക്ഷ്മണൻ ചോദിച്ചു: പാദനമസ്കാരം സ്വാമി,
ചോദ്യം 1: ഇത് ജീവാത്മ തത്വ പ്രകരണത്തിലേക്ക് പുതുതായി ചേർത്ത ശ്ലോകത്തെ (11) പരാമർശിക്കുന്നു, അവിടെ മാധ്യമം സ്വീകരിച്ച ദൈവവും (ദത്ത ഭഗവാൻ) ഭൂതകാലം മുതൽക്കെ അനശ്വരമാണ് (past eternal) എന്ന് അങ്ങ് പരാമർശിച്ചു. അതിനാൽ എല്ലാ മനുഷ്യാവതാരങ്ങളും ഭൂതകാലം മുതൽക്കെ അനശ്വരമാണെന്നു് നമുക്ക് നിഗമനം ചെയ്യാം.]
സ്വാമി മറുപടി പറഞ്ഞു: ദത്ത ഭഗവാൻ സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്. ഇവിടെ, ഊർജ്ജസ്വലമായ ഒരു മാധ്യമം മാത്രമേയുള്ളൂ(one energetic medium only). ശ്രീ കൃഷ്ണന്റെ കാര്യത്തിൽ, ദത്ത ഭഗവാന് മുകളിൽ, ഒരു മനുഷ്യ മാധ്യമം(human medium ) നിലനിൽക്കുന്നു. ആദ്യത്തെ കേസ് സിൽക്ക് ഷർട്ടു(silk shirt) ധരിച്ച ദൈവവും രണ്ടാമത്തെ കേസ് സിൽക്ക് ഷർട്ടിന് മുകളിൽ കോട്ടൺ കോട്ട്(cotton coat) ധരിച്ച അതേ ദൈവവുമാണ്. ദത്ത ഭഗവാന്റെ കാര്യത്തിൽ എന്ത് നിഗമനം (conclusion ) ഉണ്ടായോ, അതേ നിഗമനമാണ്(conclusion) ശ്രീ കൃഷ്ണന്റെ കാര്യത്തിലും. ദത്ത ഭഗവാൻ മനുഷ്യ മാധ്യമത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, അത്തരം മനുഷ്യ മാധ്യമം ദൈവമില്ലാത്ത ഒരു മാധ്യമം മാത്രമാണ്, അതിനാൽ നമുക്ക് അത്തരം മാധ്യമങ്ങളെ കൃഷ്ണൻ എന്ന് വിളിക്കാം, ഭഗവാൻ കൃഷ്ണൻ എന്നല്ല. ഭഗവാൻ ദത്ത പ്രവേശിക്കുകയും കൃഷ്ണനുമായി ലയിക്കുകയും ചെയ്തുകഴിഞ്ഞാൽ, കൃഷ്ണൻ, ഭഗവാൻ കൃഷ്ണനായിത്തീരുന്നു. അതുപോലെ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ(Unimaginable God) പ്രവേശനത്തിന് മുമ്പ്, ഊർജ്ജസ്വലമായ മാധ്യമത്തെ(energetic medium) (സങ്കൽപ്പിക്കാവുന്ന അവബോധത്തിന്റെ(imaginable awareness) ആത്മാവുള്ള ഊർജ്ജസ്വലമായ ശരീരം) ദത്ത(Datta) എന്നാണ് വിളിക്കുന്നത്, അല്ലാതെ ഭഗവാൻ ദത്ത(God Datta) എന്നല്ല. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ദത്തയിൽ പ്രവേശിച്ച് ലയിച്ചുകഴിഞ്ഞാൽ, ദത്ത, ദത്ത ഭഗവാനായി മാറുന്നു. ദത്ത ഭഗവാന് എന്ത് പദവിയുണ്ടോ, അതേ പദവി ഭഗവാൻ കൃഷ്ണനും ഉണ്ട്. അതുകൊണ്ട് ദത്ത ഭഗവാൻ ഭൂതകാലം മുതൽക്കെ അനശ്വരനാണെങ്കിൽ(past eternal) കൃഷ്ണൻ ഭഗവാനും ഭൂതകാലം മുതൽക്കെ അനശ്വരനാകുന്നു.
