home
Shri Datta Swami

Posted on: 15 Dec 2023

               

Malayalam »   English »  

തന്റെ അഹംഭാവം (ഈഗോ) കീഴടക്കിയെന്ന് ഒരാൾക്ക് എങ്ങനെ അറിയാനാകും?

[Translated by devotees of Swami]

അഡീഷണൽ പോയ്ന്റ്സ് അപ്‌ഡേറ്റ് ചെയ്‌തു (നീല നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നു)

[ശ്രീമതി. അനിത ചോദിച്ചു: ശ്രീമതി ചന്ദ ചന്ദ്ര ജിയുടെ ഒരു ചോദ്യത്തിന് ഉത്തരം നൽകവേ, ആത്മീയ ജ്ഞാനത്തിന്റെ പ്രചരണത്തിനായി അഹംഭാവം കീഴടക്കുന്നത് വരെ കാത്തിരിക്കാൻ അങ്ങ് പറഞ്ഞു. അവന്റെ അല്ലെങ്കിൽ അവളുടെ അഹങ്കാരം കീഴടക്കിയെന്ന് ഒരാൾക്ക് എങ്ങനെ അറിയാനാകും? എപ്പോഴും അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ🙇‍♀️ അനിത]

സ്വാമി മറുപടി പറഞ്ഞു:- ഒരു നിഗമനത്തിലും (കൺക്ലൂഷൻ) മാറ്റം വരുത്താതെ സദ്ഗുരുവിന്റെ ജ്ഞാനം അതേപടി പ്രചരിപ്പിച്ചാൽ ശിഷ്യന്മാർക്ക് ആത്മീയ ജ്ഞാനത്തിന്റെ പ്രചരണം അനുവദനീയമാണ്. ഒരു നിഗമനത്തിൽ അവർക്ക് എന്തെങ്കിലും സംശയം തോന്നിയാൽ, അവർ സദ്ഗുരുവുമായി ചർച്ച ചെയ്യുകയും പൂർണ്ണമായ വ്യക്തത നേടുകയും വേണം. പുതിയ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടാത്തിടത്തോളം, ആത്മീയ ജ്ഞാനത്തിന്റെ പ്രചരണം ഭക്തരായ ഓരോ ശിഷ്യർക്കും അനിവാര്യമാണ്. ഈ ലൈൻ വഴുതിപ്പോയില്ലെങ്കിൽ, ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ എല്ലാവരോടും ദൈവം കൽപ്പിക്കുന്നു. ഒരു പുതിയ ആശയം രൂപപ്പെടുത്താനുള്ള കഴിവ് സദ്ഗുരുവിന് മാത്രമേ ഉള്ളൂ, കാരണം അദ്ദേഹത്തിന് ഏത് ആഴത്തിലും വിശദീകരിക്കാൻ കഴിയും. ദൈവം തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ കൽപ്പിക്കുകയും ചെയ്യുമ്പോൾ ഒരു ഗുരു സദ്ഗുരുവാകുന്നു. 'യഥാർത്ഥ ആത്മീയ ജ്ഞാനം’ (‘true spiritual knowledge’) എന്ന വാക്കിന്റെ അർത്ഥം ഭാവിയിൽ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ചില പുതിയ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട് എന്നാണ്. അത്തരമൊരു സാഹചര്യത്തിലും, നിങ്ങൾക്ക് പുതിയ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിയുമെന്ന് കരുതി നിങ്ങൾ മുന്നോട്ട് കുതിക്കരുത്. അത്തരം ജോലികൾ ചെയ്യാൻ നിങ്ങൾക്ക് കഴിവില്ലെന്ന് നിങ്ങൾ ദൈവത്തോട് മറുപടി പറയുകയും ദൈവം നിങ്ങളുടെ വായിലൂടെ ആ ആശയങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾക്ക് യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ കഴിയുമെന്ന് പറയുകയും വേണം. നിങ്ങൾ ഈഗോയെ കീഴടക്കി എന്ന് ഇത് കാണിക്കുന്നു. അപ്പോൾ, ദൈവം നിങ്ങളിൽ ലയിക്കുകയും യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുകയും ചെയ്യും. അത്തരം യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുമ്പോൾ, ദൈവം മാത്രമാണ് നിങ്ങളിലൂടെ പ്രസംഗിക്കുന്നതെന്നും ഒരു സാഹചര്യത്തിലും സ്വയം പ്രകടിപ്പിക്കാൻ ശ്രമിക്കരുതെന്നും നിങ്ങൾ എപ്പോഴും പറയണം.

ഫെബ്രുവരി 18, 2024

സ്വാമി മറുപടി പറഞ്ഞു (കൂടുതൽ പോയിൻ്റുകളോടെ): ആത്മീയ ജ്ഞാനത്തിൻ്റെ പ്രചാരകൻ സ്വയം ആത്മീയ ജ്ഞാനത്തിൻ്റെ രചയിതാവായി സ്വയം ഉയർത്തിക്കാട്ടാതെ ഓരോ ഘട്ടത്തിലും ദൈവം തൻ്റെ തൊണ്ടയിലൂടെയാണ് യഥാർത്ഥ ആത്മീയ ജ്ഞാനം സംസാരിക്കുന്നതെന്ന് അവകാശപ്പെടുമ്പോൾ, അവന്റെ/അവളുടെ അഹംഭാവം അവൻ/അവൾ കീഴടക്കിയെന്നു അവൻ /അവൾ അറിയുക.

 
 whatsnewContactSearch