home
Shri Datta Swami

Posted on: 06 Jan 2023

               

Malayalam »   English »  

ഓഷോ ദൈവഭക്തിയെ അംഗീകരിക്കുന്നു, പക്ഷേ ദൈവത്തെ അംഗീകരിക്കുന്നില്ല. അങ്ങ് എന്ത് പറയുന്നു?

[Translated by devotees of Swami]

(രണ്ടാമത്തെ ചോദ്യം മുതൽ 06 ജനുവരി 2023-ന് അപ്ഡേറ്റ് ചെയ്തത്)

ചോദ്യം 1: ഓഷോ ദൈവികത്വത്തെ അംഗീകരിക്കുന്നു, പക്ഷേ ദൈവത്തെ അംഗീകരിക്കുന്നില്ല. അങ്ങ് എന്ത് പറയുന്നു?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: സ്നേഹം, അഹംഭാവമില്ലായ്മ തുടങ്ങിയ നല്ല ഗുണങ്ങളാണ് ദൈവമെന്നാണ് ഓഷോ പറയുന്നത്. അവൻ ഈ ഗുണങ്ങളെ ദൈവികത്വം ആയി അംഗീകരിക്കുന്നു, ദൈവത്തെ അംഗീകരിക്കുന്നില്ല. ഈ ദൈവിക ഗുണങ്ങളിൽ ഏതെങ്കിലുമൊരു ദൈവഭക്തി അനുഭവിക്കാമെന്ന് അദ്ദേഹം പറയുന്നു. സ്വാമി, ഈ ആശയം നല്ലതാണെന്ന് തോന്നുന്നു, എതിർപ്പിന് സ്ഥാനമില്ല. അങ്ങ് എന്ത് പറയുന്നു?]

സ്വാമി മറുപടി പറഞ്ഞു:- ഈ ആശയത്തോടുള്ള പ്രധാന എതിർപ്പ് ദൈവികത്വം (ഗോഡ്‌ലിനെസ്സ്) എന്ന വാക്ക് ഉച്ചരിക്കാൻ ദൈവം ഉണ്ടായിരിക്കണം എന്നതാണ്. ഞാൻ ഈ ചോദ്യം രണ്ട് ഘട്ടങ്ങളിലായാണ് കൈകാര്യം ചെയ്യുന്നത്:-

ആദ്യ ഘട്ടം:- സ്നേഹമോ ദൈവഭക്തിയോ ഒരു നിഷ്ക്രിയ ഗുണമാണോ (ദ്രവ്യത്തിന്റെ ഭാരം, ഊർജ്ജ തരംഗങ്ങളുടെ പ്രചരണം മുതലായവ) അതോ അവബോധത്തിന്റെ (അവേർനെസ്സ്) ഗുണമാണോ (സന്തോഷം, കഷ്ടപ്പാടുകൾ മുതലായവ)? സ്നേഹം, അഹംഭാവമില്ലായ്മ മുതലായവ അവബോധത്തിന്റെ ഗുണങ്ങളാണെന്ന് നിങ്ങളോ മറ്റാരെങ്കിലുമോ തീർച്ചയായും പറയും.

രണ്ടാം ഘട്ടം:- ഒരു കണ്ടെയ്നർ ഇല്ലാതെ അവബോധം സ്വതന്ത്രമായി നിലനിൽക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ? പ്രാണികളുടെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ മനുഷ്യരുടെയോ കാര്യത്തിലെന്നപോലെ ശരീരം എപ്പോഴും അവബോധം ഉൾക്കൊള്ളുന്നതായി നമ്മൾ നിരീക്ഷിക്കുന്നു. ഒറ്റപ്പെട്ട അവസ്ഥയിൽ ഒരു ഇനമെന്ന നിലയിൽ നിങ്ങൾക്ക് അവബോധം സ്വതന്ത്രമായി കണ്ടെത്താൻ കഴിയില്ല.

