home
Shri Datta Swami

Posted on: 20 Jan 2016

               

Malayalam »   English »  

ജ്ഞാനത്തിന്റെ രചയിതാവ് ദൈവമാണ്

[Translated by devotees]

ഡോ. നിഖിൽ ചോദിച്ചു: വേദഗ്രന്ഥത്തേക്കാൾ യുക്തിക്ക് അങ്ങ്പ്രാധാന്യം നൽകിയാൽ അത് വേദത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തില്ലേ?

ശ്രീ സ്വാമി മറുപടി പറഞ്ഞു: എന്താണ് വേദഗ്രന്ഥം (scripture)? മനുഷ്യരാശിയുടെ ക്ഷേമത്തിനുവേണ്ടി ദൈവം നൽകിയ ജ്ഞാനമാണ് ദൈവവചനം എന്നാണ് തിരുവെഴുത്തുകളെ നിർവചിച്ചിരിക്കുന്നത്. എല്ലാവരും ഇത് സമ്മതിക്കുന്നു. പക്ഷേ, ജ്ഞാനത്തിന്റെ പ്രബോധനമായ വചനം നൽകാൻ ദൈവത്തിന് വായും തൊണ്ടയും ഉണ്ടായിരിക്കണം. ദൈവം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് (God is unimaginable) ഞങ്ങൾ സ്ഥാപിച്ചു, കാരണം ദൈവം ഏതു പദാർത്ഥത്താൽ ഉണ്ടാക്കിയിരിക്കുന്നതെന്നും (the substance with which God is made) ദൈവം നിലനിൽക്കുന്ന യഥാർത്ഥ രൂപവും (the original form in which God exists) സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. അങ്ങനെയാണെങ്കിൽ, ദൈവം ഇതാണോ അതാണോ പറഞ്ഞുവെന്ന് (God has told this or that?) നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? ദൈവം രചിച്ച ഗ്രന്ഥമായി വിശ്വസിക്കപ്പെടുന്ന വേദം പോലും ഓരോ ഭാഗത്തിന്റെയും രചയിതാക്കളായി (ഋഷി, Rushi) ഋഷിമാരുടെ പേരുകൾ പരാമർശിക്കുന്നു. ഋഷിമാരാണ് വേദങ്ങൾ രചിച്ചതെന്ന് ഇത് വ്യക്തമായി കാണിക്കുന്നു.

മനുഷ്യാവതാരങ്ങളിൽ ഒരാളായ ഭഗവാൻ ബുദ്ധൻ (God Bhuddha), വേദങ്ങൾ രചിക്കപ്പെട്ടത് മനുഷ്യർ (ഭക്തരായ ഋഷികൾ) മാത്രമാണെന്നും അതിനാൽ വേദങ്ങളെ ‘പൌരുഷേയങ്ങൾ’ (‘Paurusheyas’) എന്ന് വിളിക്കുന്നുവെന്നും പറഞ്ഞു. ആശയത്തിന്റെ ഒരു വശമെന്ന നിലയിൽ ഇതെല്ലാം തികച്ചും ശരിയാണ്. ഈ വിഷയത്തിന്റെ മറുവശം, വേദങ്ങളെ ദൈവം രചിച്ച ഗ്രന്ഥങ്ങളായി വിശ്വസിക്കുകയും അതിനാൽ വേദങ്ങളെ 'അപൗരുഷേയങ്ങൾ' (‘Apaurusheyas’) എന്ന് വിളിക്കുകയും ചെയ്യുക എന്നതാണ്. ഈ അവസരത്തിൽ ബുദ്ധനും ഹിന്ദു പാരമ്പര്യവും തമ്മിൽ തർക്കമുണ്ട്. ബുദ്ധനും ഹിന്ദു പാരമ്പര്യവും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിൽ വിവാദങ്ങൾ കൊണ്ടുവരുന്നതിനുപകരം, ഈ രണ്ട് വിരുദ്ധ വീക്ഷണങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കാണിക്കുന്നതാണ് നല്ലത്. പരസ്‌പരബന്ധം എന്തെന്നാൽ, വേദം (Veda) എന്ന ഈ ജ്ഞാനം ഭക്തരായ ഋഷിമാർക്ക് ദൈവം വെളിപ്പെടുത്തി, ഈ സമർപ്പിതരായ ഭക്തരായ ഋഷിമാർ അവരുടെ സ്വന്തം പ്രസ്താവനകളിൽ ആ ദിവ്യജ്ഞാനം പ്രകടിപ്പിച്ചു. ജ്ഞാനത്തിൻറെ രചയിതാവ് ദൈവമാണ്, ജ്ഞാനം പ്രകടിപ്പിക്കുന്ന പ്രസ്താവനയുടെ രചയിതാവ് സമർപ്പിത ഭക്തനുമാണ് (The composer of knowledge is God and the composer of the statement expressing that knowledge is the devoted sage).

