
04 Jan 2022
[Translated by devotees]
[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്റെ ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ദയവായി ഉത്തരം നൽകുക. എന്റെ എല്ലാ ചെറിയ ചോദ്യങ്ങൾക്കും ക്ഷമയോടെ ഉത്തരം നൽകിയതിന് വളരെ നന്ദി.
സ്വാമി, പൊതുവേ, ദൈവത്തിന്റെ മനുഷ്യാവതാരമായ ശ്രീരാമൻ, ഏതൊരു മനുഷ്യന്റെയും പ്രവൃത്തി (pravritti) ജീവിതത്തിന് ഒരു ആദർശമായി കണക്കാക്കപ്പെടുന്നു, എന്നാൽ നിവൃത്തി (Nivrutti) ജീവിതത്തിനല്ല. നിവൃത്തി ജീവിതത്തെക്കുറിച്ചും ക്ലൈമാക്സ് ഭക്തിയെക്കുറിച്ചും വിശദീകരിക്കേണ്ടിവരുമ്പോഴെല്ലാം അങ്ങ് പലപ്പോഴും ഗോപികമാരെക്കുറിച്ച് എഴുതിയിട്ടുണ്ട്. ശ്രീരാമന്റെ അവതാരം ആദർശ മാനുഷാവതാരം എന്നറിയപ്പെടുന്നു. ഒരു ക്ലൈമാക്‌സ് ഭക്തനാകുന്നത് എങ്ങനെയെന്ന് ശ്രീരാമനും കാണിച്ചുതന്നിട്ടുണ്ടോ? ശ്രീരാമൻ അങ്ങനെ ചെയ്‌തെങ്കിൽ, സ്വാമി, അതിനെക്കുറിച്ച് എന്നോട് പറയാമോ? രാമായണത്തിന്റെ പ്രധാന കഥ മാത്രമേ എനിക്കറിയൂ, പക്ഷേ അതിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അങ്ങയുടെ വിശദീകരണം എപ്പോഴും അദ്വിതീയവും അതിശയകരവുമാണ്, അതിനാൽ ഞാൻ അങ്ങയോട് മാത്രം ചോദിക്കുന്നു.]
സ്വാമി മറുപടി പറഞ്ഞു:- രാമനെ മാതൃകയാക്കിക്കൊണ്ടാണ് ഐഹികജീവിതം (worldly life) പിന്തുടരേണ്ടത്. ഭൂരിഭാഗം ആളുകളും പ്രവൃതി (pravrutti) മാത്രമാണ് പിന്തുടരുന്നത്. നിവൃത്തിയെ (Nivrutti) പിന്തുടരുകയാണെങ്കിലും, അവരുടെ ലക്ഷ്യം അവരുടെ ലൗകിക ജീവിതത്തെ സംരക്ഷിക്കുക മാത്രമാണ്. പ്രവൃതിയിൽ നിവൃത്തി അനുബന്ധ വിഷയമാണ് (ancillary subject). ആത്മീയ ജീവിതത്തിലെ പ്രധാന വിഷയം നിവൃത്തിയാണ്. വളരെ കുറച്ചുപേർക്ക് മാത്രമേ ശുദ്ധമായ നിവൃത്തി ജീവിതത്തിൽ താൽപ്പര്യമുള്ളൂ. നിവൃത്തിയിലൂടെ മാത്രമേ നമുക്ക് ദൈവവുമായി യഥാർത്ഥവും ശാശ്വതവുമായ ബന്ധം കൈവരിക്കാൻ കഴിയൂ. എല്ലാവരും നിവൃത്തിക്കായി മാത്രം കൊതിക്കുന്നു, പക്ഷേ, നിർബന്ധിതമായി പ്രവൃത്തിയിൽ മാത്രം ഒതുങ്ങുന്നു! ഇതാണ് ജീവിതത്തിലെ ഗുരുതരമായ തമാശ (This is the serious fun of life).
★ ★ ★ ★ ★
Also Read
Does God Merge With The Soul In The Incarnation As Well As In His Climax Devotee?
Posted on: 13/11/2023Transforming From An Ignorant Person To A Climax Devotee
Posted on: 02/11/2022Can The Merging Of God With The Climax Devotee Be Considered As A Miracle?
Posted on: 21/08/2023Did Yashoda, Who Loved God Krishna In The Climax, Go To Goloka?
Posted on: 16/01/2024
Related Articles
Swami Answers Questions Of Smt. Chhandaa Chandra
Posted on: 11/06/2025What Knowledge Is To Be Preached To Children I.e., About Pravritti Alone Or Nivritti Also?
Posted on: 22/08/2021Is The Soul's Free Will Has More Scope In Nivrutti Than In Pravrutti?
Posted on: 09/10/2021Job Of Spiritual Knowledge Propagator Starts With Introduction Of Existence Of God To Punish Sin
Posted on: 15/10/2016