home
Shri Datta Swami

Posted on: 22 May 2023

               

Malayalam »   English »   Telugu »  

പാപക്ഷമാപന അഷ്ടകം

പാപമോചനത്തിനായി ദത്ത ഭഗവാനോടുള്ള എട്ട് വാക്യങ്ങളിൽ പ്രാർത്ഥന

പരം പൂജ്യ ശ്രീ ദത്ത സ്വാമി രചിച്ചത്

[Translated by devotees]

Sāhaṅkṛti ssahacarānapi saṃvidhūya,
Svātmānameva sakalottama māvidhāya, ।
Matto mṛgo vanacareṣviva jīvito'ham,
Pāpakṣamāpaṇa paṭo! Prabhu Datta! Pāhi ।।1।।

സഹങ്കൃതീ സഹകാരനാപി സംവിധൂയാ,
സ്വാത്മനാമേവ സകലോത്തമ മാവിധ്യായ, ।
മാത്തോ മ്ര്ഗോ വാനകരെസ്വിവ ജീവിതോഹം,
പാപക്ഷമാപന പാതോ! പ്രഭു ദത്ത! പാഹി ।।1।।

ഞാൻ എപ്പോഴും അഹംഭാവത്തിൽ ലയിച്ച് എൻറെ അനുബന്ധപെട്ടിട്ടുള്ള മനുഷ്യരെ വലിച്ചെറിഞ്ഞു. എല്ലാ മനുഷ്യരിലും ഏറ്റവും ഉയർന്നവനും മികച്ചവനുമായി ഞാൻ എപ്പോഴും എന്നെത്തന്നെ കണക്കാക്കി. ഈ ലോകവനത്തിലെ മറ്റു മൃഗങ്ങളുടെ ഇടയിൽ അഭിമാനിയായ ഒരു മൃഗത്തെപ്പോലെ ഞാൻ ജീവിച്ചു. ഹേ ഭഗവാൻ ദത്താ! എന്റെ പാപങ്ങൾ പൊറുക്കുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Mātsarya durviṣa ruṣā vinayaṃ vihāya,
Yogyādhikānapi vinindya śamaṃ prayāmi, ।
Tvāmapyahaṃ naratanuṃ visṛjāmi mūḍhaḥ,
Pāpakṣamāpaṇa paṭo! Prabhu Datta! Pāhi ।।2।।

മാത്സര്യ ദുർവിഷാ രുഷാ വിനയം വിഹായ,
യോഗ്യാധികാനപി വിനിന്ദ്യാ സമം പ്രയാമി, ।
ത്വമപ്യഹം നരതനു വിസ്ജാമി മൂഢഃ,
പാപക്ഷമാപന പാതോ! പ്രഭു ദത്ത! പാഹി ।।2।।

എന്നിൽ കോപമുയർത്തുന്ന അസൂയകൊണ്ട് ഞാൻ വിഷം ഉൾക്കൊള്ളുന്നവനായി, അതിന്റെ ഫലമായി ഞാൻ എന്റെ എല്ലാ വിധേയത്വവും ഉപേക്ഷിച്ചു, എന്നെക്കാൾ യോഗ്യരായ ആളുകളെ ശകാരിക്കുന്നതിൽ ഞാൻ സമാധാനിച്ചു. മനുഷ്യരൂപത്തിൽ ഈ ഭൂമിയിൽ എത്തിയ ദത്ത ഭഗവാനായ അങ്ങയെപോലും ഉപേക്ഷിച്ച് പോകുമ്പോൾ ഞാൻ എന്തൊരു വിഡ്ഢിയാണ്! ഹേ ഭഗവാൻ ദത്താ! എന്റെ പാപങ്ങൾ പൊറുക്കുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Krodhaṃ vihāya dayayā hyasi mayyaghaughe,
Svalpāgha mānavacaye bahudhā'smi ruṣṭaḥ, ।
Kāmāya kevalamiyaṃ tvayi bhakti reṣā,
Pāpakṣamāpaṇa paṭo! Prabhu Datta! Pāhi ।।3।।

ക്രോധം വിഹായ ദയായ ഹ്യാസി മയ്യഘൗഘേ,
സ്വൽപാഘ മാനവചയേ ബഹ്ദുധാസ്മി രുഷ്ടഃ, ।
കാമയ കേവലമിയം ത്വയി ഭക്തി രേശാ,
പാപാക്ഷമാപന പാതോ! പ്രഭു ദത്ത! പാഹി ।।3।।

അങ്ങ് എന്റെ കാര്യത്തിൽ കോപം വെടിഞ്ഞ് എന്നോട്  ദയ കാണിക്കുന്നു, പാപങ്ങളുടെ കൂമ്പാരമാണ് ഞാൻ, അതേസമയം എനിക്ക് ചുറ്റുമുള്ള ആളുകളുടെ ചെറിയ ചെറിയ പാപങ്ങൾക്കായി ഞാൻ എപ്പോഴും ദേഷ്യപ്പെട്ടു. അങ്ങയുടെ സഹായത്തോടെ എൻറെ സ്വാർത്ഥമായ ആഗ്രഹം നിറവേറ്റുക മാത്രമാൺ അങ്ങയോടുള്ള എൻറെ ഇപ്പോഴത്തെ ഭക്തി.