ദൈവത്തിന്റെ കോണിൽ വേദം അപരുഷേയവും (Aparusheya) സമർപ്പിതനായ ഭക്തനായ മുനിയുടെ കോണിൽ വേദം പൗരുഷേയവുമാണ് (Paurusheya). രണ്ട് വീക്ഷണങ്ങളും ഒരു വൈരുദ്ധ്യവുമില്ലാതെ ശരിയാണ്. പക്ഷേ, പ്രസ്താവനയുടെ അർത്ഥം ജ്ഞാനമാണ്,  ഇത് മനുഷ്യരാശിക്ക് മാത്രം പ്രയോജനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സത്തയാണ്. ഭാഷ ആശയവിനിമയത്തിന്റെ ഒരു ഉപാധിയായി മാത്രം പ്രവർത്തിക്കുന്നു, അത് ജ്ഞാനത്തേക്കാൾ അത്ര പ്രധാന പ്പെട്ടതല്ല. വാഹനത്തിലെ സാധനം ജ്ഞാനവും വാഹനം ഭാഷയുമാണ് (The goods in the vehicle is knowledge and the vehicle is the language). രണ്ടും ആവശ്യമാണ്. സാധനങ്ങളുടെ മൂല്യങ്ങൾ സൂചിപ്പിക്കുന്ന പേയ്‌മെന്റുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിന്റെ ഗതാഗതത്തിനുള്ള പേയ്‌മെന്റ് വളരെ കുറവാണ്.

വേദഗ്രന്ഥത്തിലെ (scripture) ഓരോ പ്രസ്താവനയും ശാസ്ത്രീയ വിശകലനത്തിലൂടെ വിശകലനം ചെയ്യണമെന്ന് വേദഗ്രന്ഥം തന്നെ പറയുന്നു. വേദഗ്രന്ഥം /തിരുവെഴുത്ത് (scripture) അതിന്റെ യഥാർത്ഥ മൂല്യത്തെക്കുറിച്ച് സംശയിക്കുന്നു എന്നല്ല ഇതിനർത്ഥം. വേദഗ്രന്ഥം തന്നെ വിശകലനം ചെയ്യാനുള്ള നിർദ്ദേശത്തിന്റെ ആശയം, അത് ദൈവത്താൽ (ജ്ഞാനമായി) പറഞ്ഞതാണെന്നും ഏതെങ്കിലും തെറ്റായ പണ്ഡിതൻ തിരുകി കയറ്റിയതല്ലെന്നും ഉറപ്പാക്കാൻ അതിന്റെ എല്ലാ പ്രസ്താവനകളും പരീക്ഷിക്കുക എന്നതാണ്. എല്ലാ നോട്ടുകളും റിസർവ് ബാങ്കിന്റേത് (Reserve Bank) മാത്രമാണെന്ന് ഉറപ്പാക്കാൻ നോട്ടുകെട്ടിലെ ഓരോ നോട്ടും പരിശോധിക്കാൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകളോടും ആവശ്യപ്പെടുന്നു. ഇതിനായി, ഓരോ നോട്ടും പരിശോധിക്കണം. ഒരു നോട്ട് റിസർവ് ബാങ്ക് അച്ചടിച്ച യഥാർത്ഥ നോട്ടാണെന്ന് കണ്ടെത്തിയാൽ, അത് അച്ചടിച്ച യഥാർത്ഥ നോട്ട് പോലും പരീക്ഷിക്കപ്പെടുന്നതിനാൽ അത് അപമാനിക്കപ്പെട്ടതായി റിസർവ് ബാങ്കിന് തോന്നരുത്! ഒരിക്കൽ നോട്ട് യഥാർത്ഥമാണെന്ന് കണ്ടെത്തിയാൽ, റിസർവ് ബാങ്കിനെ തന്നെ സംശയിച്ച് ഞങ്ങൾ ആ യഥാർത്ഥ നോട്ട് വീണ്ടും വീണ്ടും പരിശോധിക്കില്ല. റിസർവ് ബാങ്ക് കള്ളനോട്ട് അച്ചടിക്കില്ലെന്നും ദൈവം ഋഷിമാരോട് യുക്തിക്ക് നിരക്കാത്ത ജ്ഞാനം പറയില്ലെന്നും നമുക്കറിയാം. നോട്ട് യഥാർത്ഥമാണോ വ്യാജമാണോ എന്ന് കണ്ടെത്താൻ ഓരോ നോട്ടിന്റെയും പ്രാഥമികവും അന്തിമവുമായ പരിശോധന അത്യാവശ്യമാണ്.