ഉപസംഹാരം:- സ്നേഹം അവബോധത്തിന്റെ ഗുണമാണ്, അവബോധം എല്ലായ്പ്പോഴും ഒരു പാത്രത്തിൽ അടങ്ങിയിരിക്കണം. അതിനാൽ, സ്നേഹം അവബോധത്തിലാണെന്നും അവബോധം ശരീരത്തിലോ വ്യക്തിത്വത്തിലോ ഉണ്ടെന്നും വളരെ വ്യക്തമായ നിഗമനമാണ്. അതിനാൽ, ദൈവത്തിനു അവബോധമുണ്ട്. ഇതിനർത്ഥം സ്നേഹം, അഹംഭാവമില്ലായ്മ തുടങ്ങിയ നല്ല ഗുണങ്ങൾ ഉൾക്കൊള്ളുന്ന അവബോധം ഉൾക്കൊള്ളുന്ന ഒരു വ്യക്തിയാണ് ദൈവം എന്നാണ്. ഇത് ദൈവം എന്ന ദൈവിക വ്യക്തിത്വത്തിന്റെ അസ്തിത്വത്തെ വ്യക്തമായി ഉപസംഹരിക്കുന്നു. ഇത് ഓഷോയുടെ തന്നെ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു യുക്തിസഹമായ നിഗമനമാണ്, അതിനാൽ, ഓഷോയ്ക്ക് അദ്ദേഹത്തിന്റെ ആശയത്തെ എതിർക്കാൻ കഴിയില്ല, ഈ നിഗമനം അദ്ദേഹത്തിന്റെ സ്വന്തം ആശയത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. സ്നേഹം അവബോധത്തിലും അവബോധം ശരീരത്തിലുമാണ്. സ്നേഹ-ഗുണമുള്ള ബോധമുള്ള അത്തരം ശരീരത്തെ ദൈവം എന്ന് വിളിക്കുന്നു.

നിങ്ങൾക്ക് ദൈവസങ്കൽപ്പം വേണമെങ്കിൽ, രാമൻ, കൃഷ്ണൻ, ബുദ്ധൻ, യേശു, മുഹമ്മദ്, മഹാവീർ ജയിൻ തുടങ്ങിയ മനുഷ്യാവതാരങ്ങൾ എടുക്കാം. യഥാർത്ഥത്തിൽ, ദൈവം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പറയുന്നു, കാരണം അവൻ സ്പേസിന് അതീതനാണ്, സ്പേഷ്യൽ കോർഡിനേറ്റ് ഇല്ലാതെ, ഈ നല്ല ഗുണങ്ങൾ അവനുണ്ട്. അത്തരം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഊർജ്ജസ്വലമായ അവതാരമാകാൻ (എനെർജിറ്റിക് ഇൻകാർനേഷൻ) ഊർജ്ജസ്വലമായ രൂപം (എനെർജിറ്റിക് ഫോം) മാധ്യമമായി (മീഡിയം) സ്വീകരിക്കുകയും മനുഷ്യാവതാരമാകാൻ മനുഷ്യരൂ രൂപം മാധ്യമമായി സ്വീകരിക്കുകയും ചെയ്യുന്നു. അതിനാൽ, അവതാരം കാണപ്പെടുന്ന സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്. യഥാർത്ഥ അത്ഭുതങ്ങൾ അല്ലെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത സംഭവങ്ങൾ അവതാരത്താൽ സംഭവിക്കുന്നു, അതിനാൽ അത്ഭുതങ്ങൾ ചെയ്യുന്ന അവതാരത്തിൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ നാം അനുമാനിക്കുന്നു. സ്നേഹമുള്ള ഏതൊരു മനുഷ്യൻ മാത്രമാണ് ദൈവമെന്ന് നിങ്ങൾക്ക് വാദിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ ഓരോ മനുഷ്യനും ദൈവമാണ്. എല്ലാ മനുഷ്യരും ദൈവമാണെന്ന് നിങ്ങൾ പറഞ്ഞാലും, നിങ്ങൾ ദൈവത്തെ ഒരു വ്യക്തിയായി അംഗീകരിക്കുന്നു, നിങ്ങളുടെ സങ്കൽപ്പം ഇവിടെത്തന്നെ അടഞ്ഞിരിക്കുന്നു. എന്നാൽ മനുഷ്യാവതാരത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സ്നേഹമുണ്ട്. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സ്‌നേഹമുള്ള അത്തരം പ്രത്യേക മനുഷ്യനെ, ബാക്കിയുള്ള മനുഷ്യരിൽ നിന്ന് അരിച്ചെടുക്കാൻ, ഞങ്ങൾ അത്ഭുതങ്ങളിലൂടെ സർവശക്തന്റെ ഗുണവും അവതരിപ്പിച്ചു. മനുഷ്യാവതാരത്തിലല്ലാതെ ഒരു മനുഷ്യനിൽ പോലും നിങ്ങൾക്ക് അത്ഭുതത്തിന്റെ ഒരു അംശം പോലും കണ്ടെത്താൻ കഴിയില്ല. ഏറ്റവും ലേറ്റസ്റ്റ് സത്യസായി ബാബയിൽ നമ്മൾ കണ്ടതുപോലെ അത്തരം മനുഷ്യാവതാരം ഉണ്ട്.