എന്തുകൊണ്ടാണ് ദത്ത ഭഗവാൻ ഭൂതകാലം മുതൽക്കെ അനശ്വരനായിരിക്കുന്നത്? നമുക്ക് മുഴുവൻ എപ്പിസോഡും ഭൂതകാലം മുതൽക്കെ(ആദിമുതലേ) അനശ്വരനായിരിക്കുന്ന പരബ്രഹ്മനിലോ (Parabrahman) അല്ലെങ്കിൽ മാധ്യമം ഇല്ലാത്ത അചിന്ത്യനായ ദൈവത്തിലോ(unmediated unimaginable God) ആരംഭിക്കാം. മുഴുവൻ കഥയും ആരംഭിക്കുന്നത് പരബ്രഹ്മനിൽ നിന്നാണ്, ദത്ത ഭഗവാനിൽ നിന്നല്ല. മാധ്യമം ഇല്ലാത്ത പരബ്രഹ്മൻ ഭക്തരായ ആത്മാക്കളുടെ ധ്യാനത്തിനായി മാധ്യമം സ്വീകരിക്കാൻ ആഗ്രഹിച്ചു. പരബ്രഹ്മൻ ആദ്യത്തെ ഊർജ്ജസ്വലമായ മാധ്യമം (ഊർജ്ജസ്വലമായ ശരീരവും സങ്കൽപ്പിക്കാവുന്ന അവബോധത്തിന്റെ(imaginable awareness) ആത്മാവും) സൃഷ്ടിച്ചത് ചില സൃഷ്ടിച്ച ഊർജ്ജത്തിൽ(some created energy) നിന്നാണ്, ആ ഊർജ്ജസ്വലമായ മാധ്യമത്തെ(energetic medium) ഉൾക്കൊള്ളാൻ പരമവ്യോമ (Paramavyoma) എന്ന സ്പെയ്സ് (space) ആവശ്യമായിരുന്നു. ഈ സൃഷ്ടിച്ച ഊർജ്ജസ്വലമായ മാധ്യമത്തെ(energetic medium) കേവലം ദത്ത (simply Datta) എന്നാണ് വിളിക്കുന്നത്, അല്ലാതെ ദത്ത ഭഗവാൻ(God Datta) എന്നല്ല. പരബ്രഹ്മൻ ദത്തയുമായി ലയിച്ചു, അങ്ങനെ ദത്ത ഭഗവാനായി. പരബ്രഹ്മൻ എന്ന വ്യക്തിക്ക്, ദത്ത വസ്ത്രം മാത്രമാണ്. ‘ഭഗവാൻ ദത്ത’ എന്ന വാക്ക് ഉച്ചരിക്കുമ്പോൾ, ആ വാക്ക് പരബ്രഹ്മനെ മാത്രമാണ് സൂചിപ്പിക്കുന്നത്, വസ്ത്രത്തെയല്ല(ദത്ത). വസ്ത്രം അല്ലെങ്കിൽ ദത്ത തീർച്ചയായും ഭൂത-അനശ്വരമല്ലാത്തതാണ്(past-non-eternal), പക്ഷേ, പരബ്രഹ്മനും ഭഗവാൻ ദത്തയ്ക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല, കാരണം പരബ്രഹ്മൻ മധ്യമില്ലാതെ നഗ്നനായതിനാൽ ദത്ത ഭഗവാൻ അതേ പരബ്രഹ്മനാണ്. നമ്മുടെ തെറ്റായ ധാരണയാണ് ദത്ത ഭഗവാൻ എന്നാൽ മാധ്യമം അല്ലെങ്കിൽ വസ്ത്രം എന്നാണ് അർത്ഥമാക്കുന്നത് എന്നും, ആ മാധ്യമമോ വസ്ത്രമോ ധരിക്കുന്ന വ്യക്തി (പരബ്രഹ്മൻ) അല്ല എന്നു മുള്ളത്. അതിനാൽ പരബ്രഹ്മന് ഏത് പദവിയുണ്ടോ, അതേ പദവി ദത്ത ഭഗവാനും ഉണ്ട്. കുളിമുറിയിൽ നഗ്നനായ പ്രധാനമന്ത്രി മാത്രമാണ് പ്രധാനമന്ത്രിയെന്നും വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോൾ പ്രധാനമന്ത്രിയല്ലെന്നും നിങ്ങൾക്ക് പറയാൻ കഴിയില്ല. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു സാധാരണ വ്യക്തി എന്ന നിലയിലാണ് വസ്ത്രം ധരിച്ച് അദ്ദേഹം എല്ലാ യോഗങ്ങളിലും പങ്കെടുക്കേണ്ടത്!