നിങ്ങൾക്ക് റിസർവ് ബാങ്കിന്റെ പ്രസ്സിൽ നിന്ന് നോട്ടുകളുടെ കെട്ടുകൾ നേരിട്ട് ലഭിക്കുകയാണെങ്കിൽ, പരിശോധനയുടെ ആവശ്യമില്ല. പക്ഷേ, റിസർവ് ബാങ്ക് അച്ചടിച്ച നോട്ടുകൾ വളരെക്കാലമായി വിപണിയിൽ കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ, ഓരോ നോട്ടും യഥാർത്ഥമാണെന്നും വിശകലനത്തിലൂടെ പരിശോധിക്കേണ്ടതില്ലെന്നും ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. അതുപോലെ, ഭക്തിയുള്ള ഋഷിമാരിൽ നിന്ന് നമുക്ക് വേദഗ്രന്ഥം നേരിട്ട് ലഭിച്ചിട്ടില്ല. ദൈവം ഋഷിമാർക്ക് നൽകുകയും പിന്നീട് ഋഷിമാർ നൽകുകയും ചെയ്ത ഗ്രന്ഥം ഋഷിമാരുടെ വായിൽ നിന്ന് നേരിട്ട് നമ്മിലേക്ക് വന്നില്ല. മുനിമാർ നൽകിയ ഗ്രന്ഥം നമുക്ക് ലഭിക്കുന്നതിന് വളരെക്കാലം കഴിഞ്ഞു. ഈ കാലയളവിനുള്ളിൽ, തിരുവെഴുത്തുകളിൽ വളരെയധികം ഉൾപ്പെടുത്തലുകൾ (insertions) കടന്നുവന്നിരിക്കാം.

ഈ നീണ്ട കാലയളവിൽ അച്ചടി സാങ്കേതികവിദ്യ നിലവിലില്ല, അതിനാൽ ഋഷിമാർ വിതരണം ചെയ്ത ഗ്രന്ഥം ഉടനടി അച്ചടിച്ചതാണെന്നും ഉൾപ്പെടുത്തലുകളൊന്നും നടന്നിട്ടില്ലെന്നും നമുക്ക് പറയാൻ പറ്റില്ല. തലമുറതലമുറയോളം പാരായണം ചെയ്തുകൊണ്ട് വാമൊഴിയായി സംരക്ഷിക്കപ്പെട്ടാലും, ഉൾപ്പെടുത്തലുകളുടെ സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ല. വേദഗ്രന്ഥം യാതൊരു തിരുകലും (insertions) കൂടാതെ പൂർണ്ണമായും യഥാർത്ഥമാണെങ്കിൽ, അത് സീത അഗ്നിപരീക്ഷയിൽ വിജയിച്ചതുപോലെ വിശകലന പരീക്ഷയിലൂടെ (test of analysis) കടന്നുപോകും. പരിശോധന യഥാർത്ഥമാണെങ്കിൽ എന്തിന് ഭയപ്പെടണം?  (Why should you fear for the test if it is genuine?)

വിശകലനത്തിന്റെ പരീക്ഷണത്തിലൂടെ കടന്നുപോകുമ്പോൾ, യാഥാസ്ഥിതികരായ അനുയായികൾ (conservative followers) ഈ ഗ്രന്ഥം അന്ധമായി വിശ്വസിക്കുന്നുവെന്ന് പറയാൻ ആരും ധൈര്യപ്പെടില്ല. വേദഗ്രന്ഥത്തിനും അനുയായികൾക്കും മേലുള്ള അനാവശ്യമായ ഈ കുറ്റപ്പെടുത്തൽ പരീക്ഷണത്തിലൂടെ (test)  ഒഴിവാക്കാനാകും. അത്തരം പരിശോധന ഓരോ അനുയായിയിലും പ്രത്യേകിച്ച് സംശയങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും അഭാവത്തിൽ വിശ്വാസത്തെ ശക്തിപ്പെടുത്തും. മനുഷ്യാവതാരങ്ങൾ (human incarnations) പറഞ്ഞ ഗീത പോലുള്ള വേദഗ്രന്ഥങ്ങളിൽ പോലും ഉൾപ്പെടു ത്തലിന്റെ (insertions) തുല്യ സാധ്യതയുള്ളതിനാൽ ഗീത തന്നെ അവസാന വാക്കായി വിശകലനം (analysis) ശുപാർശ ചെയ്തു. ഒരു മതത്തിന്റെയും വേദഗ്രന്ഥം ഈ ആശയത്തിന് അപവാദമല്ല (Scripture of no religion is an exception of this concept).

 

ദൈവത്തിന്റെ ആദ്യ ശിഷ്യനായ സൂര്യൻ വടക്കോട്ട് വീണു,

മുതിർന്ന പണ്ഡിതന്മാർ ഇതിനെ വിലയേറിയ സമയമായി പുകഴ്ത്തുന്നു,

വിലയേറിയ ജീവൻ പോലും മുങ്ങിയാൽ ഇന്ദ്രിയ പ്രകാശങ്ങൾ മങ്ങുന്നു.

വേഗം, നിങ്ങളുടെ എല്ലാ സംശയങ്ങളും ഇപ്പോൾ വായ്പയായി തീർക്കുക (പരിഹരിക്കുക), എന്നിട്ട് ചിന്തിക്കുക.

 

Sun, the first student of the God, fell towards North,

Elder scholars praise this as precious time henceforth,

The sense lights become dim, if even precious lives sink,

Hurry, clear all your doubts as loans now and then think.

 

 
 whatsnewContactSearch