home
Shri Datta Swami

 Posted on 28 Mar 2023. Share

Malayalam »   English »  

യുഗങ്ങൾ, ഭൂമിയും മനുഷ്യരാശിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

[Translated by devotees]

ഭൂമിയുമായും മനുഷ്യരാശിയുമായുള്ള ബന്ധത്തിൽ യുഗങ്ങൾ(Yugas) സമയ ഫ്രെയിമുകളെ(time frames) അടിസ്ഥാനമാക്കിയുള്ളതാണോ? അതോ അവ ആത്മീയ ഘട്ടങ്ങളുടെ(of spiritual phases) പ്രതിഫലനമാണോ?

[മിസ്റ്റർ. താലിൻ റോവ് ചോദിച്ചു: വാഴ്ത്തപ്പെട്ട ദത്ത സ്വാമി, യുഗസങ്കൽപ്പത്തെക്കുറിച്ച് വ്യക്തമാക്കാൻ ദയവായി സഹായിക്കൂ. യുഗങ്ങൾ ഒരു ചരിത്രപരമായ സമയം സൂക്ഷിക്കുന്നതിനുള്ള ഉപകരണമാണോ, അതോ അതിനു പിന്നിൽ വ്യക്തമല്ലാത്ത വലിയ അർത്ഥമുണ്ടോ? വ്യത്യസ്ത യുഗങ്ങളെ മാതൃകാപരമായ സാമഗ്രികളായും അങ്ങയുടെ ഭക്തരെ ഞങ്ങളുടെ കൂട്ടായ സ്മരണകളിൽ നിലനിർത്തുന്നതിനുള്ള ഉപാധിയായും അറിയേണ്ടത് പ്രധാനമാണോ? നന്ദി, അങ്ങേയ്ക്കു അഭിവാദ്യങ്ങൾ, ടാലിൻ റോവ്]

സ്വാമി മറുപടി പറഞ്ഞു:- ഒരു വ്യക്തിയുടെ ആത്മാവിൻറെ കോണിൽ നിന്ന്, ആത്മാവിൻറെ ആത്മീയ ജ്ഞാനത്തിന്റെ പുരോഗതിയും വീഴ്ചയും(progress and fall of spiritual knowledge of the soul) അടിസ്ഥാനമാക്കിയുള്ളതാണ് യുഗങ്ങൾ.  കൂട്ടായ സമൂഹത്തിന്റെ കോണിൽ നിന്ന്, യുഗങ്ങൾ ഭൂമിയുമായി ബന്ധപ്പെട്ട കാലാതിവർത്തികളെ (time frames) അടിസ്ഥാനമാക്കിയുള്ളതാണ്. ഫിക്സേഷനും ഫ്ലെക്സിബിലിറ്റിയും(fixation and flexibility) ഈ ആശയത്തിൽ(concept) വശങ്ങളിലായി പ്രവർത്തിക്കുന്നു.

 

★ ★ ★ ★ ★

 
 whatsnewContactSearch
Share Via