ഹേ ഭഗവാൻ ദത്താ! എന്റെ പാപങ്ങൾ പൊറുക്കുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Mohena putrakalitena dhaneṣaṇārtaḥ,
Pāpaṃ kṛtaṃ bahu na dāna lavo'pi yogye, ।
Lobhākṛti rmama kuṭumba vilambamānaḥ,
Pāpakṣapmāpaṇa paṭo! Prabhu Datta! Pāhi ।।4।।

മോഹേന പുത്രകാലിതേന ധനേശാനാർത്തഃ,
പാപം കൃതം ബഹു ന ദാന ലവോ'പി യോഗ്യേ, ।
ലോഭക്തിർ മമ കുടുംബ വിലംബമാനഃ,
പാപാക്ഷാപ്മാപന പാഠോ! പ്രഭു ദത്ത! പാഹി ।।4।। 

എന്റെ കുട്ടികളോടുള്ള അഭിനിവേശം എന്നെ എപ്പോഴും വലയം ചെയ്തു, അതിനാൽ ഞാൻ ധാരാളം പാപങ്ങൾ ചെയ്ത് പണത്തോട് വളരെയധികം ആകൃഷ്ടനായി. അർഹരായ ഏതെങ്കിലും സ്വീകർത്താവിന് വേണ്ടി ഞാൻ ഒരിക്കലും ദാനധർമ്മങ്ങൾ ചെയ്തിട്ടില്ല. ഞാൻ അത്യാഗ്രഹത്തിന്റെ മൂർത്തീഭാവമാണ്, ഞാൻ എപ്പോഴും എന്റെ ചെറിയ കുടുംബത്തെ ചുറ്റിപ്പറ്റി തൂങ്ങിക്കിടന്നു. ഹേ ഭഗവാൻ ദത്താ! എന്റെ പാപങ്ങൾ പൊറുക്കുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Sevā kṛtā na tava dakṣiṇayā'pi bhāryā-
Putreṣaṇā vikalito 'pyaghato dhanārthī, ।
Niṣkāraṇātta karuṇāṃ kuru mayyayogye,
Pāpakṣamāpaṇa paṭo! Prabhu Datta! Pāhi ।।5।।

സേവാ കൃതാ ന തവ ദക്ഷിണായാ'പി ഭാര്യ-
പുത്രേശനാ വികലിതോ 'പ്യഘതോ ധനാർത്ഥി, ।
നിഷ്‌കാരണത്ത കരുണാം കുരു മയ്യയോഗ്യേ,
പാപാക്ഷമാപന പാതോ! പ്രഭു ദത്ത! പാഹി ।।5।।

ഞാൻ അങ്ങേയ്കക്കൊരിക്കലും ഒരു സേവനവും ചെയ്തിട്ടില്ല, ഗുരു ദക്ഷിണയായി (സദ്ഗുരുവിനുള്ള വഴിപാട്) ഒരല്പം പോലും അങ്ങേയ്ക്കു സമർപ്പിച്ചിട്ടില്ല. എന്റെ ജീവിതപങ്കാളിയുടെയും കുട്ടികളുടെയും ആകർഷണീയത എന്നെ എപ്പോഴും വലയം ചെയ്തിരുന്നു, അതിനാൽ പാപത്തിലൂടെ പോലും പണം സമ്പാദിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു കോണിലും യോഗ്യനല്ലാത്ത എന്നിൽ അങ്ങയുടെ കാരണമില്ലാത്ത ദയ കാണിക്കുക. ഹേ ഭഗവാൻ ദത്ത! എന്റെ പാപങ്ങൾ പൊറുക്കുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Pāpaṃ karomi paritāpa mupaimi paścāt,
Pāpaṃ punaḥ punarapi kriyate ca hanta ।
Devādideva! Bhavadīya dayaiva rakṣā
Pāpakṣamāpaṇa paṭo! Prabhu Datta Pāhi ।।6।।

പാപം കരോമി പരിതാപ മുപൈമി പശ്ചാത്,
പാപം പുനഃ പുനരപി ക്രിയതേ ച ഹന്ത ।
ദേവാദിദ്വേവ! ഭവദീയാ ദയൈവ രക്ഷ
പാപാക്ഷമാപന വ്യക്തം! പ്രഭു ദത്ത പാഹി ।।6।।

