home
Shri Datta Swami

 Posted on 21 Dec 2021. Share

Malayalam »   English »  

നിവൃത്തിയിൽ ദൈവത്തോട് കാണിക്കുന്ന കാമത്തെ എങ്ങനെയാണ് പാപമായി കണക്കാക്കുന്നത്?

[Translated by devotees of Swami]

[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം, സ്വാമി കുറച്ച് ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. ദയവായി അങ്ങയുടെ ഉത്തരങ്ങൾ നൽകി കൃപ ചെയ്യുക. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ - അനിൽ

സ്വാമി അങ്ങ്, ഈശ്വരനിലേക്ക് നയിക്കുന്ന ഏതൊരു ഗുണവും എപ്പോഴും നല്ലതാണെന്ന് സൂചിപ്പിച്ചു. ഈ സാഹചര്യത്തിൽ എനിക്കൊരു സംശയമുണ്ട്. ഗോപികമാർ കൃഷ്ണ ഭഗവാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു, കാരണം അവരുടെ പ്രണയത്തിലധിഷ്ഠിതമായ കാമം ദൈവത്തോടുള്ളതായിരുന്നു. അങ്ങനെയെങ്കിൽ ഈ കാമത്തെ എങ്ങനെയാണ് പാപമായി കണക്കാക്കുന്നത്? ദൈവത്തോടുള്ള ഈ കാമപ്രവൃത്തിയെ എങ്ങനെ പ്രവൃത്തി തത്വത്തെ അടിസ്ഥാനമാക്കി തൂക്കിനോക്കാനും പാപമായി കണക്കാക്കാനും കഴിയും? അത് പാപമല്ലെങ്കിൽ, അവരുടെ പാപം സഹിക്കുന്നതിനായി ദൈവം കൃഷ്ണൻ നരകത്തിൽ പോയി എന്നത് എങ്ങനെ ന്യായീകരിക്കപ്പെടുന്നു?. സാധാരണ ആത്മാക്കളോട് കാണിക്കുന്ന കാമം പ്രവൃത്തിയിൽ തീർച്ചയായും പാപമാണ്. എന്നാൽ ദൈവത്തോട് കാണിക്കുന്ന കാമം നിവൃത്തി ആയതിനാൽ എങ്ങനെ അത് പാപമായി കണക്കാക്കുന്നത്? ദയവായി ഈ കാര്യം വ്യക്തമാക്കുക.]

സ്വാമി മറുപടി പറഞ്ഞു: ഭരണഘടനയുടെ രചയിതാവ് അവിടുന്ന് ഉണ്ടാക്കിയ നിയമങ്ങൾ പാലിക്കുന്നു, കാരണം ഭരണഘടനയാണ് പരമോന്നത അധികാരം. നിവൃത്തിയിൽ, ദൈവപ്രീതിക്കായി പ്രവൃത്തി നിരസിക്കാം. എന്നിരുന്നാലും, അത് ശരിയാണെങ്കിലും, പക്ഷേ, ഇപ്പോഴും പ്രവൃത്തിയുടെ ഭരണഘടന പൊതുജനങ്ങളുടെ ചൂഷണത്തിന്റെ അർത്ഥത്തിൽ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണഘടനയനുസരിച്ച്, ദൈവപ്രീതിക്കായി നിവൃത്തിയിൽ ചെയ്ത പാപത്തിന് ഒരു ശിക്ഷയും ഉണ്ടാകില്ലെങ്കിലും, യഥാർത്ഥ കേസ് ആരും അനുകരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യാതിരിക്കാൻ ദൈവം കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 99% കേസുകളും യഥാർത്ഥമല്ല, നരകം അനിവാര്യവുമാണ്. കൃഷ്ണന്റെയും ഗോപികമാരുടെയും കാര്യം യഥാർത്ഥമാണ്.

എന്നിരുന്നാലും, ഗോപികമാരുടെ ദൈവത്തോടുള്ള സ്‌നേഹം യഥാർത്ഥമാണോ അല്ലയോ എന്ന് നോക്കാൻ ഭഗവാൻ കൃഷ്ണൻ നിവൃത്തിയിലും പ്രവൃത്തി ഭരണഘടന പ്രയോഗിച്ചു. കൃഷ്ണനോടുള്ള സ്നേഹം നിമിത്തം ഗോപികമാർ നരകത്തിൽ പോകാൻ തയ്യാറായി. ഗോപികമാർക്കുവേണ്ടി നരകത്തിൽ പോകാനും കൃഷ്ണൻ തയ്യാറായി. ഇവിടെ, ഗോപികമാർക്ക് കൃഷ്ണനോടുള്ള സങ്കൽപ്പിക്കാനാവാത്ത സ്നേഹവും തിരിച്ചും കാണുന്നതാണ് പ്രധാന കാര്യം. കൃഷ്ണനും ഗോപികമാരും നരകത്തിൽ പോയോ ഇല്ലയോ എന്നത് ഇവിടെ പ്രധാനമല്ല, കാരണം ഇരുവരും മറുവശത്തിനു വേണ്ടി നരകത്തിലേക്ക് പോകാൻ തയ്യാറായിരുന്നു, ഇത് ഇരുവരുടെയും ക്ലൈമാക്സ് ഉയരത്തെ സൂചിപ്പിക്കുന്നു. ഇരുവരും നരകത്തിൽ പോയാലും സ്നേഹത്തിന്റെ ആഴം കാരണം പൂർണ്ണ സന്തോഷത്തോടെ ശിക്ഷ അനുഭവിക്കാൻ എല്ലാവരും തയ്യാറായിരുന്നു. ഈ സാഹചര്യത്തിൽ, അത് കഷ്ടപ്പാടല്ല, മറിച്ച്, കഷ്ടപ്പെടുന്ന ആത്മാവിന് സുഖകരമാണ്. കഷ്ട പ്പാടിന്റെ ഒരു കാര്യമില്ല എന്നിരിക്കെ ശിക്ഷയെ കുറിച്ച് എന്തിന് വിഷമിക്കണം?

★ ★ ★ ★ ★

 
 whatsnewContactSearch
Share Via