
07 Apr 2023
[Translated by devotees]
[മിസ്. ത്രൈലോക്യ ചോദിച്ചു: സ്വാമി, എല്ലാ വേദങ്ങളുടെയും സാരാംശം ഹ്രസ്വമായി, അതായത് ഇന്നത്തെ മനുഷ്യരുടെ ആത്മീയ പാതയിൽ പ്രായോഗികമായി ഉപയോഗപ്രദമായ സാരാംശം എന്നോട് പറയൂ.]
സ്വാമി മറുപടി പറഞ്ഞു: എല്ലാ വേദങ്ങളിലും(Vedas) പ്രധാനമായും മൂന്ന് ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു: i) ജ്ഞാന കാണ്ഡം(Jnaana Kaanda) അല്ലെങ്കിൽ ജ്ഞാന യോഗ(Jnaana Yoga) അല്ലെങ്കിൽ ആത്മീയ ജ്ഞാനം, ii) ഉപാസന കാണ്ഡം(Upaasana Kaanda) അല്ലെങ്കിൽ ഭക്തി യോഗ(Bhakti Yoga) അല്ലെങ്കിൽ ദൈവത്തോടുള്ള ഭക്തി, iii) കർമ്മ കാണ്ഡം(Karma Kaanda) അല്ലെങ്കിൽ കർമ്മയോഗം(Karma Yoga) അല്ലെങ്കിൽ കർമ്മത്തിന്റെ (ജോലിയുടെ) ത്യാഗവും ഫലത്തിന്റെ ത്യാഗവും (sacrifice of work and fruit of work) ഉൾപ്പെടുന്ന പ്രായോഗിക ഭക്തി. അനേകം ജ്ഞാനികൾ പങ്കെടുക്കുന്ന ആത്മീയ ജ്ഞാന സെമിനാറിൻറെ ആദ്യ സെഷനുശേഷം ഉച്ചഭക്ഷണത്തിനുള്ള ഭക്ഷണം പാകം ചെയ്യുന്നതാണ് കർമ്മത്തിന്റെ ത്യാഗം (Sacrifice of work) പാചകത്തിനാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് കർമഫലങ്ങളുടെ ത്യാഗമാണ്(sacrifice of fruit of work).
യാഗത്തിന്റെ അന്തിമഫലം യാഗം അനുഷ്ഠിക്കുന്നയാൾക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അവസാന ഭാഗമാണ് പ്രായോഗിക ഭക്തി അല്ലെങ്കിൽ കർമ്മ കാണ്ഡം(practical devotion or karma kaanda). പ്രബോധനത്തിനായി ക്ഷണിക്കപ്പെട്ട അത്തരം ഒരു ആത്മീയ പണ്ഡിതന്(spiritual scholar), സാധ്യമായ ഏറ്റവും മികച്ച ഭക്ഷണവും, ഏറ്റവും നല്ല കഴിവോ അല്ലെങ്കിൽ ഏറ്റവും നല്ല ഭക്തിയോടെയോ പണം നൽകുകയും ചെയ്യുന്നു, കാരണം ഗുരു ദക്ഷിണ (അദാക്ഷിണ ഹതോ യജ്ഞഃ/ adakṣiṇa hato yajñaḥ) കൂടാതെ ഒരു യാഗം ഫലശൂന്യമാകും. നിങ്ങൾക്ക് ഗുരുദക്ഷിണ നൽകാൻ പൂർണ്ണമായും കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് നിങ്ങൾ അദ്ദേഹത്തിന് ഏറ്റവും മികച്ച ഭക്ഷണമോ പഴങ്ങളോ നൽകണം.
വർത്തമാനകാലത്ത്(In the present), വേദങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള മൊത്തം വിഷയത്തിന്റെ മേൽപ്പറഞ്ഞ സത്തയിൽ നിന്ന് ആത്മീയ പരിശ്രമം (spiritual effort) ഉൾക്കൊള്ളാൻ കഴിയും, അതായത്, ഈശ്വരഭക്തി സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ആത്മീയ ജ്ഞാനമുള്ള പണ്ഡിതന്മാരെ ക്ഷണിക്കുകയും ചർച്ചകളിൽ പങ്കെടുത്ത് അവരുടെ പ്രസംഗങ്ങൾ കേൾക്കുകയും വേണം. നിങ്ങളുടെ വീട് സന്ദർശിക്കുന്ന അത്തരമൊരു ആത്മീയ പണ്ഡിതനാണ് ഏറ്റവും അർഹനായ വ്യക്തി, അദ്ദേഹത്തിന് ഗുരു ദക്ഷിണയായി ഭക്ഷണവും കുറച്ച് പണവും നൽകി ആരാധിക്കപ്പെടണം. ഏറ്റവും കുറഞ്ഞ തുക ഗുരു ദക്ഷിണയായി പോലും നൽകാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ, ഏറ്റവും കുറഞ്ഞ പക്ഷം അദ്ദേഹത്തിന് കുറച്ച് ഭക്ഷണമോ; ഒരു ചെറിയ പഴമെങ്കിലും നൽകുക.
ഇന്നത്തെ കാലത്ത്, ഈ വിശുദ്ധ സമ്പ്രദായം പൂർണ്ണമായും വിസ്മരിക്കപ്പെട്ടിരിക്കുന്നു, കാരണം എല്ലാവർക്കും ജീവിത പങ്കാളിയോടും കുട്ടികളോടും അന്ധമായ ആകർഷണമുണ്ടു്, എന്നാൽ അവർക്ക് നിങ്ങളുടെ മരണശേഷം നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. ഇന്നത്തെ കാലത്ത്, എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം ഈ ത്രയം(triad) (ജീവിത പങ്കാളിയും കുട്ടികളും പണവും ആയ ഈശാന ത്രയം(Eshanaa Trayam)) ആണ്, ഇവരുടെ മുമ്പിൽ നിങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ പോലും പൂർണ്ണമായും അവഗണിക്കപ്പെടുന്നു! ഇതാണ് വേദങ്ങളിൽ നിന്ന് അറിയാവുന്ന ഏറ്റവും ഉത്തമമായ ജ്ഞാനം.
★ ★ ★ ★ ★
Also Read
Essence Of The Gita And Vedas - I
Posted on: 05/01/2004Essence Of The Gita And Vedas - Ii
Posted on: 05/01/2004Is The Experience Of The World Useful In Spiritual Knowledge?
Posted on: 17/12/2019Are The Devotees Who Do Not Have A Talent For Preaching Your Spiritual Knowledge Not Useful In God's
Posted on: 28/03/2020Is It True That There Is No End In Spiritual Path And Spiritual Knowledge?
Posted on: 12/12/2023
Related Articles
Sacrifice Of Wealth Earned By Hard Work Higher Than Sacrifice Of Wealth Of Forefathers
Posted on: 13/08/2017Practical Sacrifice To The Sadguru
Posted on: 25/06/2019Can You Please Give A Clarified Version Of Sacrifice Of Fruit Of Work (karma Phala Tyaga)?
Posted on: 07/08/2022Swami Answers Questions Of Smt. Chhanda
Posted on: 11/11/2024