ചോദ്യം 2: സ്നേഹമാണ് ദൈവമെന്ന് ഓഷോ പറഞ്ഞാൽ, എല്ലാ മനുഷ്യരും ദൈവമാണെന്ന് അദ്ദേഹം അംഗീകരിക്കണം. ഇത് ഉത്തരത്തിന്റെ അവസാനമാകുമോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: സ്വാമി, അങ്ങയുടെ മുൻ ഉത്തരമനുസരിച്ച്, സ്നേഹത്തിന്റെ ഗുണം അവബോധത്തിലൂടെയും അവബോധം മനുഷ്യരുടെ കൈവശവുമാണ്. അതിനാൽ, ഓഷോ സ്നേഹത്തെ ദൈവം എന്നാണ് വിളിച്ചതെങ്കിൽ, ഓരോ മനുഷ്യനും സ്നേഹത്തിന്റെ ഗുണം ഉൾക്കൊള്ളുന്ന അവബോധമുള്ള ദൈവമാണെന്ന് അദ്ദേഹം അംഗീകരിക്കേണ്ടതുണ്ട്. ഇത് ഉത്തരത്തിന്റെ അവസാനമാകുമോ?]

സ്വാമി മറുപടി പറഞ്ഞു:- ഇത് ഉത്തരത്തിന്റെ അവസാനമല്ലെങ്കിലും, സ്നേഹത്തിന്റെ ഗുണം ഉൾക്കൊള്ളുന്ന അവബോധമുള്ള ഒരു വ്യക്തിത്വമായ ദൈവമുണ്ടെന്ന് ഓഷോയെങ്കിലും അംഗീകരിക്കണം. ഈ ഘട്ടം മുതൽ, കൂടുതൽ വിശകലനം വെളിപ്പെടുത്തുന്നത് സ്വാർത്ഥ സ്നേഹത്തേക്കാൾ വലുതാണ് നിസ്വാർത്ഥ സ്നേഹമെന്നാണ്. ഇതിലൂടെ മനുഷ്യരിൽ ഭൂരിഭാഗവും അരിച്ചെടുത്തുമാറ്റപ്പെടുന്നു. നിസ്വാർത്ഥ സ്നേഹമുള്ള വളരെ കുറച്ച് മനുഷ്യർ മാത്രമേ ദൈവമാകുന്നുള്ളൂ. ഇതിനർത്ഥം സ്വാർത്ഥ സ്നേഹം അശുദ്ധ സ്വർണ്ണമാണെങ്കിൽ, നിസ്വാർത്ഥ സ്നേഹം ശുദ്ധമായ സ്വർണ്ണമാണ് എന്നാണ്. ശുദ്ധമായ സ്വർണ്ണത്തിന്റെ മൂല്യം അശുദ്ധമായ (കലർപ്പുള്ള) സ്വർണ്ണത്തിന്റെ മൂല്യത്തേക്കാൾ കൂടുതലാണ്. നിസ്വാർത്ഥ സ്നേഹത്തിന്റെ മൂല്യം സ്വാർത്ഥ സ്നേഹത്തേക്കാൾ കൂടുതലാണ്. ഇപ്പോൾ, ഈ ശുദ്ധമായ സ്വർണ്ണത്തിലേക്ക് (നിസ്വാർത്ഥ സ്നേഹം), ഞാൻ വജ്രങ്ങളും മുത്തുകളും (പവിഴം) പോലെയുള്ള ചില വിലയേറിയ വസ്തുക്കൾ ചേർക്കുന്നു. ഇപ്പോൾ, മഹത്തായ ശുദ്ധമായ സ്വർണ്ണം വലുതും (വജ്രം കാരണം) ഏറ്റവും വലുതും (പവിഴം കാരണം) ആയിത്തീരുന്നു. വജ്രങ്ങളുടെയും മുത്തുകളുടെയും അധിക മൂല്യങ്ങൾ കാരണം ശുദ്ധമായ സ്വർണ്ണം (നിസ്വാർത്ഥ സ്നേഹം) മഹത്തായതായി മാറുന്നു. ഇപ്പോൾ, നിസ്വാർത്ഥ സ്നേഹമുള്ള മനുഷ്യന് അസാധാരണമായ ആത്മീയ ജ്ഞാനവും (വജ്രങ്ങൾ) ഉണ്ടെന്നും അത്ഭുതകരമായ ശക്തികൾ (മുത്ത്) കാണിക്കുന്നുവെന്നും കരുതുക. അത്തരം അപൂർവമായ മനുഷ്യൻ ഏറ്റവും വലിയ മനുഷ്യനായിത്തീരുന്നു, നിസ്വാർത്ഥ സ്നേഹമുള്ള അത്തരം മഹത്തായ മനുഷ്യനെ ബന്ധപ്പെട്ട ജ്ഞാനവും (വജ്രങ്ങൾ) അത്ഭുത ശക്തികളും (മുത്ത്) കാരണം ദൈവം എന്ന് വിളിക്കുന്നു. ഇവിടെ നാം നിസ്വാർത്ഥ സ്നേഹം അല്ലെങ്കിൽ ശുദ്ധമായ സ്വർണ്ണം അടിസ്ഥാന വസ്തുവായി എടുത്തിരിക്കുന്നു, കൂടുതൽ ദൈവിക ഗുണങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതിനാൽ, മൂല്യം അതിന്റെ പാരമ്യത്തിലെത്തി, അത്തരമൊരു മനുഷ്യൻ ദൈവമായി മാറുന്നു. മാധ്യമമില്ലാതെ ശൂന്യതയിൽ ചലിക്കുന്ന നിഷ്ക്രിയ വൈദ്യുതകാന്തിക വികിരണങ്ങൾ പോലെ ഒരു നിഷ്ക്രിയ സ്വതന്ത്ര ഗുണമല്ല സ്നേഹം. നിഷ്ക്രിയമല്ലാത്ത (നോൺ-ഇനെർട്ട്) അവബോധത്തിന്റെ ഗുണമാണ് സ്നേഹം, അവബോധം സ്വതന്ത്രമായി ലഭ്യമല്ല, കാരണം അത് ജീവിച്ചിരിക്കുന്ന മനുഷ്യനെപ്പോലെ ഒരു കണ്ടെയ്നറിൽ അടങ്ങിയിരിക്കണം.