ഞാൻ പാപം ചെയ്യുകയും ഉടനെ അനുതപിക്കുകയും ചെയ്യുന്നു. അയ്യോ! അപ്പോഴും ഞാൻ പാപം വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ദൈവങ്ങളുടെ ആദ്യ ദൈവമേ! അങ്ങയുടെ കാരുണ്യം മാത്രമാണ് എന്റെ സംരക്ഷണം. ഹേ ഭഗവാൻ ദത്ത! എന്റെ പാപങ്ങൾ പൊറുക്കാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Jānāmi pāpaphalameva śugekamūlam,
Kiñca kriyāsu na hi vismaraṇam Tathā'pi
pāpaṃ kṛtaṃ satatamatra balaṃ dhigasya
Pāpakṣamāpaṇa paṭo! Prabhu Datta! Pāhi ।।7।।

ജാനാമി പാപഫലമേവ ശുഗേകമൂലമ്
കിഞ്ച ക്രിയാസു ന ഹി വിസ്മരണം തഥാ'പി
പാപം കൃതം സതതമാത്ര ബാലം ധിഗസ്യ
പാപാക്ഷമാപന പാതോ! പ്രഭു ദത്ത! പാഹി ।।7।।

പാപങ്ങളുടെ ഫലം മാത്രമാണ് എന്റെ എല്ലാ ദുരിതങ്ങളുടെയും ഉറവിടം എന്ന് എനിക്ക് നന്നായി അറിയാം. വീണ്ടും വീണ്ടും പാപം ചെയ്യുമ്പോൾ ഈ സത്യം ഞാൻ ഓർക്കുന്നു. എന്നിട്ടും ഇവിടെ പാപം ചെയ്യുന്നത് ഞാനാണ്. ഈ പാപം എത്ര ശക്തമാണ്! എന്തൊരു നാണക്കേടാണെനിക്ക് (shame on me)! ഹേ ഭഗവാൻ ദത്താ! എന്റെ പാപങ്ങൾ പൊറുക്കുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Yadvartamāna parivartanakarma naśyam
Bhūtāghasarvamapi tat yatate jano'yam ।
Etatprayatna paripūrṇa balaṃ tvameva
Pāpakṣamāpaṇa paṭo! Prabhu Datta! Pāhi ।।8।।

യദ്വർത്തമാന പരിവർത്തനകർമ നശ്യം
ഭൂതാഘസർവമപി തത് യതതേ ജാനോയമം।
ഏതത്പ്രയത്ന പരിപൂർണ ബാലം ത്വമേവ
പാപാക്ഷമാപന പാതോ! പ്രഭു ദത്ത! പാഹി ।।8।।

ഇന്ന് ചെയ്ത പാപത്തിൽ നിന്ന് ഞാൻ പിൻതിരിഞ്ഞാൽ കഴിഞ്ഞ പാപങ്ങളെല്ലാം നശിക്കും. ഇക്കാരണത്താൽ, പാപം ആവർത്തിക്കാതിരിക്കാൻ ഞാൻ ഇന്ന് ശ്രമിക്കുന്നു. ഇന്ന് നടക്കുന്ന എന്റെ പ്രയത്നത്തിന്റെ പൂർണ ശക്തി അങ്ങ് മാത്രമാണ്. ഹേ ഭഗവാൻ ദത്താ! എന്റെ പാപങ്ങൾ പൊറുക്കുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. ദയവായി എന്നെ സംരക്ഷിക്കൂ.

 

Pāpakṣamāpaṇa stotram iti Kṛṣṇa kṛtaṃ paṭhan ।
Dattānugrahato gacchet pāpanirmūlanaṃ phalam ।।

പാപാക്ഷമാപണ സ്തോത്രം ഇതി കൃഷ്ണ കൃതം പഠാൻ ।
ദത്താനുഗ്രഹതോ ഗച്ഛേത് പാപനിർമൂലനഃ ഫലം ।।

ഈ രീതിയിൽ, കവി കൃഷ്ണൻ (ശ്രീ ദത്ത സ്വാമി) എഴുതിയ പാപങ്ങൾ പൊറുക്കണേ എന്ന ദത്ത ദൈവത്തോടുള്ള പ്രാർത്ഥന വായിച്ചാൽ, വായനക്കാരന് ദത്തദേവന്റെ കൃപയാൽ പാപനാശത്തിന്റെ ഫലം ലഭിക്കും.

[NB: - സദ്ഗുരു, ദിവ്യ പ്രഭാഷകൻ, ഭഗവാൻ ദത്ത എല്ലാ ഭക്തരോടും എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു തവണയെങ്കിലും മുകളിൽ പറഞ്ഞ പ്രാർത്ഥന ചൊല്ലാൻ ഉപദേശിക്കുന്നു.]

 

 
 whatsnewContactSearch