home
Shri Datta Swami

Posted on: 12 Dec 2023

               

Malayalam »   English »  

ആത്മീയ പാതയ്ക്കും ആത്മീയ ജ്ഞാനത്തിനും അവസാനമില്ല എന്നത് ശരിയാണോ?

[Translated by devotees of Swami]

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി]

സ്വാമി മറുപടി പറഞ്ഞു:- വേദം പറയുന്നു സത്യം ജ്ഞാനം അനന്തം ബ്രഹ്മ (Satyaṃ Jñānam Anantaṃ Brahma). ആത്മീയ ജ്ഞാനം സത്യവും അനന്തവുമാണെന്ന് ഇത് അർത്ഥമാക്കുന്നു. എല്ലാ ആത്മീയ ജ്ഞാനവും ദൈവത്തിനറിയാം എന്ന് നാം പറയുന്നു. അങ്ങനെയെങ്കിൽ ആത്മീയജ്ഞാനം എങ്ങനെ അനന്തമാകും? ആത്മീയജ്ഞാനം ദൈവത്തിന് പരിമിതവും ആത്മാക്കൾക്ക് അനന്തവുമാണ്. വളരെ വലിയ എണ്ണമുള്ള ഇനങ്ങളെ വളരെ വളരെ വലിയ എണ്ണമുള്ള ഇനങ്ങൾ എന്ന് പറയുന്ന ഒരു പാരമ്പര്യമുണ്ട്. സംസ്കൃതത്തിൽ സഹസ്ര പത്രം (Sahasra patram) എന്നാൽ താമരപ്പൂവ് എന്നാണ് അർത്ഥമാക്കുന്നത്. സഹസ്ര പത്രം എന്ന വാക്കിന്റെ അർത്ഥം ആയിരം ഇതളുകളുള്ള പുഷ്പം എന്നാണ്. പക്ഷേ, താമരപ്പൂവ് കണ്ടാൽ അതിന് ആയിരം ഇതളുകളില്ല. പരമാവധി, 50-60 ദളങ്ങൾ ഉണ്ടാകും. ഈ പാരമ്പര്യം പിന്തുടർന്ന്, വളരെ വലിയ എണ്ണം ഇനങ്ങളെ വളരെ വളരെ വലിയ എണ്ണം ഇനങ്ങളായി പറയാം. അതിനാൽ, അനന്തത എന്നതിനർത്ഥം പരിമിതമായ ആശയങ്ങളുടെ ഒരു വലിയ സംഖ്യയാണ്. ഇനങ്ങളുടെ വളരെ വലിയ എണ്ണം ഇനങ്ങളുടെ അനന്തമായ എണ്ണം പോലെ പെരുപ്പിച്ചു കാണിക്കുന്നു. അതിനാൽ, ഇവിടെ അനന്തം എന്ന വാക്കിന്റെ അർത്ഥം അനന്തമായ സംഖ്യയായി പെരുപ്പിച്ചുകാട്ടപ്പെട്ട വളരെ വലിയ  പരിമിതമായ അളവ് എന്നാണ്. ഇത് വാക്കിന്റെ ഉത്പ്രേകാഷാ (Utprekashaa) എന്ന  അലങ്കാര പ്രയോഗമാണ്. ആത്മീയ പാത അനന്തമാകില്ല. അത് അനന്തമാണെങ്കിൽ ആരും ലക്ഷ്യത്തിലെത്തുകയില്ല. അപ്പോൾ, എല്ലാവരും സലാം ചൊല്ലി ആത്മീയ പാത നിരസിക്കും! ആത്മീയ പാത വളരെ ദൈർഘ്യമേറിയതാണെന്നും ഇതിനർത്ഥം.

 
 whatsnewContactSearch