2. അതേ പ്രകരണത്തിലെ 12-ാം ശ്ലോകം അർത്ഥമാക്കുന്നത്, ഗാഢനിദ്രയിൽ ദത്ത, മനുഷ്യാവതാരത്തിൻറെ ആത്മാവിൽ നിന്ന് വേർപെട്ടു എന്നാണോ?
[ചോദ്യം 2: ജീവാത്മ തത്വ പ്രകരണത്തിലെ(Jivatma Tatva Prakaranam) 12-ാം ശ്ലോകത്തിൽ, മനുഷ്യാവതാരത്തിന്റെ ഗാഢനിദ്രയിൽ(deep sleep), മാണ്ഡൂക്യ ഉപനിഷത്തിൽ (Mandukya Upanishat ) പറഞ്ഞിരിക്കുന്നതുപോലെ, ഈശ്വരൻ മാത്രമേ നിലനിൽക്കുന്നൊള്ളൂ. ഗാഢനിദ്രയിൽ മനുഷ്യാവതാരത്തിലെ ആത്മാവിന്റെ ഘടകത്തിൽ(soul component) നിന്ന് ഭഗവാൻ ദത്ത വേർപെട്ടു(detached) എന്നാണോ അർത്ഥമാക്കുന്നത്? സ്വാമിയുടെ പദ്മ പാദങ്ങളുടെ ചുവട്ടിൽ ഞാൻ അവശേഷിക്കുന്നു, ജി. ലക്ഷ്മണൻ]
സ്വാമി മറുപടി പറഞ്ഞു: അവതാരം(incarnation) എല്ലായ്പ്പോഴും ഒറ്റ ഘട്ടത്തിൽ (single phase) രണ്ട് ഘടകങ്ങളുള്ള സംവിധാനമാണ്(two-component system). ഒരു ഘടകം ദൈവവും മറ്റേ ഘടകം തിരഞ്ഞെടുക്കപ്പെട്ട-ഭക്ത-മനുഷ്യനുമാണ്(selected-devoted-human being). ദൈവം-ഘടകം(God-component) അദൃശ്യമായതിനാൽ ദൃശ്യമായ മനുഷ്യ-ഘടകമാൺ(human being-component) ഒറ്റഘട്ടം (single phase ). ഗാഢനിദ്രയിൽ, മനുഷ്യ-ഘടകം അപ്രത്യക്ഷമാകുന്നു, കാരണം വിശ്രമിക്കുന്ന മസ്തിഷ്ക-നാഡീവ്യവസ്ഥയിൽ(brain-nervous system) നിന്ന് സങ്കൽപ്പിക്കാവുന്ന അവബോധം (imaginable awareness) സൃഷ്ടിക്കപ്പെടുന്നില്ല, അതായത്, ചിന്താ പ്രക്രിയയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കപ്പെടുന്നില്ല, എന്നാൽ മറ്റ് സിസ്റ്റങ്ങളെ നയിക്കുന്ന മസ്തിഷ്കത്തിന്റെ ബാക്കി ഭാഗം എല്ലായ്പ്പോഴും സജീവവും പ്രവർത്തിക്കുന്നതുമാണ്. ഈ സാഹചര്യത്തിൽ, ആത്മാവ് ഏക ദൈവഘടകമായി നിലനിൽക്കുന്നു. ഞാൻ ഇത് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കും. ഒരു മോതിരം സ്വർണ്ണവും (ദൈവ-ഘടകം) ചെമ്പും (മനുഷ്യ-ഘടകം) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മോതിരം ആത്മാവാണ്. ചെമ്പ്-ഘടകം അപ്രത്യക്ഷമായാൽ, സ്വർണ്ണ ഘടകം അവശേഷിക്കുന്നു, അതിനാൽ മോതിരം അവശേഷിക്കുന്നു. ഏതൊരു അവതാരത്തിൻറെയും (ഊർജ്ജസ്വലമായ അല്ലെങ്കിൽ മനുഷ്യൻറെ) അവസ്ഥ ഇതാണ്. ഒരു സാധാരണ മനുഷ്യന്റെ (അല്ലെങ്കിൽ ഊർജ്ജസ്വലനായ) മോതിരം ചെമ്പ്-ഘടകം കൊണ്ട് നിർമ്മിച്ചതാണ്, അതിനാൽ ചെമ്പ് അപ്രത്യക്ഷമായാൽ മോതിരം അപ്രത്യക്ഷമാകും. അതിനാൽ, ഗാഢനിദ്രയിൽ, ആത്മാവ് അവതാരത്തിൽ ദൈവമായി നിലനിൽക്കുന്നു, എന്നാൽ ഒരു സാധാരണ മനുഷ്യന്റെ കാര്യത്തിൽ, ഗാഢനിദ്രയിൽ, ആത്മാവ് അപ്രത്യക്ഷമാകുന്നു, അതിനാൽ, അനുഭവിക്കുന്നയാൾ ഇല്ലാതാകുന്നു(experiencer is absent). ഇതിന്റെ പരിണിതഫലമായി, ഒരു അറിവിന്റെയും അനുഭവമില്ലാതെ അജ്ഞത മാത്രം നിറഞ്ഞതാണ് ഗാഢനിദ്ര(deep sleep).
ഈ ഉത്തരങ്ങളിൽ, നിഷ്ക്രിയ ഊർജ്ജത്തെ (inert energy) കർശനമായി പ്രതിനിധീകരിക്കുന്ന ആത്മാവ് (soul) എന്ന പദം വ്യക്തിഗത ആത്മാവിനെ (individual soul )അർത്ഥമാക്കാൻ അയഞ്ഞ രീതിയിൽ ഉപയോഗിക്കുന്നു, അത് അവബോധമാണ്(awareness). കർശനമായ അർത്ഥത്തിൽ ആത്മാവ്(soul) എന്ന വാക്ക് വ്യക്തിഗത ആത്മാവായി(individual soul ) മാത്രമേ എടുക്കാവൂ.
★ ★ ★ ★ ★
Also Read
Jivatma Tattva Prakaranam (the Topic Of The Nature Of The Soul)
Posted on: 17/05/2022How To Conclude That Lord Rama Is The Human Incarnation Of God?
Posted on: 22/08/2021Can We Pray To Past Human Incarnations Of God While Learning Spiritual Knowledge From The Contempora
Posted on: 31/01/2021Why Have You Superimposed Your Face On That Of Past Incarnations?
Posted on: 11/02/2005Better To Conclude That God Is Always Correct
Posted on: 05/01/2014
Related Articles
Datta Jayanti Message On 15-12-2024
Posted on: 15/12/2024Is There Any Significant Difference Between Parabrahman And God Datta?
Posted on: 08/08/2022Swami Answers Questions Of Ms. Bhanu Samykya
Posted on: 07/10/2023God Datta Incarnated As Shri Datta Swami
Posted on: 05/07/2020How Can A Human Incarnation In The Human Form Be Considered As God?
Posted on: 09/04/2023