home
Shri Datta Swami

Posted on: 18 Nov 2021

               

Malayalam »   English »  

ഭഗവാന്റെ മനസ്സിലെ ചിന്തകൾ ഗോപികമാർക്ക് അറിയാമായിരുന്നോ?

[Translated by devotees of Swami]

[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് അങ്ങയുടെ മറുപടി നൽകുക. അങ്ങയുടെ താമര പാദങ്ങളിൽ, അനിൽ. ത്രൈലോക്യഗീത, അദ്ധ്യായം-11-ൽ അങ്ങ് താഴെ പറയുന്ന കാര്യങ്ങൾ സൂചിപ്പിച്ചു: 'വാസ്തവത്തിൽ, എല്ലാ ഗോപികമാരും ദൈവത്തെ അവന്റെ മോചനമാർഗ്ഗം അറിഞ്ഞ് എതിർത്തു, കാരണം ഒരുവന്റെ മനസ്സിലുള്ളത് എന്താണെന്ന് അറിയാനുള്ള വളരെ നീണ്ട തപസ്സുകൊണ്ട് അവർക്ക് ലഭിച്ച അത്ഭുതശക്തിയുണ്ട്.' സ്വാമി, കൃഷ്ണ ഭഗവാന്റെ മനസ്സിലെ ചിന്തകൾ ഗോപികമാർ അറിയുന്നു എന്ന വസ്തുതയെ ആണോ അങ്ങ് ഇവിടെ  പരാമർശിക്കുന്നത്? ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു: ഋഷിമാരുടെ കാലത്തെ വളരെയധികം ജന്മങ്ങളിൽ തപസ്സുചെയ്തതിന്റെ ശക്തിമൂലം, കൃഷ്ണൻ ഉൾപ്പെടെയുള്ള ആരുടെയെങ്കിലും മനസ്സിലുള്ളത് എന്താണെന്ന് അറിയാൻ കഴിവുള്ളതാണ്, അത് കൃഷ്ണൻ തന്നെ എതിർത്താൽ മാത്രം അങ്ങനെയുള്ള ശക്തി ഉണ്ടാകില്ല. അവരുടെ പ്രതികരണം പരിശോധിക്കാൻ തന്റെ മനസ്സിലുള്ളത് എന്താണെന്ന് അറിയാൻ കൃഷ്ണൻ അവരെ അനുവദിച്ചു. കൃഷ്ണൻ ആസൂത്രണം ചെയ്ത മോചന പ്രക്രിയ അറിഞ്ഞിട്ടും ഗോപികമാർ മൗനം പാലിച്ചിരുന്നെങ്കിൽ ഗോപികമാർ പരാജയപ്പെടുമായിരുന്നു. അതിനാൽ, ഇത് ഗോപികമാരുടെ മനഃശാസ്ത്രത്തിന്റെ ഒരു പരീക്ഷണം കൂടിയാണ്.

 
 whatsnewContactSearch