മൃഗങ്ങളുടെ അവബോധം, നിസ്വാർത്ഥ സ്നേഹം പ്രകടിപ്പിക്കാൻ എടുക്കേണ്ട നല്ല മാനദൺഡം ആകുന്നില്ല (നിസ്വാർത്ഥ സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കാൻ ബുദ്ധിയുടെ യുക്തിപരമായ വിശകലനം മൃഗങ്ങൾ, പക്ഷികൾ മുതലായവയിൽ അത്ര വികസിച്ചിട്ടില്ല). അതിനാൽ, സ്നേഹം അവബോധത്താൽ ഉൾക്കൊള്ളണം, അവബോധം ജീവനുള്ള ഒരു മനുഷ്യനിൽ അടങ്ങിയിരിക്കണം. മനുഷ്യരിൽ നിസ്വാർത്ഥ സ്നേഹമുള്ള മനുഷ്യനാണ് ഏറ്റവും നല്ലത്. അവബോധത്തിൽ അധിഷ്ഠിതമായ നിസ്വാർത്ഥ സ്നേഹമുള്ള മനുഷ്യരിൽ, മികച്ച ജ്ഞാനവും അത്ഭുതശക്തിയും ഉള്ളവൻ അതിലും ഉയർന്നതാണ്. ഈ ക്രമാനുഗതമായ ഫിൽട്ടറിംഗ് വിശകലനത്തിലൂടെ മാത്രം, കൃഷ്ണൻ, ബുദ്ധൻ, മഹാവീരൻ, യേശു, മുഹമ്മദ് തുടങ്ങിയ ഒരു മനുഷ്യൻ ദൈവത്തിന്റെ മനുഷ്യരൂപം എന്ന് വിളിക്കപ്പെടുന്നു. ലോകത്ത് ദൈവിക ശിക്ഷണം കൊണ്ടുവരാൻ അത്ഭുതകരമായ ശക്തികൾ ഉപയോഗപ്രദമാണ്, ഇത് സങ്കൽപ്പിക്കാനാവാത്ത ശക്തികളുടെ ഉറവിടം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണെന്നും പാപികളെ സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ ശിക്ഷിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. സമൂഹത്തിലെ ഇത്തരം നീതി സംരക്ഷണം നിസ്വാർത്ഥ സ്നേഹം പോലെയുള്ള മറ്റൊരു മഹത്തായ ഗുണമാണ്.

 

 
 whatsnewContactSearch